1977 ല്‍ ആര്‍ എസ് എസ് പിന്തുണയോടെ മത്സരിച്ചു ജയിച്ച ആളാണ്‌ പിണറായി വിജയന്‍ " - വി ഡി സതീശന്‍

ചരിത്രം

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാ മുന്നണി 1977 ജനുവരി 23 നാണ് ജനതാ പാര്‍ട്ടി എന്ന് നിലവില്‍ വരുന്നത്. അതിൽ ജനസംഘവും ലയിച്ചു. പ്രതിപക്ഷത്തിന്റെ ഐക്യ മുന്നണിയായി സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഭാരതിയ ലോക് ദൾ, സംഘടനാ കോൺഗ്രസ് എന്നിവയും ജനതാപാർട്ടിയായി. സി. പി ഐ കോൺഗ്രസിന്‍റെ കൂടെയായിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്ക് എതിരെയായിരുന്നു സി പി എം അത്തരത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായാണ് ജനതാ പാർട്ടി നിലകൊണ്ടത് .

അദ്വാനി 1977 മാര്‍ച്ചില്‍ പാലക്കാട് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും സി പി എം സ്ഥാനാർഥി ശിവദാസമേനോനായി വോട്ട് ചോദിച്ചിരുന്നു എന്നതും സത്യം .

അദ്വാനി ജനസംഘം ആയിരുന്നോ ?

അതെ , 1951 ഒക്ടോബര്‍ 21 ന് ശ്യാമപ്രസാദ് മുഖര്‍ജി അധ്യക്ഷനായി രൂപീകരിച്ച ഭാരതീയ ജനസംഘം പാര്‍ടിയുടെ നേതാക്കമാരായിരുന്നു അദ്വാനിയും എ ബി വാജ്‌പേയിയും.

തെരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിച്ചു ?

മുൻ ജനസംഘംനേതാക്കൾ ആർ എസ് എസുമായി ബന്ധം തുടർന്നത് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായി. ഒരേ സമയം ജനതാപാർട്ടിയിലും ആർ എസ് എസിലും അംഗം ആയിരിക്കുന്നതിനെതിരെ നേതാക്കള്‍ പ്രതിഷേധിച്ചു . കേന്ദ്ര മന്ത്രിസഭയിലെ ആർ എസ് എസ് അംഗങ്ങളായ വാജ്‌പേയ്, അദ്വാനി എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ജനസംഘക്കാരായ 93 പേരാണ് ഉണ്ടായിരുന്നത്. ദ്വയാംഗത്വ പ്രശ്നത്തിന്റെപേരിൽ മൊറാർജി രാജി വെച്ചു. തുടർന്ന് ചരൺസിങ് ജനതാ പാർട്ടി സെക്കുലർ എന്ന പാർട്ടിയായി കോൺഗ്രസ് പിന്തുണയോടെ മന്ത്രി സഭ 1979 ജൂലൈ 29 ന് രൂപീകരിച്ചു. 24 ആഴ്ച നീണ്ട ഭരണം 1980 ജനുവരി 14 ന് അവസാനിച്ചു.

അത് കഴിഞ്ഞു വാജ്‌പേയ്, അദ്വാനി, വിജയ രാജെ സിന്ധ്യ, ബി എസ് ശെഖാവത്, സിഖന്ദർ ഭക്ത് എന്നിവരുടെ നേതൃത്വത്തിൽ 1980 ഏപ്രിലില്‍ ഭാരതീയ ജനത പാര്‍ട്ടി (ബിജെപി)യുടെ ജനനം.

പിണറായി വിജയന്‍ അന്ന് തോല്‍പ്പിച്ചത് ആര്‍ എസ് പി സ്ഥാനാര്‍ഥി അബ്ദുള്‍ ഖാദറിനെയാണ് 4401 വോട്ടിന്‍റെ ഭൂരിപക്ഷം ആണ് ലഭിച്ചത്