ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുര്‍കയസ്‌തയെ ഡൽഹി പൊലീസ്‌ അറസ്റ്റ് ചെയ്‌തു

04-10-23
ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുര്‍കയസ്‌തയെ ഡൽഹി പൊലീസ്‌ അറസ്റ്റ് ചെയ്‌തു.
തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമാണ്‌ അറസ്‌റ്റ്‌. ന്യൂസ് ക്ലിക്ക് എച്ച് ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പൊലീസ് അറസ്റ്റ് ചെയ്‌തു.
കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്‌ത പോലീസ്‌ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ചൊവ്വാഴ്‌ച റെയ്‌ഡും നടത്തി. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടിയന്തരാവസ്ഥ നേരിട്ട പ്രബീര്‍ പുര്‍കായസ്ത
മൗലികാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട 1975ലെ അടിയന്തരാവസ്ഥ കാലത്ത്‌ മിസ തടവുകാരനായ ശിക്ഷയനുഭവിച്ച മാധ്യമ പ്രവർത്തകനാണ്‌ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുർകായസ്ത. അദ്ദേഹത്തിന്റെ നിലപാടുകൾ ഇപ്പോഴും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ നിലവിലെ നടപടികളെന്ന്‌ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാരിശന്റ ജനവിരുദ്ധ നയങ്ങളെ രൂഷമായി വിമർശിക്കുകയും മാധ്യമ മേഖലയിലേക്ക്‌ നടത്തുന്ന കടന്നാക്രമണങ്ങളെ തുറന്നുകാട്ടുന്നതുമായ നിരവധി ലേഖനങ്ങൾ പുർകായസ്തയുടെ സംഭാവനയായുണ്ട്‌.



ന്യൂസ്‌ക്ലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്കിൽ നടന്ന പ്രതിഷേധം



Statement from Newsclick

**Today, on 3rd October, 2023, raids were carried out by the Special Cell of the Delhi Police at various locations including Newsclick’s officen, residences of journalists and employees associated with Newsclick. **

**Several persons were questioned, and as of now, our Director Mr. Prabir Purkayastha and one Mr. Amit Chakraborty have been arrested. **

We have not been provided with a copy of the FIR, or informed about the exact particulars of the offences with which we have been charged. Electronic devices were seized from the Newsclick premises and homes of employees, without any adherence to due process such as the provision of seizure memos, hash values of the seized data, or even copies of the data. Newsclick’s office has also been sealed in a blatant attempt at preventing us from continuing our reporting.

**What we have been able to gather is that Newsclick stands accused of offences under the Unlawful Activities Prevention Act (UAPA), for purportedly carrying Chinese propaganda on its website. **

**We strongly condemn these actions of a Government that refuses to respect journalistic independence, and treats criticism as sedition or “anti-national” propaganda. **

**Newsclick has been targeted by a series of actions by various agencies of the Government of India since 2021. Its offices and residences of officials have been raided by the Enforcement Directorate, the Economic Offences Wing of Delhi Police and the Income Tax Department. **

**All devices, laptops, gadgets, phones, etc. have been seized in the past. All emails and communications have been analysed under the microscope. All bank statements, invoices, expenses incurred, sources of funds received by Newsclick in the last several years have been scrutinised by different agencies of the Government from time to time. Various directors and other related persons have spent countless hours on several occasions being interrogated by these government agencies. **

**Yet, in the last two plus years, the Enforcement Directorate has not been able to file a complaint accusing Newsclick of money laundering. The Economic Offences Wing of Delhi Police has not been able to file a charge sheet against Newsclick for offences under the Indian Penal Code. The Income Tax Department has not been able to defend its actions before the Courts of law. **

**In the last several months, Mr. Prabir Purkayastha has not even been called in for questioning by any of these agencies. **

Yet, a Government that has not been able to substantiate any charges against Newsclick despite being in possession of all its information, documentation and communications, needed a motivated and bogus article published in the New York Times to invoke the draconian UAPA and attempt to shut down and stifle independent and fearless voices that portray the story of the real India – of peasants, of labourers, of farmers, and other oft-ignored sections of society.

**We want to state for the record: **

**1. Newsclick is an independent news website. **

**2. Our journalistic content is based on highest standards of the profession. **

**3. Newsclick does not publish any news or information at the behest of any Chinese entity or authority, directly or indirectly. **

**4. Newsclick does not propagate Chinese propaganda on its website. **

**5. Newsclick does not take directions from Neville Roy Singham regarding the content published on its website. **

6. All funding received by Newsclick has been through the appropriate banking channels and have been reported to the relevant authorities as required by law, as substantiated by the Reserve Bank of India in proceedings before the High Court of Delhi.

All journalistic content ever published on Newsclick website is available on the internet, and can be seen by anyone. The Special Cell of Delhi Police has not referred to a single article…
**All journalistic content ever published on Newsclick website is available on the internet, and can be seen by anyone. The Special Cell of Delhi Police has not referred to a single article or video that they consider to be Chinese propaganda. Indeed, the line of questioning adopted by the Special Cell of the Delhi Policy – regarding reportage on the Delhi riots, the farmers protests etc., all demonstrate the motivated and malicious intent behind the present proceedings. **

We have full faith in the Courts and the judicial process. We will fight for our journalistic freedom and our lives in accordance with the Constitution of India.

.

After a day long interrogation by Delhi special cell, I am back home. Each and every question posed will be answered. Nothing to fear . And I will keep questioning people in power and particularly those who are afraid of simple questions . Not backing down at any cost .

മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ ; ചീഫ് ജസ്റ്റിസിന് കത്തെഴുതി 16 മാധ്യമ സംഘടന
രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ്‌ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്‌ തുറന്ന കത്തെഴുതി 16 മാധ്യമ സംഘടനകൾ. കഴിഞ്ഞദിവസം ന്യൂസ്‌ക്ലിക്ക്‌ പോർട്ടലുമായി ബന്ധപ്പെട്ട 46 മാധ്യമപ്രവർത്തകർ, എഡിറ്റർമാർ, എഴുത്തുകാർ തുടങ്ങിയവരുടെ വസതികളിൽ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽസെൽ റെയ്‌ഡ്‌ നടത്തി. യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു. കംപ്യൂട്ടറുകളും മൊബൈൽഫോണുകളും പിടിച്ചെടുത്തു. കർഷകപ്രക്ഷോഭവും കോവിഡും സിഎഎ പ്രക്ഷോഭവും മറ്റും റിപ്പോർട്ട്‌ ചെയ്‌തതിന്‌ അവ്യക്തമായ ആരോപണങ്ങളുയർത്തി അന്വേഷണം നടത്തുന്നത്‌ ശരിയല്ല–- ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്‌ അയച്ച കത്തിൽ പറയുന്നു.

‘മാധ്യമപ്രവർത്തകർ നിയമത്തിന്‌ മുകളിലല്ലെന്ന്‌ ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വിരട്ടിനിർത്താനുള്ള നീക്കങ്ങൾ ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ്‌. യുഎപിഎ കേസുകളിൽ അറസ്‌റ്റിലാകുന്ന മാധ്യമപ്രവർത്തകർ വർഷങ്ങളോളം ജാമ്യംകിട്ടാതെ ജയിലുകളിൽ നരകിക്കും. രണ്ടുവർഷം തടവിന്‌ ശേഷമാണ്‌ സിദ്ദിഖ്‌ കാപ്പന്‌ ജാമ്യം ലഭിച്ചത്‌. സത്യസന്ധമായ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്‌. സുപ്രീംകോടതി അടിയന്തരമായി ഇടപെടണം’–- കത്തിൽ പറയുന്നു.

ഡിജിപബ്ബ്‌ ന്യൂസ്‌ ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമെൻസ്‌ പ്രസ്‌ കോർ, പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യ, ഫൗണ്ടേഷൻ ഓഫ്‌ മീഡിയാ പ്രൊഫഷണൽസ്‌, നെറ്റ്‌വർക്ക്‌ ഓഫ്‌ വിമെൻ ഇൻ മീഡിയ, നാഷണൽ അലയൻസ്‌ ഓഫ്‌ ജേർണലിസ്‌റ്റ്‌സ്‌, ചണ്ഡിഗഢ്‌ പ്രസ്‌ക്ലബ്‌, ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്‌റ്റ്സ്‌, കേരളാ യൂണിയൻ ഓഫ്‌ വർക്കിങ് ജേർണലിസ്‌റ്റ്‌സ്‌ തുടങ്ങിയ 16 സംഘടനകളാണ്‌ കത്തെഴുതിയത്‌.

ആർഎസ്എസിനും മോദി, അദാനി കൂട്ടുകെട്ടിനുമെതിരായി വാർത്തകൊടുത്തു. അംബാനിയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെ പുറത്തു കൊണ്ടുവന്നു, കർഷകസമരം സത്യസന്ധമായി റിപ്പോർട്ട് ചെയ്തു. അത് രാജ്യത്തിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വമാണ്. അതാണ് നിര്‍വഹിച്ചത്‌’ ന്യൂസ്‌ ക്ലിക്ക്‌ മുൻ റിപ്പോർട്ടർ അനുഷ പോള്‍ ദേശാഭിമാനിയോട് പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗോഡ്ഫാദറായ അദാനിയെ സംരക്ഷിക്കുന്ന ആർഎസ്എസും ബിജെപിയും ഇത്തിരിപ്പോന്ന ഒരു ന്യൂസ് ഏജൻസിയെ ഭയപ്പെടുന്നത് സത്യസന്ധമായ വാർത്തകൾ ലോകം അറിയരുതെന്ന‌തു കൊണ്ടാണ്. അതിനാണ് ന്യൂസ് ക്ലിക്കിനും ജീവനക്കാർക്കുമെതിരെ കേന്ദ്രസർക്കാർ പ്രതികാര നടപടി എടുക്കുന്നത്. പൊലീസ് നടപടിയെ ഭയക്കുന്നില്ലെന്നും അനുഷ പറഞ്ഞു.
ന്യൂസ് ക്ലിക്ക്‌ ആവശ്യത്തിനുള്ള ഉപകരണങ്ങൾ പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. മൊബൈൽ ഫോണ്‍ ഉപയോഗിച്ചാണ് പലപ്പോഴും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്‌. 2021 ൽ അഞ്ച് ദിവസം പരിശോധന നടത്തിയെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതൊന്നും അവർക്ക്‌ ലഭിച്ചില്ല. നേരായ മാർ​ഗത്തിലുള്ള വരുമാനം മാത്രമാണുള്ളതെന്ന് റിസർവ്‌ ബാങ്ക് ഉറപ്പുവരുത്തിയതാണെന്നും അനുഷ പറഞ്ഞു.