കഴിഞ്ഞ കുറെ ദിവസങ്ങളായി ദ്ര്യശ്യ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ധാരാളമായി മസാല ബോണ്ടിനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഇത് കേരളാ ഗവണ്മെന്റ് വിഭാവനം ചെയ്ത എന്തോ പദ്ധതിയാണ് എന്നും തെറ്റിദ്ധരിച്ചവർ ഉണ്ടാവും.
ചുരുങ്ങിയ വാക്കുകളിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മസാലബോണ്ടിനെ പ്പറ്റി പറയാം.
ആദ്യമായി കുറച്ച് അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു തുടങ്ങാം.
മസാല ബോണ്ടിനെപ്പറ്റി പറയുന്നതിനും മുൻപേ ബോണ്ടിനെപ്പറ്റി പറയണം.
എന്താണ് ബോണ്ട്?
മൂലധനം ശേഖരിക്കുന്നതിനു വേണ്ടി കോർപ്പറേറ്റുകളും, ഗവർണ്മെന്റും പുറത്തിറക്കുന്ന ഒരു ലോൺ എഗ്രിമെന്റ് ആണ് ബോണ്ട്. അതായത് കോർപ്പറേറ്റുകൾക്കും, ഗവർണ്മെന്റിനും പൊതുജങ്ങളോ, സ്ഥാപനങ്ങളോ നൽകുന്ന ലോൺ. ബോണ്ടുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് മുൻസിപ്പൽ ബോണ്ട് (ഗവണ്മെന്റ് പുറപ്പെടുവിക്കുന്ന ബോണ്ട്) രണ്ട്- കോർപ്പറേറ്റ് ബോണ്ട് (കമ്പനികൾ പുറപ്പെടുവിക്കുന്ന ബോണ്ട്). അതായത് ബോണ്ട് ഇഷ്യൂ ചെയ്യുന്നവർ തുടരെയുള്ള കാലാവധികളിൽ നിശ്ചിത പലിശ കൊടുക്കുവാനോ അല്ലെങ്കിൽ കാലാവധി തീരുമ്പോൾ എഗ്രിമെന്റിൽ പറഞ്ഞ തുക നൽകുവാനോ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് റിസർവ് ബാങ്ക് ഇന്ത്യ (RBI) പുറപ്പെടുവിക്കുന്ന ഇന്ത്യൻ ഗവർണ്മെന്റിന്റെ പത്തു വർഷം കൊണ്ട് കാലാവധി തീരുന്ന ബോണ്ടിന്റെ പലിശ നിരക്ക് 7.165 per cent ആണ്. ഗവർണ്മെന്റ് ഇറക്കുന്ന ട്രഷറി ബില്ലുകൾ ബോണ്ടിന് ഉദാഹരണമാണ്.
അപ്പോൾ മസാല ബോണ്ട് എന്താണ്?
അന്താരാഷ്ട്ര നിക്ഷേപങ്ങൾ നേടുന്നതിനായി ഇന്ത്യൻ കറൻസിയിൽ (rupee-denominated bonds) കോർപ്പറേറ്റുകളും, ഗവർണ്മെന്റും പുറത്തിറക്കുന്ന ബോണ്ടിന്റെ പേരാണ് മസാല ബോണ്ട്. ബോണ്ട് ഇന്ത്യൻ കറൻസിയിൽ ആയതിനാൽ, രൂപയുടെ മൂല്യം ഇടിഞ്ഞാൽ നിക്ഷേപകൻ ആണ് നഷ്ടം സഹിക്കേണ്ടി വരിക. അതായത് ബോണ്ടുകൾ രണ്ടു തരത്തിൽ ഇഷ്യൂ ചെയ്യാം External Commercial Borrowing(ECB) റേറ്റിലും, മസാല ബോണ്ടും. ഒരു ഉദാഹരണം പറയാം അതായത് ഒരു കമ്പനിയോ ഗവണ്മെന്റോ ഒരു ലക്ഷം രൂപയുടെ ബോണ്ട് ഇഷ്യൂ ചെയ്യുന്നു എന്ന് വിചാരിക്കുക. അഞ്ചു വർഷം കഴിഞ്ഞാൽ അതിന്റെ മൂല്യം ഒന്നര ലക്ഷം എന്നും കരുതുക. ഇന്നത്തെ US ഡോളറിന്റെ റേറ്റ് 69.86 ആണ് (അതായത് ഒരു ഡോളർ കൊടുത്താൽ 69.86 രൂപ കിട്ടും). അപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് തുല്യമായ ഡോളറിൽ ഉള്ള മൂല്യം 1,431.43 US ഡോളർ ആണ്.
അതായത് ഇഷ്യൂ ചെയ്യുന്ന ബോണ്ട് ബോണ്ട് വാല്യൂ 1,431.43 US ഡോളർ ആണ്
ഇന്നത്തെ ഡോളർ വാല്യൂ വച്ച് അഞ്ചു വർഷം കഴിഞ്ഞുള്ള മച്യുരിറ്റി റിട്ടേൺ 2,147 US ഡോളർ ആയിരിക്കും.
അപ്പോൾ അഞ്ചു വർഷം കഴിഞ്ഞു ഡോളറിന്റ്റെ മൂല്യം കൂടിയില്ല ഏകദേശം അതെ ലെവലിൽ ആണെങ്കിൽ (അതായത് US ഡോളറിന്റെ റേറ്റ് അഞ്ചു വർഷം കഴിഞ്ഞു ഏകദേശം 70 ൽ തന്നെ നിന്നാൽ ഇ ഇത് ഏകദേശം ഒന്നര ലക്ഷം തന്നെ.
ഇത് ഗവർണ്മെന്റിനോ കമ്പനിക്കോ വലിയ നഷ്ടം ഉണ്ടാക്കില്ല. എന്നാൽ രൂപയുടെ മൂല്യം ഇടിഞ്ഞു അഞ്ചു വർഷം കഴിഞ്ഞു ഇത് 100 ആയി എന്ന് കരുതുക. അപ്പോൾ ബോണ്ടിന്റെ വില 2,147 x 100 =214700 INR. അതായത് രണ്ടു ലക്ഷത്തിനു മുകളിൽ. അതായത് എക്സ്ചേഞ്ച് റേറ്റിൽ ഉണ്ടായ വ്യത്യസം കൊണ്ട് അറുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായി. ഇനി എക്സ്ചേഞ്ച് റേറ്റ് 50 ൽ ആയാൽ ആകെ കൊടുക്കേണ്ട തുക 107350 INR. അതായത്ബോണ്ട് ഇഷ്യു ചെയ്തവർക്ക് ഏകദേശം നാൽപ്പതിനായിരം ലാഭിക്കാം.
ഇനികഴിഞ്ഞ കുറെ വര്ഷങ്ങളിലെ കറൻസി എക്സ്ചേഞ്ച് നോക്കിയാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് കാണുന്നത്. അതായത് എക്സ്ചേഞ്ച് റേറ്റ് 50 ലേക്ക് കുറയാനോ, 70 ൽ തന്നെ നിൽക്കുവാനോ ഉള്ള സ്ടാധ്യതയേക്കാൾ മുകളിലേക്ക് പോകുവാനാണ് സാധ്യത.
ഇനി നമുക്ക് മസാല ബോണ്ടിലേക്ക് വരാം. മസാല ബോണ്ടിൽ ഉള്ള കരാർ ഇന്ത്യൻ കറൻസിയിൽ ആയതിനാൽ, രൂപയുടെ മൂല്യം ഇടിഞ്ഞാൽ നിക്ഷേപകൻ ആണ് നഷ്ടം സഹിക്കേണ്ടി വരിക.
അതായത് ഗവണ്മെന്റ് മുകളിൽ പറഞ്ഞ ഉദാഹരണ പ്രകാരം പ്രകാരം കറൻസി എക്സ്ചേഞ്ച് കുറയുകയോ കൂടുകയോ ചെയ്താലും അഞ്ചു വർഷം കഴിഞ്ഞു ഒന്നര ലക്ഷം രൂപ കൊടുത്താൽ മതി. അതായത് റിസ്ക് നിക്ഷേപകനാണ്, ബോണ്ട് ഇഷ്യൂ ചെയ്യുന്നവർക്കല്ല.
മസാല ബോണ്ടിന് ആ പേരു വരാൻ കാരണം?
പണ്ട് മുതലേ ഇന്ത്യയിലെ സ്പൈസ് ലോകം മുഴുവൻ പ്രസിദ്ധമാണല്ലോ. അതു കൊണ്ട് ഒരു ഇന്ത്യൻ ചുവയുള്ള പേര് എന്നേ മസാല കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ഇതേപോലെയുള്ള ലോക്കൽ കറൻസി ബോണ്ടിന് ചൈനയിൽ “dim sum” എന്നും ജപ്പാനിൽ “Samurai” ബോണ്ട് എന്നും പറയും.
ഇതിന് മുൻപും മസാല ബോണ്ട് ഇഷ്യൂ ചെയ്തിട്ടില്ലേ?
ആദ്യത്തെ മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നത് 2013 ൽ
International Finance Corporation (IFC) ആണ്, ഇത് ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള് കൂട്ടുവാനായി ഇഷ്യൂ ചെയ്തതാണ്. 2016 ൽ നാഷണൽ തെർമൽ പവർ കോർപറേഷൻ 2,000 കോടി രൂപയുടെ ബോണ്ട് ഇറക്കിയ…