വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നു. ആദ്യ കപ്പൽ ഇന്നലെ തുറമുഖത്തെത്തി. 15ന് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങുകൾ നടക്കുകയാണ്. അതിനിടെ യുഡിഎഫിൻ്റെ എട്ടുകാലി മമ്മൂഞ്ഞിമാരാവുകയാണ് നമ്മുടെ മാധ്യമങ്ങൾ. അതിലും മുന്നിൽ ട്രീ കട്ടർ ചാനൽ തന്നെ. അങ്ങനെ യുഡിഎഫ് നേതാക്കളെ സുഖിപ്പിക്കാനും എൽഡിഎഫ് കാലത്തെ വികസനത്തെ ഇകഴ്ത്താനും വാർത്ത കൊടുത്ത എസ്ഐടി തലവത്തി അത് സമൂഹമാധ്യമത്തിലിട്ടതേ ഓർമ്മ ഉണ്ടായിരുന്നുള്ളു. പദ്ധതിയുടെ നാൾവഴികൾ തുറന്ന് കാട്ടി സൈബർ കടന്നലുകൾ ഇറങ്ങിയതോടെ പോസ്റ്റ് വുമന് ഉത്തരം മുട്ടി.
ഇതിലെ പച്ചക്കള്ളം എന്താണ്? വിഴിഞ്ഞം പദ്ധതിയെ എൽഡിഎഫ് നഖശിഖാന്തം എതിർത്തു എന്നതാണ് ആ കള്ളം. എന്നാൽ വിഴിഞ്ഞം പദ്ധതിയെ എൽഡിഎഫ് ഒരിക്കലും എതിർത്തില്ല എന്ന് മാത്രമല്ല, പദ്ധതി അനന്തമായി നീളുന്നതിനെതിരെ ജനകീയ സമരം നയിച്ചതുമാണ്… പിന്നെ, ഈ നുണക്കഥ എങ്ങനെ സൃഷ്ടിച്ചു. വിഴിഞ്ഞം കരാറേറ്റെടുക്കാൻ തയാറായ പല കമ്പനികളെയും ദുരൂഹ സാഹചര്യത്തിൽ ഒഴിവാക്കുകയും ഒടുവിൽ അതീവ രഹസ്യമായി, സംസ്ഥാന താൽപര്യങ്ങളെയാകെ ബലി കഴിക്കുന്ന ചില വ്യവസ്ഥകൾ ഉൾപ്പെടുത്തി അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ എൽഡിഎഫ് ശക്തമായ നിലപാടെടുത്തിരുന്നു. കരാർ വ്യവസ്ഥകൾ തുറന്ന് കാട്ടി പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയല്ലൊ? അതിനെ എതിർത്ത പോലെ. വിമാനത്താനം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നു. അത് അവഗണിച്ചാണ് അദാനിക്ക് നൽകിയത്. അത് പോലെയാണ് ഉമ്മൻചാണ്ടി സർക്കാർ അദാനിക്ക് കരാർ ഉറപ്പിച്ച് കൊടുത്തത്. അപ്പോഴും അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി, ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞങ്ങൾ അധികാരത്തിൽ വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകും. അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി പറഞ്ഞു. കരാറിൽ നിന്നും ഇനി പിൻമാറാൻ നിയമപരമായി കഴിയില്ല. മാത്രമല്ല, കരാർ പ്രകാരം പദ്ധതി പൂർത്തിയാക്കാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിക്കുമെന്നും.
അങ്ങനെയാണ് 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ട് മുമ്പ് പേരിനൊരു തറക്കല്ലിട്ട പദ്ധതിക്ക് ജീവൻ വെച്ചത്. ഓഖി, രണ്ട് മഹാപ്രളയം, കോവിഡ് മഹാമാരി എന്നിങ്ങനെയുള്ള പ്രതിസന്ധികൾക്ക് പുറമെ പദ്ധതി അട്ടിമറിക്കാൻ മത്സ്യതൊഴിലാളികളെ മുൻ നിർത്തി തൽപര കക്ഷികളും യുഡിഎഫും നടന്നിയ കുത്തിത്തിരിപ്പുകളെയും തള്ളിമാറ്റിയാണ് ഈ നേട്ടം കൈവരിച്ചത്. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും പറഞ്ഞതും മുഖ്യമന്ത്രി നൽകിയ മറുപടിയും കേൾക്കൂ…
–-–-–-–-
വിമോചന സമരം നടത്തുമെന്നാണ് സുധാകരൻ ഗർജിച്ചത്. " വിഴിഞ്ഞം സമരം ആളിപ്പടരും - എന്നായിരുന്നു സതീശൻജിയുടെ ഭീഷണി. ". മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിനെ വിരട്ടാൻ നോക്കേണ്ട. ഗെയിൽ പദ്ധതി പോലെ, ദേശീയപാത പോലെ, വല്ലാർപ്പാടം പോലെ സകല തടസ്സങ്ങളെയും വകഞ്ഞ് മാറ്റുമെന്ന്. പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് നടപ്പാക്കാനാണ്. നടപ്പാക്കുക തന്നെ ചെയ്യും ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. . ഇനി പറയൂ മാപ്രകളെ, ആരാണ് പദ്ധതിയെ നഖശിഖാന്തം എതിർത്തത്.,?
പഴയ ചരിത്രം കൂടി നോക്കാം .ഐക്യകേരളപ്പിറവിയുടെ കാലം തൊട്ട് മാത്രമല്ല, അതിനും എത്രയോ മുമ്പ് തന്നെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കുറിച്ച് ചർച്ച തുടങ്ങിയതാണ്. എം വി രാഘവൻ തുറമുഖ മന്ത്രിയായിരിക്കെ ഈ ആശയം വീണ്ടും ചർച്ചയാക്കി എന്നത് നേരാണ്. പക്ഷെ കൂടുതലൊന്നും നടന്നില്ല. പിന്നീട് 2005ൽ യുഡിഎഫ് ഭരണത്തിന്റെ അവസാനം പി പി പി മാതൃകയിൽ ടെണ്ടർ വിളിച്ചിരുന്നു. എന്നാൽ തുടർ നടപടി സ്വീകരിച്ചത് പിന്നീട് വന്ന എൽഡിഎഫ് സർക്കാർ. ടെണ്ടറിൽ മുന്നിലെത്തിയ കൺസോർഷ്യത്തിന് കരാർ നൽകാൻ തീരുമാനിച്ചുവെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൺസോർഷ്യത്തിന് ചൈനീസ് പങ്കാളിത്തമുണ്ടെന്ന കാരണം പറഞ്ഞ് അനുമതി നൽകിയില്ല.
തുടർന്ന് 2006 സപ്‌തംബർ 18ന് അന്നത്തെ തുറമുഖ മന്ത്രി എം. വിജയകുമാർ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചു.
വിഴിഞ്ഞം പദ്ധതി പഠനത്തിനായി സമിതിയെ നിയോഗിച്ചു. തുടർന്ന് ഇൻർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (ഐ എഫ് സി) സഹായത്തോടെ പദ്ധതിയെ ലാൻഡ് ലോർഡ് മോഡലിലേക്ക് മാറ്റി. ലാൻകോ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലെറ്റർ ഓഫ് ഇന്റന്റ് നൽകി. എന്നാൽ നിയമക്കുരുക്കിലാക്കി ആ കരാർ ഉറപ്പിക്കാതിരിക്കാനും ചില ഗൂഢ ശക്തികൾ ശ്രമിച്ചു.
2011 ൽ യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പുതിയ ടെണ്ടർ വിളിച്ചു, മുംബെ ആസ്ഥാനമായ ഒരു കൺസോഷ്യം മുന്നിലെത്തി. എന്നിട്ടും കരാർ ഉറപ്പിക്കാൻ തയ്യാറായില്ല. തുടർന്ന് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തുടർച്ചയായി പ്രക്ഷോഭം നടത്തി. 2012 ഒക്‌ടോബർ 23ന് വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭം അന്നത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണൻഉദ്ഘാടനം ചെയ്‌തു. 2013 ഏപ്രിൽ 3ന് ഇതേ ആവശ്യം ഉന്നയിച്ച് നടന്ന LDF പ്രക്ഷോഭം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്‌തു. 2013 ഏപ്രിൽ 19ന് വിഴിഞ്ഞത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പിന്നെയും രണ്ട് വർഷം ഉമ്മൻചാണ്ടി സർക്കാർ അനങ്ങാതിരുന്നു. ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തിൽ മുംബൈ ആസ്ഥാനമായ കൺസോർഷ്യവും കരാറിൽ നിന്നുംപിൻമാറിയതും പിൻവാതിൽ കരാറിലൂടെ അദാനി ചിത്രത്തിലേക്ക് വരുന്നതും. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഘവും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ രഹസ്യ ചർച്ചയ്‌ക്ക് ശേഷമാണ് കരാർ ഉറപ്പിച്ചത്. ചർച്ചയുടെ മിനിട്സ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആവശ്യപെട്ടുവെങ്കിലും അത് നൽകാൻ തയ്യാറായില്ല. ഇങ്ങനെ വളഞ്ഞ വഴിയിൽ കരാർ ഉറപ്പിച്ച് സംസ്ഥാന താൽപര്യങ്ങൾ ബലി കഴിച്ചതിനെയാണ് എൽഡിഎഫ് എതിർത്തത്. 40 വർഷം നീളുന്ന കരാറിലെ പല വ്യവസ്ഥകളും അദാനിക്ക് ലാഭം കൊയ്യാനുള്ളതും സംസ്ഥാന താൽപര്യങ്ങൾക്കെതിരായുള്ളതുമായിരുന്നു. ഇതിനെയാണ് കടൽക്കൊള്ള എന്ന് വിശേഷിപ്പിച്ചത്. അതേ സമയം പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന ഉറച്ച നിലപാടുമെടുത്തു. അങ്ങനെയാണ്
അദാനിയുമായുള്ള കരാറിൽ അഴിമതി ഉണ്ടെങ്കിലും പ തങ്ങൾ അധികാരത്തിൽ വന്നാലും കരാറിൽ നിന്നു മാറില്ല എന്ന നിലപാടെടുത്തത്. പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല എന്ന നിലപാടാണ് സിപിഐ എമ്മും എൽഡിഎഫും അന്നും തുടർന്നും സ്വീകരിച്ചത് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു…
ഉമ്മൻചാണ്ടിയുടെ കാലത്ത് പേരിനൊരു കല്ലിട്ടെങ്കിലും 100 ശതമാനം പണിയും നടന്നത് എൽഡിഎഫ് ഭരണകാലത്ത്. ഇനി പറയൂ. രണ്ട് പതിറ്റാണ്ടോളം പദ്ധതി വൈകിപ്പിച്ചത് ആരാണ്. ചൈനീസ് പങ്കാളിത്തം പറഞ്ഞ് കൺസോർഷ്യത്തെയും ലാൻകോ കൊണ്ടപ്പള്ളിയേയും പിന്നീട് മുംബൈ ആസ്ഥാനമായ കൺസോർഷ്യത്തെയും പാര വെച്ച് ഓടിച്ചത് ആരാണ്. ഇതിനുള്ള ഉത്തരമാണ് യുഡിഎഫും കോൺഗ്രസ് നേതാക്കളും മാപ്രകളും ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കേണ്ടുന്നത്. അല്ലാതെ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല.
മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രീക്കട്ടർ ചാനലിലെ എസ്‌ഐടി മേധാവിയുടെ പ്രകടനം അതി ഗംഭീരമായിരുന്നു. ഞങ്ങൾ വാർത്ത കൊടുത്തത് കൊണ്ടല്ലേ തട്ടിപ്പു സംഘത്തെ പിടികൂടിയതെന്ന്. ഇതിനെല്ലാമുള്ള മറുപടിയാണ് അന്തിച്ചർച്ചയിൽ ട്രീകട്ടറിന്റെ ചീഫ് എഡിറ്റർക്ക് എ എ റഹീം എംപി എണ്ണിയെണ്ണി നൽകിയത്. ഒരു വ്യാജ വാർത്ത സൃഷ്‌ടിക്കുകയും തുടർച്ചയായി വ്യാജ വാർത്തകൾ നൽകുയും ചെയ്‌തിട്ടും അടുക്കളയിൽ കയറി അരിയും തിന്ന് വീട്ടുകാരെ കടിക്കുകയും ചെയ്‌ത ശേഷം പിന്നെയും മുരളുന്ന പട്ടികളെ പോലെ ചാനൽ നടത്തിപ്പുകാർ പെരുമാറുന്നത്. ഇതിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞപോലെ ചങ്ങല പൊട്ടിച്ച പട്ടിയെ പോലെ ഓടുകയാണെന്നും പറയാം.
മലയാള മനോരമയിൽ ഒന്നാം പേജിൽ ഇന്നൊരു വാർത്തയുണ്ട്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ൽ നിന്നും 111 ലേക്ക് ഉയർന്നിട്ടുണ്ട് എന്ന്. 125 രാജ്യങ്ങളുടെ പട്ടികയിലാണ് 111ൽ നിൽക്കുന്നത്. ഇനി 14 രാജ്യങ്ങളെ നമുക്ക് മുന്നിലുള്ളൂ. പാക്കിസ്താനും ബംഗ്‌ളാദേശും നേപ്പാളും ശ്രീലങ്കയും പോലും നമുക്ക് പുറകിലാണ്. മോഡിജി ആഞ്ഞ് ശ്രമിച്ചാൽ 125ാമത് എത്താൻ വലിയ താമസമുണ്ടാകില്ല. മനോരമയുടെ ബിസിനസ് പേജിൽ മറ്റൊരു വാർത്തയുണ്ട്. വ്യവസായ വായ്‌പ കുറയുന്നുവെന്ന്. കാർഷിക വായ്‌പയും ഇടിയുന്നുവെന്ന്. അതായത് കാർഷിക മേഖലയിലും വ്യവസായ മേഖലയിലും വൻപിന്നോട്ടടി എന്നതിന്റെ സൂചനയാണിത്. ദാരിദ്ര്യം, പട്ടിണി, കാർഷിക–- വ്യവസായിക മേഖലകളുടെ തകർച്ച ഇതെല്ലാം കൊണ്ട് നമ്മുടെ രാജ്യവും പുരോഗമിക്കുന്നുണ്ട്.
കേരള വികസനചരിത്രത്തിലെ നാഴികക്കല്ലാകാന്‍ ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു തുറമുഖ പദ്ധതി എന്നതിലുപരി ടൂറിസം, വ്യവസായം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന പദ്ധതിയാണ് വിഴിഞ്ഞത്ത് കാത്തിരിക്കുന്നത്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തവരാണ് ഇടതുപക്ഷമെന്നും ഭരണം ലഭിച്ചപ്പോള്‍ മാത്രമാണ് അതിനെ അനുകൂലിക്കുന്നത് എന്നുമുള്ള നുണ വില്‍ക്കാനാണ് അതിനിടയിലൂടെ പ്രതിപക്ഷ പോരാളികള്‍ ശ്രമം നടത്തുന്നത്. സ്വാഭാവികമായും മാപ്രകൾ കൂടെത്തന്നെ ഉണ്ടാവുമല്ലോ. പക്ഷേ കഴിഞ്ഞ കാലയളവിലെ കാര്യങ്ങൾ ജസ്റ്റ് ഒന്ന് പരിശോധിച്ചാല്‍ തന്നെ വിഴിഞ്ഞം പദ്ധതിയോടൊപ്പം യാഥാർഥ്യമാകുന്നത് ഇടതുപക്ഷത്തിന്റെ ധൃഢനിശ്ചയം കൂടിയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
വിഴിഞ്ഞം തുറമുഖം വരുമ്പോള്‍ കേരളത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?
ആ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം
രാജ്യാന്തരതലത്തിലുള്ള ചരക്കുനീക്കം കൂറ്റന്‍ കപ്പലുകളിലൂടെയാകുന്ന കാലമാണിത്. എന്നാല്‍ ഈ കപ്പലുകള്‍ക്ക് എത്തിച്ചേരാനുള്ള ആഴമുള്ള കപ്പല്‍ച്ചാലുള്ള തുറമുഖങ്ങളുടെ അഭാവം വലിയ വ്യവസായ സാധ്യതയാണ് ഇന്ത്യക്ക് മുന്നില്‍ അടച്ചിരുന്നത്. വിഴിഞ്ഞം തുറമുഖം ഇതിനൊരു വലിയ ബദലാണ്. വലിയ കപ്പലുകള്‍ക്ക് കടന്നുവരാന്‍ സാധിക്കുന്ന ആഴമുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞത്തേത്. അത്തരമൊരു പദ്ധതി രാജ്യത്തിനും കേരളത്തിനും ഉണ്ടാക്കുന്ന മാറ്റം വൈകാതെ തന്നെ നമുക്ക് കാണാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകള്‍ക്കും സര്‍വ്വീസ് നടത്തുവാന്‍ സാധ്യമാകുന്ന കടലിന്റെ സ്വാഭാവിക ആഴവും അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ തൊട്ടടുത്തുള്ള കിടപ്പും വിഴിഞ്ഞത്തിന് അന്താരാഷ്ട്ര പ്രാധാന്യം നേടിക്കൊടുക്കുന്ന. പ്രതിവര്‍ഷം 10 ലക്ഷം കണ്ടയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റാണ് വിഴിഞ്ഞത്തിലൂടെ സാധ്യമാകുന്നത്. 5,000ത്തില്‍ പരം തൊഴിലവസരങ്ങള്‍ വിഴിഞ്ഞം സൃഷ്ടിക്കുമെന്നതാണ് മറ്റൊരു നേട്ടം.
കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ല, യുവാക്കൾ കേരളം വിടുന്നു എന്ന് പറയുന്നവര്‍ക്കും വിഴിഞ്ഞം ഒരു മറുപടി തന്നെയാണ്. പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വികസനമായ വിഴിഞ്ഞം പദ്ധതി പൂർത്തിയായത്. ഇപ്പോള്‍ തങ്ങളുടെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിക്കുന്ന കോണ്‍ഗ്രസ് ഇട്ട പാര പിന്നീട് ചര്‍ച്ച ചെയ്യാം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുമ്പോൾ ആ സ്വപ്‌നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഐഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. സിപിഐ എം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു എന്നും, ഇപ്പോൾ ഭരണത്തിൽ വന്നപ്പോൾ ഉത്സാഹം കാണിക്കുന്നു എന്ന് പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞുമാർ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഇരട്ടത്താപ്പ് അല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എന്നും വിഴിഞ്ഞത്തിനൊപ്പം നിന്നിട്ടുള്ളവർ ആണ് ഇടതുപക്ഷവും സിപിഐഎമ്മും.
വിഴിഞ്ഞം പദ്ധതിയുടെ നാൾവഴി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും:
1.2006 സെപ്‌തംബർ 18, വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാർ - വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് തുറമുഖ മന്ത്രി എം വിജയകുമാർ.
-
നവംബർ 13 2009 ന് വി എസ് അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞം പദ്ധതി പഠനത്തിനായി IFC യെ നിയമിക്കുന്നു.
-
23 - 10 - 12 വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭം കോടിയേരി ഉദ്ഘാടനം ചെയ്യുന്നു.
-
3 - 4 - 2013 വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
-
19 - 4 - 13 വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് മനുഷ്യചങ്ങല.
എൽഡിഎഫ് കനത്ത പ്രക്ഷോഭം ഉയർത്തിയതോടെ 2009 ൽ വി എസ് സർക്കാർ IFC യെ പഠനത്തിന് ചുമതലപ്പെടുത്തിയ പദ്ധതി 6 വർഷം അടയിരുന്ന ശേഷം ധൃതിപ്പെട്ട് 2015 പകുതിയോടെ ടെൻഡർ വിളിച്ച് അദാനിയെ ഏൽപ്പിക്കുന്നു.
-
ജനുവരി ഒന്ന് 2016 - അദാനിയുമായുള്ള കരാറിൽ അഴിമതി ഉണ്ട്, പക്ഷെ തങ്ങൾ അധികാരത്തിൽ വന്നാലും കരാറിൽ നിന്നു മാറില്ല കാരണം പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല എന്ന നിലപാട് പിണറായി വിജയൻ പ്രഖ്യാപിക്കുന്നു.
തറക്കല്ലിട്ടെങ്കിലും 100 ശതമാനം പണിയും നടന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽഡിഎഫ് കാലത്ത്. -
വിഴിഞ്ഞത്തിനെതിരെ തൽപര കക്ഷികൾ പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്ത് സമരം ചെയ്‌തപ്പോൾ കോൺഗ്രസ് എടുത്ത നിലപാട് “വിഴിഞ്ഞം സമരം ആളി പടരും - വി ഡി സതീശൻ”
-
ചില അട്ടിമറി ശക്തികൾ സമരം തുടർന്നപ്പോൾ തുറമുഖത്തിനായി ബദൽ സമരവുമായി സിപിഐ എം രംഗത്തെത്തി.
9 & 10. വിഴിഞ്ഞം തുറമുഖം ഒരു കാരണവശാലും നിർത്തി വയ്ക്കില്ല - പിണറായി വിജയൻ 2017 ലും 2022 ലും വ്യക്തമാക്കി.
- വിഴിഞ്ഞത്ത് ഒക്‌ടോബർ 15 ന് ആദ്യ കപ്പൽ ഷെൻഹുവ നങ്കൂരമിടുന്നു.
വാസ്‌തവത്തിൽ വി എസ് സർക്കാരും തുറമുഖ മന്ത്രി ആരുന്ന എം വിജയകുമാറുമാണ് വിഴിഞ്ഞം പദ്ധതി കരക്കെത്തിച്ചു ടെൻഡർ ചെയ്തത്. എന്നാൽ കരാർ ലഭിച്ച zoom developers എന്ന കമ്പനിയുടെ പ്രധാന ഷെയർ ഹോൾഡർ ചൈനീസ് കമ്പനി ആണെന്ന കാരണം പറഞ്ഞു കൊണ്ട് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. കൊച്ചി മെട്രോക്ക് കേന്ദ്ര ഭരണം ഉപയോഗിച്ച് അനുമതി വൈകിപ്പിച്ചതും ഇതേ കാലത്തിലാണ്.
പിന്നീട് 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. അതിവേഗം ബഹുദൂരം എന്നൊക്കെയായിരുന്നു പരസ്യ വാചകം എങ്കിലും വേഗത അഴിമതി കാട്ടുന്നതിൽ മാത്രമായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതി. 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന് പദ്ധതി റീടെൻഡർ ചെയ്‌തു കരാറിൽ ഏർപ്പെടുവാൻ 2015 ഓഗസ്റ്റ് വരെ സമയം എടുത്തു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഒന്നിച്ചു വന്നാൽ കേരളത്തിൽ വികസനം കോരി ചൊരിഞ്ഞു കളയുമായിരുന്നു എന്നായിരുന്നു വാഗ്‌ദാനം എങ്കിലും അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ശ്രീ എകെ ആന്റണിക്ക് പോലും യുഡിഎഫിന്റെ കാലത്ത് കേരളത്തിലേക്ക് വികസന പദ്ധതി അനുവദിക്കുവാൻ ധൈര്യമില്ല എന്ന് പരസ്യമായി പറയേണ്ടി വന്നതും അക്കാലത്താണ്.
ഇക്കാലയളവിൽ വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റവും ശക്തമായ ശബ്‌ദം ഉയർത്തിയിരുന്നത് ഇടതുപക്ഷമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് അക്കാലത്ത് നടത്തിയ ചില സമരങ്ങൾ.
-
23-10-2012 ന് അന്താരാഷ്ട്ര തുറമുഖ ലോബിക്ക് വേണ്ടി വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നു - തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് പറഞ്ഞുള്ള LDF ജനകീയ കൺവെൻഷൻ. ഉദ്ഘാടനം ചെയ്‌തത് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് ആയിരുന്ന കോടിയേരി ബാലകൃഷ്‌ണൻ.
-
3 - 4 – 2013 ല്‍ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുള്ള ജനകീയ കൂട്ടായ്‌മ ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്‌തു.
-
16 - 4 – 2013 ന് വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതിനെതിരെ വിഴിഞ്ഞം മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യചങ്ങല. പിണറായി വിജയൻ ആദ്യ കണ്ണി. പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണി.
-
തിരുവനന്തപുരം ജില്ല സാക്ഷ്യം വഹിച്ചുട്ടുള്ളതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ സമരം വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തിയ, 212 ദിവസം നീണ്ടു നിന്ന ആ സമരം ഉദ്ഘാടനം ചെയ്‌തത് പിണറായി വിജയന്‍ ആയിരുന്നു. ഓണത്തിനും ക്രിസ്‌മസിനും പെരുന്നാളിനും എല്ലാം പാർട്ടി പ്രവർത്തകർ സമരപന്തലിൽ തുറമുഖത്തിനായി സത്യഗ്രഹമിരുന്നു. ഓരോ ദിവസവും പാര്‍ട്ടിയുടെ ഓരോ ലോക്കല്‍കമ്മിറ്റികള്‍ക്ക് ചുമതല നല്‍കി സംഘടിപ്പിച്ച ഉജ്ജ്വല സമരം നടന്ന സമയത്ത് കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു ജില്ലാ സെക്രട്ടറി.
തെരുവുകളില്‍ മാത്രമല്ല നിയമസഭക്ക് ഉള്ളിലും എൽഡിഎഫ് വിഴിഞ്ഞം തുറമുഖത്തിനായി ശബ്‌ദമുയര്‍ത്തി.
-
2014 ജനുവരി 8 ന് പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കുകയുണ്ടായി. ആ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം പ്രമേയം അവസാനിക്കുന്നത് “വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടല്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണം” എന്നാണ്.
-
2014 ഫെബ്രുവരി 3 ന് ഇടതുപക്ഷ സാമാജികരായ ജമീല പ്രകാശം, വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുകയുണ്ടായി. വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയില്‍ അവതരിപ്പിക്കുന്ന അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനു പോലും മുന്‍പ് തന്നെ ഈ സഭയില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയും ഇന്ന് തൃപ്പൂണിത്തുറ അംഗവുമായ കെ ബാബു പറഞ്ഞത് “ജനങ്ങള്‍ക്ക് ഇതില്‍ ആശങ്കയുള്ളതായി കാണുന്നില്ല. ഇതിനെക്കാള്‍ പ്രാധാന്യമുള്ള തെരുവ് നായ്ക്കളുടെ ശല്യം ചര്‍ച്ച ചെയ്യാം” എന്നായിരുന്നു. വര്‍ഷങ്ങളുടെ തഴക്കവും പഴക്കവും അനുഭവസമ്പത്തും കേമത്തം പറയുന്നവര്‍ പറഞ്ഞതാണ് ഈ മറുപടി. അന്നത്തെ ഭരണപക്ഷത്തിന്റെ വികസന വിരുദ്ധവും കേരളത്തില്‍ അന്നേ സംഭവിക്കുമായിരുന്ന കുതിച്ചു ചാട്ടത്തെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്ന നിലയിലുള്ള മറുപടിയില്‍ പ്രതിഷേധിച്ച് എൽഡിഎഫ് ഈ സഭാങ്കണത്തില്‍ നിന്നും വാക്കൗട്ട് നടത്തി.
ഏറ്റവും ഒടുവിൽ അദാനി ഗ്രൂപ്പുമായി യുഡിഎഫ് സർക്കാർ കരാറിൽ ഏർപ്പെട്ടു. ആ കരാറിലെ പല വ്യവസ്ഥകളോടും എൽഡിഎഫിന് വിയോജിപ്പ് ഉണ്ടായിരുന്നു. അതിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യത്തിനു യോജിക്കുന്നത് ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ ഭാവിയും പ്രാധാന്യവും മുന്നിൽ കണ്ടു കൊണ്ടാണ് വിഴിഞ്ഞം തുറമുഖ കരാറിനോട് ഇടതുപക്ഷത്തിന് പല വിയോജിപ്പുകൾ ഉണ്ടെങ്കിലും ആ പദ്ധതിയുമായി മുന്നോട്ടു പോകുവാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവുന്നത്.
ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ആവുന്നതിനു മുമ്പ്, 2016 ജനുവരി 1 നു കോടിയേരി ബാലകൃഷ്‌ണനും തോമസ് ഐസക്കിനുമൊപ്പം ഒരു പത്ര സമ്മേളനം നടത്തി. അന്നദ്ദേഹം പറഞ്ഞത് “ചില വികസന വിരുദ്ധരായിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. എല്ലാ കാര്യങ്ങളെയും എതിർക്കാൻ തയ്യാറാവുന്നവർ. യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിരുദ്ധർ. വികസന വിരുദ്ധ നിലപാട് ഒരുകാലത്തും പാർട്ടി സ്വീകരിച്ചിരുന്നില്ല. വികസന വിരുദ്ധരെ ഞങ്ങളുടെ കൂട്ടത്തിൽ ആരും പിന്തുണക്കുകയില്ല” എന്നാണ്.
പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ എൽഡിഎഫ് നിലപാട് ഇതായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഇടംകോലിടാൻ പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ശ്രമിച്ചിരുന്നില്ല. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണ് എൽഡിഎഫ് സമരം ചെയ്‌തിരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അർഹമായ നഷ്‌ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കുന്നതിനു വേണ്ടി എൽഡിഎഫ് സമരം ചെയ്‌തിട്ടുണ്ട്. അപ്പോഴും പദ്ധതികൾക്കെതിരെ സമരം ചെയ്‌തിരുന്നില്ല.
വിഴിഞ്ഞം തുറമുഖം പത്തുവർഷം വൈകാൻ കാരണക്കാർ എ കെ ആന്റണിയും യുപിഎ സർക്കാരുമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചൈനീസ് കമ്പനിക്ക് ഓഹരിയുണ്ടെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ വേളയിലായിരുന്നു ഇത്. യുപിഎ സർക്കാരിൽ അന്ന് പ്രതിരോധമന്ത്രി ആന്റണിയായിരുന്നു
ഇ കെ നായനാർ മുഖ്യമന്ത്രിയായ വേളയിലാണ് വിഴിഞ്ഞത്ത് അന്താരാഷ്‌ട്ര തുറമുഖം എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്. 2006-ൽ വി എസ് അച്യുതാന്ദന്റെ ഭരണകാലത്ത് ടെണ്ടർ നടപടി ആരംഭിച്ച് ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയതാണ്. അന്നന് കേന്ദ്രം അനുമതി തന്നിരുന്നെങ്കിൽ വിഴിഞ്ഞം പത്തു വർഷം വൈകില്ലായിരുന്നു. വിഴിഞ്ഞംകേരളത്തിന്റെ ചരിത്രത്തിൽ പുതുയുഗമാകുന്ന മാറ്റത്തിലേക്ക് നയിക്കും. തുറമുഖവുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം മന്ത്രിതല ചർച്ചയിൽ പരിഹരിച്ചു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അന്താരാഷ്ട്ര കപ്പൽ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാർക്കും ലഭിക്കാത്ത ഒന്നാണ്. സംസ്ഥാനത്തിൻറെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാകു