പ്രതിപക്ഷ നേതാവിനു അനുവദിച്ച ശമ്പളം മറ്റ് അലവൻസുകളും സംബന്ധിച്ച വിവരങ്ങൾ
പ്രതിപക്ഷ നേതാവിനു അനുവദിച്ച ശമ്പളം മറ്റ് അലവൻസുകളും സംബന്ധിച്ച വിവരങ്ങൾ

മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിനെ നിയമിക്കുന്നത് ധൂർത്താണെന്ന പരാതിയുമായി വി ഡി സതീശൻ രംഗത്തിറങ്ങിയിട്ടുണ്ട്.
വലിയ അപരാധമെന്തോ നടക്കുന്നെന്ന പ്രതീതിയുണർത്തുന്ന രീതിയിൽ ടീമംഗങ്ങളുടെ തസ്തികകളും ശമ്പളവുമൊക്കെ പത്രസമ്മേളനത്തിൽ സതീശൻ പുറത്തു വിടുന്നതു കണ്ടു. എന്തായാലും ഒരു ഉത്തരവാദിത്തം ആ ടീമിനു നിർവഹിക്കാനുണ്ടെന്ന് സതീശനും സമ്മതിക്കേണ്ടി വരുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്റെ 25 ഓളം വരുന്ന സ്റ്റാഫുകൾക്ക് വേണ്ടി ഒരു വർഷം നമ്മുടെ ഖജനാവിൽ നിന്ന് ചിലവഴിക്കുന്നത്‌ ഏകദേശം രണ്ടേമുക്കാൽ കോടിയോളം രൂപയാണ്. പതിനഞ്ചാം കേരള നിയമസഭയിലെ അഞ്ചാം സമ്മേളനത്തിൽ 06.07.2022-ന് ബഹുമാനപെട്ട മുഖ്യമന്ത്രിയോട് ഞാൻ ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യ നമ്പർ 1944- ന് മറുപടി യായി ലഭിച്ചത് ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു.
എന്നാൽ ഒരു ഫയൽ പോലും ഒപ്പിടാനില്ലാത്ത പ്രതിപക്ഷ നേതാവ് ഒരു വർഷം 3 കോടിയോളം രൂപ സർക്കാർ ഖജനാവിൽ നിന്നും ചിലവിലേയ്ക്ക് കൈപ്പറ്റുന്നത് എന്തിനാണെന്ന് കേരളത്തിലെ ജനങ്ങളെ വി ഡി സതീശൻ ബോധ്യപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുകയാണ്.

പ്രത്യേകിച്ച് ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത പ്രതിപക്ഷ നേതാവിനുള്ളത് 10 സെക്രട്ടറിമാരാണ്. പ്രൈവറ്റ് സെക്രട്ടറിക്കു പുറമേ ഒരു സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയും! ജൂൺ 2022-ൽ ലഭിച്ച കണക്കുകൾ പ്രകാരം രണ്ടാളും കൂടി വാങ്ങുന്നത് 2,35,349 രൂപ…!!!
നാലു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാറുടെ ശരാശരി ശമ്പളം 1,20,481.25 രൂപ…!!!
ഇതൊന്നും പോരാതെ നാലു അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിമാരേയും നിയമിച്ചിട്ടുണ്ട്. ഇവരുടെ ശരാശരി ശമ്പളം ഏകദേശം 87,158 രൂപയാണ്. പേർസണൽ അസിസ്റ്റൻ്റിൻ്റെ ശമ്പളം 59,614 രൂപ.അതിനു പുറമേ നാലു അഡീഷണൽ പേർസണൽ അസിസ്റ്റൻ്റുമാർ, ഒരു അസിസ്റ്റൻ്റ്, ഒരു കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, മൂന്നു ഷോഫർമാർ, അഞ്ച് ഓഫീസ് അറ്റൻ്റുമാർ എന്നിവർ ഉൾപ്പെട്ടതാണ് പ്രതിപക്ഷ നേതാവിൻ്റെ സ്റ്റാഫ്. ഇവർക്ക് എല്ലാവർക്കും കൂടി ഒരു മാസം ചിലവാക്കുന്നത് 18,36,864 (18.36 ലക്ഷം രൂപ).

ഒരു വർഷത്തെ ചിലവ് നോക്കിയാൽ അത് 2,20,42,368 ആണ്! 2.20 കോടി രൂപ…!!
തീർന്നില്ല. സ്വീപ്പർ, ലാസ്കർ തസ്തികകളിൽ നിയമിച്ചവർക്കായി പ്രതിപക്ഷ നേതാവു കാലിയാക്കുന്നത് മാസം 95,519 രൂപയാണ്. അദ്ദേഹത്തിൻ്റെ ശമ്പളവും ഡിഎയും കൺവേയൻസ് അലവൻസും ട്രാവലിംഗ് അലവൻസും മണ്ഡലം അലവൻസും എയർഫെയറും മറ്റും വേറെ. ഇതെല്ലാം കൂടി ചേർക്കുമ്പോൾ ഒരു വർഷം മൂന്നു കോടിയുടെ അടുത്ത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് വി ഡി സതീശൻ ചെലവിടുന്നുണ്ട്.
പക്ഷേ, എന്തു കാര്യത്തിന്.!?

ഒരു ഫയൽ പോലും ഒപ്പിടാനില്ലാത്ത പ്രതിപക്ഷ നേതാവിനു ഇത്രയും സ്റ്റാഫെന്തിനാണ്?
ഇത്രയും അധികം പണം അവർക്കു വേണ്ടി ചിലവിടുന്നതെന്തിനാണ്?!
ഇതുകൊണ്ട് ഈ നാടിനെന്തു ഗുണമാണുണ്ടായിട്ടുള്ളത്?!

ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം മലയാളികൾക്കിതുവരെ കിട്ടിയിട്ടില്ല. ആകെ കിട്ടിയത് സംസ്കാരചിത്തരായ മനുഷ്യർ പറയാനറയ്ക്കുന്ന തെറിയാണ്.
അതിനാണോ അദ്ദേഹം കോടികൾ മുടിച്ചു പേർസണൽ സ്റ്റാഫിനെ കൊണ്ടു നടക്കുന്നത്.!!


ഇതൊക്കെയല്ലേ ധൂർത്ത് ? പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ എന്തിനു 25 പേർ ?
ഫയൽ നോക്കാതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 25 ആളുകൾ , അവർക്ക് മാസം നൽകുന്ന തുക 18 ലക്ഷം രൂപ … അമ്പമ്പോ ധൂർത്തോട് ധൂർത്ത്