എൻ സി ആർ ടി പാഠപുസ്തകത്തിൽ ഇനി ഇന്ത്യ ഇല്ല ഭാരത്

Uploading: ഇന്ത്യയോ ഭാരതമോ_ ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും എപ്പിസോഡ് 33.mp4.
23e8db32-6838-413a-a4c4-b2275a06106d

രാജ്യത്തിന്റെ പേര് മാറ്റം അപകടകരമായ സാമൂഹ്യ വിഭജനം ഉണ്ടാക്കും; എ വിജരാഘവൻ

മുഴുവൻ പുസ്‌തകങ്ങളിലും ഇന്ത്യ എന്നതിന്‌ പകരം "ഭാരത്‌’ എന്നാക്കാനുള്ള തീരുമാനം എൻസിഇആർടി കമ്മിറ്റി അംഗീകരിച്ചു. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര് അപ്രത്യക്ഷമാകും.

പാഠപുസ്‌തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരതമാക്കാനുള്ള നീക്കത്തിനു പിന്നിലെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടി കവിയും ഗ്രന്ഥകാരനും പ്രഭാഷകനുമായ പി എൻ ഗോപികൃഷ്‌ണൻ ഫേസ്‌‌ ബുക്കിൽ പങ്കുവെച്ച കുറിപ്പ്‌:

സവർക്കറിസം സംസ്ക്കാരത്തിൽ നടപ്പാക്കുന്നതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് എൻ സി ഇ ആർ ടി പാനലിൻ്റെ ശുപാർശയും അതിനെ സംബന്ധിച്ച് പാനൽ ചെയർമാൻ സി ഐ ഐസക്കിൻ്റെ പ്രസ്താവനയും. 1923 ൽ പുറത്തിറങ്ങിയ സവർക്കറുടെ " ഹിന്ദുത്വ " എന്ന പുസ്തകത്തിലെ " മറ്റു പേരുകൾ " ," എങ്ങനെയാണ് പേരുകൾ നൽകുന്നത് " എന്നീ തലക്കെട്ടുകൾക്ക് കീഴെയുള്ള ഉപാഖ്യാനങ്ങളിലാണ് ഹിന്ദുരാഷ്ട്രത്തിൻ്റെ പേരുകൾ എന്തായിരിക്കണം എന്ന് അദ്ദേഹം അന്വേഷിക്കുന്നത് .സവർക്കർ എത്തിച്ചേരുന്ന നിഗമനങ്ങൾ താഴെ കൊടുക്കുന്നു.

1.ആര്യാവർത്തം ,ആര്യഭൂമി ,ബ്രഹ്മവർത്തം എന്ന പേരുകളെ സവർക്കർ നിരാകരിക്കുന്നു. അതിൻ്റെ കാരണം അവ വിന്ധ്യന് തെക്ക് കിടക്കുന്ന ദക്ഷിണാപഥത്തെ ഉൾക്കൊള്ളുന്നില്ല. രാമൻ്റെ ലങ്കാപ്രവേശത്തിനും വിജയത്തിനും ശേഷം " ഹിന്ദുരാഷ്ട്ര ഭൂമി " യിൽ ദക്ഷിണാപഥം കൂടി ചേർക്കപ്പെട്ടതോടെ ഭൂവിസ്തൃതി ആര്യാവർത്തിനപ്പുറം വളർന്നു. അതോടെ ആ പേരുകൾക്ക് സാംഗത്യം നഷ്ടപ്പെട്ടു .

  1. അതോടെ പുതിയ പേര് " ഹിന്ദുഭൂമി" യെ ക്കുറിക്കാൻ ആവശ്യമായി വരുന്നു. അവിടെയാണ് ഭരതൻ്റെ ഭൂമി എന്ന ഭാരതം എന്ന പേര് കടന്നു വരുന്നു. അത് വൈദിക ഭരതനാണോ ജൈന ഭരതനാണോ അദ്ദേഹം ഭരിച്ചിരുന്നത് ഏത് കാലത്താണ് എന്നൊന്നും അന്വേഷിക്കേണ്ട എന്ന് സവർക്കർ പറയുന്നു. കാരണം സവർക്കറുടെ ഹിന്ദു വംശീയ സങ്കല്പനത്തിൽ കണ്ണി ചേർക്കാവുന്ന ആര്യരും അനാര്യരും ഒരു പോലെ ഭരതനെ അംഗീകരിച്ചിരുന്നു. അതിനാൽ ഭാരതഖണ്ഡം എന്ന പേര് അനുയോജ്യമാണ് എന്ന് എന്ന് സവർക്കർ ചൂണ്ടിക്കാട്ടുന്നു.

3 . സവർക്കർ " ഭാരത " ത്തിന് പ്രാമാണ്യം കൊടുക്കുന്നത് വിഷ്ണുപുരാണം ഉദ്ധരിച്ചാണ്. " സമുദ്രത്തിന് വടക്കുള്ളതും ഹിമാലയത്തിന് തെക്കുള്ളതുമായ ദേശത്തെ ഭാരതം എന്നും അതിൽ നിവസിക്കുന്നത് ഭരതൻ്റെ പിന്മുറക്കാർ " ആണെന്നും വിഷ്ണുപുരാണം പറയുന്നുവെന്നായ് സവർക്കർ ചൂണ്ടിക്കാട്ടുന്നത്. ഇതേ വിഷ്ണുപുരാണത്തെ തന്നെയാണ് ,പത്ര വാർത്തകൾ വിശ്വസിക്കാമെങ്കിൽ , പാനൽ ചെയർമാൻ സി ഐ ഐസക്കും ഉദ്ധരിക്കുന്നത്

4 .എങ്കിലും സവർക്കർ നിർദ്ദേശിക്കുന്ന ആദർശാത്മക നാമം " ഹിന്ദുസ്ഥാൻ ‘’ ആണ്. അതിലേയ്ക്കുള്ള ചവിട്ടുപടിയാണ് ഭാരതം.

ചുരുക്കിപ്പറഞ്ഞാൽ സവർക്കറുടെ ഹിന്ദുത്വയിലെ പ്രത്യയശാസ്ത്ര പദ്ധതികൾ എങ്ങനെയാണോ പൗരത്വ നിയമത്തിലും അഗ്നിവീർ പദ്ധതിയിലും മറ്റും നടപ്പാക്കിയത് അതുപോലെ പാീ പുസ്തക പദ്ധതിയിലും നടപ്പാക്കുകയാണ്.പൃഥിരാജ് രാസോ എന്ന സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഭാവനാത്മക കൃതിയെ , ഗോറിയുടെ ചരിത്രമായി സവർക്കർ ഉദ്ധരിക്കുന്നുണ്ട്. പാനൽ ചെയർമാനും അതുപോലൊന്ന് ഗോറിയുടെ ചരിത്രം പോലെ പറഞ്ഞതായി പത്ര വാർത്തകൾ പറയുന്നു. ഹിന്ദു ചരിത്രം പഠിപ്പിക്കുന്നു എന്നതിനർത്ഥം സവർക്കറുടെ ‘’ ഹിന്ദുത്വ കഥാ മാലിക " യിലെ പ്രധാന പുസ്തകങ്ങളിലൊന്നായ " സിക്സ് ഗ്ലോറിയസ് എപ്പോക്സ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി " പാഠ്യപുസ്തകമാക്കുന്നു എന്നതാണ് എന്നൂഹിക്കാം.

https://www.youtube.com/watch?v=_11nAESJTiE&list=PLklZ7v6gpTtU-jBCe5y60EHjHDOJVOH-u&index=34

ഡാ തെണ്ടീ…
നിർത്തെടാ തെണ്ടീ…
നീയാരാഡാ തെണ്ടീ…

ഇന്ന് 7 മണി ചർച്ചയിൽ NCERT രൂപീകരിച്ച സാമൂഹിക ശാസ്ത്ര ഉന്നതതല സമിതി അധ്യക്ഷൻ സി.ഐ. ഐസക്ക്‌ സി പി ഐ എം പ്രതിനിധി അഫ്സലിനോട്‌ നടത്തിയ ആക്രോശമാണ്‌ മുകളിൽ കേട്ടത്‌…

ഈ ചെരിപ്പ് നക്കി സംഘിയാണ്‌ രാജ്യത്ത് വിദ്യാർത്ഥികൾ പഠിക്കേണ്ടുന്ന പാഠഭാഗം നിശ്ചയിക്കുന്നത്.

ചർച്ച നയിച്ച സുജയ പാർവ്വതി 'ചിരിച്ച്‌ കൊണ്ട്‌ ’ ഐസക്കിനോട്‌ പറയുന്നത്‌ അതിനെക്കാൾ കേമമായി…

ഏയ്‌… അങ്ങനത്തെ വാക്കുകൾ ഒന്നും ഉപയോഗിക്കരുത്‌…!!

ഹൗ…എന്തൊരു ഔദാര്യം.

സി ഐ ഐസക് റിപ്പോർട്ടർ ചാനലിൽ ചർച്ചക്ക് വന്നിരുന്നു സംസാരിക്കുന്നത് വളരെ മോശം രീതിയിലാണ്
സോഷ്യൽ സയൻസ് പാഠപുസ്തകത്തിന്റഡ് വിദഗ്ധ കമ്മിറ്റിയുടെ പാനലിന്റെ തലവൻ ആണ് സി ഐ ഐസക്