ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർക്കാർ സർവീസുകളിൽ നിയമനം നൽകുന്നത് കേരളം.
2021ൽ UPSC വഴി ആകെ നൽകിയത് 4200 അഡ്വൈസ് മെമ്മോകൾ. കേരളത്തേക്കാൾ വലിയ സംസ്ഥാനമായിരുന്നിട്ടുകൂടി ഗുജറാത്തിൽ പി എസ് സി വഴി നടത്തിയ നിയമനം വെറും 628 ആണ്. ബംഗാളിൽ ഈ കാലയളവിൽ 1000 നിയമനങ്ങൾ പോലും നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ 2021 ആഗസ്റ്റ് മാസത്തിൽ മാത്രം 4122 അഡ്വൈസ് മെമ്മോകൾ നൽകി. 2016 മുതൽ 2022 വരെയുള്ള ആറ് വർഷത്തിനിടയിൽ 2 ലക്ഷം അഡ്വൈസ് മെമ്മോകളാണ് കേരളം നൽകിയത്. 3.5 കോടി ജനസംഖ്യക്ക്, വർഷത്തിൽ ശരാശരി 33000 നിയമനങ്ങൾ. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിയമന നിരക്കാണ്. കേരളം രാജ്യത്തിന് നൽകുന്ന ബദലാണിത്. കേരളത്തിനെതിരായ മാധ്യമ നിർമിത പൊതുബോധത്തെ നിരാകരിക്കുന്നതാണ് ഈ കണക്കുകൾ.
34