യു പി യിലെ ഹോസ്പിറ്റലുകൾ അറവ് ശാലകളാകുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപുരിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി. പോസിറ്റീവ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ സ്ഥിരീകരിച്ചു. ആറിനും. പ്രായമുള്ള കുട്ടികളിലാണ് അണുബാധയുണ്ടായത്. ഏഴുപേർക്ക് ഹെപ്പറ്റൈറ്റിസ് ബി-യും അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സി-യും രണ്ടുപേർക്ക് എച്ച്.ഐ.വി.യുമാണ് സ്ഥിതികരിച്ചത്.തലാസീമിയ (രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത്) ബാധിതരായ കുട്ടികളാണ് രക്തം സ്വീകരിച്ചത്. തലാസീമിയക്ക് പുറമേ അണുബാധകൂടിയായതോടെ കുട്ടികൾ അത്യാസന്നനിനിലയിലായതായാണ് റിപ്പോർട്ട്. കാൺപുരിലെ സർക്കാരാശുപത്രിയായ ലാലാ ലജ്പത്റായ് ആശുപത്രിയിലാണ് സംഭവം…
രക്തം സ്വീകരിക്കേണ്ട അടിയന്തരസാഹചര്യം വന്നതുകാരണം അണുബാധയേറ്റ 14 കുട്ടികളും അവരവരുടെ പ്രദേശത്തെ സ്വകാര്യ, ജില്ലാ ആശുപത്രികളിൽനിന്നാണ് രക്തം സ്വീകരിച്ചരക്തം സ്വീകരിക്കേണ്ട അടിയന്തരസാഹചര്യം വന്നതുകാരണം അണുബാധയേറ്റ 14 കുട്ടികളും അവരവരുടെ പ്രദേശത്തെ സ്വകാര്യ, ജില്ലാ ആശുപത്രികളിൽനിന്നാണ് രക്തം സ്വീകരിച്ചവരിൽ അണുബാധ കണ്ടെത്തിയത്. കാൺപുർ സിറ്റി, ദേഹാത്, ഫറുഖബാദ്, ഔറയ്യ, എറ്റാവ, കനൗജ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കുട്ടികൾ. രക്തദാനസമയത്ത് വൈറസ് പരിശോധനയിൽ ആണ് സസ്ഥിതികരിച്ചത്.