പലസ്‌തീൻ,ഇസ്രായേൽ-ഹമാസ് ആക്രമണം

നരേന്ദ്ര മോദിയുടെ സുഹൃത്ത് ബെഞ്ചമിൻ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണ്.

ഗാസയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം 11 ദിവസം പൂർത്തിയായി. ഹമാസിന്റെ സൈനികനീക്കത്തിൽ 1400 ഇസ്രായേലുകാർ മരിച്ചു. 3500 പേർക്ക് പരിക്കേറ്റു.

അതിനെത്തുടർന്ന് അധിനേവേശിത ഗാസയിൽ ഇസ്രായേൽ ആരംഭിച്ച പൂർണ്ണതോതിലുള്ളയുദ്ധത്തിൽ കഴിഞ്ഞ വരെ കുറഞ്ഞത് 3000 പാലസ്തീനികൾ കൊലചെയ്യപ്പെട്ടു. 10,859 പേർക്ക് പരിക്കുപറ്റി. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. ഇക്കാലത്തുതന്നെ അധിനിവേശിത വെസ്റ്റ് ബാങ്കിൽ 57 പാലസ്തീൻകാർ കൊല്ലപ്പെട്ടു, 1200 പേർക്ക് പരിക്കേറ്റു. ഗാസാമുനമ്പിൽ കൊല്ലപ്പെട്ടവരിൽ 1000ത്തോളം കുട്ടികളുമുണ്ട്. ഈ മരണവും മുറിവേല്ക്കലും ദിവസേനെ കൂടിവരുന്നു. ആശുപത്രികൾ ഇനി ആളെ എടുക്കാനാവാത്തവിധം നിറഞ്ഞുകവിയുന്നു. ചലവും ചോരയുമാണ് പാലും തേനും ഒഴുകുന്ന നാട് എന്നു പേരുകേട്ട കാനാൻ ദേശത്ത് ഇന്ന് ഒഴുകുന്നത്.

യുദ്ധത്തിൻറെ ആദ്യത്തെ ആറുദിവസത്തെ ബോംബിങിന്റെ കണക്ക് ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആറായിരം വ്യോമാക്രമണങ്ങളാണ് ഈ ദിവസങ്ങളിൽ നടത്തിയത്. ഇറാക്കിൽ യുഎസ്എ ഒരു വർഷത്തിലേറെ നടത്തിയ യുദ്ധത്തിൽ ആ വലിയ രാജ്യത്താകമാനം നടത്തിയ വ്യോമാക്രമണങ്ങളുടെ അത്രയും വരും ഗാസാമുനമ്പ് എന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപ്രദേശത്ത് ആറുദിവസം കൊണ്ടു ഇസ്രയേൽ നടത്തിയ ഈ ആക്രമണങ്ങൾ. ഈ വ്യോമാക്രമണങ്ങളെല്ലാം ഗാസയിലെ പൌരജനങ്ങൾക്കുനേരെയും ആശുപത്രികളടക്കമുള്ള പൊതുജനസൌകര്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കു നേരെയും വീടുകൾക്കു നേരെയുമാണ്. ഗാസമുനമ്പിലേക്കുള്ള വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയെല്ലാം അധിനിവേശഭരണകൂടമായ ഇസ്രായേൽ തടഞ്ഞുവച്ചിരിക്കുകയുമാണ്.

പത്തുലക്ഷം പലസ്തീൻകാരാണ് സ്വന്തം നാട്ടിൽ തന്നെ അഭയാർത്ഥികളായിരിക്കുന്നത്. പതിറ്റാണ്ടുകളായി അതിർത്തിവളച്ചുകെട്ടി അധിനിവേശം നടത്തിവച്ചിരിക്കുന്ന സ്ഥലത്തേക്കാണ് ഈ ആക്രമണം മുഴുവൻ. ഏതാണ്ട് ഒരു ജനവിഭാഗത്തെ വരിഞ്ഞുകെട്ടി വച്ചിട്ട് ആകാശത്തുനിന്ന് ബോംബിട്ട് വീര്യം കാണിക്കുകയാണ് ഇസ്രായേൽ.

യുദ്ധത്തിനും നിയമങ്ങളുണ്ട്. അന്താരാഷ്ട്ര ധാരണകളുണ്ട്. ചരിത്രത്തിലും പുരാണങ്ങളിലും ഇതിന് രേഖകളുണ്ട്. ആധുനികകാലത്ത്, 1899ലും 1907ലും നടന്ന ഹേഗ് കൺവെൻഷനുകളാണ് യുദ്ധകാലത്ത് പാലിക്കേണ്ട ചില നിയമങ്ങൾ രൂപപ്പെടുത്തിയത്. 1949ൽ ഒപ്പിട്ട ജനീവ കൺവെൻഷനാണ് പിന്നീട് ഉണ്ടായ ഒരു പ്രധാനനടപടി. 196 രാജ്യങ്ങൾ ഈ കൺവെൻഷനിലെ ധാരണകളിൽ ഒപ്പിട്ടുണ്ട്. ലോകക്രിമിനൽകോടതിയുടെ റോം ചട്ടങ്ങളുടെ എട്ടാം ഖണ്ഡമാണ് ആധുനികകാലത്തേക്ക് യുദ്ധക്കുറ്റങ്ങളെ നിർവചിച്ചത്. ഈ നിയമങ്ങളനുസരിച്ച് പലരും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരും ഇസ്രേലികളുമൊഴികെ.

സിവിലിയന്മാരെയോ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സിവിലിയൻ സൌകര്യങ്ങളേയോ ആക്രമിക്കരുത് എന്നത് യുദ്ധനിയമത്തിന്റെ ആധാരശിലകളിലൊന്നാണ്. ഇസ്രായേൽ ഇത് നിസ്സങ്കോചം ലംഘിക്കുന്നു. യുദ്ധത്തടവുകാരെ കൊല്ലരുത്, അപമാനിക്കരുത്. ഇസ്രായേൽ ഇതിന് തെല്ലും വിലവയ്ക്കുന്നില്ല. ബന്ദികളെ വയ്ക്കരുത്. ഇസ്രായേലും ഹമാസും നൂറുകണക്കിന് ബന്ദികളെ പിടികൂടി വച്ചിരിക്കുന്നു. ആണവായുധം, രാസായുധം എന്നിവപോലെ നിരോധിക്കപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കരുത്. ഇസ്രായേൽ ഈ നിയമവും ലംഘിക്കുന്നു. പൌരരെ നിർബന്ധിത പലായനത്തിന് പ്രേരിപ്പിക്കരുത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് തോക്കിൻമുനയിൽ ആവശ്യപ്പെടുന്നത് ഈ നിയമത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. ബലാത്സംഗം, ലൈംഗികഅടിമയാക്കി വയ്ക്കുക തുടങ്ങിയ അക്രമങ്ങൾ ചെയ്യരുത്. അധിനിവേശിതജനതയ്ക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങൾ നിഷേധിക്കരുത് എന്നതും ഒരു യുദ്ധനിയമമാണ്. ഇതും ഒരു കരുണയുമില്ലാതെ ലംഘിക്കുകയാണ് ഇസ്രായേൽ.

നമ്മുടെ തലമുറകണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് പല്സ്തീനിൽ ഉണ്ടായിവരുന്നത്. രണ്ടാംലോകമഹായുദ്ധവും ജൂതർക്കും കമ്യൂണിസ്റ്റുകാർക്കും നേരെ നടന്ന കൂട്ടക്കൊലകളും നമ്മുടെ തലമുറയ്ക്കു മുമ്പായിരുന്നു. ഈ നരഹത്യ അടിയന്തിരമായി നിറുത്താൻ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായി.

സ. എം എ ബേബി

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം

ഇപ്പോഴത്തെ ഇസ്രയേൽ-പലസ്‌തീൻ സംഘർഷം മെയ്‌ ഏഴിനാണ്‌ ആരംഭിച്ചത്‌. ചെറിയ പെരുന്നാളിന്‌ ആറുദിവസംമുമ്പ്‌. മെയ്‌ ഏഴിന്‌ കിഴക്കൻ ജറുസലേമിലെ ഹാരാൻ അൽ ഷെരീഫിലുള്ള അൽ അക്‌സ മോസ്‌കിൽ പ്രാർഥന നടത്തിക്കൊണ്ടിരുന്ന പലസ്‌തീൻകാർക്കുനേരെ ഇസ്രയേൽ പൊലീസ്‌ ഗ്രനേഡും പ്ലാസ്റ്റിക്‌ ബുള്ളറ്റും പ്രയോഗിച്ചു. കിഴക്കൻ ജറുസലേമിലുള്ള പുതിയ ജൂതകുടിയേറ്റത്തെ അവർ എതിർത്തുവെന്നതാണ്‌ ഇതിനു കാരണം. ഇതിനുശേഷം ഗാസ മുനമ്പിൽനിന്ന്‌ ഹമാസുകാർ ജറുസലേമിലെ ജൂതപ്രദേശത്തേക്ക്‌ റോക്കറ്റ്‌ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ്‌ മലയാളിയായ നമ്മുടെ പ്രിയപ്പെട്ട സഹോദരി ഇടുക്കി സ്വദേശിയായ സൗമ്യ മരണമടഞ്ഞത്‌. ഇത്‌ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വേദനാജനകമാണ്‌.

ഈ സംഭവത്തോട്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രതികരിച്ചത്‌ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന്‌ അവകാശമുണ്ടെന്നാണ്‌. ഇത്‌ ആക്രമണത്തിനുള്ള ലൈസൻസാണ്‌. ഇതിനുശേഷം ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 29 കുട്ടികളടക്കം 109 പലസ്‌തീൻകാർ മരിച്ചു. ഇപ്പോഴും ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. പല ലോകരാജ്യങ്ങളും ആക്രമണം നിർത്തണമെന്ന്‌ ആവശ്യപ്പെട്ടു. പണ്ടേ ഇതൊന്നും ചെവിക്കൊള്ളാത്തവരാണ്‌ ഇസ്രയേലുകാർ.

എന്താണ്‌ പലസ്‌തീൻ പ്രശ്‌നമെന്നത് നമ്മൾ മനസിലാക്കണം. 1948 മെയ്‌ 14നാണ്‌ സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ എന്ന രാജ്യം രൂപമെടുത്തത്‌. ഇത്‌ ഒരു സിയോണിസ്റ്റ്‌ രാജ്യമായിട്ടാണ്‌ അറിയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ലോകമൊട്ടാകെയുള്ള പുരോഗമനശക്തികൾ വംശീയാടിസ്ഥാനത്തിലുള്ള രാഷ്ട്രം രൂപീകരിക്കുന്നതിനോട്‌ ഒരു യോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല. എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ യുദ്ധത്തിന്‌ നിദാനം മേൽപറഞ്ഞതാണെങ്കിലും അതിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. എന്തെങ്കിലും കാരണമുണ്ടാക്കി പലസ്‌തീനെതിരെ യുദ്ധം നടത്തുക എന്നത്‌ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആവശ്യമാണ്‌. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കിട്ടാതിരുന്നതിനെത്തുടർന്ന്‌ ഭരണം നഷ്ടപ്പെടുമോയെന്ന ഭീതിയിൽ അത്‌ തിരിച്ചുപിടിക്കാനാണ്‌ അധികാരമോഹിയായ നെതന്യാഹു പലസ്‌തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്നത്‌.

പലസ്‌തീൻ എന്ന പ്രദേശത്തിന്‌ ഏഴായിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന കാര്യം ലോകചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ്‌. യഹൂദമതത്തിന്‌ ഒരു രാജ്യം വേണമെന്ന ആവശ്യം ആദ്യമുയർന്നത്‌ 1897ൽ സ്വിറ്റ്‌സർലൻഡിലെ ബാസലിൽ നടന്ന ജൂതമതസമ്മേളനത്തിൽവച്ചാണ്‌. ജൂതരാഷ്ട്രമെന്ന ആശയം അവിടെ ഉന്നയിക്കുന്നത്‌ ഓസ്‌ട്രിയൻ പത്രപ്രവർത്തകനായ തിയോഡോർ ഹെർഷലാണ്‌. യോഗത്തിന്റെ സംഘാടകനും അദ്ദേഹമായിരുന്നു. ജൂതരാഷ്ട്രമെന്ന പുസ്‌തകവും അവിടെ വിതരണം ചെയ്യപ്പെട്ടു. ജറുസലേം തങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അതുകൊണ്ട്‌ പണ്ട്‌ തങ്ങൾക്ക്‌ നഷ്ടമായ ആ ഭൂപ്രദേശം തങ്ങളുടെ രാജ്യമാക്കുമെന്നുമുള്ള ജൂതരാഷ്ട്ര ആശയം ലോകത്തിന്റെ നാനാഭാഗത്തും പാർക്കുന്ന ജൂതന്മാരെ അറിയിച്ചു. ഈ ആശയത്തിന്‌ ബ്രിട്ടനും അമേരിക്കയും ശക്തമായ പിന്തുണ നൽകി.

അമേരിക്കയിലെയും യൂറോപ്പിലെയും അതിസമ്പന്നരായ യഹൂദ ബാങ്കർമാർ രണ്ടാം ലോകയുദ്ധ കാലത്ത്‌ സഖ്യശക്തികൾക്ക്‌ സഹായം നൽകി. ഈ അവസരമുപയോഗിച്ച്‌ യഹൂദനേതാക്കൾ ബ്രിട്ടീഷ്‌ സർക്കാരിനെ സമീപിച്ച്‌ ജൂതരാഷ്ട്ര പ്രഖ്യാപനം ഉടൻ നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഒന്നാം ലോകയുദ്ധം അവസാനിച്ച 1918ൽ ബ്രിട്ടീഷ്‌ വിദേശമന്ത്രിയായിരുന്ന സർ ആർതർ ബാൽഫോർഡ്‌ യഹൂദരാഷ്ട്രം പ്രഖ്യാപിച്ചു. ഇതാണ്‌ കുപ്രസിദ്ധമായ ബാൽഫോർഡ്‌ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ പലസ്‌തീൻ അടക്കം ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളും ബ്രിട്ടന്റെ അധീനതയിലായി. ഈ അധികാരമുപയോഗിച്ച്‌ ലോകത്തിന്റെ നാനാഭാഗത്തുമുള്ള യഹൂദരെ പലസ്‌തീനിലേക്ക്‌ കൊണ്ടുവരാൻ തുടങ്ങി. ഇവർക്ക്‌ പലസ്‌തീൻമേഖല കൈയടക്കാൻ ബ്രിട്ടനും അമേരിക്കയും എല്ലാ സഹായവും ചെയ്‌തുകൊടുത്തു. 1910ൽ 22,000 മാത്രമായിരുന്ന ജൂത ജനസംഖ്യ യഹൂദകുടിയേറ്റം തുടങ്ങി 1922 ആയപ്പോഴേക്കും 82,000 ആയി ഉയർന്നു. ഇതേസമയം, അറബി ജനസംഖ്യ 10 ലക്ഷവും. 1948ലും പലസ്‌തീൻകാർതന്നെയായിരുന്നു ജനസംഖ്യയിൽ ഭൂരിപക്ഷം.

1948ൽ അന്നത്തെ യുഎൻ രക്ഷാസമിതി ഇസ്രയേൽ സ്ഥാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. ആ പ്രമേയം ഇപ്രകാരം പറയുന്നു: 55 ശതമാനം ഭൂപ്രദേശം ഇസ്രയേലിന്‌, 45 ശതമാനം ഭൂമി പലസ്‌തീന്‌. രണ്ടും സ്വതന്ത്രരാജ്യമാകണം. ജറുസലേം മൂന്നു പ്രധാനപ്പെട്ട മതങ്ങൾക്കും-മുസ്ലിം, ജൂത, ക്രിസ്‌ത്യൻ- പുണ്യകേന്ദ്രമായതിനാൽ യുഎൻ ട്രസ്റ്റീഷിപ്പിനു കീഴിൽ ഭരണം നടത്തണം. ഈ തീരുമാനത്തോട്‌ ആരും യോജിച്ചില്ല. അറബികളും അറബി രാജ്യങ്ങളും ഇതിനെതിരെ രംഗത്തുവന്നു.

അമേരിക്ക ഇസ്രയേലിന്‌ എല്ലാ ആയുധവും നൽകി സഹായിച്ചു. പതിനായിരക്കണക്കിന്‌ അറബികൾ ഈ യുദ്ധത്തിൽ കൊലചെയ്യപ്പെട്ടു. യുഎൻ തീരുമാനം ഇസ്രയേൽ അംഗീകരിച്ചില്ല. അറബികൾക്കൊരു രാജ്യം നൽകില്ലെന്നായിരുന്നു നിലപാട്‌. അതിനുശേഷം നിരവധി യുദ്ധം അരങ്ങേറി. അതിൽ പ്രധാനമാണ്‌ 1967ലെ ഇസ്രയേൽ-ഈജിപ്‌ത്‌ യുദ്ധം. ആ യുദ്ധത്തിൽ പലസ്‌തീന്റെ കൈവശമുണ്ടായിരുന്ന ഭൂമി പിടിച്ചെടുത്ത്‌ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. 1991 ൽ യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ ശക്തിയാർജിച്ചുവന്ന പലസ്‌തീൻ വിമോചന പ്രസ്ഥാനം പലസ്‌തീൻ ജനതയുടെ വലിയ പ്രതീക്ഷയായി ഉയർന്നു. 93 ൽ പലസ്‌തീൻ- ഇസ്രയേൽ സംഘർഷം പരിഹരിക്കാൻ ഇസ്രയേൽ പിഎൽഒയുമായി ഓസ്‌ലോ ഉടമ്പടി ഒപ്പുവച്ചു. എന്നാൽ, ഇത്‌ അറബികളെ കബളിപ്പിച്ച ഉടമ്പടിയായിരുന്നു. നാമമാത്രമായ അധികാരമാണ്‌ പലസ്‌തീന്‌ ലഭിച്ചത്‌. ഗാസയിൽ താമസിക്കുന്ന ജനവിഭാഗത്തിന്‌ വലിയ എതിർപ്പാണ്‌ ഈ ഉടമ്പടിയോടുണ്ടായിരുന്നത്‌. ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ക്രൂരമായ ആക്രമണങ്ങളാണ്‌ പിന്നീടും അറഫാത്തിന്‌ നേരിടേണ്ടിവന്നത്‌. ഇന്ത്യയുമായി ഏറ്റവും സൗഹൃദം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം.

ഗാസയിലും വെസ്റ്റ്‌ ബാങ്കിലുമായി 52 ലക്ഷം പലസ്‌തീൻകാരാണ്‌ അതീവ ദുഷ്‌കരമായ അവസ്ഥയിൽ അധിവസിക്കുന്നത്‌. ബിസി 400 മുതൽ റോമൻ ഭരണത്തിൻകീഴിലായിരുന്നു ഈ ഭൂപ്രദേശം. അതിനുശേഷം ഒട്ടേറെ രാജവംശങ്ങൾ ഭരണം നടത്തി. എഡി 1100ൽ ജറുസലേം പിടിക്കാനുള്ള കുരിശുയുദ്ധപ്പോരാളികളുടെ പടയോട്ടത്തിൽ മുസ്ലിങ്ങളും യഹൂദന്മാരും തോളോടുതോൾ ചേർന്നുനിന്നാണ്‌ കുരിശുയുദ്ധപ്പടയാളികളെ ഒന്നിച്ചെതിർത്തത്‌. എഡി 650 മുതൽ 1948 വരെയുള്ള കാലത്ത്‌ യഹൂദന്മാർ ഈ ഭൂവിഭാഗങ്ങളിൽ ഭരണം നടത്തിയിട്ടേയില്ല. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പ്‌ ഐതിഹാസികമാണ്‌. അറബികളുടെ മണ്ണ്‌ അവർക്ക്‌ അവകാശപ്പെട്ടതാണ്‌.

കഴിഞ്ഞമൂന്നുവർഷമായി പതിനായിരക്കണക്കിനു പലസ്‌തീൻകാരെ കൊന്നൊടുക്കിയ സാമ്രാജ്യത്വ ചട്ടുകമായ ഇസ്രയേലിന്‌, നീതിക്കുവേണ്ടി നിലവിളിക്കുന്ന പലസ്‌തീന്റെ സ്വാതന്ത്ര്യം ഒടുവിൽ അംഗീകരിക്കേണ്ടിവരും

പലസ്തീന്‍ മേഖലയില്‍ തുടര്‍ച്ചയായി അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേലുകള്‍ ഒരു പലസ്തീന്‍ കാരനേയോ പലസ്തീന്‍ കാരിയയോ ദിവസേന കൊല്ലുന്നുണ്ടായിരുന്നു. 2023ല്‍, യുദ്ധം തുടങ്ങുന്നതിന് മുമ്പ് ചേര്‍ന്ന സിപിഐ എം കേന്ദ്ര കമ്മറ്റി യോഗം വരെയുള്ള കണക്കാണിത്. വെസ്റ്റ് ബാങ്കില്‍ മാത്രം ഇരുന്നൂറിധികം ആളുകളെയാണ് ആ സന്ദര്‍ഭത്തില്‍ കൊന്നത്. 2008 മുതലിങ്ങോട്ടുള്ള കണക്കില്‍ 6407 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 208 ഇസ്രായേലുകാര്‍ മരണപ്പെട്ടു. അതിനാല്‍ ഗാസയുടെ നിലവിലെ ചിത്രം ദയനീയമാണ്.

പലസ്തീന്‍ ഭൂമിയില്‍ ജൂതവിഭാഗക്കാരുടെ നിയമവിരുദ്ധ കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. 60 - 40 ആയി വിഭജിച്ച ഭൂമിയില്‍ 13 ശതമാനം മാത്രമെ ഇപ്പോള്‍ പലസ്തീനികളുടെ കയ്യിലുള്ളു. ഇസ്രായേല്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയിലാണ് ഇത് നടക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഹമാസിന്‍യറെ ആക്രമണവും. രണ്ട് ആക്രമണത്തിലും മനുഷ്യക്കുരുതിയാണ് നടന്നത്. ഇത്തരം കുരുതി അവസാനിപ്പിക്കണം. അല്ലെങ്കില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വലിയ വിഭാഗമാണ് പ്രയാസപ്പെടുന്നത്. ഹമാസ് ഇപ്പോള്‍ നടത്തിയ നിലയിലുള്ള അക്രമം ഇത്തരം പ്രശ്‌നത്തിന് പരിഹാരമാകില്ല.

ആ അക്രമത്തിലും ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന രക്തച്ചൊരിച്ചിലിലും പാര്‍ടി അപലപിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല. മധ്യേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം.പലസ്തീന് അര്‍ഹതപ്പെട്ട രാജ്യം നല്‍കുന്നതിന് ലോകമനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളുടേയും കൂട്ടായ്മയിലൂടെ സാധിക്കേണ്ടതുണ്ട്. അതിനുതകുന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കഴിയേണ്ടതുണ്ട്. യുഎന്‍ മുന്‍കയ്യെടുത്ത് ഇക്കാര്യം നിര്‍വഹിക്കണം.

പലസ്തീന് സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പിലാക്കുക, സമാധാനം സ്ഥാപിക്കുക എന്നി മുദ്രകാവ്യമുയര്‍ത്തി ഒക്‌ടോബര്‍ 20 വരെ ഏരിയാ കേന്ദ്രങ്ങളില്‍ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന സെക്രട്ടറി

[

പിറന്ന മണ്ണിനായി വർഷങ്ങളായി പോരാടുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇന്ത്യൻ സർക്കാർ ഇസ്രയേലുമായുള്ള സൈനിക–സുരക്ഷാ കരാറുകൾ പിൻവലിക്കണം. 1967ലെ അതിർത്തിനിർണയം അടിസ്ഥാനപ്പെടുത്തി ഈസ്‌റ്റ്‌ ജറുസലേം തലസ്ഥാനമായി പലസ്‌തീൻ സ്‌റ്റേറ്റ്‌ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുപോകാനായി 2018 മാർച്ച്‌ 30 മുതലാണ്‌ പലസ്‌തീൻ ജനത തുടർച്ചയായി പ്രക്ഷോഭങ്ങൾ ആരംഭിച്ചത്‌. കോവിഡ്‌ മഹാമാരിവരെ രണ്ടുവർഷത്തോളം ഇത്‌ നീണ്ടു. ഇതിനിടയിൽ ഇരുനൂറ്ററുപതിലധികം പേരെ ഇസ്രയേൽ സർക്കാർ കൊന്നു. ആയിരങ്ങൾക്ക്‌ പരിക്കേറ്റു. ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി എംബസി അവിടേക്ക്‌ മാറ്റിയശേഷം പലസ്‌തീൻ ജനതയോടുള്ള സമീപനം ക്രൂരമാണ്‌. യുഎസ്‌എയുടെ പിന്തുണയോടെ ജ്യൂയിഷ്‌ നാഷൻ സ്‌റ്റേറ്റ്‌ നിയമം നടപ്പാക്കി. ഇസ്രയേൽ ജനതയുടെ 21 ശതമാനംവരുന്ന അറബ്‌ പലസ്‌തീനികളുടെ അവകാശങ്ങൾ നിരാകരിച്ച്‌ അവരെ രണ്ടാംകിട പൗരന്മാരായി കാണുന്നു. പലസ്‌തീനികളെ ഒഴിപ്പിച്ച്‌ ജൂതരുടെ ആവാസകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്‌. 2.6 ദശലക്ഷത്തിലേറെ പലസ്‌തീനികൾ രാഷ്‌ട്രീയ അവകാശങ്ങളില്ലാതെ ക്രൂരമായ സൈനികനിയമത്തിനുകീഴിൽ വെസ്‌റ്റ്‌ ബാങ്കിലെ ഒറ്റപ്പട്ട പ്രദേശങ്ങളിൽ കുടുങ്ങി. ഇരുനൂറ്റെൺപതിലേറെ അധിനിവേശ കേന്ദ്രങ്ങൾ വെസ്‌റ്റ്‌ ബാങ്കിൽ ഇസ്രയേൽ സ്ഥാപിച്ചു. ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ നീങ്ങാൻ പലസ്‌തീനികൾക്ക്‌ ഇസ്രയേൽ അധികൃതരുടെ അനുമതി വേണം.

വീട്‌, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽനിന്ന്‌ പലസ്‌തീനികളെ വേർതിരിക്കുന്ന 60 നിയമങ്ങളാണ്‌ രൂപീകരിച്ചത്‌. ഏറ്റവും നീണ്ടതും ശത്രുതാമനോഭാവത്തോടെയുമുള്ള അധിനിവേശമാണ്‌ ഇസ്രയേൽ നടത്തിയതെന്ന്‌ യുഎൻ അഭിപ്രായപ്പെട്ടിരുന്നു. യുഎന്നിൽ പലസ്‌തീനിനെ അനുകൂലിച്ചുള്ള വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ ആദ്യമായി വിട്ടുനിന്നത്‌ ബിജെപി അധികാരത്തിൽ വന്ന ശേഷമാണ്‌. സയണിസത്തോട്‌ പ്രതിബദ്ധതയുള്ള ബിജെപിയും ആർഎസ്‌എസും ഇസ്രയേലിനോട്‌ ബന്ധം പങ്കുവയ്‌ക്കുന്നു. സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ്‌ പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്‌ബ്യൂറോ ശക്തമായി അപലപിക്കുന്നു. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്‌തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ്‌ ഇസ്രയേൽ ലക്ഷ്യം. ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽഅഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ റംസാൻ പ്രാർഥനയിലായിരുന്നവർക്കടക്കം പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിൻ്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിൽ കഴിയുന്ന പലസ്‌തീൻകാർക്ക്‌ വാക്‌സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്‌. ഇസ്രയേലിന്റെ ഈ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്‌. പലസ്‌തീൻകാർക്ക്‌ പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.

പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം. കിഴക്കന്‍ ജെറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ്‌ അല്‍ അഖ്‌സ പള്ളിക്ക്‌ നേരെ ആക്രമണം നടത്തുന്നത്‌. റംസാന്‍ വ്രതക്കാലമാണെന്ന്‌ കൂടി പരിഗണിക്കാതെയാണ്‌ ആക്രമണം തുടങ്ങിയത്‌.

ആരാധനാലയമായ അല്‍-അഖ്‌സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം പലസ്‌തീന്‍കാരാണ്‌ ഇതിനോടകം കൊല്ലപ്പെട്ടത്‌. ഇതില്‍ കുട്ടികളും സ്‌ത്രീകളുമുണ്ട്‌. പലസ്‌തീന്‍ ജനത ഈ സ്ഥലം വിട്ട്‌ പോകണമെന്നാണ്‌ ഇസ്രയേല്‍ പറയുന്നത്‌. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട്‌ തകര്‍ക്കുകയാണ്‌ ഇസ്രയേല്‍.

വ്യോമക്രമണത്തിന്‌ പുറമേ ഇപ്പോള്‍ കരയുദ്ധവും ആരംഭിച്ചതായാണ്‌ വാര്‍ത്ത. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ചെയ്‌തികള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും യു.എന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്‌. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും പലസ്‌തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ ഈ പ്രദേശത്ത്‌ സമാധാനം ഉറപ്പാക്കാന്‍ കഴിയൂ. പലസ്‌തീനിലെ ജനതയ്‌ക്ക്‌ തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന്‌ പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഇത്‌ അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ടിരിക്കയാണ്‌ പ്രധാനമന്ത്രി നെതന്യാഹു. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനും കൂടിയാണ്‌ ഈ ആക്രമണം. ഇസ്രയേലില്‍ കഴിയുന്ന പലസ്‌തീന്‍കാര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം കടുത്ത വംശീയ ചിന്തയുടെ പ്രതിഫലനമാണ്‌.

സ്ഥിതിഗതികള്‍ ഇത്രയും ഗൗരവമുള്ളതായിട്ടും അമേരിക്ക ഇസ്രയേലിന്റെ നടപടികളെ അപലപിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ പാടില്ല എന്ന സാമ്രാജ്യത്വ ചിന്ത ബൈഡന്‍ ഭരണകൂടവും വച്ചുപുലര്‍ത്തുന്നു എന്നുവേണം മനസ്സിലാക്കാന്‍. പലസ്‌തീന്‍ ജനതയോടുള്ള ഇന്ത്യയുടെ മുന്‍കാല സമീപനം ബിജെപി സര്‍ക്കാര്‍ കൈവെടിഞ്ഞത്‌ അപലപനീയമാണ്‌. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പലസ്‌തീന്‍ ജനതക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

പലസ്‌തീന്‍ വിഷയത്തിലുള്ള സിപിഐ എം നിലപാട്‌ വളരെ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതും സുവ്യക്തവുമാണ്‌. അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത്‌ വരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിക്കുന്നു.

കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയിൽ. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉൾപ്പെടെ 132 പേർ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർ 950.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു.

രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം

അപഹരിക്കപ്പെട്ടെങ്കിലും

പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് "ഭീകരവാദികളുടെ അക്രമ"ണമാണെന്ന് ഡോ. ശശി തരൂർ ഉറപ്പിക്കുന്നു.

ഒപ്പം ഇസ്രായേലിന്റേത് “മറുപടി” യും ആണത്രെ …!

വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.

ഒക്ടോബർ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല.

എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല.

ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ

മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ്.

സ. എം സ്വരാജ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
ആക്രമണങ്ങൾക്കും പ്രതിരോധങ്ങൾക്കുമിടയിൽപ്പെട്ട് അവിചാരിതമരണങ്ങൾ സംഭവിക്കും. ഇസ്രയേലിൽ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവർത്തക സൗമ്യ സന്തോഷിന്റെ നിർഭാഗ്യകരമായ അന്ത്യം അത്തരത്തിൽപ്പെട്ടതാണ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ വേണ്ട നടപടികൾ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വേർപാടിൽ അനുശോചനമറിയിക്കുകയും അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

റമദാൻ എന്ന പുണ്യ മാസം എത്ര കുടുംബങ്ങൾക്കാണ് തോരാക്കണ്ണീരൊഴുകുന്ന നിലവിളിയായി മാറിയത്? ഇപ്പോൾ ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണമാണ് മുഖ്യമായി കണ്ടെത്താനാകുക; ഇസ്രയേലിലെ വംശീയ ഭരണകൂടത്തിന്റെ തലവനായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരാസക്തി. നെതന്യാഹുവിനുപകരം പ്രതിപക്ഷനേതാവ് യയിർ ലാപിഡിന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് സർക്കാർ രൂപീകരിക്കാൻ ജൂൺ രണ്ടുവരെ സമയം നൽകിയിരിക്കുകയാണ്. വിശ്വാസ വഞ്ചന, അഴിമതി, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് വിചാരണ നേരിടേണ്ട നെതന്യാഹുവിന് 13 വർഷംവരെ തടവുശിക്ഷ കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മറികടക്കാൻ നെതന്യാഹു (ഡോണൾഡ് ട്രംപിന്റെയും നരേന്ദ്ര മോഡിയുടെയും ഉറ്റ സുഹൃത്തുകൂടി ആയതിനാൽ) ഒരു കുറുക്കു വഴി കണ്ടുപിടിച്ചു. ഇസ്ലാമിക വിശ്വാസികളുടെ പുണ്യമാസത്തിൽ (കേരളത്തെപ്പോലെ മിക്കവാറും സമൂഹങ്ങളിൽ ഒരു മതത്തിന്റെ ആഘോഷമോ ആചരണമോ മറ്റുവിശ്വാസികളും അനുഭാവപൂർവം പങ്കു ചേരുമല്ലോ) എങ്ങനെയെങ്കിലും ഒരു സംഘർഷത്തിന്റെയോ അതുവഴി സംഘട്ടനത്തിന്റെയോ തീപ്പൊരി എറിയുക.

നെതന്യാഹു അതിനു തെരഞ്ഞെടുത്തത് കിഴക്കൻ ജറുസലേമിലെ "അൽ-അഖ്സ’ പള്ളിയാണ്. ഇസ്രയേലും ജോർദാനും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം വഖഫ് കമ്മിറ്റിയുടെ മേൽനോട്ട - നിയന്ത്രണത്തിലാണ് ഈ മസ്ജിദിലെ ആരാധന നടക്കുന്നത്. 5000 പേർക്ക് പ്രാർഥനകളിൽ സംബന്ധിക്കാവുന്ന വലിപ്പമാണ് മസ്ജിദിന്. ഇസ്ലാംവിശ്വാസികൾക്ക് ഏറ്റവും പ്രാധാന്യമുള്ള ലോകത്തെ മൂന്ന്‌ പ്രാർഥനാലയത്തിലൊന്നാണിത്. പ്രവാചകനായ മുഹമ്മദ് നബി തിരുമേനി വന്നു പ്രാർഥിച്ചിട്ടുള്ളതായി വിശ്വസിക്കപ്പെടുന്ന മസ്ജിദ്. ക്രിസ്ത്യാനികൾക്കും ജൂതമതവിശ്വാസികൾക്കുംകൂടി പ്രവേശനാനുവാദമുള്ള മസ്ജിദ്. നെതന്യാഹുവിന്റെ കുടിലപദ്ധതിയുടെ ഭാഗമായി പുണ്യമാസ പ്രാർഥന നടക്കുന്നതിനിടയിൽ ഇസ്രയേലി സൈനികർ കടന്നുചെന്ന് സംഘർഷങ്ങളും സംഘട്ടനങ്ങളും മസ്ജിദിനുള്ളിൽ തിരികൊളുത്തി. അത് പൊടുന്നനെ ആളിപ്പടർന്നു. നേരത്തേ അതിനുസമീപം ഇസ്രയേലി സൈനികർ ബാരിക്കേഡുകൾ നിർമിച്ച് യാത്രാവിലക്കും സൃഷ്ടിക്കുകയുണ്ടായി. ഫാസിസ്റ്റുകൾ ചരിത്രത്തിൽ എത്രയോ തവണ നടപ്പാക്കിയിട്ടുള്ള ഹീനമായ രക്തപങ്കിലമായ ക്രിമിനൽ രാഷ്ട്രീയം. ഇതിനു സമാന്തരമായാണ് കിഴക്കൻ ജറുസലേമിലെ ഷേക്കുജറാ പ്രദേശത്തുനിന്ന് പലസ്തീൻകാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനും അവിടെ ഇസ്രയേലികളെ കുടിയിരുത്താനുമുള്ള നടപടികളും കൈക്കൊണ്ടത്. ഒന്ന് ഉദ്ദേശിച്ച ഫലം നൽകിയില്ലെങ്കിൽ മറ്റൊന്നു പ്രയോജനപ്പെടണം എന്ന ദുഷ്ടലാക്കോടെയുള്ള ക്രിമിനൽ കുബുദ്ധിയാണ് നെതന്യാഹു ഇവിടെ പ്രകടിപ്പിച്ചത്. യുദ്ധസമാനമായ സംഘർഷമുണ്ടായാൽ ബദൽമന്ത്രിസഭാ രൂപീകരണം മാറ്റിവയ്ക്കപ്പെടാനും തനിക്കുതന്നെ പ്രധാനമന്ത്രിയായി തുടരാനും സാഹചര്യം രൂപപ്പെടാമെന്ന സൃഗാലതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്.

വംശീയദ്വേഷത്തിൽ അധിഷ്ഠിതമായ ഫാസിസ്റ്റ് ആക്രമണ പദ്ധതി, സ്വന്തം അധികാരാസക്തി തൃപ്തിപ്പെടുത്താൻ സഹായകമായ വിധത്തിൽ ആസൂത്രണം ചെയ്യുന്ന നരേന്ദ്ര മോഡി മാതൃകയാണ് ഇപ്പോൾ ഈ ഇസ്രയേൽ പതിപ്പിലും കാണാൻ കഴിയുന്നത്. ‘‘ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി രാജ്യത്തിനു പുറത്തുള്ള ശത്രുക്കൾക്കും അകത്തുള്ള കലാപകാരികൾക്കുമെതിരെ നമ്മൾ ശക്തമായി നീങ്ങും’’. സങ്കുചിത ദേശീയഭ്രാന്തും ശത്രുഭീതിയും ഊട്ടിവളർത്തിയെടുത്ത് സ്വന്തം ആധിപത്യം സ്ഥാപിക്കുക എന്ന ഫാസിസ്റ്റ്പദ്ധതിതന്നെയാണിത്.

ഹിറ്റ്‌ലറും മുസോളിനിയും പരീക്ഷിച്ചത് ഇന്നും നമുക്കുചുറ്റും വിവിധ രൂപത്തിൽ ചില്ലറ മാറ്റങ്ങളോടെ അവരുടെ പിൻഗാമികൾ ആവർത്തിക്കുന്നു. നെതന്യാഹുവും അതേപാതയിൽത്തന്നെ. ഫലമോ, പശ്‌ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഇതൊഴിവാക്കാനാണ്‌ ഐക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള ലോകശക്തികളും രംഗത്തു വരേണ്ടത്‌. എന്നും ഒരു ദേശീയ വിമോചനപ്രസ്ഥാനമെന്നനിലയിൽ പലസ്‌തീനികൾക്ക്‌ ഒപ്പംനിന്ന, അവരുടെ മാതൃരാഷ്ട്രം യാഥാർഥ്യമാകണമെന്ന്‌ വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാൻ തയ്യാറാകണം. ഈ വിഷമഘട്ടത്തിൽ പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോഡി സർക്കാർ തയ്യാറാകണം.