കളമശേരി സ്ഫോടനത്തെ കേരളത്തിലെ വർഗീയ കലാപമാക്കി മാറ്റുന്നതിനുള്ള ശ്രമം നടന്നു വരുന്നു -അവയെ ഇടതുപക്ഷം ഒന്നിച്ച് പ്രതിരോധിക്കും

Uploading: ‘പിണറായിയുടെ കേരളത്തില്_ തീവ്രവാദശക്തികള്_ സജീവം’;കേരളത്തെ വീണ്ടും അധിക്ഷേപിച്ച് രാജീവ് ചന്ദ്രശേഖര്_.mp4…


ഇന്നലെ എന്തൊരു ദിവസമായിരുന്നു!

രാവിലെ കൊച്ചിക്കടുത്ത് കളമശ്ശേരിയിൽ ഒരു ബോംബ് സ്ഫോടനം നടന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെ കേട്ടത്. കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് സംസ്ഥാനമാകെ പരിഭ്രാന്തിയിൽ മുങ്ങി. ഉടൻതന്നെ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും നൽകി. കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും കർശനമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. ഡി ജി പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി. ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്നയാൾ, താനാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് അവകാശപ്പെട്ട് പൊലീസിന് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയും ചില തെളിവുകൾ കൈമാറുകയും ചെയ്‌തു.അതേസമയം ഒരു പ്രത്യേക സമുദായത്തിനും എൽഡിഎഫ് സർക്കാരിനുമെതിരെയും സംസ്ഥാനത്തെയാകെയും അപകീർത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചാരണം ചിലർ അഴിച്ചുവിട്ടു.

സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബി ജെ പി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു. എന്നാൽ മേൽപറഞ്ഞ അപവാദങ്ങൾ ഒഴികെഎന്നാൽ മേൽപറഞ്ഞ അപവാദങ്ങൾ ഒഴികെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളാകെയും മാധ്യമങ്ങളിൽ വലിയൊരു വിഭാഗവും അഭിനന്ദനീയമായ പക്വതയും സന്ദർഭത്തിന് അനുയോജ്യമായ മിതത്വവും പാലിച്ചു. അപവാദപ്രചാരകർ തീർത്തും ഒറ്റപ്പെടുകയും ചെയ്‌തു. പോലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ജനങ്ങൾ മാതൃകാപരമായ വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. മലയാള മാധ്യമങ്ങളിൽ ഭൂരിപക്ഷവും വർഗീയ ശക്തികൾക്കും സമൂഹവിരുദ്ധർക്കും വിദ്വേഷ പ്രചാരണത്തിന് ഇടയാക്കാതെ അവരുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകൾ അടച്ചു.

കേരളം സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും നാടാണ്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച സന്ദർഭമായി ആ ദിവസം മാറി. ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്നവരാരെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് അവസരം കിട്ടി. സ്‌ഫോടനത്തിൽ ഉണ്ടായ ജീവനഷ്‌ടത്തിൽ അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം

കളമശേരി സ്ഫോടനത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണ്. രാജ്യത്തിന്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടത്? വെറും വിഷമെന്നല്ല കൊടുംവിഷം എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്. കേരളത്തിന്റെ മതനിരപേക്ഷതയും സൗഹാർദവും തനിമയും തകർക്കുവാനാണ് രാജീവ് ചന്ദ്രശേഖർ ശ്രമിച്ചത്. രാജ്യത്തെ അന്വേഷണ ഏജൻസികളിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ? മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര ഏജൻസികളും പിന്തുണയായുണ്ട്. അവരെയൊന്നും വിശ്വാസത്തിലെടുക്കാത്ത വിധമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ഇന്നലെ സംഭവമറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വിളിച്ചിരുന്നു. വിഷയം ധരിപ്പിക്കുകയും പ്രത്യേക സഹായങ്ങൾ വേണമെങ്കിൽ ആവശ്യപ്പെടാം എന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അതാണ് രീതി. എന്നാൽ ഇതൊന്നും മനസിലാക്കാതെ ഒരു വിഭാഗത്തെ താറടിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. അദ്ദേഹത്തിനൊപ്പം കുറച്ചു കൂട്ടാളികളും അതേറ്റുപിടിച്ചു. കേരളത്തിന്റെ തനിമ നശിപ്പിക്കാൻ ഈ വിടുവായത്തംകൊണ്ട് കഴിയില്ല. ഇത്തരത്തിൽ പ്രതികരിക്കുന്നയാളെ വിഷം എന്നേ കഴിഞ്ഞദിവസം പറഞ്ഞുള്ളു. അതിലപ്പുറം കൊടുംവിഷമാണ് എന്ന് ഇപ്പോൾ പറയുന്നു.
എന്നും പലസ്തീനൊപ്പമാണ് നമ്മൾ നിന്നിട്ടുള്ളത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ സർക്കാർ എന്താണ് ചെയ്യുന്നത്. പലസ്തീൻ അനുകൂല പ്രകടനം തടയുവാനല്ലേ നോക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി നടത്തിയ പരിപാടിയിലാണ് പലസ്തീൻ പോരാളി എന്ന് പറയുന്ന ഒരാളുടെ പ്രസംഗം കേൾപ്പിച്ചു എന്ന് പറയുന്നത് . അത് റെക്കോർഡ് ചെയ്‌ത പ്രസംഗം ആയിരുന്നുവെന്ന്‌ കരുതുന്നു. അതേകുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ട്.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം


സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് ഈ യോഗം വ്യക്തമാക്കുന്നു.

പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും എന്ന് ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം.

എല്ലാ ജാതി-മത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിൽക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.

ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടർത്താൻ പ്രതിബദ്ധമായ ശ്രമങ്ങൾക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിക്കുന്നു.

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനങ്ങളോടാകെ അഭ്യർത്ഥിക്കുന്നു.

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യർത്ഥിക്കുന്നു. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം.

സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.


കളമശ്ശേരിയിൽ യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒരു കൺവെൻഷനിൽ ഇന്നുണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.

ബോംബ് വെച്ച് ആളുകളെ കൊന്നു എന്ന് അവകാശപ്പെടുന്നയാളുടെ ഒരു വിഡിയോ കണ്ടു. അയാളുടെ വാക്കുകൾ പല സംശയങ്ങളും ഉണർത്തുന്നു. യഹോവാസാക്ഷികൾ രാജ്യസ്നേഹം ഇല്ലാത്തവരാണ്, ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാത്തവരാണ് തുടങ്ങിയ കാര്യങ്ങളിലെ എതിർപ്പ് കൊണ്ടാണ് താൻ ഈ ബോംബ് വെച്ചത് എന്നാണ് അയാൾ പറഞ്ഞത്. ആർഎസ്എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപടദേശീയതാപ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോ ഇത്? കേരളത്തിലെ സമാധാനപൂർണമായ ജനജീവിതം അട്ടിമറിക്കാനുള്ള ഒരു നീക്കമാണോ ഇത്? കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർഎസ്എസുകാരായ ചില ടിവി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണ്?

കേരളത്തിലെ വിവിധവിഭാഗം ജനങ്ങൾക്കിടയിൽ -ക്രിസ്ത്യാനികൾക്കിടയിൽവരെ - ആർഎസ്എസ് ആശയങ്ങൾ , അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്ന കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

സ. എം എ ബേബി

സിപിഐ എം പോളിറ്റ് ബ്യുറോ അംഗം


കേന്ദ്രകമ്മിറ്റി മീറ്റിംഗ് കഴിഞ്ഞയുടനെ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ മുഴുവൻ വിളിച്ച് മുഖ്യമന്ത്രിയാണ് കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ വിവരം പറഞ്ഞത്. കേരളമെന്ന ആശയത്തെ തകർക്കുന്നതിനു തക്കം പാർത്തിരിക്കുന്നവർ ഇങ്ങനെ കിട്ടുന്ന ഏതൊരവസരവും സുവർണ്ണാവസരമായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ശരിയാണെന്ന് എയർപോർട്ടിലേക്കു പോകുന്നവഴി സാമൂഹ്യമാധ്യമങ്ങളിൽവന്ന സന്ദേശങ്ങൾ കണ്ടപ്പോൾ മനസിലായി. ചില സന്ദേശങ്ങൾ ചിത്രമായി കൊടുത്തിട്ടുണ്ട്. വാര്യരുടെയും സുരേന്ദ്രന്റെയുമെല്ലാം പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ.

പക്ഷേ, രാജീവ് ചന്ദ്രശേഖർ എന്നു പറയുന്ന ഒരു കേന്ദ്രമന്ത്രിയുണ്ടല്ലോ. അയാളുടെ പ്രതികരണം ഭരണഘടനാ ലംഘനമാണ്. യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗ്ഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മലയാളിയായ കേന്ദ്രമന്ത്രി കാട്ടിക്കൊടുക്കുകയാണ്. അതും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന കേരളാ പൊലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചശേഷം. ഈ മാധ്യമ മുതലാളി ഇപ്രകാരം പറയുമ്പോൾ മാധ്യമങ്ങൾ വർഗ്ഗീയവിഷം പരത്തുന്നതിന് പരസ്പരം മത്സരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഈ സുജയ പാർവ്വതിക്കൊന്നും അരക്കഴഞ്ച് വിവരം അവർ പറയുന്നതിനെക്കുറിച്ച് ഇല്ലായെന്നതിനു തെളിവാണ് യഹോവയുടെ പേരുമായി ബന്ധിപ്പിച്ച് അതിനെ പലസ്തീൻ പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമം. പേര് യഹോവ സാക്ഷികൾ എന്നാണെങ്കിലും അവർ പുതിയ നിയമത്തെ അഥവാ സുവിശേഷത്തെ ഊന്നിക്കൊണ്ടാണു ലോകത്തെ വ്യാഖ്യാനിക്കുന്നത്. ജൂതമതമാകട്ടെ പുതിയ നിയമത്തെ അംഗീകരിക്കുന്നുമില്ല. ഏതായാലും ഈ മാധ്യമ പ്രവർത്തകയ്ക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. കൂട്ടുകാരനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഉണ്ട്. അല്ലെങ്കിലും സംഘികളിലെല്ലാം ഒരേ അന്തർധാര തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്.

വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. സുപ്രിംകോടതി തന്നെ ജാഗ്രതപ്പെടുത്തിയിട്ടുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകണം. ആരായാലും ഇതൊക്കെ പറയാനും പ്രചരിപ്പിക്കാനുമുള്ള പ്രിവിലേജ് ഇല്ല. ഏതായാലും ഇവറ്റകളുടെയൊക്കെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്കു മനസിലായി.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം