അനിൽ ആന്റണിയുടെ വർഗീയപ്രചാരണത്തിനു എതിരെ കേസെടുത്തു

കാസര്‍കോട് കുമ്പളയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു
കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്.വിദ്യാര്‍ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വര്‍ഗീയ നിറം നല്‍കി പ്രചരിപ്പിച്ചതിനാണ് കേസ്. ‘വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല’ എന്നപേരിലാണ് ഈ വീഡിയോ അനില്‍ പ്രചരിപ്പിച്ചത്.എന്നാല്‍, കുമ്പളയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു ഇത്. വിഷയത്തില്‍ ഇടപെട്ട യാത്രക്കാരിയും വിദ്യാര്‍ഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. ഇതൊരു വര്‍ഗീയ വിഷയം അല്ലെന്ന് പൊലീസ് അന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ കള്ളിപുറത്തായപ്പോള്‍ പിന്നീട് അനില്‍ ആന്റണിതന്നെ ഈ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

അനിൽ ആന്റണിയുടെ വർഗീയപ്രചാരണത്തിനു എതിരെ കേസെടുത്തു