ധനവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിൽ എ ബി വി പി പ്രവർത്തകരുടെ ഗുണ്ടായിസം

ഇവിടെ ഞങ്ങളെ അനുസരിക്കുന്നവർ മാത്രം മതി
ശാഖയിലും വരണം…. നമുക്ക് എതിരെ മിണ്ടാനും പാടില്ല
മിണ്ടിയാൽ ഇടിക്കും നിന്റെ ഒക്കെ പഠിപ്പും നിർത്തും
ഞങ്ങളെ അനുസരിക്കുന്നവർ മാത്രം പഠിച്ചാൽ മതി

ധനവച്ചപുരം വി ടി എം എൻ എസ് എസിലെ എ ബി വി പി

ക്യാമ്പസ്സിൽ വിദ്യാർത്ഥികളെ തങ്ങളുടെ ചൊൽപടിക്ക് നിർത്താൻ ശ്രമിക്കുകയും പരസ്യമായി നിയമവ്യവസ്ഥയെയും പോലീസ് സംവിധാനത്തെയും വെല്ലുവിളിക്കുകയും അതിക്രൂരമായി വിദ്യാർത്ഥികളെ തകർക്കുകയും ചെയ്യുന്ന തരത്തിലാണ് ABVP മുന്നോട്ട് പോകുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് മൃഗയമായി അക്രമണത്തിന് ഇരയായി പഠനം ഉപേക്ഷിച്ചു മടങ്ങുന്നത്.വിദ്യാർത്ഥിനികളെയടക്കം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീടുകൾ ആക്രമിക്കുകയുമുൾപ്പെടെ വലിയ തെമ്മാടിത്തരങ്ങളാണ് ക്യാമ്പസ്സിൽ ABVP ഏറ്റെടുക്കുന്നത്.ക്യാമ്പസ്സിനുള്ളിൽ തന്നെ വലിയ ആയുധശേഖരമുൾപ്പെടെ സംഭരിച്ചുകൊണ്ട് തങ്ങൾക്കെതിരായി ശബ്‌ദിക്കുന്നവരെ ഇല്ലായ്മ ചെയ്യുവാനുള്ള ബോധപൂർവമായ ശ്രമമാണ് Abvp നടത്തുന്നത്.
കലാലയങ്ങളെ കലാപഭൂമിയാക്കാൻ ആയുധങ്ങളുമായെത്തുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി ശക്തമായ പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കും എസ് എഫ് ഐ നേതൃത്വം നൽകും.