'നവകേരള സദസ്സി’ന് ഇന്ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമാവുകയാണ്. വൈകുന്നേരം 3.30 ന് പൈവളിഗെയിൽ നിന്നാരംഭിക്കുന്ന സദസ്സ് കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ കടന്നുപോയി ഡിസംബർ 23 ന് തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് മണ്ഡലത്തിൽ അവസാനിക്കും. 2021 ൽ തുടർഭരണം ലഭിച്ച ശേഷം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെയും ഭരണനിർവ്വഹണത്തിന്റെയും വിവരങ്ങൾ പൊതുജനങ്ങളുമായി സംവദിക്കാൻ ‘നവകേരള സദസ്സ്’ അവസരമൊരുക്കും. ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കാനും വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനാധിപത്യ പ്രക്രിയകൾ മികവുറ്റതും കാര്യക്ഷമവുമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ സമഗ്ര നടപടികളുടെ തുടർച്ചയായ ‘നവകേരള സദസ്സ്’ കേരളജനത നെഞ്ചിലേറ്റും.

![405775275_1042337473764253_8156286843734319654_n (1)|video]
ഇരുകൈകളും ഇല്ലാത്ത ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കി. കാലുകൾകൊണ്ട് വണ്ടിയോടിക്കാൻ ശീലിച്ച ഇടുക്കിക്കാരി ജിലുമോൾക്ക് ഇന്ന് പാലക്കാട് നവകേരള സദസ്സ് പ്രഭാത യോഗവേളയിലാണ് ലൈസൻസ് നൽകിയത്. തന്റെ കാലു കൊണ്ടാണ് ജിലുമോൾ ലൈസൻസ് സ്വീകരിച്ചത്.
ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത് ത്സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകി.
ചിത്രകാരി കൂടിയായ ജിലുമോൾ അവർ വരച്ച ചിത്രം നൽകിയത് ഹൃദ്യമായ അനുഭവമായി. മുൻപ് ഈ ആവശ്യവുമായി ജിലുമോൾ എന്നെ വന്ന് കണ്ടിരുന്നു. അവരുടെ വലിയ സ്വപ്നമാണ് ഇതോടെ സഫലമായിരിക്കുന്നത്. വെല്ലുവിളികളെ മറികടന്നുകൊണ്ട് മുന്നേറാൻ ജിലുമോൾ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും മാതൃകാപരമാണ്. കൂടുതൽ കരുത്തോടെ ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ജിലുമോൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി