കേരള സർവകലാശാല തെരഞ്ഞെടുപ്പ് ഫലം 2023


കേരള സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 70 ഇൽ 56 ഇടത്തും എസ് എഫ് ഐ.

തിരുവനന്തപുരത്ത് 33 ൽ 27 ഇടത്തും കൊല്ലത്ത് 20 ൽ 17 ഇടത്തും ആലപ്പുഴ 15 ൽ 11 ഇടത്തും പത്തനംതിട്ടയിൽ 2 ൽ 2 ഇടത്തും എസ് എഫ് ഐ യൂണിയൻ നേടി.

തിരുവനന്തപുരം ജില്ലയിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, ഗവ ആർട്സ് കോളേജ്, വിമൻസ് കോളേജ്, ഗവ ലോ കോളേജ്, kiits കോളേജ്, SN കോളേജ് ചെമ്പഴന്തി, SN സെൽഫ് ഫിനാൻസ് ചെമ്പഴന്തി, ഗവ കോളേജ് കാര്യവട്ടം, ശ്രീശങ്കര വിദ്യാപീടം, ഗവ കോളേജ് നെടുമങ്ങാട്‌, ബിഷപ്പ് മെമ്മോറിയൽ കോളേജ് വലിയരത്തല, ഗവ എം എം എസ് കോളേജ്, സരസ്വതി കോളേജ്, RPM കോളേജ്, മദർതെരേസ കോളജ്, വിഗ്യൻ കോളേജ് കാട്ടാക്കട, ക്രിസ്ത്യൻ കോളേജ്, നാഷണൽ കോളേജ്, ഗവ മ്യൂസിക് കോളേജ്, കുളത്തൂർ കോളേജ്, IHRD പാറശ്ശാല, വൈറ്റ് മെമ്മോറിയൽ കോളേജ്, ഇമ്മനുവേൽ കോളേജ്, KNM കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഗവ സംസ്കൃത കോളേജ്, ഇടഞ്ഞി കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ വിജയിച്ചു.

കൊല്ലം ജില്ലയിൽ എസ് എൻ കോളേജ് കൊല്ലം, എസ് എൻ വിമൻസ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ടി കെ എം ആർട്സ് കോളേജ്, ചാത്തന്നൂർ എസ് എൻ കോളേജ്, ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട, ബി ജെ എം ചവറ, വിദ്യാധിരാജ കരുനാഗപ്പള്ളി, ഐ എച്ച് ആർ ഡി കുണ്ടറ, അഞ്ചൽ സെന്റ്‌ ജോൺസ് കോളേജ്, എസ് എൻ കോളേജ് പുനലൂർ, സെന്റ്‌ സ്റ്റിഫൻസ് പത്തനാപുരം, നിലമേൽ എൻ എസ് എസ്, AKMS പത്തനാപുരം, എൻ എസ് എസ് ലോ കൊട്ടിയം, പിഎംസ്എ കടക്കൽ, പുനലൂർ എസ് എൻ സെൽഫ് ഫിനാൻസ് കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ വിജയിച്ചു.

ആലപ്പുഴ ജില്ലയിൽ എസ് ഡി വി കോളേജ് ആലപ്പുഴ, എസ് എൻ സെൽഫ് ചേർത്തല, എസ് എൻ കോളേജ് ആല, ടി കെ എം എം ഹരിപ്പാട്, ഐ എച്ച് ആർ ഡി കാർത്തികപ്പള്ളി, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാർ ഇവാനിയസ് കോളേജ് മാവേലിക്കര,എസ് ഡി കോളേജ് ആലപ്പുഴ, ബിഷപ്പ്മൂർ കോളേജ് മാവേലിക്കര, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ, എസ് എൻ കോളേജ് ചേർത്തല എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.

പത്തനംതിട്ട ജില്ലയിൽ പന്തളം എൻ എസ് എസ് കോളേജും, അടൂർ ഐ എച്ച് ആർ ഡി കോളേജും എസ് എഫ് ഐ വിജയിച്ചു.

"അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം,

വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ" എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

തിരുവനന്തപുരം ജില്ലയിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 16 കോളേജുകളിൽ Sfi ക്ക് എതിരില്ലാത്ത വിജയം. തിരുവനന്തപുരം ജില്ലയിൽ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ ക്യാമ്പസുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രവർത്തനം പൂർത്തീകരിച്ചപ്പോൾ എസ്.എഫ്.ഐ ക്ക് ഉജ്ജ്വല വിജയമാണ് കൈവരിക്കാൻ കഴിഞ്ഞത്. നോമിനേഷൻ പ്രവർത്തനം പൂർത്തീകരിച്ചപ്പോൾ 16 കോളേജിൽ എതിരില്ലാതെ വിജയിക്കുകയാണ് ഉണ്ടായത്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടക്കുന്ന 10 കോളേജിൽ എതിരില്ലാതെ വിജയം കരസ്ഥമാക്കി.ഗവൺമെന്റ് സംസ്കൃത കോളേജ്, ഗവൺമെന്റ് കോളേജ് കാര്യവട്ടം, സ്വാതി തിരുനാൾ സംഗീത കോളേജ്,എംഎംഎസ് ഗവൺമെന്റ് കോളേജ്, ഗവണ്മെന്റ് ആർട്സ്കോളേജ് , ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ,IHRD കോളേജ് ധനുവച്ചപുരം, കുളത്തൂർ ഗവണ്മെന്റ് കോളേജ്, കിറ്റ്സ് കോളേജ്, എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും യൂണിവേഴ്സിറ്റി കോളേജിൽ 14 സീറ്റുകളിൽ 10 സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു. പാർലമെന്ററി തിരഞ്ഞെടുപ്പ് നടക്കുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, വൈറ്റ് മെമ്മോറിയൽ കോളേജ്, ചെമ്പഴന്തി എസ് എൻ സെൽഫ് ഫിനാൻസ് കോളേജ്,കിക്മ കോളേജ് നെയ്യാർഡാം, എന്നിവിടങ്ങളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. കഴിഞ്ഞ കാലയളവിൽ എസ്എഫ്ഐക്കെതിരെ നടന്ന കുപ്രചരണങ്ങൾക്കും കടന്നാക്രമണങ്ങൾക്കും എതിരെയുള്ള തിരുവനന്തപുരം ജില്ലയിലെ പ്രബുദ്ധരായ വിദ്യാർഥികളുടെ പ്രതിരോധമാണ് എസ്എഫ്ഐയുടെ ഈ വിജയം