ചാവക്കാട്ടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു എന്ന ചില മാധ്യമങ്ങളുടെ കുപ്രചരണത്തെ കുറിച്ച്


ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്. അത് മനസിലാക്കാൻ സയൻസ് പഠിക്കണമെന്നില്ല, മിനിമം ബോധം ഉണ്ടായാൽ മതി. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ രൂപകൽപന തന്നെ ഫ്ലെക്സിബിളായിട്ടാണ്. കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അത് നിർമിച്ചിരിക്കുന്നത്. തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തു. അതു കണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചു. ഇതു കേട്ടപാതി മനോരമ അത് ഏറ്റുപിടിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ ബ്രിഡ്ജ് തകർന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണ്. പക്ഷേ, അങ്ങനെ പറഞ്ഞാൽ വാർത്തയാകില്ലല്ലോ! പോരാത്തതിന് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തതിനാലാണ് പാലം തകർന്നതെന്ന് കേൾക്കുന്നവർക്കും വായിക്കുന്നവർക്കും തോന്നുകയും വേണമല്ലോ. ഇപ്പോൾ കാര്യങ്ങളുടെ പോക്ക് അങ്ങനെയാണല്ലോ. ബെസ്റ്റ് പരിപാടി തന്നെ!

ഞങ്ങളെ നിങ്ങൾ അക്രമിച്ചോളൂ.

വ്യക്തിപരമായി ഞങ്ങളെ എങ്ങനെ വേണമെങ്കിലും നിങ്ങൾ അക്രമിച്ചോളൂ.

പുഞ്ചിരിച്ചുകൊണ്ട് ഞങ്ങൾ അതിനെ നേരിട്ടുമുൻപോട്ട് പോകും.

എന്നാൽ ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കാൻ എന്തിനിങ്ങനെ അസംബന്ധ പ്രചരണങ്ങൾ നടത്തുന്നു…?"

ചാവക്കാട്ടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു എന്ന ചില മാധ്യമങ്ങളുടെ കുപ്രചരണത്തെ കുറിച്ച്

നവകേരള സദസ്സിൽ…