നടി ഗായത്രിക്ക് എതിരായ സൈബർ ആക്രമണം

പ്രശസ്ത നടിയും, സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി.

t21
![406263902_919846199787380_6006816811024031825_n|video]
മീഡിയ
സങ്കികളും കൊങ്ങികളും ചേർന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ അങ്ങേയറ്റം നീചമായ, അശ്ലീലം നിറഞ്ഞ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളാരെങ്കിലും അത് കണ്ടിരുന്നോ…
സാധ്യതയില്ല…
കാരണം ഈ ആക്രമണം നേരിടുന്നത് പിണറായി സർക്കാരിനെ നല്ലത് പറഞ്ഞതിനും RSS നടത്തുന്ന സാംസ്‌കാരിക വർഗീയത തുറന്നു പറഞ്ഞതിനാണ്. മാത്രവുമല്ല അച്ചു ഉമ്മാനെ പോലുള്ളവർക്ക് കൊടുക്കുന്ന പ്രിവിലേജോന്നും വേറെയാർക്കും കിട്ടൂല്ലല്ലോ…

സൈബർ കൊങ്ങികളുടെയും സങ്കി ക്രിമിനൽ കൂട്ടങ്ങളുടെയും അശ്‌ളീല ആക്രമണത്തിന് ഇരയാവുന്നത് മറ്റാരുമല്ല നടി ഗായത്രി വർഷയാണ്. മീശ മാധവൻ എന്ന സിനിമയിലെ പുരുഷുവിന്റെ ഭാര്യയായ കഥാപാത്രത്തിന്റെ ചിത്രവും വെച്ച് അങ്ങേയറ്റം മോശമായ രീതിയിലാണ് പ്രധാന ആക്രമണം. മേൽപറഞ്ഞവരെ സന്തോഷിപ്പിക്കുന്ന വാക്കുകളല്ല ഗായത്രിയിൽ നിന്ന് ഉണ്ടായത്. നവകേരളാ സദസ്സിന് മന്നോടിയായി നാദാപുരം നിയോജക മണ്ഡലത്തിൽ നടത്തിയ പ്രസംഗം ആണ് കൊഞ്ചി-സംഘി കൂട്ടങ്ങളെ ചൊടിപ്പിച്ചത്.

അവർ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനും കഴിയില്ല. അപ്പോൾ ആയുധം cyber attack. സ്ത്രീവിരുദ്ധതയുടെ മൂർധന്യാവസ്ഥ. പഠിച്ചതേ ചെയ്യൂ എന്ന് കേട്ടിട്ടില്ലേ. അതുപോലെ അശ്ലീലങ്ങളുടെ നാവിൻ തുമ്പിൽ നിന്ന് അശ്ലീലം മാത്രമല്ലേ വരൂ. നടിക്കെതിരെ തൃക്കാക്കര ഇലക്ഷൻ നടന്ന നാളുകളിൽ cyber attack കോൺഗ്രസിന്റെ വകയായിരുന്നു. ഇപ്പോൾ അത് സംഘികൾ ഏറ്റെടുത്തു. അത് പിന്നെ പണ്ടും അങ്ങനാണല്ലോ, ഒന്നുകിൽ കോൺഗ്രസിന്റെ വഴിയേ ബിജെപി, അല്ലെങ്കിൽ ബിജെപിയുടെ വഴിയേ കോൺഗ്രസ്.

മറുപടിയില്ലാത്തവന്റെ ആദ്യത്തേയും അവസാനത്തേയും ആയുധം പരിഹാസം ആണ്, പക്ഷെ നിങ്ങളുടെയൊന്നും പരിഹാസങ്ങളിൽ പതറിപ്പോകുന്നവരല്ല ഗായത്രി. മോദിയ്ക്കും ഹൈന്ദവ ഫാസിസ്റ്റുകൾക്കും അവർ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകൾക്കും എതിരെ ഭയമില്ലാതെ ,തീഷ്ണതയോടെ സംസാരിക്കാൻ, അവർക്ക് പ്രചോദനം നൽകുന്നത് ചെങ്കൊടിയാണ്. അവരുടെ തന്നെ ഭാഷയിൽ ബാലസംഘം മുതൽ തുടങ്ങിയതാണ് അവരുടെ രാഷ്ട്രീയവും ബോദ്ധ്യങ്ങളും. അതിനെ തകർക്കാൻ അശ്ലീലം കൊണ്ട് ആവില്ലെന്ന് അശ്ലീലങ്ങൾ മനസിലാക്കിയാൽ കൊള്ളാം.

ഇതിപ്പോ പുതിയൊരു കാര്യമൊന്നുമല്ല. സർക്കാരിനെ അനുകൂലിച്ചും സംഘപരിവാറിനെ എതിർത്തും സംസാരിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നിരവധിയാളുകളിൽ ഒരാളാണ് ഗായത്രി. DYFI പ്രവർത്തകരും ഇടതുപക്ഷ നേതാക്കളുടെ ജീവിത പങ്കാളികളെയും അസഹനീയമായ അശ്ലീലം കൊണ്ട് ആക്രമിക്കുന്ന കോട്ടയം കുഞ്ഞച്ഛന്മാരെ കുറെയേറെ കണ്ടിട്ടുള്ളതാണ്. ഈ സൈക്കോ ക്രിമിനലുകളുടെ
ആക്രമണം t21 ടീം തന്നെ കുറെയേറെ നേരിട്ടിട്ടുണ്ട്. അതിനെഎല്ലാം അതിജീവിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്

ഗായത്രി വർഷ ഇനിയും ഇനിയും സംസാരിക്കും, നിങ്ങളെ തലോടുന്ന വാക്കുകൾ കൊണ്ടല്ല, മുറിവേൽപ്പിക്കുന്ന മൂർച്ഛയേറിയ വാക്കുകൾ കൊണ്ട് തന്നെ. പരിഹാസങ്ങളിൽ ഒരിഞ്ച് താഴേയ്ക്ക് പോകാതെ തന്നെ.