ഹൈക്കോടതിയിൽ ഗവർണർക്ക് തിരിച്ചടി

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ ഒരക്ഷരം മിണ്ടാൻ പ്രതിപക്ഷ നേതാവ് തയ്യാറായോ.? പ്രതിപക്ഷ നേതാവ് നിയന്ത്രിക്കുന്ന, അദ്ദേഹം ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുന്ന വിദ്യാർത്ഥിസംഘടന എന്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും അന്യമത വർഗ്ഗീയവൽക്കരണത്തിനെതിരെയും ശബ്ദിക്കാൻ തയ്യാറാകുന്നില്ല.? ബിജെപിയുടെ ഒരു നേതാവിനെപ്പോലെയാണ് പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത്.
പി എ മുഹമ്മദ് റിയാസ്
![409728880_997336727998198_5235342604498395085_n (1)|video]


(upload://lBVE8lA6DiNPu2k219bzYi8pUNe.mp4)
കേരള സർവ്വകലാശാല സെനറ്റിലേക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് 4 ABVP പ്രവർത്തകരെ നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.


![WhatsApp Image 2023-12-12 at 3.03.43 PM|281x500]

ഹൈക്കോടതിയിൽ ​ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അം​ഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്. ​ഗവർണർ നിർദേശിച്ച ഈ നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്. ഇവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.
4 വിദ്യാര്‍ഥികളെയാണ് കേരള സര്‍വകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്,ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ്, സ്‌പോര്‍ട്ട്‌സ് എന്നീ വിഭാഗത്തില്‍ നിന്നാണത്. ഇതില്‍ കേരള സര്‍വകലാശാല നല്‍കിയ വിദ്യാര്‍ഥികളിലൊരാള്‍ ബി എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാര്‍ഥിയുമാണ്. ഇത്തരത്തില്‍ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയില്‍ ഒന്നാം റാങ്ക് നേടിയവരെയാണ് സര്‍വകലാശാല പരിഗണിച്ചത്. ഫൈന്‍ ആര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയെയും സ്‌പോര്‍ട്‌സില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയ വിദ്യാര്‍ഥിയെയും സര്‍വകലാശാല നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാന്‍സലര്‍ നിശ്ചയിക്കുകയായിരുന്നു
(upload://yuf0A7SKrAgHVSL9G5ZSBH4kR35.jpeg)

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരും. പ്രതിഷേധം വിലക്കാൻ ഇത് ഫാസിസ്റ്റ് രാജ്യമല്ലല്ലോ. ജനാധിപത്യരാജ്യമല്ലേ. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്. എസ്എഫ്ഐ ആത്മസംയനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവർണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരെ അതാണോ നടക്കുന്നത്. കോൺഗ്രസ് ക്രിമിനലുകൾ ആത്മഹത്വ സ്ക്വാഡ് പോലെയാണ് പ്രവർത്തിക്കുന്നത്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി