ശബരിമലവിഷയത്തിൽ നടത്തുന്നത് തെറ്റായ ആരോപണങ്ങൾ


ശബരിമലയെ അപമാനിക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ഇതിനുപിന്നിൽ.ശബരിമലയിൽ എല്ലാം നല്ല രീതിയിൽ പോകുന്നുണ്ട്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ കാര്യങ്ങളും വിലയിരുത്തി. ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ശബരിമലയെ പ്രധാനപ്രശ്‌നമായി എടുത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ കുഴപ്പം കാണിച്ചെന്ന് കാട്ടി കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെന്നാണ് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉദ്ദേശം നമ്മുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പരിഭ്രാന്തരാക്കുക എന്നതാണ്.
അനാവശ്യമായ ആരോപണങ്ങളാണ് തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കുന്നത്. കോൺഗ്രസ് വിട്ടയാൾ ചെയർമാനായ ബോർഡിനെ നന്നായി നടത്തിക്കില്ലെന്നാണ് തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് സമരം നടത്തിയ യുഡിഎഫുകാർ പറയുന്നത്. ശബരിമലയെ പ്രധാനപ്രശ്‌നമായി എടുത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ കുഴപ്പം കാണിച്ചെന്ന് കാട്ടി കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെന്നാണ് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉദ്ദേശം നമ്മുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പരിഭ്രാന്തരാക്കുക എന്നതാണ്. ഇതര സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകരെ ഉള്‍പ്പെടെ പരിഭ്രാന്തരാക്കുക എന്നതാണ് യുഡിഎഫ് എംപിമാര്‍ ചെയ്യുന്നത്. ഇതിന് നേതൃത്വം കൊടുത്തത് പ്രതിപക്ഷ നേതാവാണ്. അതിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസിന്റെ ഒട്ടേറെ നേതാക്കള്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പ്രചരിപ്പിക്കുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തി പ്രചരിപ്പിക്കാന്‍ ഒരു സംഘത്തെ തന്നെ കോണ്‍ഗ്രസ് പാര്‍ടി നിയോഗിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പാണ്. ജനങ്ങളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്യണമെന്ന് ഏജന്‍സിയാണ് പഠിപ്പിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ സംഭവിച്ചത് പോലെ പ്രചരിപ്പിക്കണം, ഏതെങ്കിലും സംഭവം ഉണ്ടായാല്‍ സര്‍ക്കാരിനെതിരെ വക്രീകരിച്ച് പ്രചരിപ്പിക്കണം എന്നതാണ് രീതി. ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനമായത് കൊണ്ടാണ് ഇത്തരം പ്രചരണംഎം.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി


ശബരിമലയിലെ തിരക്ക് സ്വഭാവികമാണ്. വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. തിരക്ക് നിയന്ത്രിക്കാൻ ദർശന സമയം വർധിപ്പിക്കുകയും വിർച്വൽ ക്യു സ്ലോട്ടിന്റെ എണ്ണവും സ്പോട്ട് ബുക്കിങും കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്തർക്ക് ആവശ്യമായ എല്ലാ സംവിധാനവും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ട്.