മാതൃഭൂമി ഇന്നും കള്ളം പറഞ്ഞു.
“പ്രതിപക്ഷ നേതാവോ,ജനപ്രതിനിധികളോ സ്ഥലത്തുള്ളപ്പോൾ സാധാരണ ബലപ്രയോഗം പോലും നടത്താറില്ല എന്ന കീഴ് വഴക്കമാണ് പോലീസ് ലംഘിച്ചത്.”
മാതൃഭൂമിയുടെ ഇന്നത്തെ
പ്രധാന വാർത്തയിലെ വരികളാണ്.
ഇത് പച്ചക്കള്ളമാണ്.
കീഴ് വഴക്കം ഉണ്ട് സർ!!,
ക്രൂരമായ സംഭവങ്ങൾ.
1.ഇതേ തലസ്ഥാനത്തു അന്നത്തെ പ്രതിപക്ഷ നേതാവ്
സഖാവ് വി എസ് അച്യുതാനന്ദന്റെ തൊട്ടരികിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി ഭരണ കാലത്തു പോലീസ് ഉപയോഗിച്ചത് കണ്ണീർ വാതകവും ഗ്രനേഡും ഒരുമിച്ചായിരുന്നു.
ആ സീനിൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ.
വി എസ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുമ്പോഴും കണ്ണീർവാതക പ്രയോഗം പോലീസ് തുടർന്നു കൊണ്ടിരുന്നു!!.
2.മുത്തങ്ങ വെടിവയ്പ്പിന് ശേഷം ഇതേ പോലീസ് ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയപ്പോൾ സമാനമായ നടപടി പോലീസ് നടത്തിയിട്ടുണ്ട്.
3.ക്രൂരമായ ലാത്തി ചാർജ്ജില്‍ തലപൊട്ടി ചോരയൊലിക്കുന്ന മുൻ മന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി ശിവദാസ മേനോന്റെ മുഖം മാതൃഭൂമി മറന്നു പോയോ?
4.എം എൽ എ ആയിരിക്കുമ്പോൾ നേരിട്ട ലാത്തിച്ചാർജ്ജിൽ തന്റെ കയ്യൊടിഞ്ഞതിനെ കുറിച്ചു
എം വി ഗോവിന്ദൻ മാസ്റ്റർ ഇതേ മാധ്യമങ്ങളുടെ മുന്നിൽ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
നേതാക്കൾ ഇരിക്കുന്ന സ്ഥലത്തു മാത്രമല്ല,നേതാക്കൾക്കു നേരെ തന്നെ കടുത്ത പോലീസ് അതിക്രമം ഉണ്ടായ നാട്ടിലാണ് മാതൃഭൂമി ഈ പച്ചക്കള്ളം പറഞ്ഞത്.
എണ്ണിപ്പറയാൻ ഇനിയുമുണ്ട് സംഭവങ്ങൾ.
വിസ്താരഭയം കൊണ്ട് എല്ലാം എഴുതുന്നില്ല.
ഈ തലസ്ഥാനത്തു മാത്രം എത്രയോ തവണ നേതാക്കളുടെ സാന്നിധ്യം വകവയ്ക്കതെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചിട്ടുണ്ട്.എന്ന് മാത്രമല്ല,പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം നടന്ന് കൊണ്ടിരിക്കുമ്പോൾ എ കെ ജി സെന്ററിലേക്ക് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ട്.ഇതൊന്നും അറിയാത്ത പത്രമല്ല മാതൃഭൂമി.
ഇന്നലത്തെ സംഭവത്തിൽ നേതാക്കൾ പ്രസംഗിക്കുമ്പോൾ കോൺഗ്രസ്സ് പ്രവർത്തകർ പൊലീസിന് നേരെ കല്ലും കമ്പും എറിഞ്ഞു.അക്രമം തുടങ്ങി,പോലീസ് ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കാൻ നിർബന്ധിതരായി.
വാർത്തയിൽ പുലർത്തേണ്ട സാമാന്യ മര്യാദ പാലിക്കാൻ മാതൃഭൂമി തയ്യാറാകണം.നാളിതുവരെ നടക്കാത്ത വിധം പോലീസ് നടപടി ഇപ്പോൾ ഇതാ നടക്കുന്നു…
എന്ന് പറയാൻ ഓർമ്മ പൂർണ്ണമായി നഷ്ടപ്പെടണം.
കള്ളം പറയരുത് മാതൃഭൂമി.
(കോൺഗ്രസ്സുകാർ തന്നെയാണ് അക്രമം ആരംഭിച്ചത് എന്ന് മാതൃഭൂമി തന്നെ സമ്മതിക്കുന്ന വാർത്താ ഭാഗം കമന്റ് ബോക്സിൽ)