ശബരിമലയിൽ 241 കോടി രൂപ വരുമാനം ലഭ്യമായി

ശബരിമലയിൽ 241 കോടി രൂപ വരുമാനം ലഭ്യമായി

മുൻ വർഷത്തേക്കാൾ 18 .72 കോടി രൂപയാണ് വർധന
മണ്ഡല കാലത്തെ ഏറ്റവും ഉയർന്ന വരുമാനമാണിത് .222.98 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ വരവ് കുത്തക ലേലം വഴി ലഭിച്ച വരുമാനം കൂടി കൂടിയാണിത്.37 .40 കോടി രൂപയാണ് കുത്തക ലേലം വഴി ലഭിച്ചത്


ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങളെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്.

ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍ ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.