നവകേരളസദസ്സ് -പരാതികൾ -


നവകേരളം 36 ദിവസങ്ങൾ പിന്നിട്ട് 134 വേദികളും 136 നിയമസഭാ മണ്ഡലങ്ങളും
നവകേരളം അവസാനിക്കുന്നതിനു മുൻപ് തന്നെ പൂർത്തിയാക്കുകയും പരിഹരിക്കുകയും ചെയ്ത പാരാതികൾ
കേരളക്കര ഒന്നാകെ നവകേരളസദസ്സിനെ ജനഹൃദയത്തിൽഏറ്റെടുത്ത് അതിന്റെ സമാപനവേദിയിൽ എത്തി നിൽക്കുകയാണ്.വടക്കേ അറ്റം മുതൽ തുടങ്ങി ആവേശതിരമാലകളുയർന്ന കേരള സർക്കാരിന്റെ നവകേരള യാത്ര തെക്കേ അറ്റത്തേക്ക് എത്തുമ്പോൾ ഇത് ജനാതിപത്യ ചരിത്രത്തിലെ ആവേശോജ്വലമായ ഒരു എടായി മാറിക്കഴിഞ്ഞിരിക്കുന്നു.സര്ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തിലേക്ക് ജനങ്ങൾ ഒപ്പമുണ്ടെന്ന സാക്ഷ്യപ്പെടുത്തലു കൂടിയാകുന്നു .നവകേരളസദസ്സിന്റെ യാത്രയിലെ മഹനീയമായ അവസാന നിമിഷങ്ങളിലേക്ക് പോയി വരാം …

mov ;സമാനതകളില്ലാത്ത ജനാധിപത്യോത്സവത്തിനാണ് നവ കേരള സദസ്സിലൂടെ കേരളം സാക്ഷ്യം വഹിക്കുന്നത്. കോവിഡ് കാലത്ത് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ജനങ്ങൾക്ക് നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. ഏത് പ്രതിസന്ധി കാലത്തും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടെന്നും ജനക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന ആത്മവിശ്വാസവുമായി മാറിയിരിക്കുകയാണ് നവ കേരള സദസ്സുകൾ.

ജനാധിപത്യത്തിന്റെ ചരിത്ര വഴികളിൽ ഇത് ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വികസനത്തിനായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും നാടിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നാം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത് ഓരോ ഭാവി പദ്ധതികളും വ്യക്തമാക്കുന്നത്. മന്ത്രിസഭ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്നു. പ്രഭാത യോഗങ്ങളിൽ സമൂഹത്തിലെ നാനാ തലങ്ങളിലെ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുന്നു. ഭരണസംവിധാനത്തെ നോക്കുകുത്തിയാക്കാതെ വികേന്ദ്രീകൃത ഭരണസംവിധാനത്തെ പ്രയോജനപ്പെടുത്തി പരാതികൾ നവകേരള സദസ്സ് മുൻപിൽ എത്തിക്കുകയും പരാതികൾ സ്വീകരിച്ച് പരിഹാരം കാണുകയും ചെയ്യുന്നു.
എല്ലാവർക്കും പരാതികൾ നൽകാം ഒന്നിൽ കൂടുതൽ പരാതികൾ പ്രത്യേകം പ്രത്യേകം നമ്പറുകൾ ഇട്ട് സ്വീകരിക്കുന്നു. ഓരോ പരാതിയിലെയും അപേക്ഷയിലെയും നിലവിലെ സ്ഥിതി കൈമാറുന്ന ഡിപ്പാർട്ട്മെന്റ്, കൈക്കൊള്ളുന്ന നടപടിക്രമങ്ങൾ പരിഹാരം എന്നിവ അപേക്ഷകനെ അറിയിക്കുന്നു. പരാതികളിലും പരിഹാരങ്ങളിലും ഒതുങ്ങാതെ നവ കേരള സദസ്സ് ഒരു നവ കേരള സൃഷ്ടിയായി മാറുന്നു.

movഓരോ മണ്ഡലത്തിലും ഏറ്റുവാങ്ങുന്ന ആവേശ ആരവങ്ങളോടെയുള്ള ജനകീയ വരവേൽപ്പ്. ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാകുന്ന ജനനിബിഡമായ വേദികൾ. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾ ആശ്വാസത്തിന്റെ നോട്ടങ്ങളുമായി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വൈകാരികത വ്യക്തമാക്കുന്ന ജനസാഗരം. വഴിനീളെ കാത്തുനിന്ന് ആശംസകൾ അർപ്പിക്കുന്നവർ, മനം നിറഞ്ഞ ഒരുപാട് പുഞ്ചിരികൾ, അവർക്ക് വറ്റാത്ത പ്രതീക്ഷയുണ്ട് ഈ സർക്കാരിനോട്. ഭൂമിശാസ്ത്രപരമായ വൈവിധ്യം കേരളത്തിന്റെ പ്രത്യേകതയാണ്. ഓരോ മേഖലയ്ക്കും അവർ അർഹിക്കുന്ന വികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ, ഹൈറേഞ്ച് സംസ്ഥാന പാതകൾ, തീരദേശ കടൽഭിത്തി, ദേശീയപാതകൾ, ഓരോ പ്രദേശത്തിനും ഇണങ്ങുന്ന ഡെസ്റ്റിനേഷൻ ടൂറിസം തുടങ്ങി ഓരോ മേഖലയിലും അവിടുത്തെ ജനങ്ങൾക്ക് വേണ്ടുന്ന വികസനം നടപ്പാക്കി സർക്കാർ മുന്നോട്ടു പോവുകയാണ്.

ഉന്നതല ഉദ്യോഗസ്ഥർ തുടങ്ങി വാർഡ് മെമ്പർമാരും, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഏകോപനത്തിന്റെ സംഘാടനമായിരുന്നു സദസ്സുകളുടെ വിജയം.ഓരോ മണ്ഡലത്തിലും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനായി ഇരുപതിൽ കുറയാത്ത കൗണ്ടറുകൾ. പരാതികൾ എഴുതി നൽകുന്നതിനായി പ്രത്യേകം ഹെൽപ്പ് ഡെസ്ക്കുകൾ. യുവജനങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ്, എസ് പി സി വളണ്ടിയർമാർ കൂട്ടായ പ്രവർത്തനത്തിൽ നാടാകെ നവകേരള സദസ്സ്, തിങ്ങി നിറഞ്ഞ ജനബാഹുല്യം. പരാതികൾ നൽകാൻ എത്തുന്നവരേക്കാൾ ജനകീയ മന്ത്രിസഭയെ നേരിൽ കാണാൻ എത്തുന്ന ജനസഞ്ചയം. നവകേരള സദസ്സിന് മൂന്നു മണിക്കൂർ മുൻപേ തുടങ്ങുന്ന കൗണ്ടറുകൾ പരിപാടിക്ക് ശേഷം ലഭിക്കുന്ന ഏറ്റവും അവസാനത്തെ പരാതിയും സ്വീകരിച്ചാണ് അവസാനിക്കുന്നത്. ആഘോഷത്തിന്റെ ആവേശങ്ങൾ ആരവങ്ങൾ തീർക്കുന്ന കലാപരിപാടികൾ.
നവകേരള സദസ്സിൽ ലഭിച്ച പരാതികൾ സർക്കാർ ഗൗരവകരായി പരിശോധിക്കുകയാണ്.

കാസർകോഡ് ജില്ലയിൽ നവകേരളസദസ്സിൽ ലഭിച്ച നിവേദനങ്ങൾ 14232,
കണ്ണൂർ ജില്ലയിൽ ലഭിച്ച നിവേദനങ്ങൾ 28557,
വയനാട്ടിൽ ലഭിച്ചത് നിവേദനങ്ങൾ 18823 ,
കോഴിക്കോട് ലഭിച്ചത് 45,897 നിവേദനങ്ങൾ
മലപ്പുറം ജില്ലയിൽ നിന്ന് ലഭിച്ച പരാതികൾ 808885
പാലക്കാട് ജില്ലയി;ൽ നിന്ന് 64204 ,
എറണാകുളം ജില്ലയിൽ നിന്നും ലഭിച്ച നിവേദനങ്ങൾ 40,318,
ഇടുക്കിയിൽ നിന്നും 4223 നിവേദനങ്ങൾ ,
ആലപ്പുഴ ജില്ലയിൽ നിന്നും 53044 ,
കോട്ടയം ജില്ലയിൽ നിന്നും 42,656 പരാതികൾ
പത്തനംത്തിട്ട ജില്ലയിൽ നിന്നും 23616
കൊല്ലം ജില്ലയിൽ നിന്നും 50938
തിരുവനന്തപുരം ജില്ലയിൽ നിന്ന് 61533


എണ്ണമാണ്.പരാതികളിൽ ഇതിനോടകം തന്നെ തീർപ്പാക്കിയവയും നവകേരള സദസ്സിന്റെ മാറ്റ് കൂട്ടിയിരിക്കുകയാണു.ഏഴു വര്ഷം പിന്നിട്ടപ്പോൾ സംസ്ഥാന സർക്കാർനടപ്പിലാക്കിയവികസന -ക്ഷേമ പ്രവർത്തങ്ങൾ കേരളത്തിന് നേട്ടമായി മാറി കഴിഞ്ഞിരിക്കുന്നു.ഇതിനോടകം തന്നെ ലോകരാജ്യങ്ങളിൽ നിന്നുള്ള അംഗീകാരവും കേരളത്തിനെ തേടി എത്തി.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ, പട്ടയ അസംബ്ലികൾ, മേഖലാതല യോഗങ്ങൾ, വന സൗഹൃദ സദസ്സുകൾ, തീര സദസ്സുകൾ എന്നിവ സംഘടിപ്പിച്ച് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു. അതിദരിദ്രരില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി അതിദരിദ്രരെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമിയും എല്ലാ ഭൂമിക്കും രേഖയും ഉറപ്പാക്കി. ഇടതടവില്ലാതെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് നവ കേരള സദസ്സുകൾ. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ നിന്ന് നവകേരള സദസിന്റെ പര്യടനം ആരംഭിച്ച് ഇങ്‌ തെക്ക് തലസ്ഥാനത്തെത്തുമ്പോൾ നിരവധി പരാതികൾക്കാണ് പരിഹാര മായത്. അഞ്ചുവർഷത്തേക്ക് നടപ്പിലാക്കുന്ന അവകാശ പത്രിക പുറത്തിറക്കി ഓരോ വർഷവും അതിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പരിശോധിച്ച് ജനകീയ ഓഡിറ്റിന് വിധേയമാക്കിയാണ് സർക്കാർ മുന്നേറുന്നത്. ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന നവ കേരള സദസ്സ് അതുണ്ടാക്കുന്ന റിസൾട്ടും ജാതിപത്യ ഭരണകൂടങ്ങൾക്ക് മാതൃക തീർക്കും.
പ്രതിസന്ധികളോട് പടപൊരുതി കഴിഞ്ഞ ഏഴ് വർഷത്തിൽ കേരളം കണ്ട വികസനത്തിന്റെ കുതിപ്പ് ആവുകയാണ് നവകേരള സദസ്സ്. അസംഭവ്യമായിരുന്ന എല്ലാം സംഭവ്യമാക്കികൊണ്ട് മാതൃകാ വികസന പദ്ധതികളും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനക്കാഴ്ചപ്പാടുകളുമായി കേരള സർക്കാർ മുന്നോട്ട്.കൂടുതൽ കരുത്തോടെ ഒറ്റകെട്ടായി നവകേരളസദസ്സിനെ ഏറ്റെടുത്ത കേരള മണ്ണിനു വീണ്ടും വികസന കാഴ്ചപ്പാടുകളും ക്ഷേമപ്രവർത്തങ്ങളും കൃത്യതയോടെ മുന്നേറുകയാണ് കേരളസർക്കാർ.