ബിൽക്കിസ് ബാനു കേസ് നാൾ വഴികൾ
2002 ഫെബ്രുവരി 28 :ഗുജാറാത്ത് വംശഹത്യയെ തുടർന്ന് കുടുംബവുമായി ബിൽക്കിസ് ബാനു രന്ധിക്പൂർ ഗ്രാമത്തിൽ നിന്ന് മറ്റൊരു പ്രേദേശത്തേക്ക് പാലായനം ചെയ്യുന്നു
മാർച്ച് 03 :അഞ്ചുമാസം ഗർഭിണിയായായിരുന്ന ബിൽക്കിസ് ബാനു താമസ സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി.അക്രമികൾ അവരുടെ മൂന്ന് വയസ്സുള്ള കുട്ടിയെ അടക്കം പതിനാലുപേരെയാണ് കൊലപ്പെടുത്തിയത്.
മാർച്ച് 04:ലിംഖേഡാ പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.ബലാത്സംഗം മറച്ചുവച്ചു.12 പേരെ തിരിച്ചറിഞ്ഞിട്ടും പ്രതികളുടെ പേരില്ലാതെ കേസ് എടുത്തു.
നവംബർ06 :കുറ്റവാളികളെ കണ്ടെത്തനായില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ട് തള്ളിയ കോടതി , അന്വേഷണം തുടരാൻ നിർദേശിച്ചു
2003 ഫെബ്രുവരി :കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് പോലീസ് വീണ്ടും സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു.
ഏപ്രിൽ :ബിൽക്കിസ് ബാനു ദേശിയ മനുഷ്യാവകാശ കമ്മീഷനെ സപീപിച്ചു.പിന്നാലെ കേസ് അവസാനിപ്പിക്കാൻ അനുവാദം നൽകിയ കോടതി ഉത്തരവ് റദ്ധക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.സി ബി ഐ അന്വേഷണവും ആവശ്യപ്പെട്ടു.
ഡിസംബർ 06 :സി ബി ഐ അന്വേഷണത്തിനു സുപ്രിം കോടതി ഉത്തരവിട്ടു
2004 ജനുവരി 01:ഗുജറാത്ത് പോലിസിസിൽ നിന്ന് സി ബി ഐ, ഡി എസ് പി കെ എൻ സിൻഹ അന്വേഷണം ഏറ്റെടുത്തു.
ഏപ്രിൽ 19:ആറ് പോലീസ്സ് ഉദോഗസ്ഥർ ,രണ്ട് ഡോക്ടർമ്മാർ ഉൾപ്പെടെ 20 പ്രതിനിധികൾക്ക് എതിരെ അഹമ്മദാബാദ് കോടതിയിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു.
ആഗസ്‌ത്:തെളിവ് നശിപ്പിക്കാനും സാക്ഷികളെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് ബിൽക്കിസ് ബാനു ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് വിചാരണ അഹമ്മദാബാദിൽ നിന്ന് ബോംബെ പ്രേതേക കോടതിയിലേക്ക് മാറ്റാൻ ഹൈകോടതി ഉത്തരവിട്ടു
2008 ജനുവരി 21 :മുബൈ പ്രേതേക കോടതി 11 പ്രതികൾക്ക് ജീവ പര്യന്ത്യം ശിക്ഷ വിധിച്ചു
2016 ഡിസംബർ:അപ്പീൽ ബോംബേ ഹൈ കോടതി വാദം കേൾക്കാൻ തുടങ്ങി
2017 മെയ് :പ്രേതേകകോടതി വിധി ശെരിവച്ചതോടൊപ്പം വെറുതെ വിട്ട അഞ്ചു പോലീസുകാരും രണ്ടു ഡോക്ടർമാരുൾപ്പെടെ ഏഴ് പേരെ അവർ ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷയായി പരിഗണിച്ച് പിഴ അടക്കാനും വിധിച്ചു
2017 ജൂലൈ :ബോബൈ ഹൈ കോടതി വിധിക്ക് എതിരെ പ്രതിയ്ക്കൽ നൽകിയ അപ്പീലുകൾ സുപ്രീം കോടതി തള്ളി
2019 ഏപ്രിൽ 23 :ബിൽക്കിസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി
2022 മെയ് 13 :ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതികളിൽ ഒരാളായ രാധേശ്യാം ഷായുടെ ആവശ്യം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി
ആഗസ്ത് 15 :തടവ് പുള്ളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992 ലെ നിയമത്തിൻറെ അടിസ്ഥാനത്തിൽ 11 പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു
ആഗസ്ത് 25 :പ്രതികളെ വിട്ടയച്ചതിനെ സി പി ഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മൊയ്ത്രയും സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ്
നവംബർ 30 :പ്രതികളെ മോചിപ്പിച്ച നടപടി ചോദ്യം ചെയ്ത ബിൽക്കിസ് ബാനു സുപ്രീംകോടതിയിൽ
ഡിസംബർ 17:പ്രതിയായ രാധാശ്യം ഷായുടെ ആവശ്യം പരിശോധിക്കാൻ ആവശ്യപ്പട്ടത് പുനഃപരിശോധിക്കണം എന്ന ബിൽക്കിസ് ബാനുവിന്റെ ഹർജി സുപ്രീം കോടതി തള്ളി
2023 മാർച്ച് ൨27 :ബിൽക്കിസ് ബാനുവിന്റെ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചു
ആഗസ്ത് 07:പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വാദം ആരംഭിച്ചു.
ഒക്ടോബർ 12:കേസ് വിധി പറയാൻ മാറ്റിവച്ചു
2024 ജനുവരി 8:കേസിലെ 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ധാക്കി