രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ


പോലീസ് നടപടികൾ നിഷ്പക്ഷമായിട്ടാണ് നടക്കുന്നത് എന്നതിന് ഉദാഹരണമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകയായ സാന്ദ്രയെ കഴിഞ്ഞ മാസം വീട്ടിൽ നിന്നല്ലേ അറസ്റ്റ് ചെയ്തത്? അത് മാധ്യമങ്ങൾ വാർത്തയാക്കിയതേയില്ല. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് പ്രതിപക്ഷനേതാവ് വരെ പറഞ്ഞിരുന്നതാണ്. പിന്നെ ചാൻസലർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124 A പ്രകാരം കേസെടുത്തു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. ഇത്തരത്തിൽ ഇടതുപക്ഷ പ്രവർത്തകർക്കെതിരെ ഗൗരവമുള്ള കേസുകൾ എടുക്കുന്ന ഇതേ പോലീസ് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുക്കുമ്പോൾ മാത്രം ആദ്യമായിട്ടെന്തോ നടക്കുന്നെന്ന പോലെയാണ് ചില വാർത്തകൾ വരുന്നത്. യൂത്ത് കോൺഗ്രസ് അക്രമത്തിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ടത് മാധ്യമങ്ങൾ തന്നെയല്ലേ. അതുകൂടി ഈ വേളയിൽ പ്രദർശിപ്പിച്ചാൽ പലരുടെയും തെറ്റിധാരണ ഒഴിവാക്കാമല്ലോ.

നിയമ വകുപ്പ് മന്ത്രി സ. പി രാജീവ്‌ മാധ്യമങ്ങളോട് സംസാരിക്കുന്നു.