എം ടി വാസുദേവൻനായരുടെ പ്രസംഗത്തെ വളച്ചോടിച്ച് മാധ്യമങ്ങളും വലതുപക്ഷവും

എംടിയുടെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നല്‍കിയ സംഭാവനകള്‍ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവര്‍ത്തനമെന്നും റിയാസ് ചോദിച്ചു. പാര്‍ട്ടി പരിപാടിയിലെ പ്രസംഗത്തിലാണ് റിയാസിന്റെ മാധ്യമ വിമര്‍ശനം.

എം.ടിയുടെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമര്‍ശനം കേന്ദ്ര സര്‍ക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. എം.ടി യുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രാജ്യത്തിന്റെ അവസ്ഥയില്‍ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി പലര്‍ക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭന്‍, ശ്രീ നാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പലരും ആരാധിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇപി പറഞ്ഞു.