എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുറഹ്‌മാനാണ് കുത്തേറ്റത്.അബ്ദുറഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു ആക്രമണം. ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവര്‍ത്തകരാണ് ക്യാംപസിനകത്ത്് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.
ഇതിനിടെയാണ് ക്യാംപസിലെത്തിയ ഫ്രറ്റേണിറ്റി കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അബ്ദുള്‍ നാസിറിന്റെ വയറിനും കൈകാലുകള്‍ക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ക്യാംപസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴും ഫ്രറ്റേണിറ്റി നേതാവിന്റെ നേതൃത്വത്തില്‍ യാത്ര സംഘത്തിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
u5O3yw89m3L_Q3k_bI_20240118100401. (1).pdf (533.4 KB)