Uploading: GICWmAAUpqlUZA8FAC8WU_h9kaVvbv4GAAAF.mp4…
മനുഷ്യച്ചങ്ങല
മനുഷ്യമതിലാക്കി മാറ്റിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ
ഡി.വൈ.എഫ്.ഐ
കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ഇരമ്പിയ മനുഷ്യച്ചങ്ങലയിൽ അണിചേർന്ന ജനലക്ഷങ്ങൾക്ക് ഡി.വൈ.എഫ്. ഐ ഹൃദ്യമായ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.
കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കേരള ജനത നാടിനുവേണ്ടി ഒറ്റക്കെട്ടായ് കൈകോർത്തു. കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നും തിരുവനന്തപുരത്ത് രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ജനലക്ഷങ്ങളാണ് ഡി.വെെ.എഫ്.ഐയുടെ നേതൃത്വത്തിൽ മനുഷ്യക്കോട്ട തീർത്തത്. കേന്ദ്രത്തിനെതിരായ പ്രതിഷേധം ചിലയിടങ്ങളിൽ രണ്ട് വരിയായി മനുഷ്യമതിലായി മാറി.
മനുഷ്യച്ചങ്ങലയിൽ യുവജനങ്ങളെ അണിനിരത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ സമരത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ കേരളീയ ജനതയെ ബാധിക്കുന്ന ജീവൽ പ്രാധാനവും കാലിക പ്രസക്തവുമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ വിഭാഗം ജനങ്ങളും മനുഷ്യച്ചങ്ങലയിൽ അണിനിരന്നു. കേരളത്തെ തകർക്കാനും സാമ്പത്തികമായി ഞെരുക്കാനും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സമര കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധക്കോട്ട കെട്ടി.
കേരളത്തിന്റെ സമര ചരിത്രത്തിൽ ജനപങ്കാളിത്തം കൊണ്ട് മനുഷ്യച്ചങ്ങല
പ്രസ്ക്തമായ അധ്യായമായി മാറി. പൊതു പ്രസ്ഥാനത്തിന്റെ നേതാക്കളും,
കലാ,കായിക, സാംസ്ക്കാരിക, സാമൂഹ്യ
മേഖലയിലെ പ്രമുഖരും മനുഷ്യച്ചങ്ങലയിൽ കണ്ണി ചേർന്നു.
കേരളീയരുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതും പ്രതികരണ ശേഷി വ്യകതമാക്കുന്നതുമാണ് അഭിമാനകരമായ ഈ സമര വിജയം. വൻ ജനപങ്കാളിത്തം ആവേശകരമാണ്. കേന്ദ്ര സർക്കാരിന്റെ നെറികേടുകൾക്കെതിരെ കേരളത്തിന്റെ
പൊതു ആവശ്യം ഉയർത്തിയുള്ള ഈ പോരാട്ടം തുടരും.
മനുഷ്യച്ചങ്ങലയിൽ കണ്ണി ചേർന്ന് ഈ മഹാസമരം ചരിത്ര വിജയമാക്കിയ എല്ലാവരെയും ഡി.വൈ. എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രസിഡന്റ് വി വസീഫ്, ട്രേഷറർ എസ്.ആർ അരുൺ ബാബു എന്നിവർ
ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു
ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങല ചരിത്രം സൃഷ്ടിച്ചു