അയോധ്യ -രാമക്ഷേത്ര നിർമ്മാണ ഉദ്ഘടനം

ഭക്തിയെ വോട്ടിനായി ഉപഗോഗിക്കുന്നു
അയോദ്ധ്യയിൽ ഇന്ന് രാമക്ഷേത്ര ഉദ്‌ഘാടനം
പ്രധാനമന്ത്രി മുഖ്യ കർമ്മിയാകും
നാളെ മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുക്കും കൃത്യമായി രാഷ്രിയ ആയുധമായി ഉപയോഗിക്കുന്നു


359adfd5-3f0e-4848-8cef-2915c2078bff

**അയോധ്യ നാൾ വഴി **
***1528 മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ കാലത്ത് ബാബരി മസ്‌ജിദ്‌ നിർമ്മാണം **
***1853 ബാബരി മസ്‌ജിദ് സ്ഥിതി ചെയ്യുന്നത് രാമന്റെ ജാനമ്മ സ്ഥലത്താണെന്ന വാദവുമായി ഹിദുത്വ സംഘടനകൾ രംഗത്ത് **
***1885 മസ്ജിദിന് സമീപം പള്ളി പണിയാൻ അനുമതി തേടിയുള്ള ഹർജി കോടതി തള്ളി **
***1949 ഡിസംബർ 22 മസ്ജിദിനുള്ളിൽ രാമാ വിഗ്രഹം കണ്ടെത്തി **
***1984 +വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ രാമാ ജന്മഭൂമി പ്രേക്ഷോപം ആരംഭിച്ചു **
***+1986 ഫെബ്രുവരി 1 ബാബരി മസ്ജിദിനുള്ളിലെ ഗേറ്റ് ഹിന്ദുക്കൾക്കായി ദർശനത്തിനും പൂജ ചെയ്യുന്നതിനും അനുമതി **
***1989 നവംബർ 9 **
** ക്ഷേത്ര നിർമ്മാണത്തിനായി ശിലാ പൂജ നടത്താൻ+പ്രധാനമന്ത്രി രാജീവ് ഗാന്ധി വിശ്വ ഹിന്ദു പരിഷത്തിന് അനുമതി നൽകി **

***1990 രഥ യാത്ര തുടങ്ങി 25 അയോധ്യയിലേക്ക് സോമ നാഥ ക്ഷേത്രത്തിൽ നിന്ന് അധ്വാനിയുടെ രഥ യാത്ര തുടങ്ങി **
***1992 ഡിസംബർ 6 കർസേവകർ ബാബരി മസ്ജിദ് തകർത്തു **
***2010 സെപ്തംബർ 20 ബാബരി മസ്ജിദ് നിൽക്കുന്ന സ്ഥലം 2 :1 എന്ന അനുപാതത്തിൽ ഹൈ കോടതി വിഭജിച്ച് നൽകി **
***2011 ഹൈ കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു **
***2019 സുപ്രീം കോടതി അഞ്ച് അംഗ ഭരണ ഘടനാ ബെഞ്ച് രൂപീകരിച്ചു **
*2019 നവംബർ 9 കോടതി വിധി അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി

നാസി ജർമ്മനിയുടെ കൂട്ടക്കുരുതിയെ അതിജീവിച്ച വിശ്രുതകവി പോൾ സെലാന്റെ ശ്രദ്ധേയമായ ഒരു വരിയുണ്ട്: “The thousand darkness of death bringing voice.” - ചുള്ളിക്കാടിന്റെ പരിഭാഷയിൽ “മൃത്യുവാഹകമായ ശബ്ദത്തിന്റെ സഹസ്രാന്ധകാരം.”

രാഷ്ട്രവും മതവും തമ്മിലുള്ള വ്യത്യാസം നേർത്തുനേർത്തില്ലാതാകുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ മാതൃകകൾ നമ്മുടെ ചുറ്റും പരന്നു കിടപ്പുണ്ട്. ഇന്ത്യ അങ്ങനെയൊരു രാഷ്ട്രമാകരുത് എന്ന നിശ്ചയദാർഢ്യമായിരുന്നു മഹാത്മാഗാന്ധി നേതൃത്വം നല്കിയ ദേശീയപ്രസ്ഥാനത്തിന് ഉണ്ടായിരുന്നത്.

അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിനെ മുൻനിർത്തിയുള്ള എന്റെ മനസ്സിലെ വിചാരങ്ങളിൽ പ്രധാനം മേല്പറഞ്ഞതാണ്. ഏവരുടെയും ഭക്തിയും വിശ്വാസവും സംരക്ഷിക്കാനും പരിപാലിക്കാനും പരിപോഷിപ്പിക്കാനും ഉതകുന്ന ഭരണഘടനയാണ് നമ്മുടേത്. അവിടെനിന്നു നമ്മൾ എത്രത്തോളം വ്യതിചലിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആത്മപരിശോധനയുടെ ദിനമാണിത്.

അയോധ്യയുടെ നിർണായകവ‍ഴിത്തിരിവുകൾ നേരിട്ടു റിപ്പോർട്ടു ചെയ്യാനുള്ള അവസരം ലഭിച്ചതുകൊണ്ടാണ് ഇന്നത്തെ ദിവസത്തെ എന്റെ ചിന്ത ഇവിടെ പങ്കുവയ്ക്കുന്നത്. ബാബ്റി മസ്ജിദിന്റെ മിനാരങ്ങൾ ധൂളികളായപ്പോൾ ഉയർന്ന ഹർഷാരവങ്ങൾ ഇന്ന് പതിന്മടങ്ങായി മറ്റൊരു രൂപത്തിൽ ഉയർന്നുകേൾക്കുകയാണ്. 1989-ലെ ശിലാന്യാസവും 1992-ലെ ബാബറി പള്ളിയുടെ തകർക്കലും നേരിട്ടു കണ്ടപ്പോൾത്തന്നെ നമ്മുടെ രാഷ്ട്രത്തിനുമുന്നിൽ ഉയരുന്ന ചോദ്യചിഹ്നങ്ങളെക്കുറിച്ചുള്ള ഏകദേശരൂപം മനസ്സിൽ രൂപപ്പെട്ടിരുന്നു. പാർലമെന്റിന്റെ ഉദ്ഘാടനം മതപരമായ ചടങ്ങായപ്പോൾ, അമ്പലത്തിന്റെ കർമ്മം രാഷ്ട്രീയ മേലങ്കിയണിയുന്നു എന്നതാണ് സമകാല ഇന്ത്യയുടെ യഥാർത്ഥ ദുരന്തം. രാമൻ പ്രതിനിധാനം ചെയ്ത സൗമനസ്യവും സ്നേഹവുമല്ല മറിച്ച് രൗദ്രതയാണ് ഇവിടെ നി‍ഴലിക്കുന്നത്.

വില്ലുകുലയ്ക്കാത്ത രാമനെയാണ് ഗാന്ധിജി ആശ്ലേഷിച്ചത്. അതുകൊണ്ടുതന്നെ വർഗ്ഗീയവാദികളുടെ വെടിയേറ്റു നിലംപതിക്കുമ്പൊ‍ഴും രാമനെയാണ് അദ്ദേഹം അനുസ്മരിച്ചത്. മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാജ്യാധികാരത്തെ നിസ്സന്ദേഹം വലിച്ചെറിഞ്ഞ രാമനെയാണ് മി‍ഴിവോടെ രാമായണം എടുത്തുകാട്ടുന്നത്. എന്നാൽ, ഇന്ന് അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും മറ്റുള്ളവരെ അടിച്ചമർത്താനും ലക്ഷ്യമിടുന്ന പ്രതീകങ്ങളാണ് ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്നത്. ഏവരെയും ഒരുപോലെ ചേർത്തുനിർത്തേണ്ട മതനിരപേക്ഷ രാഷ്ട്രത്തിന്റെ നാഥൻതന്നെ ഈ പ്രക്രിയയ്ക്ക് നേതൃത്വം നല്കുന്നു എന്നതാണ് കാലഘട്ടത്തിന്റെ ദുരന്തം.

പുതിയ പരിതസ്ഥിതിയോടു പരുവപ്പെടുന്ന മാധ്യമങ്ങളുടെ സ്വഭാവം എന്നെ വ്യക്തിപരമായി അസ്വസ്ഥതപ്പെടുത്തുന്നു. മസ്ജിദ് തകർത്തപ്പോൾ ഹിന്ദി മാധ്യമങ്ങളൊ‍ഴികേയുള്ള പത്രങ്ങൾ ആ സംഭവത്തെ തീരാക്കളങ്കം എന്നാണ് വിശേഷിപ്പിച്ചത്. രണ്ടു പതിറ്റാണ്ടു ക‍ഴിയുമ്പോൾ അതിഹീനമായ കുറ്റകൃത്യവും തീരാക്കളങ്കവും വിജയഭേരിയുടെയും അത്യഭിമാനത്തിന്റെയും ചിഹ്നങ്ങളായി മാറുകയാണ്.






മഹാത്മാഗാന്ധി

ഞാൻ സ്വേച്ഛാധിപതി ആയിരുന്നെങ്കിൽ മതവും സർക്കാരും വ്യത്യസ്തമാക്കുമായിരുന്നു. ഞാൻ എന്റെ മതത്തിൽ വിശ്വസിക്കുന്നു. അതിനായി ഞാൻ മരിക്കും. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. സർക്കാരിന് അതിൽ ഒരു ബന്ധവുമില്ല.എന്റെയോ നിങ്ങളുടെയോ മതമല്ല, ജനങ്ങളുടെ മതനിരപേക്ഷത ക്ഷേമം, ആരോഗ്യം, വാർത്താവിനിമയം, വിദേശബന്ധം, കറൻസി തുടങ്ങിയവയുടെയെല്ലാം പരിപാലനമാണ് സർക്കാരിന്റെ ചുമതല. മതം എല്ലാവരുടെയും വ്യക്തിപരമായ കാര്യമാണ്. അതിന് ഏതെങ്കിലും തരത്തിലുള്ള സർക്കാർ പിന്തുണയ്ക്കുന്ന സംവിധാനങ്ങളുടെ സഹായം ഉണ്ടാക്കാൻ പാടില്ല. രാഷ്ട്രം സംശയരഹിതമായി മതനിരപേക്ഷമായിരിക്കണം.

ജവഹർലാൽ നെഹ്റു രാജേന്ദ്രപ്രസാദിന് എഴുതിയ കത്തിൽ നിന്ന്

സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് താങ്കൾ പങ്കെടുക്കുന്നത് എനിക്ക് ഉചിതമായി തോന്നുന്നില്ല. ഇത് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന്റെ വിഷയം മാത്രമല്ല. അത് തീർച്ചയായും ആർക്ക് വേണമെങ്കിലും ചെയ്യാം. പക്ഷെ ഇതിന് മറ്റ് അർഥതലങ്ങൾ കൂടിയുണ്ട്. മതനിരപേക്ഷ ഇന്ത്യയ്ക്ക് അത് തെറ്റായ സന്ദേശം നൽകും.

ബി ആർ അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് 1949 നവംബർ 25ന് നടത്തിയ ഉജ്വലമായ പ്രസംഗത്തിൽ നിന്ന്

ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ ആവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം.

സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്

(പുരി ഗോവർദ്ധൻ പീഠ്)

ശങ്കരാചാര്യർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കുന്നവരാണ്. മതനിരപേക്ഷ സർക്കാർ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതിനല്ല നിലകൊള്ളേണ്ടത്. രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കില്ല

സ്വാമി അവിമുക്തേശ്വാനന്ദ സരസ്വതി

(ഉത്തരാഖണ്ഡ് ജോഷിമഠ്)

രാമക്ഷേത്ര നിർമ്മാണവും രാമ പ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളും ക്ഷേത്രത്തെ രാഷ്ട്രീയവത്കരിച്ചു. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ഒരു തരത്തിലുള്ള ഭ്രാന്താണ്.

ടി പത്മാനാഭൻ

(എഴുത്തുകാരൻ)

രാജ്യത്തെ ഏറ്റവും വലിയ വില്പനച്ചരക്കായി ശ്രീരാമനെ ഉപയോഗിക്കുകയാണ്. വച്ചയുടൻ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കണ്ടുമുട്ടുമ്പോൾ ജയ് ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കിൽ കുത്തിക്കൊല്ലുന്ന രാജ്യമായി ഇന്ത്യ മാറി. പാർലമെന്റ് തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുമ്പോൾ വലിയ തുറുപ്പുച്ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും

[