ഇന്ധന നികുതി: കേന്ദ്രത്തിന് കിട്ടി സംസ്ഥാനങ്ങളുടെ ഇരട്ടി

   പെട്രോൾ-, ഡീസൽ-, പാചക വാതകം നികുതി വർധനയിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രം സമാഹരിച്ചത് സംസ്ഥാനങ്ങള്‍ക്കാകെ ലഭിച്ചതിന്റെ ഇരട്ടി. 

ഇന്ധന നികുതിയിനത്തിൽ 2020–-21ല്‍ കിട്ടിയത് 6.71 ലക്ഷം കോടി രൂപ.

ഇതിൽ കേന്ദ്രം പിരിച്ചത് 4.54 ലക്ഷം കോടി

. സംസ്ഥാനങ്ങള്‍ക്ക് ആകെ കിട്ടിയത് 2.17 ലക്ഷം കോടി. 2019-–-20ല്‍ കേന്ദ്രത്തിന്‌ 3.34 ലക്ഷം കോടിയും സംസ്ഥാനങ്ങൾക്ക്‌ 2.21 ലക്ഷം കോടിയും കിട്ടി.

പെട്രോളിയം -പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തേലി രാജ്യസഭയിൽ എം വി ശ്രേയാംസ്‌ കുമാറിനെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം മുൻ വർഷത്തേക്കാൾ എട്ടിരട്ടി ഉയര്‍ന്നു.

ഐഒസി (21836 കോടി), ബിപിസിഎൽ (19,042 കോടി), എച്ച്‌പിസിഎൽ (10,664 കോടി) ലാഭം, എല്ലാ എണ്ണക്കമ്പനികള്‍ക്കുമായി 51542 കോടി ലാഭം.

2019-20ല്‍ 6633 കോടി മാത്രമായിരുന്നു മൂന്ന്‌ കമ്പനിയുടെയും ലാഭം.

കോവിഡ്‌ വ്യാപനത്തിനുമുമ്പ്‌ 2018-19ല്‍ മൂന്ന്‌ കമ്പനിയുടെയും ആകെലാഭം 30055 കോടി.