ഗവർണർ വായിച്ച നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ്.
അതിൽ ഉണ്ട് സർക്കാരിൻ്റെ നയം
“നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച്, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹ്യനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണയിലുമാണെന്നും നമുക്ക് ഓർക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിർത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്ത:സത്തയാണ്. ഈ അന്തഃസത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈവിദ്ധ്യവും വർണ്ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയിൽ നാം ഒത്തൊരുമിച്ച് നമ്മുടെ പന്ഥാവിലുളള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളർച്ചയുടേയും ഉത്തര വാദിത്വമുള്ള പ്രതിരോധശേഷിയുടേയും വർണ്ണകമ്പളം നെയ്തെടുക്കും.”
1. 5-174-2024_Governor’s address 2024_Malayalam (A5).pdf (600.7 KB)
1. 5-173-2024_Governor’s Address 2024_English (A5).pdf (344.6 KB)