പണത്തിന്റെ രേഖ കാണിക്കാനാകാത്തതിനാല്‍ കൊടകര കവര്‍ച്ചാക്കേസില്‍ പൊലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി വീണ്ടും കോടതി നീട്ടി

പണത്തിന്റെ രേഖ ഹാജരാക്കാനായില്ല, ധര്‍മരാജന്റെ ഹര്‍ജി വീണ്ടും മാറ്റി

ആഗസ്റ്റ് നാലിലേക്കാണ് കേസ് മാറ്റിയത്.

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ വച്ചാണ് തട്ടിയെടുത്തത്.

അന്വേഷണത്തില്‍ ഒന്നരക്കോടിയോളം രൂപ പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ഈ പണം തന്റേതാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ ധര്‍മരാജന്‍ സമീപിച്ചത്.

പണത്തിന്റെ ഉറവിടം തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ധര്‍മരാജന് കഴിഞ്ഞില്ല.

കോടതിയിലും ഹാജരാക്കാനായിട്ടില്ല.

പകരം കവര്‍ച്ചാകേസിലെ കുറ്റപ്പത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി.

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യപ്രകാരം ഇറക്കിയ കുഴല്‍പ്പണമാണ് കവര്‍ച്ച ചെയ്തതെന്ന് ധര്‍മ്മരാജന്‍ അന്വേഷകസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇത് കുറ്റപ്പത്രത്തിലുമുണ്ട്