അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും, അതിന് മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെന്ന പേരില്‍ ഉമ്മന്‍ചാണ്ടി നടത്തിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ യുഡിഎഫ് ഭരണത്തെ നുണകള്‍കൊണ്ട് വെള്ളപൂശുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. കൂടാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജപ്രചരണം നടത്തുകയും ചെയ്തിരിക്കുന്നു. ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയ്ക്ക് കണക്കുകള്‍ സഹിതമുള്ള മറുപടി നല്‍കുകയാണ് പിങ്കോ ഹ്യൂമന്‍.
പിങ്കോ ഹ്യൂമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ
നട്ടാല്‍ കുരുക്കാത്ത നുണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മന്‍ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.
അദ്ദേഹം പോസ്റ്റ് ചെയ്ത എല്‍ഡിഎഫ്-യുഡിഎഫ് താരതമ്യം വായിക്കാന്‍ ഇട വന്നു…! അവയില്‍ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി.
1 ) UDF വാദം :
800 രൂപ മുതല്‍ 1500 രൂപ നല്‍കി.
വാസ്തവം :??
ഇല്ല ,വ്യത്യസ്തമായ കാലയളവുകളിലായി വിവിധ പെന്‍ഷനുകള്‍ കുടിശ്ശിക വരുത്തി.ഓഫിഷ്യലായി നിങ്ങള്‍( UDF) നിയമസഭയില്‍ 2015 ജൂലൈ മാസം നല്‍കിയ മറുപടിയില്‍ കൃത്യമായി പറയുന്നു സെപ്റ്റംബര്‍ 2014 മുതല്‍ 2015 മെയ് അവസാനം വരെ 8 മാസം കുടിശ്ശിക ആണെന്ന്… പിന്നെയും 10 മാസം കഴിഞ്ഞ് ആണ് പിണറായി വിജയന്‍ അധികാരമേല്‍ക്കുന്നത്… അതായത് 2014 സെപ്റ്റംബര്‍ മുതല്‍ നിങ്ങള്‍ വരുത്തിയ
14 73 .67 കോടി രൂപ കൂടിശ്ശിക അടച്ചത് LDF ആണ് .!
http://www.niyamasabha.org/…/u01644-020715-553000000000…
https://m.facebook.com/story.php?story_fbid=792795811569362&id=100025168505213
- UDF വാദം :
യുഡിഎഫ് APL ഒഴിക്കെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി .
വാസ്തവം :??
തെറ്റ് ,BPL / AYI കാര്‍ഡുഡമക്കള്‍ക്ക് 1 രൂപ നിക്കില്‍ ആണ് 2011 സെപ്റ്റംബറില്‍ അരി വിതരണം ചെയ്തതിരുന്നത്… ആധികാരത്തില്‍ നിന്നും ഇറങ്ങുന്നതിന് 2 മാസം മുന്നേ ഒരു ഉത്തരവ് ,( സ.ഉ. (കൈ) നം. 3/2016 / ഭ.പൊ.വി.വ ) ഇറക്കുന്നു…! 2016
എ പ്രില്‍ മുതല്‍ അരി സൗജന്യം എന്ന്…! ഓര്‍ക്കണം മെയ് ആദ്യവാരം പിണറായി സത്യപ്രതിജ്ഞ ചെയ്തു…! എപ്രിലില്‍ ഇലക്ഷനും.
(ഡാറ്റ: 14 നിയമസഭ ,ഒന്നാം സമ്മേളനം ,നക്ഷത്ര ചിഹ്നമിടാത്ത ചോ. നമ്പര്‍ 242.)
3)UDF വാദം :
യുഡിഎഫ് വിഭാവനം ചെയ്ത കോന്നി ,വയനാട് ,ഹരിപ്പാട് കോളേജുകള്‍ക്ക് CPM തടസ്സം സൃഷ്ടിച്ചു.
വാസ്തവം :??
എന്നിട്ട് കോന്നിയിലേ മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കാനും ,കാസറഗോട്ടേ 100 കോടി ക്ക് മേല ഉള്ള മെഡിക്കല്‍ കോളേജ് തറക്കല്ലിട്ട് പണി ആരംഭിക്കാനും ,വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്താനും 900 കോടി രൂപ വകയിരുത്താനും പിണറായി മുഖ്യമന്ത്രിയും ,ശൈലജ ടീച്ചര്‍ ആരോഗ്യ മന്ത്രിയും ആക്കേണ്ടി വന്നു.
- UDF വാദം :
കാരുണ്യ പദ്ധതി LDF സങ്കീര്‍ണമാക്കി
വാസ്തവം :??
ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. പക്ഷേ നടന്നത് കാരുണ്യ ബെനവലന്റ് പദ്ധതി കാരുണ്യ ആരോഗ്യ പദ്ധതിയുമായി ’ സംയോജിപ്പിച്ച് വിപുലരികരിക്കയാണ് ഉണ്ടായത്.മുന്‍വ് കാരുണ്യ പദ്ധതി വഴി 365 പക്കേജുകളില്‍ 100 താഴെ ആശുപത്രിയില്‍ നിന്നുമാത്രമാണ് ചികിത്സ ലഭിച്ചിരുന്നത്. എന്നാല്‍ ലയനം നടന്നത്തോടെ 186 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും, 5 കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും, 370 സ്വകാര്യ ആശുപത്രികളില്‍ നിന്നും 1667 പാക്കേജുകളിലായി ചികിത്സ ലഭ്യമാണ്.
http://www.niyamasabha.org/…/u02126-200121-000000000000…
- UDF വാദം:
ആശ്വാസ കിരണം പദ്ധതിയില്‍ LDF കുടിശ്ശിക വരുത്തി. ധനസഹായം നിലച്ചു.
വാസ്തവം :??
2021 ജനുവരി 1 തിയതി ആശ്വാസ കിരണം പദ്ധതിക്ക് 58. 12 കോടി രൂപയാണ് ഗവണ്‍മെന്റ് അനുവദിച്ചത്.കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു. 600 രൂപ പ്രതിമാസം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ഇത് 525 രൂപയില്‍ നിന്നും 600 ആയിവര്‍ധിപ്പിച്ചത് LDF - ഗവ: ആണ്. ഒപ്പം 2016 ഫെബ്രുവരി മുതല്‍ ഇവര്‍ വരുത്തിയ കുടിശ്ശിക അടച്ചതും LDF.
https://www.asianetnews.com/…/an-amount-for-permitted…
6)UDF വാദം:
വന്‍കിട പദ്ധതികള്‍, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.
വാസ്തവം:??
എന്തോ ,എങ്ങിനെ…! എന്നാല്‍ കേട്ടോ ,ആലുവ - പാലരിവട്ടം (13.26 km ) 2017 ജൂണിലും ,പാലാരിവട്ടം - മഹാരാജാസ് ( 4.96 KM ) 2017 ഒക്ടോബറിലും , മഹാരാജസ് - തൈക്കുടം (5.65 km) 2019 സെപ്റ്റംബറിലും LDF സര്‍ക്കാരാണ്പൂര്‍ത്തികരിച്ചതും ,ഉദ്ഘാടനം ചെയ്തതും. 1.29 km തൈക്കൂട്ടം - പേട്ട ലൈന്‍ യാത്രയ്ക്ക് തുറന്ന് കൊടുത്തതും, 1066 .62 കോടിയുടെ പേട്ട - തൃപ്പൂണിത്തുറ ലൈന് ഭരണാനുമതി നല്‍കിയതും LDF.
1538 കോടി രൂപ ചിലവ് വരുന്ന തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പദ്ധതി രേഖ തയാറാക്കിയതും ,ഭരണാനുമതി നല്‍കിയതും പിണറായി സര്‍ക്കാരാണ്…
2019 സെപ്റ്റംബറില്‍ 54 സ്ഥാനത്തായിരുന്ന ’ കൊച്ചി സ്മാര്‍ട്ട് സിറ്റിയെ ഇന്ന് 15 റാങ്കില്‍ എത്തിച്ചു. വിഴിഞ്ഞത് 2021 പകുതിയില്‍ പൂര്‍ണതോതില്‍ കാര്‍ഗോ ഷിപ്പുകള്‍ എത്തിക്കാനുള്ള വേഗതയാര്‍ന്ന് വര്‍ക്കാണ് നടക്കുന്നത്.
7)UDF വാദം:
രാഷ്ട്രീയകൊലപാതകം
UDF: പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍.
LDF: 38 രാഷ്ട്രീയകൊലപാതകങ്ങള്‍. 6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.
വാസ്തവം :??
2011 ഇല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്ന് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവടക്കമുള്ള ഏഴെ മുക്കാല്‍ വര്‍ഷത്തിനിടെ കേരളത്തില്‍ 101 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് നടന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ മാത്രം 70 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ ! നടന്നു. നിരവധി കൊലക്കേസ് പ്രതികളെയാണു ഉന്നതരെയാണു ചാണ്ടി ഭരണം സംരക്ഷിച്ചത്. കേസുകള്‍ തേച്ചുമാച്ചത്. ഇതില്‍ രാഷ്ട്രീയ, മതവര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളിലായി 50 സി പി ഐ എം പ്രവര്‍ത്തകരെ അടക്കം 75 പേരുടെ മനുഷ്യജീവനുകള്‍ അപഹരിച്ച പ്രതികള്‍ ആര്‍ എസ് എസ് , യൂഡി എഫ്, എസ് ഡി പി ഐ എന്നീ വലത് പക്ഷ സംഘടനകളാണു.
2015 ജനുവരി 22നായിരുന്നു കോഴിക്കോട് തൂണേരി വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികള്‍ക്കാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. 22ലക്ഷത്തോളം രൂപയാണ് ഖജനാവില്‍ നിന്ന് നല്‍കിയത്.
https://www.deshabhimani.com/…/political…/786009
- UDF വാദം :
പിഎസ് സി നിയമനം
UDF: പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
LDF : പിഎസ് സി അഡൈ്വസ് - 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി.
വാസ്തവം : ??
ഈ കണക്കില്‍ ചെറിയ ഒരു പിശക് ഉണ്ട് കോണ്‍ഗ്രസുകാരാ… നിങ്ങളുടെ കാലത്ത് 1,54,238 പേര്‍ക്കാണ് നിയമന ശൂപാര്‍ശ നല്‍കിയത്.!
http://www.niyamasabha.org/…/u00022-280616-827000000000…
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചത്.
LDF സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
9). UDF വാദം
റബര്‍ സബ്സിഡി
യുഡിഎഫ് റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
വാസ്തവം : ??
റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവില 150 രൂപയില്‍ നിന്ന് 175 രൂപയായി ഉയര്‍ത്തുകയാണ് LDF ചെയ്തത്. മാത്രമല്ലാ നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ല്‍ നിന്ന് 32 രൂപയാക്കി ഉയര്‍ത്തിയതും LDF ആണ്.
- UDF വാദം :
ബൈപാസുകള്‍
UDF :കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി.
വാസ്തവം : ??
കൊല്ലത്തും, ആലപ്പുഴയിലും എന്നാണ് തറക്കല്ല് ഇട്ടതെന്ന് കൂടെ പറയുമെന്ന് കരുതി.
278 കോടി രൂപയാണ് അടങ്കല്‍. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 34 കോടി രൂപയാണ് നല്‍കിയിരുന്നത്. 105 കോടി രൂപ ഈ സര്‍ക്കാരാണ് നല്‍കിയത്. 190 പൈലുകളാണുള്ളത്. 46 പിയറുകളില്‍ ഒന്‍പത് എണ്ണം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചത്. ബാക്കി 37 പിയറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മിച്ചത്.
ആലപ്പുഴ ബൈപ്പാസ്
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്‍ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്‍ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയത്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷം.
- UDF വാദം
പാലങ്ങള്‍
UDF : 1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
വാസ്തവം : ??
ഇതിലെ വാസ്തവം ചുവടെ പറയുന്നതാണ്.
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയതും നിര്‍മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നല്‍കിയതുമുള്‍പ്പെടെ 569. യുഡിഎഫ് ഭരണത്തില്‍ 275 പാലം നിര്‍മിച്ചെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂര്‍ത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാര്‍ഥ്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരണത്തില്‍ ടോള്‍
12 ) UDF വാദം:
എല്ലാവര്‍ക്കും പാര്‍പ്പിടം
യുഡിഎഫ് - 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
എല്‍ഡിഎഫ് - 2.5 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
വാസ്തവം : ??
വിണ്ടും നുണ
UDF കാലത്ത് 2011 - മുതല്‍ 2016 വരെ 1 ,87,667 ഭവനങ്ങള്‍ പൂര്‍ത്തികരിച്ചു.അതും 15 പദ്ധതികളുടെ ആകെ കണക്കിലാണ്. ഇതാ ഡാറ്റ.
http://www.niyamasabha.org/…/u01634-310118-827000000000…
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2 ,50,547 വീടുകളും ,6 ഭവന സമുചയങ്ങളും പൂര്‍ത്തികരിച്ചു. ഇതാ ഡാറ്റ.
http://www.niyamasabha.org/…/u01613-190121-866000000000…
- UDF വാദം:
ജനസമ്പര്‍ക്കം
മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി.
വാസ്തവം :??
2011 - 2016 വരെ 158 കോടി രൂപയാണ് പരസ്യത്തിനായി UDF ഗവ: ചിലവൊഴിച്ചത്. സഹായധനം നല്‍കിയത് 242.87 കോടി.
മൂന്ന് ഘട്ടമായി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ ചിലവ് 20 കോടിയോട് അടുത്ത്.
http://www.niyamasabha.org/.../u00048-280616-846000000000…
- UDF വാദം:
പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എല്‍ഡിഎഫ് 1.76 ലക്ഷം
വാസ്തവം :??
വിണ്ടും നൂണ ,എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് നാലര വര്‍ഷത്തിനിടെ പട്ടയം നല്‍കിയത് 1,63,691 പേര്‍ക്ക്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 82,000 പട്ടയംമാത്രമാണ് നല്‍കിയത്.
http://www.niyamasabha.org/…/u00904-110716-174000000000…
http://www.niyamasabha.org/…/u01386-180121-801000000000…
15 ) UDF വാദം:
ശബരിമല
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.
വാസ്തവം :??
കഷ്ടം, പരിതാപകരം എന്നതൊഴിച്ചാല്‍ ഈ ചോദ്യത്തിന് എനിക്ക് ഒന്നും പറയാനില്ലാ,
- UDF വാദം :
പൊതുമേഖലാ സ്ഥാപനങ്ങള്‍
യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
വാസ്തവം :??
എന്ത് രസമായിട്ടാണ് നുണ പറയുന്നത്…,
ഉമ്മന്‍ ചാണ്ടി കാലത്ത് 40 സ്ഥാപനങ്ങളില്‍ 32 നഷ്ടവും 8 ലാഭത്തിലുമായിരുന്നു.
നിലവില്‍ 42 സ്ഥാപനങ്ങളുടെ കണക്കില്‍ 15 സ്ഥാപനങ്ങള്‍ ലാഭത്തിലും 27 നഷ്ടത്തിലുമാണ്.
ബാക്കി താരതമ്യം ഡാറ്റയില്‍.
http://www.niyamasabha.org/…/u00525-130121-885000000000…
17 ) UDF വാദം:
പ്രവാസകാര്യം
കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.
വാസ്തവം:??
2020 മെയ് ആദ്യ വാരത്തിനും ഈ വര്‍ഷം ജനുവരി നാലിനും നും ഇടയില്‍ 8.43 ലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
18 ) UDF വാദം
പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എല്‍ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയര്‍ത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.
വാസ്തവം: ??
സംസ്ഥാനത്തിന്റെ പൊതുകടം സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഷാഫി പറമ്പില്‍ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യം (394/04.02.2020) ചോദിച്ചിരുന്നു . അതിന്റെ ഉത്തരമായി ഡോ. ഐസക് 2012-13 മുതലുള്ള കണക്ക് പറഞ്ഞു. ഓരോ വര്‍ഷവും പൊതു കടത്തിലുണ്ടായ വര്‍ദ്ധനവിലെ ശതമാനം താഴെ പറയും പോലെയാണ്.
2012-13 - 16.92 %
2013-14 - 15.52 %
2014-15 - 15.18 %
2015-16 - 14.15 %
2016-17 - 14.72 %
2017-18 - 13.59 %
2018-19 - 10.19 %
2019-20 - 8.58 %
അതായത്, കടമെടുക്കലിലെ പ്രതിവര്‍ഷ വര്‍ദ്ധനവിന്റെ നിരക്ക് യുഡിഎഫ് കാലത്തേക്കാള്‍ വളരെയധികം കുറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്
- UDF വാദം:
സാമ്പത്തിക വളര്‍ച്ചാ നിരക്ക്
UDF : 5 വര്‍ഷം 2011-16
ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
LDF : 5 വര്‍ഷം 2016- 21
ശരാശരി വളര്‍ച്ചാ നിരക്ക് 5.28%
വാസ്തവം ??
വിണ്ടും നുണ ,
2011 - 16 കാലയളവില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9 % ആയിരുന്നു. പ്രളയവും തകര്‍ച്ചയും ,കോവിഡും ഒക്കെ ഉണ്ടായിട്ടും LDF സര്‍ക്കാരിന്റെ ഭരണകാലത്തെ ശരാശരി സാമ്പത്തിക വളര്‍ച്ച 5.9 % ആണ്.
ബഡ്ജറ്റ് ഡാറ്റ ചുവടെ
http://www.finance.kerala.gov.in/bdgtDcs.jsp
(ബജറ്റ് പ്രസംഗം ,പേജ് 14)
രണ്ടാം ഭാഗം
1) UDF വാദം :
യുഡിഎഫ് മന്ത്രിസഭ അവസാന നാളുകളില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലുള്ളി മന്ത്രിസഭാ സമിതി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
വാസ്തവം :??
പച്ചകള്ളം ,
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഭൂരിപക്ഷവും ചട്ടം ലംഘിച്ചും ക്രമവിരുദ്ധവുമായാണെന്ന് മന്ത്രി സഭ ഉപസമിതിയുടെ കണ്ടെത്തല്‍. റവന്യൂവകുപ്പ് ഇറക്കിയ ഉത്തരുവകളില്‍ 90 ശതമാനവും നിയമം ലംഘിച്ചുള്ളവയാണെന്നാണ് എകെ ബാലന്‍ ചെയര്‍മാനായ മന്ത്രിസഭ ഉപസമിതിയുതി കണ്ടെത്തി.മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍, ഹോബ്സ് പ്ലാന്റേഷന്‍ തുടങ്ങിയ വിവാദ തീരുമാനങ്ങള്‍ക്കു പിന്നിലെല്ലാം നിയമവിരുദ്ധമായ ഇടപെടല്‍ നടന്നട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
നിയമസഭ ഡാറ്റ ചുവടെ
http://www.niyamasabha.org/…/u05404-181119-254000000000…
2) UDF വാദം :
സോളാര്‍ കേസ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദമായ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളും ഹൈക്കോടതി എടുത്തുകളഞ്ഞതോടെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.
വാസ്തവം :??
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ച സോളര്‍ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടെ ആളുകള്‍ വായിച്ചിരിക്കട്ടെ.
ഇതേ വരെയുള്ള സോളര്‍ സംഭവ വികസങ്ങള്‍ ചുവടെ.
http://www.niyamasabha.org/…/09.11.17%20Statement…
https://www.malayalamnewsdaily.com/…/kerala/solar-case
3) UDF വാദം :
വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണവും സിഎജിയുടെ ചില പരാമര്‍ശങ്ങളും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.
വാസ്തവം : ??
തിര്‍ത്ത് പറയല്ലേ ഉമ്മന്‍ചാണ്ടി സാറെ ,
ആസ്തി പണയം വെക്കാന്‍ അദാനി ഗ്രൂപ്പിനെ അനുവദിക്കുന്നത് അടക്കം മൂന്ന് വ്യവസ്ഥകളാണ് സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമെന്ന് കൂടെ അല്ലേ ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയത്.
ടെര്‍മിനേഷന്‍ പേമന്റെ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്ത ശേഷം പദ്ധതിയില്‍ സുപ്രധാന മാറ്റം വരുത്തിയത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.
ഈ മൂന്ന് വ്യവസ്ഥക്കും എതിരായ സി.എ.ജി നിരീക്ഷണത്തോട് യോജിക്കുകയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷന്‍.
https://www.doolnews.com/vizhinjam-project-judicial…
- UDF വാദം :
ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ്, ബാര്‍ കോഴക്കേസ് എന്നിവയെല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടു.
വാസ്തവം :??
അടിസ്ഥാനപരമായി എവിടെ തെളിയിക്കപ്പെട്ടു എന്ന്? സി.ബി.ഐ കേസ് എറ്റെടുക്കാള്‍ കഴിയില്ലാ എന്ന് അറിയിച്ചല്‍ കേസ് തീര്‍ന്നോ??
CBI പറഞ്ഞ കാരണങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അറിയാതെ വരുമോ’? താഴെ നിയമസഭ ഡാറ്റയില്‍ ആ കാരങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.ഇതിലെവിടെയാണ് ഈ കേസുകള്‍ എഴുതി തള്ളിയതായോ, ഈ കേസ് അടിസ്ഥാന രഹിതമോ ആണെന്ന് CBl യോ ,മറ്റെന്തങ്കിലും ഒരു അന്വേഷണ കമ്മിഷനോ ,കോടതിയോ പറഞ്ഞോ??
http://www.niyamasabha.org/…/s00008-120121-882856877926…
ഈ നിലയില്‍ കളവ് പറഞ്ഞ് ,അത് പിടിക്കപ്പെട്ട് ജാളിതയോടെ നില്‍ക്കേണ്ട ഒരാളാണ് താങ്കള്‍ എന്ന് ഞാന്‍ കരുതുന്നില്ല…!
സ്വയം അപഹാസ്യനാക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നില കൊള്ളാന്‍ ആണ് എന്റെ തിരൂമാനവും…!
നട്ടാൽ കുരുക്കാത്ത നുണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി. അദ്ദേഹം…
Posted by Pinko H Uman on Saturday, 3 April 2021
https://welfarepension.lsgkerala.gov.in/Web…
s00008-120121-882856877926–22-14.pdf (186.2 KB)
u01634-310118-827000000000-09-14 (1).pdf (167.1 KB)
u05404-181119-254000000000-16-14 (1).pdf (3.3 MB)
u05404-181119-254000000000-16-14.pdf (3.3 MB)
u01386-180121-801000000000-22-14 (1).pdf (91.5 KB)
u01386-180121-801000000000-22-14 (1).pdf (91.5 KB)
u00904-110716-174000000000-01-14.pdf (57.7 KB)
u00022-280616-827000000000-01-14.pdf (427.2 KB)
u00022-280616-827000000000-01-14.pdf (427.2 KB)
u01634-310118-827000000000-09-14 (1).pdf (167.1 KB)