ഇലക്ട്രൽ ബോണ്ട് -സി പി ഐ എം നിലപാട്

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന


ഇലക്ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിനന്ദിക്കുന്നു. ഭരണകക്ഷിക്ക് ധനസഹായം നൽകുന്നതിനായി അജ്ഞാതരായ കോർപ്പറേറ്റ് ദാതാക്കൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത ഈ അശാസ്ത്രീയ പദ്ധതിയെ സുപ്രീംകോടതിയുടെ വിധി പൂർണ്ണമായും റദ്ദാക്കി.

അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സിപിഐ എം തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഹർജിക്കാർക്കൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതിയെ സിപിഐ എം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. ഇലക്ടറൽ ബോണ്ട് സ്കീമിനെതിരായ ഹർജിയിൽ സിപിഐ എം ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം സുപ്രീംകോടതി ശരിവെച്ചതിൽ സന്തോഷമുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പുവരുത്താനും പണത്തിന്റെ സ്വാധീനത്തിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് തടയാനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
################
ഇലക്ടറൽ ബോണ്ട് വാങ്ങാത്ത ഒരേയൊരു ദേശീയപാർട്ടി സിപിഐഎമ്മാണ്
ഇലക്ടറൽബോണ്ട് എന്ന അഴിമതിക്കെതിരെ നിയമപോരാട്ടം നടത്തിയ ഏക രാഷ്ട്രീയപാർട്ടിയും സിപിഎമ്മാണ്.
രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ മാറ്റിമറിച്ചു വലിയ അഴിമതിക്ക് വേണ്ടി ബിജെപി കളമൊരുക്കിയപ്പോൾ നിശബ്ദത പാലിച്ച കോൺഗ്രസ്‌ കഴിയാവുന്ന ഇലക്ടറൽ ബോണ്ടുകൾ സമാഹരിച്ച ശേഷമാണ് ഇപ്പോൾ അതിനെതിരെ പറയുന്നത്. ഇത് ഇരട്ടതാപ്പാണ്.

കോർപ്പറേറ്റ് ഭീമന്മാർക്ക് രാജ്യത്തെ നിയന്ത്രിക്കാനുള്ള അവസരമൊരുക്കാൻ വേണ്ടിയാണ് ബോണ്ട്‌ സംവിധാനം ബിജെപി കൊണ്ടുവന്നത്. അത് കോൺഗ്രസ്‌ തുടർന്ന് വന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്.

ഡൽഹിയിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡൊസർ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചപ്പോൾ നിയമപോരാട്ടം നടത്തിയതും

ബിൽകീസ് ബാനുവിന് നീതിക്കായി നിയമ പോരാട്ടം നടത്തിയതും
കാശ്മീരിൽ ആസിഫയെന്ന കുഞ്ഞിനു വേണ്ടി പോരാടിയതും, പശുക്കടത്ത് ആരോപിച്ചു കൊലചെയ്യപ്പെട്ട മുസ്ലിം ചെറുപ്പക്കാർക്ക് വേണ്ടിയും നിയമ പോരാട്ടം നടത്തിയതും സിപിഎമ്മും അതിന്റെ നേതാക്കളും മാത്രമാണ്.
ബി ജെ പി യുടെ അക്രമോൽസുകമായ തീവ്ര വർഗീയതയ്ക്കും ന്യൂനപക്ഷ പീഡനത്തിനും ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കും എതിരെ തെരുവിലും പാർലമെന്റിലും കോടതിമുറികളിലും പോരാട്ടം നയിക്കുന്നത് സി പി ഐ എം ആണ്. കർഷക സമരത്തിലും CAA സമരത്തിലും വിവിധയിടങ്ങളിലെ വിദ്യാർത്ഥി സമരങ്ങളിലും ജാതിവിരുദ്ധ സമരങ്ങളിലും ഷഹീൻബാഗിലും പാവപ്പെട്ടവരുടെ കുടിലുകൾ പൊളിക്കുന്നയിടങ്ങളിൽ ബുൾഡൊസറുകൾക്ക് മുന്നിലും ചെറിയ പാർട്ടി എന്ന് നിങ്ങളൊക്കെ ആക്ഷേപിക്കുന്ന ഞങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളേ ഉണ്ടായിരുന്നുള്ളൂ.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുപ്രീംകോടതി വിധി വന്ന ദിവസമാണിന്ന്. ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞുകൊണ്ടാണ് ഇലക്ട്രോറൽ ബോണ്ട് സംവിധാനം കോടതി റദ്ദാക്കിയത്. ഇന്ന് മലയാളത്തിൽ എത്ര ചാനലുകൾ ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്? ഈ സുപ്രധാന വിധി ചർച്ച ചെയ്യാതിരിക്കുന്നവർക്കും ഇളക്ട്രോറൽ ബോണ്ടുവഴി സമാഹരിക്കുന്ന അഴിമതിപ്പണത്തോട് വിയോജിപ്പില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്? രാജ്യത്തെ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്ക് ഇത്‌ ഒരു ചർച്ചാവിഷയം ആകാത്തത് കൗതുകകരമല്ലേ?
ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ 70 രൂപ പിരിവെടുത്ത ഓമനക്കുട്ടൻ പ്രൈം ടൈമിൽ മണിക്കൂറുകൾ ചർച്ചചെയ്യപ്പെട്ടപ്പോൾ ഇളക്ട്രോറൽ ബോണ്ട്‌ സംബന്ധിച്ച സുപ്രീം കോടതി വിധി ചർച്ചയാകാതെ പോകുന്നത് എന്തുകൊണ്ടാണ്?
######################
ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപിയും കോൺഗ്രസും കഴിഞ്ഞ രണ്ട് കൊല്ലം നേടിയത്

2022-23 കാലത്ത് ഏകദേശം 1300 കോടി രൂപ ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് ഹാജരാക്കിയ കണക്ക് പറയുന്നു. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ച തുകയുടെ ഏഴിരട്ടിയാണ് ഈ തുകയെന്ന് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തികവർഷത്തിൽ ബിജെപിയ്ക്ക് ലഭിച്ച മൊത്തം സംഭാവന 2,120 കോടി രൂപയാണ്. ഇതിൻ്റെ 61 ശതമാനവും സമാഹരിച്ചത് ഇലക്ടറൽ ബോണ്ടുകളിലൂടെയും. 2022-23 ൽ ബിജെപിയുടെ മൊത്തം വരുമാനം 2360.8 കോടി രൂപയാണ്. 2021-22 കാലയളവിൽ ഇത് 1917 കോടി രൂപ മാത്രമായിരുന്നുവെന്നതും ശ്രദ്ധേയം. അതേസമയം കോൺഗ്രസ് ഇലക്ടറൽ ബോണ്ടുകളിലൂടെ ലഭിച്ചത് 171 കോടി രൂപയാണ്. 2021-22 കാലത്ത് കോൺഗ്രസിന് 236 കോടി രൂപ നേടാനായിരുന്നു.

2017 മുതൽ 2023 വരെ ബിജെപി ഇലക്ടറൽ ബോണ്ട്‌ വഴി മാത്രം ആകെ സമാഹരിച്ച തുക 6156 കോടി രൂപയാണ്.

2017 മുതൽ 2023 വരെ കോൺഗ്രസ് സമാഹരിച്ചത് 1123 കോടി രൂപയാണ്
######################
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മാധ്യമങ്ങൾ കാര്യമായ ഒരു ചർച്ചയും നടത്തിയില്ല. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സിപിഐ എം തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. സിപിഐ എം ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. പൗരത്വ നിയമം കേരളം നടപ്പാക്കില്ല.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് സംസാരിക്കുന്നു.


അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സിപിഐ എം തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തും, കോർപ്പറേറ്റുകളുമായി കരാറുകളുണ്ടാക്കിയും, കള്ളപ്പണം വെളുപ്പിച്ചും, രാജ്യത്തെ മൊത്തം വ്യവസ്ഥയെയും അഴിമതിക്ക് വിധേയമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്തിനെ കൊള്ളയടിക്കാൻ അവസരം ഒരുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് രാജ്യത്തെ കൊള്ളയടിക്കുന്ന ബിജെപിക്ക് എതിരേയാകേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്.

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി സംസാരിക്കുന്നു.