ചന്ദ്രശേഖരൻ കേസ്
ആമുഖമായി പറയാവുന്നത്
ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ സിപിഐ എം ഒരിക്കലും ന്യായീകരിച്ചിട്ടില്ല. ആ കൊലപാതകത്തിന്‍റെ പേരില്‍ പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനക്കെതിരെ മാത്രമെ സിപിഐ എം പ്രതികരിച്ചിട്ടുള്ളു.
ഇപ്പോള്‍ അപ്പീലില്‍ വന്ന ഹൈക്കോടതി വിധിയില്‍ പുതിയ കണ്ടെത്തല്‍ ഒന്നുമില്ല. നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ശിക്ഷ വിധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ആറ് പേരുടെ ശിക്ഷാകാലയളവിലും വര്‍ധന വരുത്തി.
സിപിഐ എമ്മിനെ ബന്ധപ്പെടുത്തി ചമച്ച ഗൂഢാലോചന സിദ്ധാന്തങ്ങളാകെ പൊളിഞ്ഞു എന്നതാണ് ആത്യന്തികമായ അവസ്ഥ. പൂക്കട മുതല്‍ വ്യാജരേഖ വരെ പൊളിഞ്ഞു.
ഏതു കൊലപാതകവും തെറ്റാണ് എന്നതാണ് പാര്‍ട്ടി നിലപാട്. കേരളത്തില്‍ ഏറ്റവുമധികം കൊല്ലപ്പെട്ടത് സിഐഎമ്മിന്‍റെ പ്രവര്‍ത്തകരും നേതാക്കളുമാണ്. അതുകൊണ്ട് തന്നെ ഒരു കൊലപാതകത്തെയും പാര്‍ട്ടി അംഗീകരിക്കുന്നില്ല
ചന്ദ്രശേഖരന്‍ വധകേസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് അന്നും ഇന്നും യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അതിനായി കള്ളകഥകള്‍ മെനഞ്ഞ് സിപിഐഎം നേതാക്കളെ വേട്ടയാടി.
സി പി ഐ എമ്മിന്റെ പ്രമുഖ നേതാക്കളെ ഈ കേസിൽ പെടുത്താനും പാർട്ടിയെ ആകെ പ്രതിക്കൂട്ടിൽ നിർത്താനും ആസൂത്രിത ഗൂഡാലോചനയും സംഘടിത ശ്രമവുമാണ് ഉണ്ടായത്.
ക്യത്രിമ തെളിവ് ഉണ്ടാക്കിയാണ് ആദ്യഘട്ടത്തിൽ CPIM നേതാക്കളെ പലരേയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ 15 പ്രതികളെ വിചാരണ പോലും വേണ്ട എന്ന് കണ്ട് ഒഴിവാക്കിയതാണ്.
ഇപ്പോൾ കേസിന്റെ അപ്പീലിൽ വന്ന ഹൈക്കോടതി വിധി വിചാരണക്കോടതി വിധി ശരിവെക്കുന്നതും അവിടെ വെറുതെ വിട്ട രണ്ടു പേരെ കൂടി ശിക്ഷിക്കുന്നതുമാണ്.
പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.
വധശിക്ഷ നൽകണം എന്ന ആവശ്യവും അപൂർവ്വങ്ങളിൽ അപൂർവ്വ കേസാണ് എന്ന വാദവും കോടതി അംഗീകരിച്ചില്ല.
പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ വീണ്ടും ഉൾപ്പെടുത്തണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
പൂക്കട ഗൂഢാലോചന സിദ്ധാന്തം കെട്ടിച്ചമച്ചതാണെന്നും അത്തരം ഒരു ഗൂഢാലോചന കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർ വിചാരണ നേരിടണം എന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
പി. മോഹനൻ മാസ്റ്റർ നീണ്ട കാലം ജയിലിൽ കിടന്നത് കള്ളകേസിലൂടെയാണെന്ന് ഇതോടെ വ്യക്തമാണ്.
എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് വണ്ടി തടഞ്ഞ് സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയ്തത്.
ഇങ്ങനെയാണ് ഒരോ പ്രതികൾക്കും എതിരെ യുഡിഎഫ് സര്‍ക്കാരിന്‍റെ പോലീസ് തെളിവ് ഉണ്ടാക്കിയത്.
നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തെറ്റായി പ്രതിചേർത്തപ്പോൾ ആണ് CPIM രംഗത്തിറങ്ങിയത്.
ഇനി പി. മോഹനന്‍ മാസ്റ്റര്‍ക്കെതിരെ ഹാജരാക്കിയ സാക്ഷിയുടെ മൊഴിയോ?
പി മോഹനന്‍, സിഎച്ച് അശോകന്‍, കെ. കെ. കൃഷ്ണന്‍, കെ സി രാമചന്ദ്രന്‍ എന്നിവര്‍ 2012 ഏപ്രില്‍ 2ന് പകല്‍ മൂന്നു മണിക്ക് പടയങ്കണ്ടി രവീന്ദ്രന്‍റെ പൂക്കടയില്‍ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കിയത് ആര്‍എംപി പ്രവര്‍ത്തകനും വെളളിക്കുളങ്ങര പാല്‍സൊസൈറ്റി ജീവനക്കാരനുമായ സുരേഷ് ബാബു ആയിരുന്നു.
ഇപ്പറഞ്ഞ സമയത്ത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ദീപശിഖാ റാലിയുടെ ക്യാപ്റ്റനായിരുന്നു പി മോഹനന്‍.
പൂക്കടയിലിരുന്ന് ഗൂഢാലോചന നടത്തുന്നതായി ആര്‍എംപി പ്രവര്‍ത്തകന്‍ കണ്ട എല്ലാവരും ആ ദീപശിഖാ റാലിയില്‍ പങ്കെടുക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയില്‍ നിന്ന് പി മോഹനന്‍ ദീപശിഖ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തകര്‍ന്നുപോയത് സുരേഷ് ബാബുവിന്‍റെ കളളമൊഴിയാണ്.
പി മോഹനന്‍റെ കോള്‍ റെക്കോഡുകളും കോടതിയില്‍ ഹാജരാക്കപ്പെട്ടു. ആ റെക്കോഡ് പ്രകാരവും സുരേഷ് ബാബു കണ്ടതായി പറയുന്ന സമയത്തും സ്ഥലത്തും പി മോഹനന്‍ ഉണ്ടായിരുന്നില്ല.
മകളുടെ ഫോട്ടോയുടെ കോപ്പിയെടുക്കാന്‍ സ്റ്റുഡിയോയില്‍ പോകുന്ന സമയത്താണ് താന്‍ പി. മോഹനനെയും കൂട്ടരെയും കണ്ടത് എന്ന സുരേഷ് ബാബുവിന്‍റെ മൊഴിയും പൊളിഞ്ഞു. ഈ സമയത്ത് സുരേഷ് ബാബു സൊസൈറ്റിയില്‍ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
കോഴിക്കോട് നഗരത്തില്‍, പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരുടെ മധ്യത്തില്‍, പാര്‍ട്ടി കോണ്‍ഗ്രസ് ദീപശിഖ ഏറ്റുവാങ്ങിയ അതേ സമയത്ത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ചന്ദ്രശേഖരനെ വധിക്കാനുളള ഗൂഢാലോചനയില്‍ മോഹനന്‍ പങ്കെടുക്കുകയായിരുന്നു എന്ന കള്ളകഥ മെനഞ്ഞത് ആരുടെ ഗൂഢാലോചനയായിരുന്നു.
ഹൈക്കോടതി വിധി ചുരുക്കത്തില്‍
ചന്ദ്രശേധരൻ വധക്കേസിൽ സമർപ്പിച്ച അപ്പീലുകളില്‍ ഹൈക്കോടതി വിധി പുറത്തു വന്നത് വെച്ച് വീണ്ടും സിപിഐ എമ്മിനെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്.
ഒരു കാര്യം ആവർത്തിച്ച് പറയാം. ഈ കൊലപാതകത്തിൽ സിപിഐ എമ്മിന് ഒരു പങ്കുമില്ല. അത് അന്നും ഇന്നും ആവർത്തിച്ച് പറയുന്നു.
വിചാരണക്കോടതി വിധി ഏതാണ്ട് അതേപടി ഹൈക്കോടതി ശരിവെച്ചിരിക്കുന്നു.
വിചാരണ കോടതി വെറുതെ വിട്ട രണ്ട് പേർ കുറ്റക്കാരാണെന്ന് കണ്ടത് മാത്രമാണ് മറിച്ചുള്ള വിധി.
അതേസമയം മറ്റ് 22 പ്രതികളെയും വെറുതെ വിട്ട നടപടി ഹൈക്കോടതി ശരിവെച്ചു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെ വിട്ടതാണ്. മോഹനനെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ മോഹനൻ കുറ്റക്കാരല്ലെന്ന് വ്യക്തമായിരിക്കുന്നു.
സിപിഐ എം ഉന്നത തല ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടന്നതെന്ന വാദം പൊളിഞ്ഞിരിക്കുന്നു. സിപിഐ എം ഗൂഢാലോചന എന്ന വാദം തന്നെ അപ്രസക്തമാക്കുന്നതാണ് വിധി
പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരന്റെ ഭാര്യ നൽകിയ ഹർജി തള്ളിയതും സിപിഐ എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണ്.
നേതാക്കളെ വ്യാജരേഖയുണ്ടാക്കി തെറ്റായി പ്രതിചേർത്ത അന്വേഷണ ഉദ്യോഗസ്ഥനായ DySP ജോസി ചെറിയാൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി പറഞ്ഞിട്ടുണ്ട്.
വിചാരണ ഘട്ടത്തിൽ തന്നെ P മോഹനൻ മാസ്റ്ററുടെ അഭിഭാഷകൻ അടക്കം ഉന്നയിച്ച ഒരു
സുപ്രധാന ആവിശ്യമായിരുന്നു വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തന്നെ തെറ്റായി പ്രതിചേർത്ത അന്വേഷണ ഉദ്യോഗസ്ഥനായ DySP ജോസി ചെറിയാനെ പ്രോസിക്യൂട്ട് ചെയ്യണമെന്നത്.
എന്താണ് പോലീസ് നടത്തിയ ഗൂഢാലോചന ?
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളായ കെ.സി രാമചന്ദ്രൻ അടക്കമുള്ള നാല് പേരെ 17/5/2012 ൽ വടകര കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയിരുന്നു, എന്നാൽ അന്ന് വടകര കോടതി മജിസ്ട്രേറ്റ് അവധി ആയതിനാൽ അറുപത് കിലോമീറ്റർ അകലെയുള്ള കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ആണ് ഹാജരാക്കിയത്.
ഈ പ്രതികളെ തൻ്റെ മുന്നിൽ വൈകിട്ട് 4.30ന് തൻ്റെ മുന്നിൽ ഹാജരാക്കിയതായി കുന്ദമംഗലം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അറസ്റ്റ് മെമ്മോ, ഇൻസ്ട്രക്ഷൻ മെമ്മോ എന്നീ ഏട്ട് രേഖകൾ ഇതിന് അനുബന്ധ തെളിവാണ്.
തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഹർജി സമർപ്പിച്ചു ,പോലീസ് വാദം അംഗീകരിച്ച കോടതി 6.10നാണ് പ്രതികളെ കസ്റ്റഡിയിൽ കൊടുക്കുന്നത്.
അതായത് 4.30 മുതൽ 6.10 വരെ പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനുമെല്ലാം കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ടായിരുന്നു.
എന്നാൽ ഏട്ടാം പ്രതിയായ കെ.സി രാമചന്ദ്രനുമായി പോലീസ് അതേ സമയത്ത് വൈകിട്ട് 5 മണിക്ക് തങ്ങൾ TP ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ പടയം കണ്ടി രവീന്ദ്രൻ്റെ പൂക്കടയിൽ എത്തി സ്ഥലം ചൂണ്ടി കാട്ടി കൊടുത്തു എന്ന് മഹസറിൽ പറയുന്നുണ്ട്.
കുന്ദമംഗലം കോടതി വരാന്തയിൽ നിൽക്കുന്ന ഈ പ്രതികൾ എങ്ങനെ അതേ ദിവസം അതേ സമയം
അറുപത് കിലോമീറ്റർ അകലെയുള്ള ഓർക്കട്ടേരിയിൽ എത്തി പൂക്കട കാണിച്ച് കൊടുത്തു ?
ഈ കാര്യം വിചാരണ കോടതി ജഡ്ജി മുൻപാകെ
P മോഹനൻ മാസ്റ്ററുടെ അഭിഭാഷകൻ ചൂണ്ടി കാണിച്ചിരുന്നു.
എന്നാൽ പോലീസ് ഉദ്യോഗസ്ഥനെ അപ്പോയിൻ മെൻറ് അതോറിറ്റിയുടെ അനുമതി ഇല്ലാതെ വിചാരണ ചെയ്യാൻ കഴിയില്ല എന്ന നിലപാട് ആണ്
വിചാരണ കോടതി ജഡ്ജി സ്വീകരിച്ചത്.
എന്നാൽ ഇപ്പോൾ ഹൈക്കോടതി അത് റദ്ദാക്കി
DYSP ജോസി ചെറിയാൻ , RMP നേതാവ് പ്രമോദ് ,മഹസർ സാക്ഷിയായ വാസുദേവൻ എന്നിവർ ക്രിമിനൽ കേസിൽ വിചാരണ നേരിടണം.
ചന്ദ്രശേഖരൻ വധത്തിലേക്ക് നയിച്ച സംഭവം 05/05/2012 തിയ്യതി നടന്നത് വടകര താലൂക്കിലെ വള്ളിക്കാട് എന്ന സ്ഥലത്ത് വച്ചാണ്.
ചന്ദ്രശേഖരൻ ആർ. എം. പി പാർട്ടി രൂപീകരിച്ചതിന് ശേഷം സി. പി. ഐ എം മുമായി നിരവധിയായ സംഘട്ടനങ്ങൾ നടക്കുകയും തുടർന്ന് ടി. പി. ചന്ദ്രശേഖരനെ ഗൂഢാലോചന നടത്തി മേൽ ദിവസം കൊലപ്പെടുത്തി എന്നാണ് കേസ്.
കേസിലാകെ 76 പ്രതികൾ ഉണ്ടായിരുന്നു.
24, 52 നമ്പർ പ്രതികൾ കോടതിയിൽ ഹാജരാകാതിരുന്നത് കൊണ്ട് അവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് കൊണ്ട് 74 പ്രതികൾക്ക് എതിരെയുള്ള കേസുകളാണ് S.C 867/2012 നമ്പറായി സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി (മാറാട് കേസുകൾ) മുമ്പാകെ വിചാരണ നടന്നത്.
സെഷൻസ് കോടതിയിൽ വിചാരണക്കായി ഹാജരായ 54, 61 നമ്പർ പ്രതികൾക്ക് എതിരെ തെളിവില്ലെന്ന് കണ്ട് വിചാരണക്ക് മുമ്പ് തന്നെ കോടതി വിട്ടയച്ചു.
പിന്നീട് 72 പ്രതികളോട് വിചാരണ നേരിടാൻ കോടതി കൽപ്പിച്ചു.
അയതിൽ 53, 58, 60, 62 മുതൽ 69 വരെ 71 മുതൽ 74 വരെ പ്രതികൾ ഡിസ്‌ചാർജ്ജ് വാദവുമായി ഹൈക്കോടതിയെ സമീപിച്ചു. അവരുടെ അപേക്ഷ പ്രകാരം അവരുടെ വിചാരണ നടപടികൾ സ്റ്റേ ചെയ്‌തു.
ബാക്കി 57 പ്രതികൾ വിചാരണ നേരിട്ടു. 166 സാക്ഷികളെ വിസ്‌തരിക്കുകയും, 579 പ്രോസിക്യൂഷൻ രേഖകളും 18 കോടതി രേഖകളും 31 പ്രതിഭാഗം രേഖകളും 105 മുതലുകളും കോതിയുടെ പരിഗണനക്കായി വന്നു. 1 മുതൽ 10 വരെ പ്രതിഭാഗം സാക്ഷികളെ വിസ്‌തരിച്ചു.
വിചാരണ നടപടിയുടെ അനന്തരം യാതൊരു തെളിവുകളും ഇല്ലെന്ന് കണ്ട് വിട്ടക്കയപ്പെട്ട പ്രതികൾ ഒഴിച്ച് 36 പ്രതികൾ വിചാരണ നേരിട്ടു.
കുറ്റക്കാരായിക്കണ്ട 1 മുതൽ 8 വരെ പ്രതികളും 11, 13, 18, 31 പ്രതികളും ശിക്ഷിക്കപ്പെട്ടു.
1 മുതൽ 7 പ്രതികൾക്കെതിരെ ഗൂഡാലോചന തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.
1 മുതൽ 7 വരെ പ്രതികളാണ് കൊലപാതക കുറ്റത്തിന് ശിക്ഷിപ്പെട്ടത്.
8, 11, 13 പ്രതികൾക്ക് ഗുഡാലോചന കുറ്റവും 18-ാം പ്രതിക്ക് പ്രേരണാ കുറ്റവും, 31-ാം പ്രതിക്ക് ആയുധങ്ങൾ ഒളിപ്പിച്ച കുറ്റവുമാണ് ചുമത്തിയിരുന്നത്.
പ്രതികൾ സമർപ്പിച്ച അപ്പിലിന് പുറമെ വെറുതെവിട്ട പ്രതികൾക്ക് എതിരെയുളള അപ്പിലും, ശിക്ഷ വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള അപ്പിലും, കെ.കെ രമ സമർപ്പിച്ച അപ്പീലും കോടതി മുമ്പാകെ വന്നു.
പ്രധാന അന്വേഷണ ഉദ്ദ്യോഗസ്ഥനായ ജോസി ചെറിയാൻ, ആർ.എം.പി നേതാവ് പ്രമോദ്, പ്രോസിക്യൂഷൻ രേഖ P 61 ൻ്റെ കൈപ്പട സാക്ഷി വാസുദേവൻ എന്നിവർക്കെതിരെ വ്യാജരേഖ ചമച്ചത് സംബന്ധിച്ചുളള നടപടി വിചാരണ കോടതി തളളിയതിനെതിരെ സമർപ്പിച്ച അപ്പീലുമാണ് ഹൈക്കോടതി പരിഗണിച്ചത്.
സി. പി. ഐ.എം നേതാക്കന്മാരെ പ്രതി ചേർക്കാൻ വ്യാജരേഖ ചമച്ചതില്‍ അന്വേഷണ ഉദ്യേഗസ്ഥനായ ജോസി ചെറിയാനും, ആർ. എം. പി. നേതാവായ പ്രമോദിനുമെതിരെ നടപടി എടുക്കാൻ പ്രതിഭാഗം സെഷൻസ് കോടതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.
ആ നടപടി സെഷൻസ് കോടതി സ്വീകരിക്കാത്തതിനെതിരെ 10-ാം പ്രതിയായ കൃഷ്‌ണൻ ഹൈക്കോടതി മുമ്പാകെ നല്‍കിയ അപ്പീലിൽ അനുകൂല ഉത്തരവ് ഉണ്ടായിട്ടുണ്ട്.
………….
അഴീക്കോടൻ രാഘവൻ കേസ് ,ചീമേനി കേസ് , SFI നേതാവ് കെ.വി സുധീഷിൻ്റെ വധം എന്നി രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളം മറന്നിട്ടില്ല എന്നതും ഈ ഘട്ടത്തില്‍ സൂചിപ്പിക്കാം.