കോൺഗ്രസിൽ നിന്ന് ബി ജെ പി യിലേക്ക് പോയവർ -2














ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ 25 കോൺ​ഗ്രസ് നേതാക്കൾ കൂടി ഞായറാഴ്ച ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ, മുൻ മന്ത്രിമാരായ ഖിലാഡി ലാൽ ബൈർവ, രാജേന്ദ്ര യാദവ് എന്നിവരുൾപ്പെടെയാണ് ബിജെപിയിൽ ചേർന്നത്.

മുൻ എംഎൽഎമാരായ റിച്പാൽ സിങ് മിർധ, വിജയ് പാൽ സിങ് മിർധ എന്നിവരും കൂറു മാറി. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ, സംസ്ഥാന ബിജെപി അധ്യക്ഷൻ സി പി ജോഷി, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് ബിജെപിയിലെത്തിയതെന്ന് ബൈർവ പ്രതികരിച്ചു









കോൺഗ്രസിൽ നിന്ന് ബി ജെ പി യിലേക്ക്