സ്വർണ്ണകടത്തിനെതിരെ പോസ്റ്റിട്ട സജീവ ലീഗ് പ്രവർത്തകൻ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിൽ

സ്വർണ കടത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസ രൂപേണ പോസ്റ്റിട്ട സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ സ്വർണ കടത്ത് കേസിൽ അറസ്റ്റിൽ. സജീവ ലീഗ് പ്രവർത്തകനായ ഹംസത്ത് സാദിഖ് കോഴിക്കോട് വിമാന താവളത്തിൽവെച്ചാണ് സ്വർണ കടത്ത് കേസിൽ പിടിക്കപ്പെട്ടത്.

ഓമാനൂർ സ്വദേശിയായ ഇയാളിൽ നിന്ന് കോടിക്കണക്കിന് വില വരുന്ന സ്വർണം കണ്ടെടുത്തു. ബഹ്‌റൈനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാന താവളത്തിലെത്തിയ ഹംസത്ത് സാദിഖിനെ എയർ കസ്റ്റംസ് ഇന്റലിജെൻസാണ് പിടികൂടിയത്. പരിശോധനയിൽ സ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടത്തി