പ്രതിപക്ഷ നേതാവ് കാസർകോട് നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ ആരോപണത്തിൻ്റെ മറുപടി
VD സതീശൻ :
കെ-ഫോൺ സംവിധാനം 90 ശതമാനവും പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 16000 ഓളം ഓഫീസുകളിൽ കണക്ഷൻ മാത്രമാണ് നൽകിയത്.
ഉത്തരം : തെറ്റാണ് ,17123 ഓഫീസുകളിൽ ഇന്റർനെറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്. റോഡ് വൈഡനിംഗ് / Raw ബാധിക്കാത്ത 18700 ഓഫീസുകളിൽ മാത്രമേ തൽക്കാലം ഇന്റർനെറ്റ് കൊടുക്കാൻ നിർവാഹമുള്ളൂ.
സതീശൻ :
കരാർ തുക 1531 കോടി രൂപയാണ്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ & മെയിന്റനൻസിനുമായാണ് കരാർ ഉറപ്പിച്ചത്.അതായത് 500 കോടിയോളം രൂപയുടെ ടെൻഡർ എക്സസ്സ് ഉണ്ടായി
ഉത്തരം
1028 കോടിയുടെ ഭരണാനുമതി ആണ് O & M ന് ഒരു വർഷത്തെ വകയിരുത്തിയിരുന്നത്.എന്നാൽ ടെൻഡർ നടപടി ഘട്ടത്തിൽ ഏഴ് വർഷത്തേയ്ക്ക് O& M നടപ്പിലാക്കുന്നതിന് 363 കോടി (+ 65.34 കോടി GST ) രൂപയുടെ ഓഫറാണ് BEL-ൽ നിന്ന് ലഭിച്ചത്. ഈ തുക പൂർണ്ണമായും കെ-ഫോൺ മോണിട്ടൈസ് ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് മാത്രമാണ് നൽകേണ്ടത് ആയതിനാൽ ഇത് ടെൻഡർ എക്സസ് അല്ല.
സതീശൻ : ഭെല്ലിൻ്റെ എം എസ് പിയായി SRIT വന്നതിൽ ദുരൂഹത ഉണ്ട്
ഉത്തരം :
എം എസ് പിയായ SRIT യെ തിരഞ്ഞെടുത്തത് പ്രതിപക്ഷ നേതാവ് ആരോപിക്കും പോലെ സർക്കാരിൻ്റെ ഇഷ്ടപ്രകാരം അല്ല.എം എസ് പിയായ തിരഞ്ഞെടുത്തത് ഇ - ടെൻഡർ
നടപടിയിലൂടെ സുതാര്യമായാണ്. എം എസ് പിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ദേശീയ അടിസ്ഥാനത്തിൽ പരസ്യം നൽകിയിരുന്നു .രണ്ട് പ്രമുഖ ദിനപത്രങ്ങളിലും ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു, കെ ഫോൺ, കെ എസ് ഐ ടി ഐ എൽ ഇ ടെൻഡർ കേരള സർക്കാർ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ടെൻഡർ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയിരുന്നു . പ്രീ ബിഡ് മീറ്റിംഗ്, ടെഡ്ഡിക്കൽ പ്രസന്റേഷൻ, ടെക്നിക്കൽ ഇവാലുവേഷൻ എന്നിവ യഥാക്രമം നടത്തിയിയാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്.ടെൻഡർ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടും പൂർത്തീകരിച്ചിട്ടുമാണ് നിയമവിധേയമായുമാണ് SRIT ടെൻഡർ നടപടികൾ വർക്ക് ഓർഡർ നൽകിയിട്ടുള്ളത്.
സതീശൻ
എം എസ് പി കരാർ പ്രകാരം ബിസിനസ്സിന്റെ 10 ശതമാനം റവന്യൂ വിഹിതമാണ് എസ് ആർ ഐ ടിക്ക് എം എസ് പി കരാർ പ്രകാരം നൽകാൻ പോകുന്നത്. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന, ഡാർക്ക് ഫൈബർ മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് ലീസ് നൽകുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വിഹിതവും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ചുരുക്കത്തിൽ സർക്കാർ 1500 കോടി മുടക്കുന്ന പദ്ധതിയുടെ മൊത്തം പൈസയും കൊണ്ടുപോകുന്നത് എസ് ആർ ഐ ടിയാണ്
ഉത്തരം
എം.ഏസ്.പിയിലൂടെ കെ ഫോണിന് ലഭിക്കുന്ന വരുമാനത്തിന്റെ 10% മാത്രമേ കരാർ വ്യവസ്ഥ പ്രകാരം എം എസ് പിക്ക് ലഭിക്കുകയുള്ളു. ഇതിൽത്തന്നെ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഡാർക്ക് ഫൈബർ ലീസ് നൽകുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 5% മാത്രമായി എം.എസ്.പി.യ്ക്കുള്ള വരുമാനം വിഹിതം പരിമിതിപ്പെടുത്തിയിട്ടുണ്ട്.അതായത് SRITക്ക് ലഭിക്കുന്ന വരുമാനം കുറയുകയാണ് ചെയ്തിരിക്കുന്നത് . കെ-ഫോൺ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് കെ ഫോണിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വരുമാനം ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം മാനവശേഷി വിന്യാസം, മാർക്കറ്റിംഗ് തുടങ്ങിയവയും ഉറപ്പുവരുത്തേണ്ടത് എം.എസ്.പിയുടെ ഉത്തരവാദിത്വമാണ്.
കെ ഫോൺ മുഖാന്തിരം താഴെപ്പറയുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
1.നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെൻറർ 100 % പൂർത്തികരിച്ചിരിക്കുന്നു
2 OPGW (Optical Ground Wire) 2603 കിലോമീറ്ററിൽ 2517 KM (97%) പൂർത്തികരിച്ചു
ADSS (All Di-Electric Self Supporting Cable)- (85%) പൂർത്തീകരിച്ചു . ബാക്കിയുള്ള 4457 KM റോഡ് വികസനം കാരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു.
Po p (Point of Presence) – 369/375 പൂർത്തീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
Aggregation PoPS 94/94 പൂർത്തികരിച്ചു
Pre-Aggregation as 183/186 പൂർത്തീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
Sur PP 73/ 81 പൂർത്തീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
End Offices – 30438 ഉള്ളതിൽ 26542 -ൽ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇതിൽ റോഡ് വൈഡനിംഗ് / Raw ബാധിക്കാത്ത 18700 ഓഫീസുകളിൽ മാത്രമേ തൽക്കാലം ഇന്റർനെറ്റ് കൊടുക്കാൻ നിർവാഹമുള്ളൂ. ഇതിൽ 17123 ഓഫീസുകളിൽ ഇന്റർനെറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തിലുടനീളം ഇന്റർനെറ്റ് സേവനം നൽകാനുള്ള അടിസ്ഥാന സൗകര്യം കെ ഫോൺ പദ്ധതിയിലൂടെ നിലവിൽ പ്രവർത്തനസജ്ജമാണ്
. ഇതിന്റെ തുടക്കമെന്ന നിലയിലാണ് 14000 വീടുകൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2023 മേയ് 31-നകം മുഴുവൻ കണക്ഷനുകളും പൂർത്തീകരിക്കുന്ന തരത്തിൽ നടപടികൾ പുരോഗമിച്ചു വരുകയാണ്.
ചുരുക്കത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്റേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ തല കുത്തി നിന്നിട്ടും കരാറിൽ മുടിനാരിഴയുടെ വ്യത്യാസം പോലും കണ്ടെത്താൻ കഴിയാത്ത K - ഫോൺ കരാറിൽ ആണ് സതീശൻ ആരോപണം ഉന്നയിക്കുന്നത്
പ്രതിപക്ഷത്തിന് ജനങ്ങൾക്ക് ഉപകാരം ഉള്ള
കിഫ് ബിക്കെതിരെ , ലൈഫ് പദ്ധതിക്ക് എതിരെ ,എല്ലാം ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിഞ്ഞപ്പോൾ ഇപ്പോൾ കെ ഫോണിൻ്റെ കരാറിൽ ദൂരൂഹത ആരോപിച്ച് രംഗത്ത് എത്തുകയാണ്