സ്വർണ കള്ളക്കടത്ത് - മോഡി ആരോപണം
മറുപടി
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണക്കടത്ത് നടന്നത് എന്ന് എല്ലാവർക്കും അറിയാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വന്തം കഴിവ് കേട് മറക്കാനുള്ള വാചകമടി മാത്രം ആണ്.
ചീറ്റിപ്പോയ പടക്കത്തിന്ന് നരേന്ദ്രമോദി ഇനിയും തീപ്പെട്ടി ഉരയ്ക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ല
2020 സെപ്റ്റംബർ മുതൽ തൻ്റെ കീഴിലുള്ള ഏതാണ്ട് എല്ലാ കേന്ദ്ര ഏജൻസികളും തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെടുത്താൻ കഴിയാത്തതിൻ്റെ നിരാശ മാത്രമാണ് ഇന്നലെ മോദി തൃശൂരിൽ നടത്തിയ പ്രസംഗം
സ്വർണ്ണ കടത്ത് കേസിൽ ആദ്യം തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചത് കേരള സർക്കാരാണ്.
കേന്ദ്ര ഏജൻസികൾ സംസ്ഥാന പ്രതിപക്ഷത്തിന്റെ നിർലോഭമായ ഗ്രൗണ്ട് സപ്പോർട്ടോടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളം മുഴുവൻ മണത്തു നടന്നിട്ടും മുഖ്യമന്ത്രിയേയൊ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളെയൊ പ്രതിയാക്കാൻ കഴിഞ്ഞില്ല.
ദുസൂചന കലർന്ന മാധ്യമ വാർത്തകൾ അന്വേഷണ ഏജൻസികൾ ചോർത്തി നൽകി .ഇന്ന് ആ വാർത്തകൾക്ക് ആയുസ് ഉണ്ടോ ?
സ്വർണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന ആസൂത്രിത കള്ള കഥ ആദ്യം പൊളിഞ്ഞു
സ്വർണ്ണക്കടത്തിൻ്റെ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദ് കസ്റ്റഡിയിൽ എന്ന കേരളത്തെ ഞെട്ടിച്ച വാർത്ത എവിടെ പോയി ? അയാളെ നാട്ടിലെത്തിക്കാൻ മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തത് എന്ത് ?
സ്വപ്ന സുരേഷും സംഘവും കടത്തികൊണ്ടു വന്ന കള്ളക്കടത്ത് സ്വർണ്ണം ആർക്കുവേണ്ടി, ആര് അയച്ചു എന്ന ഏറ്റവും പ്രഥമവും അടിസ്ഥാനപരവുമായ ചോദ്യത്തിന് ഉത്തരം എവിടെ?
സർവ്വ രഹസ്യങ്ങളും അറിയുന്ന യുഎഇ കോൺസുൽ ജനറലും അക്കൗണ്ടൻ്റും ഇന്ത്യൻ സുരക്ഷാ ഏജൻസികയുടെ കണ്ണ് വെട്ടിച്ച് എങ്ങനെ ഇന്ത്യ വിട്ടു എന്ന ചോദ്യത്തിന് മോദിക്ക് മറുപടി ഉണ്ടോ ?
നാഗർകോവിലിലെ കാറ്റാടിപ്പാടങ്ങളിൽ എം.ശിവശങ്കരന് കോടികളുടെ നിക്ഷേപമുണ്ടെന്നും ,കേരളത്തിന് പുറത്ത് രണ്ട് മന്ത്രിമാരുടെ അനധികൃത സ്വത്ത് ഏജൻസികൾ തിരിച്ചറിഞ്ഞു എന്ന വാർത്തയുടെ തെളിവ് എവിടെ?
മുൻ മന്ത്രി കെടി ജലീലിനെ ലക്ഷ്യമിട്ടുള്ള ഖുർആൻ്റെ മറവിൽ സ്വർണക്കടത്ത്, മലപ്പുറത്തേക്ക് പോയ വാഹനത്തിൻ്റെ ജിപിഎസ് തൃശൂരിൽ വച്ച് ദുരൂഹമായി നിലച്ചു എന്നീ വാദങ്ങൾ ഇന്നും മാധ്യമങ്ങൾ ആവർത്തിക്കുന്നുണ്ടോ ?കേരളത്തിലെത്തിച്ച 30 ടൺ ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണ്ണം എന്ന വിതണ്ഡവാദം ഇന്നും ആവർത്തിക്കാൻ മാധ്യമങ്ങൾക്ക് കരുത്തുണ്ടോ?
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസ് സി.എൻ.രവീന്ദ്രൻ എന്നിവരെ മുൻനിർത്തി സൃഷ്ടിച്ച വിവാദങ്ങൾ ഇന്ന് കേസിൻ്റെ ഭാഗമാണോ? അന്വേഷണത്തിൽ ഇവർക്കെതിരെ എന്ത് തെളിവ് കണ്ടെത്താൻ കഴിഞ്ഞു ?
അഞ്ച് കേന്ദ്രഏജൻസികൾ അന്വേഷിക്കുകയും കസ്റ്റംസും എൻഐഎയും പരസ്പരവിരുദ്ധമായ ഉപസംഹാരത്തിൽ എത്തുകയും ചെയ്ത ഈ കേസ് ആണോ മോദി ഇന്നലെ തൃശൂരിൽ ഉന്നയിച്ചതെങ്കിൽ അത് സ്വന്തം കഴിവ് കേട് മറയ്ക്കാൻ ഉള്ള ചെപ്പടിവിദ്യയാണ്
സ്വപ്നയുടെ കോഫേപോസ റദ്ദാക്കിയ ഘട്ടത്തിൽ ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ കസ്റ്റംസിനോട് ഉന്നയിച്ചതും ആരോപണങ്ങൾക്കും മൊഴികൾക്കും അപ്പുറം തെളിവ് എവിടെയെന്ന് ഇഡിയോട് ചോദിച്ചതുമായ കോടതിയുടെ സംശയങ്ങൾക്ക് ഇപ്പോഴെങ്കിലും നിവർത്തീകരണമുണ്ടോ?
സംഘപരിവാർ അനുകൂല ചാനൽ മേധാവി ഉൾപ്പെടെ സ്വർണ്ണ കടത്തു കേസിൽ ആരോപണവിധേയരായ സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ കേന്ദ്രം കേസന്വേഷണം അട്ടിമറിച്ചു
എന്നതാണ് സത്യം
നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയില്ല എന്ന വി മുരളീധരൻ്റെ ഏറ്റുപറച്ചിൽ ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ബിജെപി അനുകൂല NGO സ്ഥാപനം
ജോലി നൽകിയതും സംഘപരിവാറിൻ്റെ പ്രധാന അനുയായിയായ വ്യക്തി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകൻ ആയത് ഒന്നും തികച്ചും യാത്ഥിശ്ചികം ആയിരുന്നില്ലല്ലോ ?
ബിരിയാണിച്ചെമ്പിൽ സ്വർണ്ണം കടത്തി എന്ന സ്വപ്ന സുരേഷിൻ്റെ വികലഭാവനക്ക് എന്ത് തെളിവ് കൊണ്ടുവരാൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞു
നഗരത്തിലെ പ്രമുഖ വ്യവസായിയും ബി ജെ പി കൗൺസിലറുമായ SKP രമേശിൻ്റെ സ്റ്റാഫായ ബി ജെ പി പ്രവർത്തകനായ മുഖ്യ പ്രതി സന്ദീപ് നായരെ സി പി എമ്മായി ചിത്രീകരിച്ചത് ഇവിടുത്തെ മാധ്യമങ്ങൾ ആയിരുന്നില്ലേ ?
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങളെ കൂട്ട് പിടിച്ചു നുണ പ്രചരിപ്പിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി സഭയേയും താറടിച്ചു കളയാം എന്ന വ്യാമോഹത്തിലായിരുന്നു BJP യും കോൺഗ്രസും
കേന്ദ്ര ഏജൻസികളുടെ കയ്യിൽ നിന്ന് കിട്ടിയ നുണക്കഥകളും പ്രതിയുടെ അടുക്കളയിൽ മീൻവെട്ടിക്കൊടുത്ത് സംഘടിപ്പിച്ച തിരക്കഥകൾക്കും അപ്പുറം എന്ത് തെളിവാണ് ഇപ്പോഴും ഈ സ്വർണ്ണകടത്ത് കേസിൽ ഉള്ളത്
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ അസത്യപ്രഘോഷകർക്ക് മറുപടി നൽകിയത് ചരിത്ര ഭൂരിപക്ഷത്തോടെ രണ്ടാം പിണറായി സർക്കാരിനെ വരവേറ്റും സഖാവ് പിണറായി വിജയന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയുമാണ്.
05.04.2023-ൽ മനോരമ ദിനപത്രത്തിൽ വന്നൊരു വാർത്ത തങ്ങനെ
ഉദ്യോഗസ്ഥരില്ല; സ്വർണ്ണക്കടത്ത് വർദ്ധിക്കുന്നു. തിരുവനന്തപുരം കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥ ക്ഷാമം കൃത്യമായ പരിശോധനയ്ക്ക് തടസ്സമാകുന്നു. 144 ഉദ്യോഗസ്ഥർ ആവശ്യമായ സ്ഥാനത്ത് ആകെ 37 ഉദ്യോഗസ്ഥരാണ് അവിടെ ജോലിയിൽ ഉള്ളത്. ഒരു ദിവസം നാല് ഷിഫ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഉദ്യോഗസ്ഥരുടെ എണ്ണം കുറയും. പലരും അധിക ഡ്യൂട്ടി എടുത്താണ് പരിശോധനകളിൽ പങ്കെടുക്കുന്നത്. നൂറിലധികം ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിരുന്നെങ്കിലും ഉത്തരേന്ത്യയിൽ നിന്നുള്ള പലരും മറ്റു ജോലികൾ നേടിയും സ്ഥലംമാറ്റം ആവശ്യപ്പെട്ടുo പോകുന്നത് പതിവായതോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമായത്. കഴിഞ്ഞമാസം 14ന് ഷാർജയിൽ നടത്തിയ എയർ ഇന്ത്യ എക്സ്പ്രസിൽ വിമാനത്തിന്റെ സീറ്റിനടിയിൽ രണ്ട് കവറുകളിലായി 2. 36 കിലോഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കടത്തിയത് ആരാണെന്ന് കണ്ടെത്താനായില്ല.
പരിശോധനക്ക് മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാതെ വിമാനത്താവളങ്ങൾ വഴി ഇപ്പോഴും നിർബാധം സ്വർണ്ണക്കടത്ത് നടക്കുന്നു എന്നതിൻ്റെ തെളിവ് ആണ് ഈ വാർത്ത
സ്വന്തം കഴിവ് കേട് മറച്ച് വെയ്ക്കാൻ മലർന്ന് കിടന്ന് തുപ്പുകയാണ് നരേന്ദ്ര മോദി