മോദി ഗ്യാരണ്ടി ജനത്തെ കബളിപ്പിക്കാനുള്ള വെറും വമ്പു പറച്ചിൽ

മോദി ​ഗ്യാരണ്ടി ജനത്തെ കബളിപ്പിക്കാനുള്ള വെറും വമ്പു പറച്ചിൽ

നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം ജനോപകാരപ്രദമായ ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. പകരം വർ​ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കലും ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്.

50 രൂപയ്ക്ക് പെട്രോളും ഡീസലും നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഇന്ധനവില എവിടെവരെ എത്തിച്ചു എന്ന് ജനങ്ങൾക്കറിയാം.

കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ വരുമെന്ന് പ്രസം​ഗിച്ച് നടന്നവർ ആരുടെയെങ്കിലും അകൗണ്ടിൽ ഒരു രൂപയെങ്കിലും നൽകിയോ.

​ഗ്യാസ് സബ്സിഡി ബാങ്ക് അകൗണ്ടിൽ വരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്താണ് അതിന്റെ സ്ഥിതി.

രൂപയുടെ മൂല്യം കൂടും ഇന്ത്യ വൻ ശക്തിയാകും എന്ന് ഘോരഘോരം പ്രസം​ഗിച്ചതല്ലാതെ ഇന്ത്യയുടെ സാമ്പത്ത് വ്യവസ്ഥ ഏത് അവസ്ഥയിലാണ്.
രൂപയുടെ മൂല്യം എക്കാലത്തെയും മോശം അവസ്ഥയിലല്ലെ.

കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട് നിരോധിച്ച് പാവങ്ങളെ ക്യൂ നിർത്തിയവർ ഇപ്പോൾ 2000ത്തിന്റെ നോട്ടും പിൻവലിച്ചില്ലെ. എന്നിട്ട് എത്ര കള്ളപ്പണം ഇല്ലാതായി.

ജിഎസ്ടി നടപ്പിലാക്കിയപ്പോൾ ഉണ്ടായ പാളിച്ചകൾ ,രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റങ്ങൾ തകർത്ത നടപടികൾ , കോർപറേറ്റുകളെ സഹായിക്കുന്ന ഉദാരവത്കരണ നയങ്ങൾ ഇതൊക്കെയല്ലെ മോദിയുടെ ​ഗ്യാരണ്ടി.

.കർഷകരും ,തൊഴിലാളികളും കഴിഞ്ഞ നാലര വർഷമായി നേരിടുന്ന പ്രതിസന്ധി , കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്ത നടപടി

നരേന്ദ്രമോദിയുടെയും ബിജെപിയുടെയും സാമ്പത്തിക നയങ്ങൾ രാജ്യത്തിനെ പിന്നോട്ടടിക്കുക മാത്രമല്ല പാവപ്പെട്ടവരെ അതീവ ദുരിതത്തിലാക്കുകയും ചെയ്തു.

.കോൺഗ്രസ് പിന്തുടർന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോഡി സർക്കാരും നടപ്പിലാക്കുന്നത്

.ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ നടപ്പിലാകുന്നതിൽ കോൺഗ്രെസ്സിനെക്കാളും ഒരുപടി മുന്നിലാണ് ബിജെപി

.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ഇല്ലായ്മ രൂക്ഷമായത്

.2014 നു ശേഷം ഈ മേഖലയിൽ 75,000 ത്തോളം തസ്തികൾ ഇല്ലാതാകുകയോ നിർത്തലക്കുകയോ ചെയ്തു

.വർഷം രണ്ടുകോടി തൊഴിലുകൾ വാഗ്ദാനം നൽകി യുവാക്കളെ വഞ്ചിവരാണ് ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി

.പ്രതിമ നിർമ്മാണത്തിനും , അടിക്കടിയുള്ള വിദേശ യാത്രകൾക്കും , പരസ്യങ്ങൾക്കും കോടികൾ പൊടിക്കുന്ന മോഡി യും അദ്ദേഹത്തിന്റെ സർക്കാരും സാധാരണ ജനത്തിന്റെ ജീവിത ദുരിതങ്ങൾ കാണാതെ പോയി എന്നുമാത്രമല്ല അവരെ പട്ടിണിയിലേക്ക് നയിക്കുകയും ചെയ്‌തു

.മോദിയുടെ ഓരോ വിദേശ യാത്രയും കോർപ്പറേറ്റുകളെ സഹായിക്കുക എന്ന അജണ്ട മുൻ നിർത്തിയുള്ളതാണ്

.ഫ്രാൻസിൽ പോയത് അനിൽ അംബാനിയെ സഹായിക്കാൻ , ഓസ്‌ട്രേലിയയിൽ പോയത് അദാനിയെ സഹായിക്കാൻ (അവിടെ അദാനിക്കെതിരെ സമരങ്ങൾ നടക്കുന്നു ) ആഫ്രിക്കൻ രാജ്യങ്ങളിൽ പോയത് മുകേഷ് അംബാനിയുടെ റിലയൻസിനെ സഹായിക്കാൻ

.വിജയ് മല്യ , ലളിത് മോഡി , നീരവ് മോഡി ,മെഹിൽ ചോക്‌സി തുടങ്ങിയ കോർപ്പറേറ്റ് ഭീമൻമാർക്ക് രാജ്യത്തെ കൊള്ളയടിക്കാൻ അവസരം നൽകുകയും പിന്നീട് നാടുവിടാൻ സഹായിക്കുകയും ചെയ്തു

.സമ്പന്നരുടെ കിട്ടാക്കടം എഴുതി തള്ളാൻ കാട്ടിയ ഉത്സാഹം കർഷകരുടെ കണ്ണീരൊപ്പാൻ ഉണ്ടായില്ല

.രാജ്യത്തെ കർഷകർ സമരത്തിൽ ആയപ്പോൾ സംസ്ഥാന സർക്കാരുകൾ സഹായിക്കട്ടെ കേന്ദ്ര പദ്ധതി ഉണ്ടാകില്ല എന്ന നിലപാടാണ് മോഡി സർക്കാർ സ്വീകരിച്ചത്

.രാമക്ഷേത്രവും , ഗോവധവും , പ്രതിമ നിർമ്മാണവും ,അല്ലാതെ രാജ്യ പുരോഗതിക്കായി ഒന്നും ചെയ്യാൻ മോദിസർക്കാറിനായില്ല

യുവാക്കളെ വഞ്ചിച്ച് മോദി സർക്കാർ

ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ട് രാജ്യത്ത് തൊഴിൽ ഇല്ലായ്മയുടെ അവസ്ഥ എന്താണ്.

എന്‍.സി.ആര്‍.ബിയുടെ ഏപ്രിലിലെ കണക്ക് പ്രകാരം അഞ്ചു വര്‍ഷത്തിനിടെ തൊഴിലില്ലായ്മമൂലം 25,231 യുവജനങ്ങള്‍ ആത്മഹത്യ ചെയ്‌തെന്നാണ് വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴില്‍മാത്രം 30 ലക്ഷത്തിലധികം ഒഴിവുകളുണ്ടായിട്ടും അവിടെയൊന്നും നിയമനം നടക്കുന്നില്ലെന്നും കണക്കിലുണ്ട്. അഗ്‌നിപഥ് കൊണ്ടുവന്നതോടെ സൈനികമേഖലയിലും സ്ഥിരനിയമനമില്ലാതായി.
റെയില്‍വേ, പ്രതിരോധം, ആഭ്യന്തരം, പോസ്റ്റല്‍, റവന്യൂ തുടങ്ങിയ വകുപ്പുകളിലും ലക്ഷക്കണക്കിന് ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല.

17 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2011 12ല്‍ 3.5 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 8.8 ആയെന്ന് പിരീയോഡിക് ലേബര്‍ സര്‍വേയും ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമാണ്. സ്ത്രീകളും പട്ടികജാതി വിഭാഗ തൊഴിലാളികളും തൊഴില്‍പ്രശ്‌നം നേരിടുകയാണ്. 15നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഗ്രാമീണമേഖലയില്‍ 34ല്‍നിന്ന് 22 ശതമാനമായും നഗരമേഖലയില്‍ 20ല്‍നിന്ന് 18 ആയും താണു.
പതിനഞ്ചുമുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകളില്‍ 51 ശതമാനം പേരും ഉല്‍പ്പാദനക്ഷമമായ ജോലിക്കു പുറത്തുള്ളവരോ വീട്ടുജോലികളില്‍ ഏര്‍പ്പെട്ടവരോ ആണ്. നഗരമേഖലയില്‍ പട്ടികജാതി വിഭാഗത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 12.2 ശതമാനമാണ്.

45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് മോദി ഭരണത്തിൽ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം ഒഴിവുകൾ‌ നികത്താതെ കിടക്കുന്നു. ജോലി സ്ഥിരതയെ തകർത്ത് കരാർ വൽക്കരണം അടിച്ചേൽപ്പിക്കുന്നു.

കോർപ്പറേറ്റുകളുടെ ചങ്ങാതി

രാജ്യത്തെ ജനങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുമ്പോൾ മോദി അദാനിയെയും അംബാനിയെയും പോലുള്ള കോർപ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കുന്ന തിരക്കിലാണ്

.രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നു, വിലക്കയറ്റം രൂക്ഷമാകുന്നു, ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള ചെലവ്‌ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. എന്നാൽ, കോർപ്പറേറ്റുകൾക്ക് സകല സഹായങ്ങളും ലഭിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 30 ശതമാനവും നിയന്ത്രിക്കുന്ന അതിസമ്പന്നർ ജി.എസ്.ടി.യുടെ മൂന്നുശതമാനം മാത്രം അടയ്ക്കുമ്പോൾ ജി.എസ്.ടി.യുടെ അമിതഭാരം ചുമക്കുന്നത് സാധാരണക്കാരാണ്

പോഷകാഹാരമില്ലാത്ത ഗർഭിണികളുടെ എണ്ണം ഏറ്റവും കൂടുതൽ ഗുജറാത്തിലാവുമ്പോഴാണ് നിലവിൽ ഏറ്റവും മാന്യമായ പരിഗണന കിട്ടുന്ന കേരളത്തിലുള്ള സ്ത്രീകളെ ശാക്തീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തുന്നത്.

മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതോടെ സ്ത്രീകളെ പ്രീതിപ്പെടുത്താനാകുമെന്നാണ് ചിന്തിക്കുന്നത്. മണിപ്പുരിലെ പെൺകുട്ടികളെയും ബിൽക്കിസ് ബാനുവിനെയും ഗുസ്തി താരങ്ങളെയും എല്ലാവരും മറന്നെന്നാണോ വിചാരിക്കുന്നത്. ഈ പാപങ്ങളെല്ലാം വനിതാ സംവരണ ബിൽ കൊണ്ട് കഴുകിക്കളയാമെന്നു കരുതേണ്ട