ബിജെപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് മുഖമടച്ചുള്ള പ്രഹരമായിരുന്നു സികെപിയുടെ ഓരോ വാചകവും.
എന്നാൽ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ് - ഇക്കാര്യത്തിൽ നമ്മുടെ മാധ്യമങ്ങളുടെ നിശ്ശബ്ദത. നിർണ്ണായകമായ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നു നില്ക്കേ, കേന്ദ്ര ഭരണ കക്ഷിയുടെ ദേശീയ സമിതി അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ നേതാവ് ആ പാർട്ടിയുടെ രാഷ്ട്രീയത്തെയും സമീപനത്തെയും തുറന്നെതിർത്തപ്പോൾ, ഫോളോ അപ്പ് എന്ന അടിസ്ഥാന മാധ്യമ തത്വം എന്തുകൊണ്ട് മാധ്യമങ്ങൾ വിസ്മരിച്ചു?