ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഏറ്റവും അഭിമാനത്തോടെ വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ തൊഴിൽ രംഗവും തൊഴിലാളി ക്ഷേമവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയേറെ മുൻപന്തിയിലാണെന്നത് എല്ലാ ട്രേഡ് യൂണി
യനുകളും ഒരേ സ്വരത്തിൽ സമ്മതിക്കുന്ന കാര്യമാണ്. മിനിമം വേതനത്തിന്റെ കാര്യമെടുത്താൽ ബിജെപിയുടെ കേന്ദ്രസർക്കാർ തൊഴിലാളികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത് 202 രൂപ മാത്രമാണ്. എന്നാൽ കേരളത്തിൽ നിലവിൽ പ്രതിദിനം 720 രൂപ മിനിമം വേതനം പ്രഖ്യാപിച്ചിട്ടുള്ള തൊഴിൽ നയം പിണറായി സർക്കാരാണ് നടപ്പിലാക്കിയിട്ടുള്ളത്. 20 ക്ഷേമനിധികൾ കേരളത്തിൽ തൊഴിലാളികൾക്കായി പ്രവർത്തിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റേതായി ഒരു പദ്ധതിയുമില്ല. മറ്റു ചില സംസ്ഥാനങ്ങളിൽ അത്തരം ക്ഷേമനിധി പദ്ധതികൾ ഒന്നുപോലുമില്ല എന്നതാണ് വാസ്തവം. എ ന്നാൽ കേന്ദ്ര സർക്കാർ ഓരോ ദിവസവും കരുതിക്കൂട്ടി കേരളത്തിലെ ഒരു ക്ഷേമപദ്ധതിയും സുഗമമായി പ്രവർത്തിക്കാതിരിക്കാനും, കേരളം ഏറ്റെടുത്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ മുടങ്ങിപ്പോകാനും ഇടവരുന്നവിധം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും നിയന്ത്രണങ്ങൾ കൊണ്ടുവരികയുമാണ്.
കേന്ദ്ര പൊതുമേഖലയെ ഓരോന്നോരോന്നായി ബിജെപി സർക്കാർ ഓഹരി വിറ്റ് കയ്യൊഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ കേരള സർക്കാർ അത്തരം പൊതുമേഖലാ വ്യവസായങ്ങൾ ഏറ്റെടുത്ത് രാജ്യത്തിനുതന്നെ മുതൽകൂട്ടാകുകയും തൊഴിലാളികളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളെയും പൊതുമേഖലയിൽ നിലനിർത്തുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് കമ്പനി, കാസർകോട്- ജില്ലയിലെ ബി ഇ എം എൽ, പാലക്കാട്ടെ ഇൻസ്ട്രുമെന്റേ ഷൻ തുടങ്ങിയവ കേരളം ഏറ്റെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. എന്നാൽ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള 6 എൻ ടി സി ഫാക്ടറികൾ കഴിഞ്ഞ മൂന്ന് കൊല്ലമായി കേന്ദ്രസർക്കാർ അടച്ചിട്ടിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമേഖലയെ വിൽക്കാൻ തീരുമാനിച്ച ആർ.സി. ചൗധരി കമ്മിറ്റിയെ എല്ലാവരും ഓർക്കുന്നുണ്ടാവും. അത്തരം സ്വകാര്യവത്കരണ നടപടിളൊന്നുംതന്നെ എൽഡിഎഫ് സർക്കാർ കൈക്കൊണ്ടില്ല.
തൊഴിലില്ലായ്മ പരിഹരിക്കാൻ പൊതുമേഖല, – സ്വകാര്യ മേഖല,- ചെറുകിട വ്യവസായ മേഖല – തുടങ്ങിയവയുടെ വിപുലീകരണം സാധ്യമാക്കി. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റിയതും, ദേശീയപാത ഉൾപ്പെടെ പശ്ചാത്തല വികസന രംഗത്ത് കേരളത്തിന്റെ മുന്നേറ്റവും അനുബന്ധ വികസനവും സാധ്യമാക്കിയതും തൊഴിൽ മേഖലയെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ കഴിഞ്ഞതോടെ കേരളത്തിൽ നിന്നുള്ള ചരക്ക് വ്യാപാരം വിപുലപ്പെടുകയും വിവരണാതീതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അറിവധിഷ്ഠിത വികസനം എന്ന ലക്ഷ്യത്തിൽ എൽഡിഎഫ് സർക്കാർ ആരംഭിച്ച നോളഡ്ജ് ബേസ്ഡ് ഡെവലപ്പ്മെന്റ് മിഷൻ അഭ്യസ്തവിദ്യരായി പഠിച്ച് പുറത്തിറങ്ങുന്നവരുടെ കഴിവുകളെ കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി മൂല്യവർധിത മേഖലയിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ്. എഞ്ചിനീയർമാർക്കും മറ്റു സാങ്കേതികവിദ്യകൾ കൈമുതലായവർക്കും അനിവാ ര്യമായ ഒരു തൊഴിലിടം കാണിച്ചുകൊടുക്കുക എന്നതാണ് പ്രസ്തുത പദ്ധതി. കേരളത്തിൽ വളർന്നുവരുന്ന നൂതന സംരംഭക സ്ഥാപനങ്ങളും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ എംപ്ലോയ്-മെന്റ് എക്സ്ചേഞ്ചുകൾ ഇന്ന് കേവലം ഉദ്യോഗാർഥികളുടെ പേര് രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമല്ല, മറിച്ച് വ്യവസായങ്ങളെ ക്ഷണിച്ചുവരുത്തി എല്ലാ ജില്ലകളിലും ജോബ് ഫെയർ സംഘടിപ്പിക്കുന്ന സ്ഥാപനമായി മാറി. ആയിരക്കണക്കിന് തൊഴിലനേ-്വഷികൾക്ക് ക്യാമ്പസ് സെലക്ഷൻ ലഭിച്ചപോലെയാണ് ജോലി ലഭിച്ചിട്ടുള്ളത്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലെ എൽഡിഎഫ് സർക്കാരാണ് നഗര മേഖലയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. ഇന്ത്യ യിൽ ഈ പദ്ധതികളിലൂടെ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയതും കൂടുതൽ തുക കൂലിയായി നൽകുന്നതും കേരളമാണ്. തൊഴിലുറപ്പ് പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ബിജെപി സർക്കാർ, വളർച്ചാ നിരക്കിൽ ദേശീയ ശരാശരിയേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ഇത്തരം പദ്ധതികൾ അനിവാര്യമല്ല എന്ന ആലോചനയിലുമാണ്. കേന്ദ്ര സ്കീം ആയ എൻ എച്ച് എം, എസ്എസ് എ, ഐഡിഎഫ്എസ് പദ്ധതികൾ കൃത്യമായി നടത്തികൊണ്ടുപോകുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഓണറേറിയവും നൽകിവരുന്നു. ഇന്നുള്ളതിനേക്കാൾ കൂടുതൽ ഓണറേറിയം നല്കണമെന്നുള്ള എൽ ഡിഎഫ് സർക്കാരിന്റെ തീരുമാനം പൂർണമായി നടപ്പിലാക്കാൻ കഴിയാത്തത് കേന്ദ്രം മനഃപൂർവ്വം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങൾമൂലമാണ് എന്നത് എല്ലാ തൊഴിലാളി വിഭാഗങ്ങളും മനസിലാക്കി തുടങ്ങിയിരിക്കുന്നു. മേൽപറഞ്ഞ എല്ലാ കേന്ദ്ര പദ്ധതികളുടെയും ഫണ്ട് കഴിഞ്ഞ ബജറ്റിൽ കേന്ദ്രം വെട്ടിക്കുറച്ചു. ഇത്തരം പരിമിതികൾക്കകത്തു നിന്നുകൊണ്ട് കേരളം തൊഴിലാളിപക്ഷ – ജനപക്ഷ വികസനം ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുകയാണ്.
തൊഴിലാളികളുടെ അവകാശസംരക്ഷണവും ക്ഷേമവും കേരളത്തിൽ
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള നിരവധി പദ്ധതികളും നയപരിപാടികളും നടപ്പിലാക്കുന്നതിലും സംസ്ഥാനത്ത് തൊഴിലാളി – തൊഴിലുടമാ സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്തുന്നതിലും കേരളം എന്നും മുൻപന്തിയിലാണ്. വ്യാവസായിക – -കാർഷിക വികസനം, പശ്ചാത്തലവികസനം, മിനിമം വേതന വ്യവസ്ഥകൾ, പ്രസവാനുകൂല്യങ്ങൾ, ക്ഷേമനിധി ബോർഡുകൾ, ഇരിക്കാനുള്ള അവകാശം, അതിഥി തൊഴിലാളി ക്ഷേമം തുടങ്ങി തൊഴിലാളിക്ഷേമം ലക്ഷ്യമിട്ട് കേരളം തുടങ്ങിവച്ച പദ്ധതികളിലേറെയും പിന്നീട് രാജ്യത്തിന് മികച്ച മാതൃകകളായി മാറി.
സംസ്ഥാനത്ത് മികച്ച തൊഴിലിട സംസ്കാരം വളർത്തിയെടുക്കുന്നതിനും തൊഴിൽരംഗത്തെ വെല്ലുവിളികളെ സാമൂഹിക ഉത്തരവാദിത്തത്തോടെ നേരിടുന്നതിന് തൊഴിലാളി സമൂഹത്തെ സജ്ജരാക്കുന്നതിനും ഒട്ടേറെ പദ്ധതികളും പരിപാടികളുമാണ് തൊഴിൽ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ, ഉന്നമനം എന്നിവയിലൂന്നി മേഖലാധിഷ്ഠിത പദ്ധതികൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്ത് മികച്ച തൊഴിലാളി- – തൊഴിലുടമ ബന്ധം ഉറപ്പുവരുത്തുന്നതിനും തൊഴിൽ തർക്കങ്ങൾ ഗണ്യമായി കുറച്ച് വികസന സൗഹൃദ തൊഴിലിട സംസ്കാരത്തിന് വിത്തുപാകുന്നതിനുമുതകുന്ന ക്രിയാത്മകവും കാര്യക്ഷമവുമായ നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. പുതിയകാലത്തിന്റെ മാറിയ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലകളുടെ നവീകരണത്തിനും തൊഴിലാളികളുടെ നൈപുണ്യവികസനത്തിനും ഒട്ടേറെ പദ്ധതികൾക്ക് വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. സംഘ ടിതവും അസംഘടിതവുമായ തൊഴിൽ മേഖലകളിലെല്ലാം കാര്യക്ഷമവും നിരന്തരവുമായ ഇടപെടലുകളാണ് ഇതിനായി സർക്കാർ നടത്തിവരുന്നത്.
സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന മിക്ക പദ്ധതികളും രാജ്യത്ത് ആദ്യത്തേതാണെന്നത് നമു ക്ക് ഏറെ അഭിമാനം പകരുന്ന ഒന്നുതന്നെയാണ്. അതിഥി തൊഴിലാളികളുടെ ഇൻഷുറൻസ് പദ്ധതി, മികച്ച തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള പുരസ്കാരം, കേരള സവാരി ഓൺ ലൈൻ ടാക്സി സർവീസ്, വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ അവസരമൊരുക്കുന്ന കർമ്മചാരി പദ്ധതി, അസംഘടിതരും കുറഞ്ഞ വരുമാനമുള്ളവരുമായ തൊഴിലാളി കളുടെ പാർപ്പിട പദ്ധതിയായ ജനനി, തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ, ചുമട് ഭാരം കുറയ്-ക്കൽ, ഗാർഹിക തൊഴിലാളികളെ അസംഘടിത ക്ഷേമനിധി ബോർഡിൽ അംഗമാക്കൽ,രാജ്യത്ത് ഏറ്റവും കൂടുതൽ മേഖലകളിൽ മിനിമം വേതനം നിശ്ചയിച്ച സംസ്ഥാനം, ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം തുടങ്ങി ഒട്ടേറെ പദ്ധതികളിലും നയങ്ങളിലും രാജ്യത്തിന് മാതൃകയാക്കാവുന്ന കാൽവെയ്പുകളാണ് നമ്മുടേത്.
രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും കൂടിയ കൂലി ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. റിസർവ് ബാങ്ക് പുറത്തിറക്കിയ ഹാൻഡ് ബുക്കിലാണ് ഈ കണക്കുകൾ ഉള്ളത്. പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുന്ന കേരളത്തിലെ തൊഴിലാളികൾക്കാണ് നിർമ്മാണമേഖലയിൽ ഏറ്റവും കൂ ടുതൽ കൂലി ലഭിക്കുന്നതെന്നാണ് റിസർവ്വ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 159.70 രൂപയുടെ വർധന. ഇത് സർവകാല റെക്കോർഡാണ്. കാർ ഷിക കാർഷികേതര മേഖലകളിലും ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മറ്റ് തൊഴിൽ മേഖലകളിലും ഏറ്റവും ഉയർന്ന വേതനം കേരളത്തിലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. വരുമാനം വർധിച്ച് തൊഴിലാളികളുടെ വാങ്ങൽ ശേഷി ഉയരുന്നത് സംസ്ഥാനത്ത് കൂടുതൽ നിക്ഷേപത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാകും.
കേരളത്തിലെ തൊഴിൽ മേഖലയുടെ സുപ്രധാന ഘടകമായ അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികളും ഇൻഷുറൻസ് പദ്ധതികളും ഉൾപ്പെടെ സ്വദേശി തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൂലിയും ഉറപ്പാക്കാൻ ഒട്ടേറെ പദ്ധതികളാണ് കേരള സർ ക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. അതിഥി തൊഴിലാളികൾക്കായി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനമെന്ന പദവിയും കേരളത്തിന് സ്വ ന്തമാണ്. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും രജിസ്ട്രേഷനും ഉറപ്പാക്കുന്നതിനു ള്ള ആവാസ് പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു കഴിഞ്ഞു.
അതിഥി തൊഴിലാളികളുടെ താമസത്തിനായി വകുപ്പ് വിവിധ സംവിധാനങ്ങൾ ഒരുക്കിയി ട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷിത പാർപ്പിടസൗകര്യം അന്വേഷിക്കുന്ന അതിഥി തൊഴിലാളികൾക്കും വീട് വാടകയ്ക്ക് നൽകുന്നവർക്കും ആശ്രയിക്കാവുന്ന തരത്തിൽ വകുപ്പ് വികസിപ്പിച്ചെടുത്ത ആലയ് സോഫ്റ്റ്-വെയർ, അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഒരുക്കിയിട്ടുള്ള ഭവന പദ്ധതിയാണ് അപ്നാ ഘർ, സംസ്ഥാനത്ത് കഞ്ചിക്കോട് പാലക്കാട്, കിനാലൂർ കോഴിക്കോട്, കളമശ്ശേ രി എറണാകുളം എന്നിവിടങ്ങളിലായി മൂന്ന് അപ്നാ ഘർ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് സം സ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും രജിസ്ട്രേഷൻ തൊഴിൽ വകുപ്പ് നിഷ്കർഷിക്കുന്നു. ഇതിനായി അതിഥി പോർട്ടൽ വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിവരികയാണ്. രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിന്, അതിഥി ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷനും വകുപ്പ് വികസിപ്പിച്ചെടുത്തു.
സ്ത്രീ സൗഹൃദ തൊഴിലിടം
എല്ലാ തൊഴിൽ മേഖലകളെയും വിവേചനരഹിതവും സ്ത്രീ സൗഹൃദവുമാക്കുന്നതിന് ഒട്ടേറെ കാലികവും നൂതനവുമായ സങ്കേതങ്ങളാണ് വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്. സഹജ, ജോലിസ്ഥലത്ത് ഇരിക്കാനുള്ള അവകാശം, സ്ത്രീ തൊഴിലാളികൾക്കുള്ള സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ എന്നിവയാണ് സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പ്രധാന പദ്ധതികൾ. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതി ‘സഹജ കോൾ സെന്റർ’ ആണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, വിവേചനം എന്നിവ അധികാരികളുടെ ശ്രദ്ധയിലെത്തിച്ച് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിന് തൊഴിൽ വകുപ്പ് നടപ്പിലാക്കിയ കോൾ സെന്റർ സംവിധാനമാണ് സഹജ. സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ മറ്റൊരു പ്രധാന ഇടപെടലാണ് ജോലിസ്ഥലത്ത് ഇരിക്കാനുള്ള അവകാശം സംബന്ധിച്ച നിയമ നിർമാണം. തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് ഇത് വ്യവസ്ഥചെയ്യുന്നു. ടെക്സ്റ്റൈലുകളിലും ഷോപ്പുകളിലും ജോലിചെയ്യുന്ന ഒട്ടേറെ വനിതകൾക്കാണ് ഈ നിയമം ഗുണകരമായത്. ഷോപ്പ് ആക്ട് ഭേദഗതി വരുത്തിയാണ് ഈ മാറ്റം നടപ്പിലാക്കിയത്.
അസംഘടിത മേഖലയിലെ തൊഴിലാളികൾ
ഗാർഹിക തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ അദ്യപടിയായി അ വരെ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചു. ഗാർഹിക തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി റിക്രൂട്ട്മെന്റ് ഏജൻസികളെ ലൈസൻസിംഗിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനും തൊഴിലാളി-തൊഴിലുടമാ ബന്ധത്തിന്റെ കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുമുള്ള നട പടികളും പുരോഗമിച്ചു വരികയാണ്.
സംസ്ഥാനത്തെ അസംഘടിത മേഖലയിലെ താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും പദവിയും ഉറപ്പാക്കുന്നതിനാണ് ജനനി ഭവന പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ അപ്പാർട്ട്മെന്റ് സമുച്ചയം ഇടുക്കിയിലെ അടിമാലിയിൽ രണ്ട് ബെഡ്റൂമുകളുള്ള 217 അപ്പാർട്ട്മെന്റുകളുടെ സമുച്ചയം പൂർത്തിയാക്കിയപ്പോൾ രണ്ടാം ഘട്ടത്തിൽ എറണാകുളത്തെ പോഞ്ഞാശ്ശേരിയിൽ രണ്ട് ബെഡ്റൂമുള്ള അപ്പാർട്ട്മെന്റ് 72 സമുച്ചയങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. വിവിധ സംരംഭങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നതിനും ആധുനിക തൊഴിൽ മേഖലകളുമായി പൊരുത്തപ്പെടാൻ തൊഴിലാളികളെ സഹായിക്കുന്നതിനുമുള്ള നയങ്ങളുടെ ഭാഗമായി സർ ക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കർമ്മചാരി . തൊഴിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് അവ രുടെ പേര് രജിസ്റ്റർ ചെയ്യാനും തൊഴിലുടമകൾക്ക് ജോലി ഒഴിവുകൾ അപ്–ലോഡ് ചെയ്യാനും കഴിയുന്ന ഓൺലൈൻ പോർട്ടലിലൂടെ അവരവർക്ക് ഇഷ്ടമുള്ള തൊഴിലുകൾ കണ്ടെത്താനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തൊടൊപ്പം മാന്യമായ വേതനവും മികച്ച നൈപുണ്യ വികസന അവസരങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ആവിഷ്കരി ച്ച ഈ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
സാരമായ പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും പുതുതായി ഉദയംകൊള്ളുന്ന തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും പല തരത്തിലുള്ള വെല്ലുവിളികളും അരക്ഷിതാവസ്ഥയും പ്രദാനം ചെയ്തു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരുപോലെ ഇരു മേഖലകളിലും ആവശ്യമായ നയപരിപാടികൾ ആസൂത്രണം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനാവു. ആയതിനാൽ പരമ്പരാഗതവും വിജ്ഞാനാധിഷ്ഠിതവുമായ ജോലികൾക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളും യോഗ്യതകളും ഉപയോഗിച്ച് തൊഴിലാളികളെ സജ്ജരാക്കേണ്ടതുണ്ട്. കേരള സർക്കാർ ഈ ആവശ്യം തിരിച്ചറിയുകയും ഉയർന്നുവരുന്ന തൊഴിലവസരങ്ങളുമായും പരമ്പരാഗത തൊഴിൽ മേഖലകൾ ആവശ്യപ്പെടുന്ന മാറ്റങ്ങളോടും പൊരുത്തപ്പെടുന്ന നൈപുണ്യ വികസനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ തൊഴിൽ മേഖലകളിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുന്നതിലൂടെ പരമ്പരാഗതവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾപോലെ പുതിയതുമായ തൊഴിൽ മേഖലകളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാനുതകുന്ന മെച്ചപ്പെടുത്തിയ പദ്ധതികളും നയങ്ങളും വികസിപ്പിക്കാൻ സാധിക്കും. തൊഴിൽ മേഖലകളെ നവീകരിക്കുന്നതിനും മാറുന്ന കാലത്തിനൊപ്പം ചേരാനുള്ള കഴിവുകൾ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതിന്റെ ഫലമായി ആവിഷ്കരിച്ചുപോരുന്നത്. അതിൽ പ്രധാനമാണ് നവശക്തി നെെപുണ്യ വികസന പദ്ധതി. ചുമട്ടുതൊഴിലാളികളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും കയറ്റിറക്കത്തിന് പുതിയ കാലത്ത് ഉപയോഗിക്കുന്ന ക്രെയിൻ പോലുള്ള എല്ലാ ആധുനിക ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി പ്രത്യേകം പരിശീലനം നൽകുന്ന ഈ പദ്ധതിയ്ക്ക് കിലെയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. തൊഴിലാളികളുടെ മക്കൾക്ക് ഐഎഎസ് പരീക്ഷ യോഗ്യത നേടുന്നതിന് ഏറ്റവും കുറഞ്ഞ ഫീസിൽ കിലെ ഐഎഎസ് അക്കാദമി പ്രവർത്തിക്കുന്നു.
തൊഴിലാളി സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും മുഖ്യപ്രാധാന്യം നൽകിക്കൊണ്ട് ഭാവി തൊഴിൽ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ കേരളം മുന്നോട്ടുവയ്ക്കുന്ന കരുതലും സമീപനവും മാതൃകാപരമാണ്. പുതിയ നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനു മുന്നോടിയായി സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പഠനങ്ങൾ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുക ളിൽ ഉയർന്നു വന്നിട്ടുള്ള ചർച്ചകളും അഭിപ്രായങ്ങളും പരിഗണിച്ചു കൂടിയാണ് കേരളം മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായി പുതിയ കാലം മുന്നോട്ടുവയ്ക്കുന്ന തൊഴിൽ സാധ്യതകളെയും വെല്ലുവിളികളെയുംപറ്റി പഠിക്കുന്നതിന് 2023 മെയ്- മാസത്തിൽ ഒരു അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് കേരളം വേദിയൊരുക്കി. രാജ്യത്താദ്യമായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനുമായി ചേർന്ന് തൊഴിൽ വകുപ്പിന് കീഴിലെ “കിലെ’ എന്ന സ്ഥാപനം പരിശീലന പരിപാടികൾ ആരംഭിച്ചിരിക്കുന്നു. തൊഴിലാളി ശാക്തീകരണത്തിൽ അതിന്റെ പാരമ്പര്യം ഉറപ്പിച്ചുകൊണ്ട് പുരോഗമനപരവും എല്ലാവിഭാഗം തൊഴിലാളികളെയും ഉൾക്കൊള്ളുന്നതുമായ ഒരു തൊഴിൽ സംസ്കാരം പിന്തുടരുന്നതിൽ കേരള സർക്കാർ എന്നും മുന്നിട്ട് നിൽക്കുന്നു.
ട്രേഡ് യൂണിയനുകളുടെ പങ്ക്
ഇന്ത്യക്കാകെ മാതൃകയായ ആധുനിക കേരള സൃഷ്ടിയിൽ തൊഴിലാളികളും ട്രേഡ് യൂണിയനുകളും നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സംസ്ഥാന രൂപീകരണം മുതൽ നാളിതുവരെയുള്ള അനുഭവങ്ങൾ വിലയിരുത്തി ഇന്നത്തെ എൽഡിഎഫ് സർക്കാർ നവകേരള സൃഷ്ടി ക്കായി ഏറ്റെടുക്കുന്ന പരിശ്രമങ്ങളെ എങ്ങനെ വിജയപഥത്തിലെത്തിക്കാമെന്നത് തൊഴിലാളി സമൂഹവും ചിന്തിക്കേണ്ട അവസരമാണിത്. തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുവാൻ യാഥാർഥ്യബോധത്തോടെ ഇടപെടുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമൂഹ്യ – സാമ്പ ത്തിക വളർച്ചയ്ക്കായി പ്രവർത്തിക്കാനും ട്രേഡ് യൂണിയനുകൾ പ്രതിജ്ഞാബദ്ധമാകണം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലൂടെയാണ് കേരളത്തിലും തൊഴിലാളി പ്രസ്ഥാനം കടന്നുവന്നത്. ഫ്യൂഡൽ അടിമത്വത്തിനും, മുതലാളിത്ത ചൂഷണത്തിനുമെതിരായ പോരാട്ടങ്ങളിലും തൊഴിലാളികൾ വലിയ പങ്കുവഹിച്ചു. സ്വാതന്ത്ര്യ സമരകാലത്തുടനീളവും 1957 ലെ കേര ള സംസ്ഥാന രൂപീകരണകാലത്തും ട്രേഡ് യൂണിയൻ പ്രവർത്തനം ശക്തമായിരുന്നു. 1957 ലെ കമ്യൂണിസ്റ്റ് സർക്കാർ തന്നെ തൊഴിലാളി – കർഷക സമരപോരാട്ടങ്ങളുടെ സൃഷ്ടിയായിരുന്നു. 1957 ലെ ഇഎംഎസ് സർക്കാർ തൊഴിൽ സമരങ്ങളിൽ പൊലീസ് പക്ഷപാതപരമായി ഇടപെടില്ല എന്ന നയം പ്രഖ്യാപിച്ചു. ഉടമകളുടെ താല്പര്യപ്രകാരം തൊഴിൽ സമരങ്ങളെ അടിച്ചമർത്തുന്ന അവസ്ഥ മാറി. അതോടെ തൊഴിലാളികളുടെ കൂട്ടായ വിലപേശൽ വിജയിക്കുകയും, വേതനത്തിൽ വർധനവുണ്ടാവുകയും ചെയ്തു. പട്ടിണിപ്പാവങ്ങളുടെ ജീവിതാവസ്ഥയിൽ അഭിവൃദ്ധി ഉ ണ്ടാവാൻ തുടങ്ങി. തൊഴിലാളി സംഘടനകൾക്ക് അംഗീകാരം ലഭിക്കുകയും ശക്തി വർധിക്കുക യും ചെയ്തു.
1969 ലെ കമ്മ്യൂണിസ്റ്റ് സർക്കാരാണ് തൊഴിലാളി സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ മുൻകൈയെടുത്തത്. രാജ്യത്തിനാകെ മാതൃകയായ ദിനേശ് ബീഡി സഹകരണ സംഘം പ്രധാന തുടക്കമായിരുന്നു. തുടർന്ന് പരമ്പരാഗത മേഖലയിൽ കയർ – കൈത്തറി, മൽസ്യം, കശുവണ്ടി, ആർട്ടിസാൻസ് തുടങ്ങിയ രംഗങ്ങളിലെല്ലാം തൊഴിലാളി സഹകരണ സംഘങ്ങൾ ഉയർന്നുവന്നു. ഇന്ത്യയിൽ തൊഴിൽദായകമായ ഏറ്റവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ കാലത്ത്, കേരളത്തിലാണ് പ്രവർത്തനം ആരംഭം കുറിച്ചത്. ഐ എൽ ഒ പ്രമാ ണങ്ങൾ അനുസരിച്ച് അവകാശങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിന് കേരളം മുന്നിലാണ്. ട്രേഡ് യൂണിയൻ അംഗീകാര നിയമം, തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കുന്ന 1987 ലെ കാഷ്വൽ – ബദലി ആക്റ്റ്, തൊഴിലില്ലായ്മ വേതനം, മിനിമം വേജസ്, അസംഘടിത തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെ 20 തൊഴിലാളി ക്ഷേമനിധി പദ്ധതികൾ നായനാർ, – വിഎസ് -, പിണറായി സർക്കാരുകളുടെ കാലഘട്ടത്തിൽ നടപ്പിലാക്കിയതാണ്. തൊഴിലാളിവിരുദ്ധമായ നാല് ലേബർ കോഡുകളും നിശ്ചിതകാല തൊഴിൽ നിയമവും കേന്ദ്രം ആഗ്രഹിക്കുന്നതുപോലെ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചത് തൊഴിലാളികൾക്കും തൊഴിലനേ-്വഷകർക്കും ഏറെ ആശ്വാ സമായി. തൊഴിലാളികളുടെ കൂലി വർധിക്കുന്നതാണ് കേരളത്തിലെ നിക്ഷേപത്തിന് തടസ്സം എന്ന ചില വ്യവസായികളുടെയും ഉദ്യോഗസ്ഥരുടെയും നിലപാടിനോട് യോജിപ്പില്ല. ലോകത്ത് ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ ഉള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വേതനം എത്രയോ വ ലുതാണ്. നിക്ഷേപകരെ ആകർഷിക്കാനെന്ന പേരിൽ തൊഴിലാളികളുടെ മൗലികമായ അവകാശങ്ങൾ തകർക്കുന്ന നടപടിയെ ഒരിക്കലും ട്രേഡ് യൂണിയനുകൾ അനുവദിച്ചുകൂട. ഉല്പാദന ക്ഷമത വർധിക്കുന്നതിന് അനുസരിച്ചും ജീവിത ചെലവുകൾ വർധിക്കുന്നതിന് അനുസരിച്ചും വേതന വർദ്ധനവ് വേണ്ടിവരും.
അതേസമയം സംസ്ഥാനം വ്യവസായ സൗഹൃദമല്ല എന്ന ദുഷ്പ്രചരണം നടത്തുന്നവർക്ക് ആയുധം നൽകുന്ന നടപടി ഒരു ട്രേഡ് യൂണിയനുകളിൽ നിന്നും ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തണം. മത്സരാധിഷ്ഠിത കമ്പോളത്തിൽ കേരളത്തിലെ സംരംഭങ്ങൾക്ക് അതിജീവന ശക്തി നൽകുവാൻ തൊഴിലാളികൾക്കാവണം. കേരളത്തിന്റെ വികസനം മുടക്കികളാണ് തൊഴിലാളി വർഗം എന്ന് ചിലർ ഉയർത്തുന്ന ചീത്തപ്പേര് സ്വയം ഏറ്റെടുക്കുന്നവരായി തൊഴിലാളികൾ ഒരിക്കലും മാറേണ്ട കാര്യമില്ല.
വിവിധ തൊഴിലാളി സംഘടനകളിലായി തൊഴിലാളികൾ സംഘടിക്കുകയും പൊതു ആവശ്യങ്ങൾക്കായി പ്രക്ഷോഭ – സമരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തെ എല്ലാ ട്രേഡ് യൂ ണിയനുകളും പൊതു ആവശ്യത്തിന്മേൽ ഒന്നിച്ചു നിൽക്കുന്നു എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. ഈ ഐക്യം കേരളീയ സമൂഹത്തിൽ ആരോഗ്യകരമായ സ്ഥിതി വളർത്തിയിട്ടുണ്ട്. വർഗീയതയെ ചെറുക്കാനും, മതനിരപേക്ഷ – ജനാധിപത്യ സമൂഹമായി വികസിക്കുവാനും, സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കുവാനും, സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാ നും കേരളത്തെ പ്രാപ്തമാക്കുന്നതിൽ തൊഴിലാളി പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്.
കേരളപിറവിക്ക് ശേഷം ഒന്നാം കേരള സർക്കാരിന്റെ കാലം മുതൽ ഇടതുപക്ഷം ആവിഷ്കരിച്ച് നടപ്പിലാക്കിയ നയങ്ങൾ, കേരള സംസ്ഥാനത്തെ എല്ലാ മേഖലകളിലും വലിയ മുന്നേറ്റങ്ങൾ നടത്തുവാൻ സഹായിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി, ഒരു വിജ്ഞാന സമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലും വലിയ ശക്തിയായി കേരളം മാറിയിട്ടുണ്ട്. വിജ്ഞാനാധിഷ്ഠിത വികസനത്തെ ശക്തിപ്പെടുത്തുവാൻ കെ ഫോൺ വലിയ സഹായകരമാവും. തൊഴിൽ നൈപുണ്യ വികസനം, തൊഴി ലാളികളുടെ വരുമാനത്തിൽ അഭിവൃദ്ധിയുണ്ടാക്കും. വൈദഗ്ധ്യമുള്ള പുതു തലമുറ തൊഴിൽ ശക്തി സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾക്കും വഴിതുറക്കും. നവകേരള കാഴ്ചപ്പാടും നടപടികളും കേരളത്തിലെ തൊഴിൽ മേഖലയിൽ വൻ കുതിപ്പിനു പാതയൊരുക്കും.