ഷാജഹാൻ്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് സ്ഥിരീകരിച്ച് എഫ് ഐ ആര്‍

പാലക്കാട്ട് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആര്‍.

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍

ബിജെപി അനുഭാവികളായ പ്രതികള്‍ രാഷ്ട്രീയ വിരോധം വെച്ച് മാരകായുധങ്ങളുമായി ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ് ഐ ആര്‍. എഫ് ഐ ആറില്‍ എട്ട് പ്രതികളാണുള്ളത്. ഒന്നും രണ്ടും പ്രതികളാണ് ഷാജഹാനെ വെട്ടിയത്. ഒന്നാം പ്രതിയായ ശബരീഷ് ഷാജഹാന്റെ ഇടതു കൈയ്യിലും തലയിലും വെട്ടി, രണ്ടാം പ്രതിയായ അനീഷ് ഇടതു കാലില്‍ വെട്ടിയെന്നും എഫ് ആറില്‍ പറയുന്നു. മൂന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ ഒന്നും രണ്ടും പ്രതികളെ സഹായിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് മൂന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍. ഇന്നലെ രാത്രിയായിരുന്നു സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊട്ടേക്കാട് കുന്നംക്കാട് വെച്ച് ആര്‍ എസ് എസ് കൊലപ്പെടുത്തിയത്