സമരത്തിന് തമിഴ് ജനതയുടെ പിന്തുണ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, വേദിയിലിരിക്കുന്ന മറ്റ് വിശിഷ്ടാംഗങ്ങളേ. വി സി കെ യുടെ പേരിൽ ഈ സമരത്തിന് എല്ലാവിധ ശക്തമായ പിന്തുണയും അറിയിക്കാനാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. ഇത് ഫെഡറലിസത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. നമ്മുടെ ഭരണഘടന വലിയ വെല്ലുവിളി നേരിടുന്നു എന്നത് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നമ്മുടെ ഭരണഘടനയുടെ മൂന്ന് പ്രധാനപ്പെട്ട അടിസ്ഥാനഘടകങ്ങൾ മതനിരപേക്ഷത, ബഹുസ്വരത, ഫെഡറലിസം എന്നിവയാണ്. അധികാരത്തിലിരിക്കുന്ന ബിജെപി – സംഘപരിവാർ ശക്തികൾ ഭരണഘടനയുടെ ഇൗ മൂല്യങ്ങളിൽ വെള്ളംചേർക്കുകയാണ്. ഇത് രാജ്യത്തിനുതന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഫെഡറലിസത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്നു. നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കാൻ നമ്മൾ പോരാട്ടം തുടരണം. അതാണ് നമ്മുടെ പ്രധാനപ്പെട്ട അജൻഡ. അതിനായി നമ്മുടെ മുന്നിൽ ഒരേയൊരു വഴിയേ ഉള്ളൂ; അത് രാജ്യമെമ്പാടുമുള്ള ജനങ്ങളെ സംഘടിചപ്പിച്ച് വരുന്ന പാർലമെന്റ് ഇലക്ഷനിൽ ബിജെപിയെ തോൽപ്പിക്കുക എന്നതാണ്. തമിഴ്നാട്ടിൽ ബിജെപി ഇല്ല. ബിജെപി തമിഴ്നാട്ടിൽ വെറും പൂജ്യം ആണ്. തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിൽ നിന്നും അവർക്ക് കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടില്ല. തമിഴ്നാട്ടിലേതുപോലെ മറ്റു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കണം. അതുമാത്രമാണ് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഏക വഴി. ഫാസിസ്റ്റുകളായ ബിജെപിയെയും സംഘപരിവാറിനെയും തോൽപ്പിക്കാൻ ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. :diamonds: