ബി ജെ പി പ്രേമം കോൺഗ്രസിനെ എവിടെ എത്തിക്കും -കോടിയേരി ബാലകൃഷ്


ബി ജെ പി പ്രേമം കോൺഗ്രസിനെ എവിടെ എത്തിക്കും
കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയത്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബി ജെ പി യും കോൺഗ്രസ്സും തമ്മിലാണ് മത്സരം എന്നാണ് ഉമ്മൻ‌ചാണ്ടി പ്രഖ്യാപിച്ചിരുന്നത്.അതുവഴി ബി ജെ പി ക്ക് വോട്ട് ഉറപ്പിക്കാനുള്ള സാഹചര്യമാണ് സത്യത്തിൽ ഉമ്മൻ‌ചാണ്ടി ഒരുക്കി കൊടുത്തത്.ബി ജെ പി യെ പോലെ വർഗ്ഗിയത പടർത്തുന്ന ഒരു രാഷ്രിയ പാർട്ടിക്ക് ഏത് തരത്തിലും അവസരം ഉണ്ടാക്കി കൊടുക്കരുതെന്ന വിമർശനം ആനി ഉമ്മൻചാണ്ടിക്ക് നേരെ വന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്ത് നിൽക്കുമ്പോഴും അരുവിക്കറയിൽ ബി ജെ പി യെ സഹായിക്കുന്ന നിലപാട് എടുക്കുകയും ഇപ്പോഴും അത് തന്നെ ആവർത്തിക്കുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോഴും തുടരുന്നത്.

ബി ജെ പി ക്ക് അക്കൗണ്ട് തുറന്നു കൊടുക്കാനും അതുപോലെ പല തിരഞ്ഞെടുപ്പിലും കണ്ടത്തുപ്[ഒലെ ബി ജെ പി വോട്ടുകൾ തിരികെ വാങ്ങുന്ന രീതിയാണ് കാണുന്നത്

ബി ജെ പി യാണേൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്കെതിരായി വലിയ തരത്തിലുള്ള പ്രചാര വേലയാണ് നടത്തുന്നത്.
ഉമ്മൻ‌ചാണ്ടി ബി ജെ പി ക്ക് ഓശാന പാടിയതിനെ കുമ്മനം ബി ജെ പി ക്കുള്ള അംഗീകാരമായി ഏറ്റെടുത്ത് കഴിഞ്ഞു

ഉമ്മൻചാണ്ടിയുടെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ് ഉമ്മൻ‌ചാണ്ടി പറയുന്നത്

എന്നാൽ ദൃശ്യ മാധ്യമങ്ങൾ ആ വീഡിയോ പുറത്ത് വിട്ടു