രക്തസാക്ഷികൾ -കേരളം

  • സ. ഔഫ് അബ്ദു റഹിമാന്‍
  • 2020 December 23

  • 2020 ഡിസംബസ. ഔഫ് അബ്ദു റഹിമാന്‍

  • 2020 December 23

  • 2020 ഡിസംബര്‍ 23-ന് രാത്രി കാഞ്ഞാങ്ങാട് പഴയ കടപ്പുറത്തെ ഡി.
    വൈ.എഫ്.ഐ. കല്ലൂരാവി യൂണിറ്റ് അംഗം മുത്തോട് ഔഫ് അബ്ദു റഹിമാനെ
    മുസ്ലീം ലീഗ് അക്രമികള്‍ കുത്തി കൊലപ്പെടുത്തി.

  • സ. അബൂബക്കര്‍ സിദ്ദിഖ്
  • 2018 August 05

  • 2018 ആഗസ്റ്റ് 5 ഞായറാഴ്ച രാത്രി കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍
    അബൂബക്കര്‍ സിദ്ദിഖിനെ (23 വയസ്സ്) ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊല
    പ്പെടുത്തി.

  • സ: സി. നാരായണന്‍
  • 2015 August 28

  • കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി.പി.ഐ (എം)
    പ്രവര്‍ത്തകനായ സി. നാരായണനെ 2015 ആഗസ്റ്റ് 28 തിരുവോണ നാളില്‍ പകല്‍ 2.30-ന് ആര്‍.എസ്.
    എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
    ബൈക്കിലെത്തിയ അക്രമിസംഘം വീടിനടുത്തെ ക്ലബ്ബില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയാ
    യിരുന്ന നാരായണനെ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുത്തുകയായിരു
    ന്നു. കൊലയ്ക്കു മുമ്പ് നാരായണന്റെ സഹോദരന്‍ അരവിന്ദനെ പ്രാദേശിക ബി.ജെ.പി നേതാവും
    അയല്‍വാസിയുമായ വിജയന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിജയന്റെ ഫോണ്‍വിളി
    യില്‍ പന്തികേട് തോന്നിയ അരവിന്ദന്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ജ്യേഷ്ഠന്‍ നാരായണനെ ആക്ര
    മിക്കുന്നതാണ് കണ്ടത്. ഓടിയെത്തിയ അരവിന്ദനെ അക്രമിസംഘം വടിവാളുകൊണ്ട് വെട്ടി
    വീഴ്ത്തി. നാരായണന്റെ ഭാര്യ: ബിന്ദു. അഭിജിത്ത്, പാര്‍വ്വതി എന്നിവര്‍ മക്കളാണ്.

  • സ: പി. മുരളി
  • 2014 October 27

  • കുമ്പള സൂരംബയലിലെ ശാന്തിപ്പള്ളത്തെ സി.പി.ഐ(എം) പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ
    യൂണിറ്റ് അംഗവുമായ പി. മുരളിയെ 2014 ഒക്‌ടോബര്‍ 27 വൈകുന്നേരം നാലേമുക്കാലിന്
    ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
    കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന മുരളി സുഹൃത്ത് മഞ്ജുനാഥിനൊപ്പം കച്ചവടാവശ്യ
    ത്തിന് സീതാംഗോളിയില്‍ പോയി തിരിച്ചുവരികയായിരുന്നു. സൂരംബയലിലെ അപ്‌സര
    മരമില്ലിനു സമീപം എത്തിയപ്പോള്‍ രണ്ട് ബൈക്കിലായി എത്തിയ നാലംഗ ആര്‍.എസ്.എസ് ക്രിമിനല്‍
    സംഘം നീളമുള്ള കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ: രഞ്ജിനി.
    എട്ടുമാസം പ്രായമുള്ള മാളൂട്ടി മകള്‍.

  • സ: അബ്ദുള്‍ ഷെരീഫ്
  • 2014 June 29

  • കാസര്‍ഗോഡ്, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ
    അബ്ദുള്‍ ഷെരീഫിനെ 2014 ജൂണ്‍ 29-ന് ബി.ജെ.പി ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.

  • സ: എം.ബി. ബാലകൃഷ്ണന്‍
  • 2013 September 16

  • ഉദുമ മാങ്ങാട്ടെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്ണനെ 2013 സെപ്റ്റംബര്‍ 16
    തിരുവോണദിവസം കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി.

  • സ: ടി. മനോജ് (കീക്കാനം)
  • 2012 February 02

  • ഉദുമ പള്ളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും പാര്‍ടി കീക്കാനം
    ബ്രാഞ്ചംഗവുമായ ആലിങ്കാലില്‍ സ: ടി. മനോജിനെ 2012 ആഗസ്റ്റ് 2 ന്റെ ഹര്‍ത്താല്‍ ദിനത്തില്‍
    മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി

  • സ. മുഹമ്മദ് റഫീക്ക് (മൊഗ്രാല്‍ പുത്തൂര്‍)
  • 2008 October 14

  • 2008 ഒക്‌ടോബര്‍ 14 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. അബ്ദുല്‍ സത്താര്‍
  • 2008 September 27

  • 2008 സെപ്റ്റംബര്‍ 27-ന് സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

  • സ. വീരേന്ദ്രന്‍ (ചാമക്കൊച്ചി)
  • 2001 April 19

  • 2001 ഏപ്രില്‍ 19 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. പി.ജി.വിജയന്‍ (മാനടുക്കം)
  • 2000 April 08

  • 2000 ഏപ്രില്‍ 8 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. പി.വി. കുഞ്ഞിക്കൃഷ്ണന്‍ (ഗുരുപുരം)
  • 2000 April 01

  • 2000 ഏപ്രില്‍ 1 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. നാരായണനായക് (ചാമക്കൊച്ചി)
  • 2000 March 01

  • 2000 മാര്‍ച്ച് 1 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. സുരേന്ദ്രന്‍ (കാഞ്ഞങ്ങാട്)
  • 1998 November 28

  • 1998 നവംബര്‍ 28 ന് ആര്‍.എസ്. എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ഭാസ്‌കര കുമ്പള
  • 1997 April 22

  • 1997 ഏപ്രില്‍ 22 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. അപ്പച്ചന്‍
  • 1990 April 14

  • ബന്തടുക്ക വീട്ടിയാടിയിലെ സ: അപ്പച്ചന്‍ രക്തസാക്ഷിയായത് 1990 ല്‍ വിഷുപ്പുലരിയിലാണ്.
    കോണ്‍ഗ്രസ്-ഐക്കാര്‍ നടത്തിയ സംഘടിത ആക്രമണത്തിലാണ് സ. അപ്പച്ചന്‍ കൊല്ലപ്പെടുന്നത്. 1990
    ഏപ്രില്‍ 14 ന് സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത്
    മെമ്പറെ കാണാനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് സംഭവസ്ഥലത്തു തന്നെ
    അന്ത്യശ്വാസം വലിക്കുകയായിരുന്നു.

  • സ. ആലവളപ്പില്‍ അമ്പു
  • 1987 March 23

  • 1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. കെ.വി.കുഞ്ഞിക്കണ്ണന്‍
  • 1987 March 23

  • 1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. സി. കോരന്‍
  • 1987 March 23

  • 1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. പി.കുഞ്ഞപ്പന്‍
  • 1987 March 23

  • 1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. എം. കോരന്‍
  • 1987 March 23

  • 1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ബാലകൃഷ്ണന്‍ (കൊല്ലങ്കാനം)
  • 1986 August 08

  • 1986 ആഗസ്റ്റ് 8 ന് പോലീസ് വെടിവെപ്പില്‍ മരിച്ചു.

  • സ. ദാമോദരന്‍ പാണ്ടി
  • 1985 October 22

  • 1985 ഒക്‌ടോബര്‍ 22 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ടി.കെ ഗംഗാധരന്‍
  • 1983 August 11

  • 1983 ആഗസ്റ്റ് 11 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. പ്രഭാകരന്‍ മാവുങ്കാല്‍
  • 1983 March 27

  • 1983 മാര്‍ച്ച് 27 ന് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ആനക്കല്ല് ഗോവിന്ദന്‍
  • 1982 February 10

  • 1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ടി. തങ്കപ്പന്‍
  • 1982 February 10

  • 1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ടി. അപ്പ കോടോത്ത്
  • 1979 October 30

  • 1979 ഒക്‌ടോബര്‍ 30 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. കെ. നാരായണന്‍ കീഴ്മാല (പാറക്കോല്‍)
  • 1974 June 09

  • 1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ. ബാലകൃഷ്ണന്‍ ബേത്തലം
  • 1974 June 09

  • 1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ.വരദരാജപൈ
  • 1968 June 12

  • 1968-ല്‍ ജൂണ്‍ 12-ന് കാസര്‍ഗോഡ് ബസ്സുടമകളുടെ ഗുണ്ടകള്‍ കൊലപ്പെടുത്തി.

  • സ: സുന്ദര ഷെട്ടി
  • 1958 September 01

  • പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1-ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

  • സ: മഹാബലഷെട്ടി
  • 1958 September 01

  • പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും
    ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

  • സ: ചെന്നപ്പഷെട്ടി
  • 1958 September 01

  • പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും
    ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

  • സ: പള്ളിക്കല്‍ അബൂബക്കര്‍
  • 1943 March 29

  • കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  • സ: മഠത്തില്‍ അപ്പു
  • 1943 March 29

  • കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  • സ: കോയിത്താറ്റില്‍ ചിരുകണ്ഠന്‍
  • 1943 March 29

  • കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  • സ: പൊടോര കുഞ്ഞമ്പുനായര്‍
  • 1943 March 29

  • കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  • സ. കല്ലുവരമ്പത്ത് അപ്പകുഞ്ഞി (കാഞ്ഞങ്ങാട്)
  • 1948-ലെ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ എം.എസ്.പിക്കാര്‍ കൊലപ്പെടുത്തി.

  • സ: രവീന്ദ്ര റാവു (ബാലനടുക്കം)
  • ദേലംപാടിയിലെ പാര്‍ടി പ്രവര്‍ത്തകനായ സ: രവീന്ദ്രറാവുവിനെ 2011 ല്‍ കോണ്‍ഗ്രസ്
    ഗുണ്ടകള്‍ വെടിവച്ച് കൊലപ്പെടുത്തി.

കണ്ണൂര്‍

  • സ. പൂവനാഴി ഷമീർ
  • 2022 November 23

  • 2022 നവംബർ 23നു വൈകിട്ട് 4 മണിയോട് കൂടി തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സിപിഐ എം കണ്ണൂർ നെട്ടൂർ ബ്രാഞ്ചംഗമായ സഖാവ് പൂവനാഴി ഷമീറിനെ ലഹരി മാഫിയ സംഘം കുത്തി കൊലപ്പെടുത്തിയത്. സമീപകാലത്തായി തലശ്ശേരി ഭാഗത്ത് പ്രബലമായ ലഹരി മാഫിയക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുമാണ് സ. ഷമീറിനേയും സ. ഖാലിദിനേയും ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയത്.

  • സ. കെ ഖാലിദ്
  • 2022 November 23

  • 2022 നവംബർ 23ന് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് തലശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ സഖാവ് കെ ഖാലിദിനെ ലഹരി മാഫിയ സംഘം കുത്തി കൊലപ്പെടുത്തിയത്. സമീപകാലത്തായി തലശ്ശേരി ഭാഗത്ത് പ്രബലമായ ലഹരി മാഫിയക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുമാണ് സ. ഖാലിദിനേയും സിപിഐ എം കണ്ണൂർ നെട്ടൂർ ബ്രാഞ്ചംഗമായ സ. പൂവനാഴി ഷമീറിനേയും ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയത്.

  • സ. ഹരിദാസ്
  • 2022 February 21

  • പാർട്ടിയുടെ സജീവ പ്രവർത്തകനായ സഖാവിനെ 2022 ഫെബ്രുവരി 21ന് പുലർച്ചെ 2 മണിയ്ക്ക് ആർഎസ്എസുകാർ വെട്ടിക്കൊല്ലുകയായിരുന്നു.

  • സ.കണ്ണിപ്പൊയ്യില്‍ ബാബു (കെ.പി.ദിനേശ് ബാബു)
  • 2018 May 07

  • പാര്‍ടി പള്ളൂര്‍ എല്‍.സി. അംഗവും, മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍
    ബാബു (കെ.പി.ദിനേശ് ബാബു)വിനെ ആര്‍.എസ്.എസ്. ക്രിമിനല്‍ സംഘം 2018 മെയ് 7-ന് കഴുത്തറുത്ത്
    കൊലപ്പെടുത്തി.

  • കെ.മോഹനന്‍
  • 2016 October 10

  • 2016 ഒക്ടോബര്‍ 10 നവരാത്രിനാള്‍ പകല്‍ 10.20-ന് വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും
    പടുവിലായി എല്‍.സി. അംഗവും, കള്ളുഷാപ്പ് തൊഴിലാളിയുമായ കെ.മോഹനനെ ആര്‍.എസ്.എസ്.
    ക്രമിനല്‍ സംഘം ജോലിക്കിടയില്‍ ഷാപ്പില്‍ കയറി വെട്ടികൊലപ്പെടുത്തി.

  • സ. സി.വി.ധനരാജ് പയ്യന്നൂര്‍
  • 2016 July 11

  • 2016 ജൂലൈ 11-ന് ഡി.വൈ.എഫ്.ഐ. കുന്നരു മേഖലാ മുന്‍സെക്രട്ടറിയും സജീവ
    സി.പി.ഐ(എം) പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ ആര്‍.എസ്.എസുകാര്‍ വീട്ടില്‍കയറി
    വെട്ടികൊലപ്പെടുത്തി.

  • സി.വി. രവീന്ദ്രന്‍
  • 2016 May 19

  • നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പിണറായി കമ്പനിമൊട്ടയിലെ
    പാര്‍ടി പ്രവര്‍ത്തകന്‍ സി.വി.രവീന്ദ്രനെ 2016 മെയ് 19-ന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ്
    വീഴ്ത്തി ലോറി കയറ്റി കൊലപ്പെടുത്തി.

  • സ. സുബീഷ് എം.സി. പൊയിലൂര്‍
  • 2015 June 07

  • 2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള
    പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സുബീഷും, സ.ഷൈജും കൊല്ലപ്പെടുന്നത്.

  • സ. ഷൈജു.കെ. പൊയിലൂര്‍
  • 2015 June 07

  • 2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള
    പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സ.ഷൈജു കൊല്ലപ്പെടുന്നത്.

  • പള്ളിച്ചാല്‍ വിനോദന്‍
  • 2015 April 15

  • പാനൂര്‍, വടക്കെ പൊയിലൂരിലെ തെങ്ങുകയറ്റ തൊഴിലാളിയായ സഖാവ് വിനോദ് നിര്‍ദ്ദന
    കുടുംബത്തിന്റെ ഏക അത്താണിയാണ്. അഞ്ചുവര്‍ഷം മുമ്പ് ആര്‍.എസി.എസിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് ചെങ്കൊടിക്ക് കീഴില്‍ അണിനിരന്നതുമുതല്‍ ആര്‍.എസ്.എസുകാരുടെ കണ്ണിലെ കരടായിരുന്നു. 2015 ഏപ്രില്‍ 15-ന് രാത്രി പ്രദേശത്തെ രണ്ട് ചെറുപ്പക്കാരെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചതറിഞ്ഞ്
    സംഭവം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ആര്‍.എസ്.എസ്. ക്രിമിനല്‍ സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

  • സരോജിനി അമ്മ
  • 2015 February 28

  • പിണറായില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ബ്രാഞ്ച് സെക്രട്ടറി ഷൈജന്റെ
    മാതാവായിരുന്നു സരോജിനി. 2015 ഫെബ്രുവരി 27-ാം തീയതി അര്‍ദ്ധരാത്രിയോടെയാണ്
    ഷൈജന്റെ വീട് ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ സരോജിനി അമ്മയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ഫെബ്രുവരി 28-നാണ് സഖാവ്
    മരണപ്പെടുന്നത്.

  • ഒ. പ്രേമന്‍
  • 2015 February 26

  • ചിറ്റാരിപ്പറമ്പിലെ സി.പി.ഐ (എം) ചുണ്ടയില്‍ ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്റുമാ
    യിരുന്ന സ: ഓണിയന്‍ പ്രേമനെ 2015 ഫെബ്രുവരി 25 ന് രാത്രി ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം
    വെട്ടി പരിക്കേല്‍പ്പിക്കുകയും ഫെബ്രുവരി 26-ന് സഖാവ് മരണപ്പെടുകയും ചെയ്തു.

  • സി. അഷ്‌റഫ്
  • 2011 May 19

  • പിണറായി പാനുണ്ടയിലെ സി.പി.ഐ(എം) പ്രവര്‍ത്തകനായിരുന്ന സ: സി. അഷ്‌റഫിനെ 2011 മെയ്
    19 ന് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും മെയ് 21-ന് സഖാവ് മരണ
    പ്പെടുകയും ചെയ്തു.

  • സ. പി.വി. മനോജ്
  • 2010 January 17

  • കല്യാശ്ശേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സ: പി.വി. മനോജിനെ 2010
    ജനുവരി 17-ന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  • കട്ടന്‍രാജു കൂത്തുപറമ്പ് മാലൂര്‍ ഈസ്റ്റ്
  • 2009 November 09

  • 2009 നവംബര്‍ 9-ന് തൃക്കടാരിപൊയില്‍ ബസ് സ്റ്റാന്‍ഡ് ഫീസ് പിരിക്കുന്നതിനുവേണ്ടി കാലത്ത് ബസ്
    സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി
    വെട്ടികൊലപ്പെടുത്തിയത്. അടിയന്തിരാവസ്ഥകാലത്ത് പാര്‍ടി സംരക്ഷണത്തിനുവേണ്ടി ഈ പ്രദേശത്ത്
    അഹോരാത്രം പ്രവര്‍ത്തിച്ച സഖാവാണ് കട്ടന്‍ രാജു.

  • സ. ജി. പവിത്രന്‍
  • 2009 March 27

  • ചിറ്റാരിപ്പറമ്പ് രക്തസാക്ഷി. 2009 മാര്‍ച്ച് 27-ന് ലോകസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന
    സമയത്താണ് ആര്‍.എസ്.എസുകാര്‍ വെട്ടി കൊലപ്പെടുത്തിയത്. ദേശാഭിമാനി പത്രവിതരണ
    ക്കാരനും, ചിറ്റാരിപറമ്പ് എല്‍.സി. അംഗവും, ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ്
    കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

  • സ. ചന്ദ്രന്‍
  • 2009 March 15

  • 2009 മാര്‍ച്ച് 15-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. വീട്ടികയറി
    വെട്ടികൊലപ്പെടുത്തുകയായിരുന്നു.

  • ഒ.ടി. വിനീഷ്
  • 2009 March 14

  • ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചിറയ്ക്കല്‍ അരയമ്പത്തെ സ: ഒ.ടി. വിനിഷീനെ ഒരു സംഘം
    എന്‍.ഡി.എഫുകാര്‍ 2009 മാര്‍ച്ച് 14-ന് വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  • സ: അജയന്‍
  • 2009 March 11

  • 2009 മാര്‍ച്ച് 11-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.

  • സ. ഇ.പി രവീന്ദ്രന്‍
  • 2009 January 17

  • മാഹി രക്തസാക്ഷി. 2009 ജനുവരി 17-ന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം കൊലപ്പെടുത്തി. ചായക്കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് മുന്‍ബ്രാഞ്ച് സെക്രട്ടറി കൂടിയായ രവീന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്.

  • സ. കെ. ലതേഷ്
  • 2008 December 31

  • 2008 ഡിസംബര്‍ 31-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.
    തിരുവങ്ങാട് എല്‍.സി. അംഗവും, ബ്രാഞ്ച് സെക്രട്ടറിയുമായ സഖാവിനെ കടലിലിട്ട് വെട്ടിയാണ്
    കൊലപ്പെടുത്തിയത്.

  • സ. കെ.പി. സജീവന്‍
  • 2008 December 17

  • പഴശ്ശി രക്തസാക്ഷി - 2008 ഡിസംബര്‍ 17. എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

  • സ. നരോത്ത് ദിലീപന്‍
  • 2008 August 24

  • കാക്കയങ്ങാട് രക്തസാക്ഷി - 2008 ആഗസ്റ്റ് 24. എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

  • സ. യു.കെ സലീം
  • 2008 July 23

  • 2008 ജൂലൈ 23-ന് പാര്‍ടിയുടെ ചുവരെഴുത്ത് എന്‍.ഡി.എഫുകാര്‍ മായ്ക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സഖാവിനെ വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്.

  • സ. അനീഷ്
  • 2008 March 07

  • പുത്തൂര്‍ രക്തസാക്ഷി. 2008 മാര്‍ച്ച് 7-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി

  • സ. രഞ്ജിത്ത് കുമാര്‍
  • 2008 March 05

  • 2008 മാര്‍ച്ച് 5-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ഓട്ടോഡ്രൈവറായ സഖാവിനെ ജോലിക്കിടെ തലശ്ശേരി ടൗണില്‍ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.

  • സ. ജിജേഷ് കെ പി
  • 2008 January 27

  • സി പി ഐ (എം) കോടിയേരി നങ്ങാറത്ത് പീടിക ബ്രാഞ്ച് അംഗം സ. ജിജേഷിനെ 2008 ജനുവരി
    27ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഘപരിവാര്‍ ക്രിമിനല്‍ സംഘം വെട്ടിക്കൊന്നത്.
    സുഹൃത്തുക്കളോടൊപ്പം വിവാഹവീട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ തലശ്ശേരി-ചൊക്ലി റോഡില്‍
    നങ്ങാറത്ത്പീടിക ഓവ്പാലത്തിന് സമീപം വച്ചാണ് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവരെ
    അക്രമികള്‍ ആയുധം കാട്ടി വിരട്ടി ഓടിച്ചശേഷം തലയ്ക്കും കഴുത്തിനും കാലിനും ഉള്‍പ്പെടെ 34 തവണ
    വെട്ടിയാണ് സഖാവിനെ കൊലചെയ്തത്.

  • സ. ധനേഷ് എം
  • 2008 January 12

  • അഴിക്കോട് മീന്‍കുന്നിനടുത്ത വലിയപറമ്പിലെ എം ധനേഷ് ആര്‍ എസ് എസ് ക്രിമിനല്‍ സംഘത്തിന്റെ
    അക്രമത്തിലാണ് രക്തസാക്ഷിയായത്. 2008 ജനുവരി 12 ന് രാത്രി പത്തേകാലോടെയായിരുന്നു
    കൊലപാതകം. 26 വയസ്സുകാരനായ ധനേഷ് കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ടാങ്കര്‍
    തൊഴിലാളിയായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ്, ഇരുട്ടിന്റെ
    മറവില്‍ പതിയിരുന്ന പത്തോളം ആര്‍ എസ് എസ് കാപാലികസംഘം വടിവാള്‍ കൊണ്ട് സഖാവിനെ
    വെട്ടിക്കൊന്നത്.

  • സ.പാറായി പവിത്രന്‍
  • 2007 November 09

  • 2007 നവംബര്‍ 9-ന് രക്തസാക്ഷിത്വം വരിച്ച പാറായി പവിത്രന്‍ തലശ്ശേരി പൊന്ന്യം നായനാര്‍
    റോഡ് നാമത്ത് മുക്കിലെ പാര്‍ടി അനുഭാവിയായിരുന്നു. തലേ ദിവസം ആര്‍ എസ് എസ് കാരാല്‍
    കൊലചെയ്യപ്പെട്ട എം.കെ. സുധീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ദിവസം കാലത്ത് പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സഖാവിനെ ആര്‍ എസ് എസുകാര്‍ മാരകായുധങ്ങളോടെ ആക്രമിച്ച്
    കൊലപ്പെടുത്തിയത്.

  • സ. എം കെ സുധീര്‍കുമാര്‍
  • 2007 November 05

  • തലശ്ശേരി കൊടക്കളം മൂന്നാം കണ്ടി വീട്ടില്‍ എം കെ സുധീര്‍കുമാറിനെ 2007 നവംബര്‍ അഞ്ചിന് ആര്‍
    എസ് എസ് ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തെ
    കാവുംഭാഗം - പോതിയോടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് സഖാവിനെ ആര്‍ എസ് എസുകാര്‍
    ആക്രമിച്ചത്. മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനായ സുധീറിന്, രക്തസാക്ഷിത്വം
    വരിക്കുമ്പോള്‍ 38 വയസ് പ്രായമായിരുന്നു. ഭാര്യ പ്രീത, മക്കള്‍ പ്രയാഗ്, പ്രജിന.

  • സ. കോട്ടത്തെ കുന്നില്‍ യാക്കൂബ്
  • 2006 June 13

  • 2006 ജൂണ്‍ 13 ന് രാത്രി 9.30 നാണ് മീത്തലെ പുന്നാട് കോട്ടത്തെ കുന്നില്‍ യാക്കൂബിനെ
    അമ്പതോളം വരുന്ന ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം
    സൃഷ്ടിച്ചശേഷമാണ് ഇരുപത്തിനാലുകാരനായ യാക്കൂബിനെ വകവരുത്തിയത്. ചുമട്ടുതൊഴിലാ
    ളിയായ യാക്കൂബ് സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആണിക്കല്ല് വളപ്പിലെ
    മൊയ്തൂട്ടിയുടെയും സഫിയയുടെയും മകനാണ് യാക്കൂബ്. മൂന്ന് മക്കളുടെ പിതാവായ
    യാക്കൂബിന്റെ ഭാര്യ തസ്‌ലിമയാണ്.

  • സ. റിജിത്ത്
  • 2005 October 03

  • കണ്ണപുരം ചുണ്ടയില്‍ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സ. റിജിത്ത് കണ്ണപുരത്തെ
    യും ചൂണ്ടയിലേയും ഉശിരനായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം
    പോറ്റാന്‍ നിര്‍മ്മാണത്തൊഴിലിലേര്‍പ്പെട്ട സഖാവ് പാര്‍ടിപ്രവര്‍ത്തനങ്ങളിലും, വര്‍ഗ- ബഹുജന
    സംഘടനാപ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഖ്യക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആര്‍എസ്എസ് കാപാലികന്മാരാണ് 2005 ഒക്ടോബര്‍ 3-ന് സ. റിജിത്തിനെ കൊലചെയ്തത്.

  • സ. മുഹമ്മദ് ഇസ്മയില്‍
  • 2002 July 12

  • വിളക്കോട്ടെ സഖാവ് എം എച്ച് മുഹമ്മദ് ഇസ്മയിലിനെ 2002 ജൂലൈ 12-ന് ആര്‍എസ്എസ്
    കാപാലികര്‍ യാതൊരു പ്രകോപനവുമില്ലാതെ അരുംകൊല ചെയ്യുകയായിരുന്നു. മരിക്കുമ്പോള്‍ സി
    പി ഐ എമ്മിന്റെ വിളക്കോട് ബ്രാഞ്ച് അംഗമായിരുന്നു ഇസ്മയില്‍.

  • സ. താഴെയില്‍ അഷറഫ്
  • 2002 February 05

  • 2002 ഫെബ്രുവരി 5 ന് ഉച്ചക്കാണ് സഖാവിനെ ആര്‍.എസ്.എസ് - ബി.ജെ.പി അക്രമസംഘം
    കൊല ചെയ്തത്. പാനൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന അഷ
    റഫിനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

  • സ. പി. കൃഷ്ണന്‍
  • 2001 November 11

  • പന്നിയൂര്‍ കാരാക്കൊടിയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും ഉശിരന്‍
    പ്രവര്‍ത്തകനായിരുന്നു സ. പി കൃഷ്ണന്‍. തളിപ്പറമ്പിനടുത്ത് സെയ്ദ് നഗറില്‍ വെച്ചാണ് 2001 നവംബര്‍
    11-ന് ലീഗ് ക്രിമിനലുകള്‍ കൃഷ്ണനെ പൈശാചികമായി കൊലപ്പെടുത്തിയത്. പന്നിയൂര്‍ മേഖലയില്‍
    മുസ്ലീം വിഭാഗത്തില്‍പെട്ട നിരവധി പേര്‍ സി പി ഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍
    തുടങ്ങിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇത് തടയുക എന്ന ലക്ഷ്യത്തോടെ പന്നിയൂരില്‍ കുഴപ്പം
    കുത്തിപ്പൊക്കുകയായിരുന്നു ലീഗ്. അതിന്റെ ഭാഗമായിത്തന്നെയാണ് ആസൂത്രിതമായി കൃഷ്ണനെ
    കൊലപ്പെടുത്തിയത്.