രക്തസാക്ഷികൾ കേരളം (02 )

  • സ. എം. വിജയന്‍
  • 2001 May 10

  • തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലില്‍ സഖആവ് മൗവ്വല്‍ വിജയന്‍ എന്ന വിജൂട്ടി. 2001 മെയ്
    10-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഒരു സംഘം ആര്‍ എസ് എസ് ക്രിമിനലുകള്‍
    വെട്ടിക്കൊല്ലുകയായിരുന്നു. തില്ലക്കേരി പഞ്ചായത്തിലെ 93-ാം നമ്പര്‍ പോളിങ്ങ് ബൂത്തില്‍ എല്‍ ഡി
    എഫിന്റെ പോളിങ്ങ് ഏജന്റായിരുന്ന വിജൂട്ടി പോളിങ്ങ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയിലാണ് ആര്‍
    എസ് എസ് കാപാലികരുടെ കൊലക്കത്തിക്കിരയായത്.

  • സ. രാജീവന്‍
  • 2001 April 10

  • നടുവില്‍ മാമ്പള്ളത്തെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും സജീവ
    പ്രവര്‍ത്തകനായിരുന്നു പുതുശ്ശേരി രാജീവന്‍. മാമ്പള്ളത്തും പരിസരപ്രദേശങ്ങളിലും കമ്മ്യൂ
    ണിസ്റ്റ്-യുവജനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ആര്‍ എസ് എസുകാരാണ് 2001 ഏപ്രില്‍ 10-ന്
    സഖാവിന്റെ ജീവന്‍ കവര്‍ന്നത്.

  • സ. അരീക്കല്‍ അശോകന്‍
  • 2000 December 05

  • സി പി ഐ എം കുറ്റേരി കെ സി മുക്ക് ബ്രാഞ്ച് അംഗമായിരുന്ന സ. അരീക്കല്‍ അശോകന്‍. 2000
    ഡിസംബര്‍ 5-ന് ആര്‍ എസ് എസുകാരാണ് സഖാവിനെ കൊലപ്പെടുത്തിയത്. കുറ്റേരിയിലും പരിസര
    പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു സഖാവ്. വീടിന്റെ മുകളിലത്തെ നിലയില്‍
    മുറിയില്‍ കൊച്ചുമകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന സഖാവിനെ ആര്‍ എസ് എസ് കാപാലികര്‍
    പിഞ്ചോമനയുടെ മുന്നില്‍ വച്ച് വെട്ടിക്കീറുകയായിരുന്നു.

  • എം വിജേഷ്
  • 2000 December 04

  • സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000 ഡിസംബര്‍ 4-ന് ആര്‍ എസ് എസുകാരാണ്
    അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന്
    ആര്‍ എസ് എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് രണ്ട്
    യുവ സഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര്‍ എസ് എസ് ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി വെട്ടിനുറുക്കിയത്.

  • സ. ടി എം രജീഷ്
  • 2000 October 26

  • ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് 2000 ഒക്ടോബര്‍ 26-ന് കൊളശ്ശേരിയിലെ ടി എം
    രജീഷിനെ കൊലചെയ്തത്. കുയ്യാലിയിലെ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഡി
    വൈ എഫ് ഐ പ്രവര്‍ത്തകനായ ഈ ഇരുപതുകാരനെ ആര്‍ എസ് എസുകാര്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക്
    വേണ്ട പശ്ചാത്തലമൊരുക്കിയത് 14 കാരനായ കുട്ടിക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു.
    കുട്ടികളെ പോലും കൊടുംക്രിമിനലാക്കി ഉപയോഗിക്കാമെന്ന് തെളിയിച്ച സംഭവമാണ് രജീഷിന്റെ
    കൊലപാതകം.

  • സ. പി ശ്രീജിത്ത്
  • 2000 October 04

  • സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000 ഡിസംബര്‍ 4-ന് ആര്‍ എസ് എസുകാരാണ്
    അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന്
    ആര്‍എസ്എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് രണ്ട്
    യുവസഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര്‍എസ്എസ് ക്രിമിനലുകള്‍ ഒരു ദിവസം
    ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി
    വെട്ടിനുറുക്കിയത്.

  • സ. കെ. സജീവന്‍
  • 2000 February 17

  • സി പി ഐ എം കോയ്യോട് കലാസമിതി എ ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ യൂണിറ്റ്
    പ്രസിഡന്റുമായിരുന്ന സ. കെ.സജീവനെ 2000 ഫെബ്രുവരി 17-ന് ആര്‍ എസ് എസ്
    കാപാലികസംഘത്തില്‍പ്പെട്ട ഒരു ക്രിമിനലാണ് കൊലപ്പെടുത്തിയത്. യാതൊരുവിധ സംഘര്‍ഷവും
    ഇല്ലാതിരുന്ന കൊയ്യോട് തികച്ചും അപ്രതീക്ഷിതമായിരുന്നു കൊലപാതകം. സമാധാനം നിലനില്‍ക്കുന്ന
    സി പി ഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.

  • സ. കുടിയാന്‍മല സതീശന്‍
  • 2000 January 15

  • ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സതീശനും പ്രകാശും
    രക്തസാക്ഷികളാകുന്നത്. 2000 ജനുവരി 15-ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

  • സ. കുടിയാന്‍മല പ്രകാശന്‍
  • 2000 January 13

  • ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സതീശനും പ്രകാശും
    രക്തസാക്ഷികളാകുന്നത്. 2000 ജനുവരി 13-ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

  • സ. കുഞ്ഞിക്കണ്ണന്‍
  • 1999 December 03

  • 1999 ഡിസംബര്‍ 3-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. സഖാവിന്റെ
    അയല്‍പകത്തെ വീടിന്റെ കോലായില്‍ ഇരിക്കുകയായിരുന്ന സഖാവിനെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ്.
    ക്രിമിനലുകള്‍ വീടിന്റെ അടുക്കളയില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കെ.സി മുക്ക് രക്തസാക്ഷി

  • സ. കനകരാജ്
  • 1999 December 02

  • പാനൂര്‍ എലാങ്കോട്ടെ സി പി ഐ എം പ്രവര്‍ത്തകനായ കനകരാജിനെ 1999 ഡിസംബര്‍ 2-ന് ആര്‍.എ
    സ്.എസ് കാപാലികര്‍ വെട്ടിക്കൊലപ്പെടുത്തി. മൈസൂരില്‍ കച്ചവടക്കാരനായിരുന്ന കനകരാജ്
    വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു. കണ്ട് ഇഷ്ടപ്പെട്ട
    പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനും ഉറപ്പുകൊടുക്കാനും നിശ്ചയിച്ച ദിവസമായിരുന്നു ഡിസംബര്‍ 2. എന്നാല്‍ ആര്‍ എസ് എസ് കാപാലികര്‍ ബോംബും വടിവാളുകളുമായെത്തി സഖാവിനെ വെട്ടിപ്പിളര്‍ന്നുകൊന്നു.

  • സ. കൃഷ്ണന്‍ നായര്‍
  • 1999 December 02

  • മൊകേരി പഞ്ചായത്തിലെ മാക്കൂല്‍ പീടികയില്‍ തെക്കേ കോട്ടെന്റവിടെ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ
    കൃഷ്ണന്‍നായരെ 1999 ഡിസംബര്‍ 2-ന് ആര്‍.എസ്.എസ്. കാപാലിക സംഘം വീട്ടില്‍ കയറി വെട്ടിനുറുക്കി
    കൊല്ലുകയായിരുന്നു. 75 വയസു കഴിഞ്ഞ അമ്മയുടെ അടുത്ത് പൂജാമുറിയിലിരിക്കുമ്പോള്‍
    രാത്രി എട്ടുമണിയോടെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ കൃഷ്ണന്‍ നായരെ കൊന്നത്.
    അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും മുന്നില്‍ പൂജാമുറിയില്‍ തന്നെ കൃഷ്ണന്‍ നായര്‍
    പിടഞ്ഞുവീണു മരിച്ചു.

  • സ. വി പി മനോജ്
  • 1999 December 01

  • സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും ആര്‍എസ്എസ്-ബിജെപി അക്രമികളുടെ
    കൊലക്കത്തിക്കിരയാക്കി പിടഞ്ഞുമരിക്കേണ്ടിവന്ന പാത്തിപ്പാലത്തെ സഖാവാണ് വി പി മനോജ്. മനസ്സിനുളളില്‍ മാത്രം രാഷ്ട്രീയ വിശ്വാസം കൊണ്ടുനടന്നിരുന്ന മനോജിനെ ആര്‍ എസ് എസ് - ബി ജെ പി അക്രമികള്‍ 1999 ഡിസംബര്‍ ഒന്നിന് കാലത്ത് 11 മണിയോടെ പത്തായക്കുന്നില്‍ നടുറോഡിലിട്ടാണ്
    വെട്ടിക്കൊലപ്പെടുത്തിയത്.

  • സ. വി സരേഷ്
  • 1999 October 01

  • പുല്യോട് സി എച്ച് നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999-ല്‍ ആര്‍ എസ് എസ്
    ആക്രമണത്തില്‍ രക്തസാക്ഷികളായി. സി.പി.ഐ(എം)നു നേരെ വര്‍ഗീയ മതഭ്രാന്തന്‍മാരായ ആര്‍ എസ്
    എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടയിലാണ് രണ്ടു
    സഖാക്കളും കൊലച്ചെയ്യപ്പെട്ടത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യമെമ്പാടും ജനകീയ
    പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടുന്ന സന്ദര്‍ഭത്തിലാണ് രക്തസാക്ഷി സ്മരണ നാം പുതുക്കുന്നത്.

  • വി പി പ്രദീപന്‍
  • 1999 October 01

  • പുല്യോട് സി എച്ച് നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999 ഒക്ടോബര്‍ 1-ന് ആര്‍
    എസ് എസ് ആക്രമണത്തില്‍ രക്തസാക്ഷികളായി. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്മാരായ
    ആര്‍എസ്എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്
    നടത്തുന്നതിനിടയിലാണ് രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്.

  • സ. ടി വി ദാസന്‍
  • 1999 August 28

  • കോടിയേരി പാറാലിലെ സി പി ഐ എം പ്രവര്‍ത്തകനായിരുന്നു ടി വി ദാസന്‍. പാറാല്‍
    ആച്ചുകുളങ്ങരയിലെ ഇടവഴിയില്‍ വെച്ച് 1999 ആഗസ്ത് 28നാണ് ആര്‍ എസ് എസ് ഭീകരസംഘം ദാസനെ
    വെട്ടിപ്പിളര്‍ന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ കൊലക്കളമാക്കി മാറ്റാനുള്ള
    ബി ജെ പി - ആര്‍ എസ് എസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ദാസന്‍ വധം. ഒരു
    കുടുംബത്തിന്റെയാകെ അത്താണിയായ ദാസനെ മത്സ്യവില്‍പ്പനയ്ക്കിടയിലാണ് ക്രിമിനല്‍ സംഘം
    വെട്ടിനുറുക്കിയത്.

  • സ. കേളോത്ത് പവിത്രന്‍
  • 1998 November 01

  • 1998 നവംബര്‍ 1-ന് പൊയിലൂര്‍ വെച്ച് ആര്‍.എസ്.എസുകാര്‍
    കൊലപ്പെടുത്തുകയുണ്ടായി. ജീപ്പ് ഡ്രൈവറായിരുന്ന സഖാവിനെ ജോലിക്കിടയില്‍ പൊയിലൂര്‍
    ഠൗണില്‍ വെച്ചാണ് പകല്‍സമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്.

  • സ. പി.വി സുരേന്ദ്രന്‍
  • 1997 November 28

  • പയ്യന്നൂര്‍ രക്തസാക്ഷി - 1997 നവംബര്‍ 28

  • സ. എം കെ സുരേന്ദ്രന്‍
  • 1997 October 07

  • സി പി ഐ കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സ. എം കെ സുരേന്ദ്രന്‍ 1997
    ഒക്ടോബര്‍ 7-ന് ആര്‍ എസ് എസ് കാപാലികരാല്‍ കൊലച്ചെയ്യപ്പെട്ട സഖാവാണ്. കല്ലുകൊത്ത് തൊഴി
    ലാളിയായി ജീവിതം നയിച്ച സ. സുരേന്ദ്രന്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. രാത്രി സുരേന്ദ്രനും
    മറ്റ് സഖാക്കളും നടന്നുപോകുമ്പോള്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന്
    കടന്നാക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍
    കോളേജില്‍ വച്ച് പിറ്റേന്ന് മരണപ്പെട്ടു.

  • സ. എ.ടി.സുഗേഷ്
  • 1997 February 25

  • സി പി എം വടക്കുമ്പാട് ഗുംടി ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റുമാ
    യിരുന്നു സുഗേഷ്. ഒരു മുസ്ലീം തീവ്രവാദി സംഘടനയില്‍പ്പെട്ട ഗുണ്ടകളാണ് 1997 ഫെബ്രുവരി 25
    ന് രാത്രി സഖാവിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍
    ചികില്‍സയിലായിരുന്ന സുഹൃത്തിനെ കണ്ടശേഷം ഉത്സവം കാണാനായി ഓട്ടോറിക്ഷയില്‍
    പോകുമ്പോഴാണ് സുഗേഷിനെ തീവ്രവാദികള്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്.

  • സ. മാമന്‍ വാസു
  • 1995 December 12

  • സി പി ഐ എമ്മിന്റെ ചൊക്ലി ടൗണ്‍ ബ്രാഞ്ച് മെമ്പറും, ചുമട്ടുതൊഴിലാളി യൂണിയന്‍
    (സി ഐ ടി യു) ചൊക്ലി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സ. വാസു. ആത്മാര്‍ത്ഥമായ
    പൊതുപ്രവര്‍ത്തനങ്ങളിലൂടെ ചൊക്ലിയിലെ എല്ലാവിധ ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ നേടിയ സ.
    വാസുവിനെ 1995 ഡിസംബര്‍ 12 ന് രാവിലെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബിജെപി - ആര്‍ എസ് എസ് നേതൃത്വത്തിന്റ ആസൂത്രണത്തിന്റെ ഭാഗമായി ആര്‍ എസ്
    എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  • സ. കെ.കെ. രാജീവന്‍
  • 1994 December 25

  • കൂത്തുപറമ്പ് രക്തസാക്ഷി - 1994

  • സ. മധു
  • 1994 December 25

  • കൂത്തുപറമ്പ് രക്തസാക്ഷി - 1994

  • സ. കെ. ഷിബുലാല്‍
  • 1994 December 25

  • കൂത്തുപറമ്പ് രക്തസാക്ഷി - 1994

  • സ. കെ.വി റോഷന്‍
  • 1994 December 25

  • കൂത്തുപറമ്പ് രക്തസാക്ഷി - 1994

  • സ. സി. ബാബു
  • 1994 December 25

  • കൂത്തുപറമ്പ് രക്തസാക്ഷി - 1994

  • സ. കെ.വി സുധീഷ്
  • 1994 January 26

  • സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങള്‍ക്ക് കരുത്തു
    പകര്‍ന്നു എന്നതിനാലാണ് സുധീഷിന്റെ ജീവന്‍ ആര്‍ എസ് എസിന്റെ കൊലയാളിസംഘം അപഹരിച്ചത്. എസ്
    എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരിക്കെ 1994 ജനുവരി 26 ന് പുലര്‍ച്ചെയാണ് കൂത്തുപറമ്പ്
    തൊക്കിലങ്ങാടിയിലെ വീട്ടില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വച്ച് ആര്‍എസ്എസ് കാപാലികര്‍
    മൃഗീയമായി, പൈശാചികമായി സഖാവിനെ കൊലപ്പെടുത്തിയത്.

  • സ. കെ സി രാജേഷ്
  • 1993 December 17

  • യാത്രാവകാശ സംരക്ഷണപോരാട്ടത്തിനിടയിലാണ് സ. കെ സി രാജേഷ് രക്തസാക്ഷി
    യാകുന്നത്. കണ്ണൂര്‍ പോളി ടെക്‌നിക് യൂണിയന്‍ ചെയര്‍മാനും, എസ്എഫ്‌ഐ ഏടക്കാട് ഏരി
    യാകമ്മിറ്റി അംഗവുമായിരുന്നു രാജേഷ്. 1993 ഡിസംബര്‍ 17 ന് കാലത്ത് സഹപാടിയുടെ
    പരാതിയെത്തുടര്‍ന്ന് രാജേഷും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എല്‍ കെ ട്രാവല്‍സ് എന്ന ബസ്സ്
    തടഞ്ഞ് ജീവനക്കാരുമായി സംസാരിക്കുമ്പോഴാണ് ഡ്രൈവര്‍ രാജേഷിനെ തട്ടിത്തെറിപ്പിച്ച്
    ബസ്സ് മുന്നോട്ടെടുത്തത്. തലക്ക് പരിക്കേറ്റ സഖാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി
    യാണ് മരിച്ചത്.

  • സ. നാല്‍പ്പാടി വാസു
  • 1993 March 04

  • ഡിസിസി പ്രസിഡണ്ട് സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ നടത്തിയ മാര്‍ക്‌സിസ്റ്റ്
    അക്രമവിരുദ്ധ ജാഥയുടെ’മറവില്‍ 1993 മാര്‍ച്ച് 4-ന് വാസുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
    വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട് മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട്
    വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത് ചായക്കടയില്‍ ഇരിക്കുകയായിരുന്ന സഖാവിനെയും
    നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്ക്ക്
    ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ
    പരേതനായ തച്ചോളി കണ്ണന്റെയും നാല്‍പ്പാടി താലയുടെയും മകനാണ് വാസു.

  • സ. കെ നാണു
  • 1992 June 13

  • കണ്ണൂര്‍ നഗരത്തിലെ സി പി ഐ എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സ.കെ നാണു. ഡി സി സി ഐ
    ആഫീസ് കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ സ. നാണുവിനെ 1992 ല്‍ ജൂണ്‍ 13-ന്
    ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സേവറി ഹോട്ടലില്‍ ജോലിക്കാരനായിരുന്നു നാണു.
    ഊണു വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറേറ്റ് ഊണിലകളില്‍ രക്തവും മാംസവും ചിതറി
    മരിച്ചുവീണത്.

  • സ. ഒറവക്കുഴി കുര്യാക്കോസ്
  • 1991 March 04

  • പാര്‍ടിയും ട്രേഡ് യൂനിയനും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ചുമട്ടു
    തൊഴിലാളിയായ സഖാവിനെ 1991 മാര്‍ച്ച് 4-ന് മാണി കേരളാ കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തി
    വീഴ്ത്തിയത്. പ്രദേശത്തെ പാര്‍ടി ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ കുര്യാക്കോസ് മുന്നിട്ട്
    പ്രവര്‍ത്തിച്ചിരുന്നു.

  • സ. കാര്യത്ത് രമേശന്‍
  • 1989 September 12

  • പാച്ചാക്കരയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും പ്രവര്‍ത്തകനായിരുന്നു
    കാര്യത്ത് രമേശന്‍. 1989 സെപ്തംബര്‍ 12 തിരുവോണനാളില്‍ കൂട്ടുകാരുമൊന്നിച്ച് നടക്കാനിറങ്ങി
    വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ഒരുപറ്റം ലീഗുകാര്‍
    സഖാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

  • സ. തയ്യില്‍ ഹരീന്ദ്രന്‍
  • 1986 May 26

  • ഓട്ടോറിക്ഷാ തൊഴിലാളിരംഗത്ത് സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും
    സ്വാധീനം വര്‍ദിച്ചുവരുന്നതില്‍ വിറളിപൂണ്ട ആര്‍എസ്എസുകാരാണ് തയ്യില്‍ ഹരീന്ദ്രനെ കുത്തിക്കൊന്നത്.
    ന്യൂമാഹി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു ഹരി സഖാവ്. 1986 മെയ്
    26 ന് രാത്രിയാണ് സഖാവിനെ ഹിന്ദു വര്‍ഗീയ ഭ്രാന്തന്‍മാര്‍ കൊലചെയ്തത്.

  • സ. കോച്ചംകണ്ടി രാഘവന്‍
  • 1984 January 12

  • കീഴത്തൂരിലെ കണ്ണന്‍ നമ്പ്യാരുടെ മകനായി 1952 ല്‍ സ. രാഘവന്‍ ജനിച്ചു. ബീഡിത്തൊഴിലാളി
    യായി ജീവിതം ആരംഭിച്ച രാഘവന്‍ 32-മത്തെ വയസ്സില്‍ ആര്‍ എസ് എസുകാരുടെ കഠാരക്കിരയായി
    രക്തസാക്ഷിയായി. 1984 ജനുവരി 12 ന് ഒരു കേസ് സംബന്ധമായ കാര്യത്തിന് തലശ്ശേരി കോടതിയില്‍
    പോയി മടങ്ങി വരുമ്പോള്‍ മമ്പറത്തിനടുത്തുള്ള പടിഞ്ഞറ്റാമുറി എന്ന സ്ഥലത്തുവച്ച് ബസ് തടഞ്ഞുവച്ചാണ് ആര്‍എസ് എസുകാര്‍ സഖാവിനെ കൊലപ്പെടുത്തിയത്.

  • സ. പാറാലി പവിത്രന്‍
  • 1983 February 22

  • 1955 നവംബര്‍ 10ന് വാഴയില്‍ ഗോവിന്ദന്റെയും പാറാലി നാരായണിയുടെയും മൂത്തമക
    നായി ജനിച്ചു. പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു രോഗിക്ക് വേണ്ടി ചികില്‍സാ സഹായ ഫണ്ട്
    പിരിവ് കഴിഞ്ഞ് ഒരു ചായക്കടയില്‍ ഇരുന്ന് ചായകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1983 ഫെബ്രുവരി
    22 ന് ഇന്ദിരാ കോണ്‍ഗ്രസുകാര്‍ സഖാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.

  • സ. തെക്കയില്‍ ജോണി
  • 1981 November 23

  • കണിച്ചാറിലെ സി പി ഐ (എം) പ്രവര്‍ത്തകനും കര്‍ഷകസംഘം യൂണിറ്റ് സെക്രട്ടറിയുമായിരുന്ന
    സ. തെക്കയില്‍ ജോണി രക്തസാക്ഷിയായത് 1981 നവംബര്‍ 23-നാണ്. കേരളാ കോണ്‍ഗ്രസ്-മാണി
    പ്രവര്‍ത്തകരാണ് സഖാവിനെ കൊലപ്പെടുത്തിയത്. ചെങ്ങോം, നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ജനകീയ പ്രശ്‌നങ്ങളില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന ജോണി മികച്ച സംഘാടകനുമായിരുന്നു.

  • സ. എന്‍. മെഹമൂദ്
  • 1981 April 02

  • തലശ്ശേരി ബസ്സ്റ്റാന്റിലെ ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു മെഹമൂദ്. 1981
    ഏപ്രില്‍ രണ്ടിന് കൈവണ്ടിയില്‍ ചരക്ക് വലിച്ചുകൊണ്ടുപോകുമ്പോഴാണ് ആര്‍ എസ് എസുകാര്‍ സഖാവിനെ
    പിറകില്‍ നിന്നും കുത്തിവീഴ്ത്തുയത്. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു
    സഖാവ്. ധര്‍മ്മടം മീത്തലെ പീടിക സ്വദേശിയായിരുന്നു.

  • സ. പത്മനാഭന്‍
  • 1981 April 01

  • സി പി ഐ (എം) അനുഭാവിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന പത്മനാഭനെ 1981 ഏപ്രില്‍
    ഒന്നിന് തലശ്ശേരി ചെട്ടിമുക്ക് പരിസരത്തുവച്ച് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നു. മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ്
    യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വിവാഹിതനും അഞ്ചു കുട്ടികളുടെ
    പിതാവുമായിരുന്നു സഖാവ്.

  • സ. ചെറുവാഞ്ചേരി ചന്ദ്രന്‍
  • 1980 November 27

  • പാട്യം പഞ്ചായത്തില്‍ ചെറുവാഞ്ചേരി വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത് ഓണിചാത്തുവിന്റെ മകനായി
    1963 മെയ് 11 നാണ് ജനിച്ചത്. കുറുങ്ങാട് മാതുവാണ് അമ്മ. സി പി ഐ (എം) അനുഭാ
    വിയും ഡിവൈഎഫ്‌ഐ ചെറുവാഞ്ചേരി വില്ലേജ് ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമാ
    യിരുന്ന ചന്ദ്രനെ 1980 നവംബര്‍ 27 നാണ് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
    ചെറുവാഞ്ചേരി വില്ലേജിലെ ന്യൂ എല്‍ പി സ്‌കൂളിനടുത്തുള്ള ചായക്കടയില്‍ ഇരിക്കുമ്പോഴാണ്
    സഖാവിനെ കൊലചെയ്തത്.

  • സ. പറമ്പത്ത് ജയരാജന്‍
  • 1980 November 25

  • കല്ലുചെത്ത് തൊഴിലാളിയായ കുട്ടിമാക്കൂലിലെ കാട്ടില്‍ പറമ്പത്ത് സ. ജയരാജന്‍ രാവിലെ
    ജോലിക്ക് പോകുമ്പോള്‍ 1980 നവംബര്‍ 25 ന് തലശ്ശേരി ജൂബിലി റോഡില്‍ വച്ച് ആര്‍ എസ്
    എസുകാരുടെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടു. സഖാവ് സിപിഐ എമ്മിന്റെ അനുഭാവിയായിരുന്നു.

  • സ. കവിയൂര്‍ രാജന്‍
  • 1980 September 21

  • കണ്ണോത്ത് കണ്ടി അനന്തന്റെയും ദേവിയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു സ. രാജന്‍. 1980
    സെപ്റ്റംബറില്‍ നടന്ന ചൊക്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ ഇടതുപക്ഷ ജനാധിപത്യമുന്നണി
    മെമ്പര്‍മാര്‍ക്ക് ഒളവിലം നാരായണന്‍ പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തു
    മടങ്ങിവരുകയായിരുന്നു രാജനും സുഹൃത്തും. ഒളവിലം വയലില്‍ എത്തിയപ്പോള്‍ ഒരു സംഘം ആര്‍ എസ്
    എസുകാര്‍ കിരാതന്‍മാര്‍ സഖാക്കളുടെ മേല്‍ ചാടിവീഴുകയും ചവിട്ടുകയും രാജനെ
    വെട്ടിക്കൊല്ലുകയുമാണുണ്ടായത്. 1980 സെപ്റ്റംബര്‍ 21 നാണ് സ. കവിയൂര്‍ രാജന്‍
    രക്തസാക്ഷിയായത്.

  • സ. കെ.വി. സുകുമാരന്‍
  • 1980 April 06

  • പാര്‍ടി അനുഭാവിയായ കെ വി സുകുമാരന്‍ 1980 ഏപ്രില്‍ 6 ന് രാത്രിയാണ് ആര്‍ എസ്
    എസുകാരാല്‍ കൊലച്ചെയ്യപ്പെട്ടത്. ബേക്കറി തൊഴിലാളിയായ സുകുമാരനെ ജോലി സ്ഥലത്ത് നിന്ന്
    വിളിച്ചിറക്കിക്കൊണ്ടുപോയാണ് വകവരുത്തിയത്. കുത്തേറ്റ സുകുമാരന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി ചാലക്കണ്ടി
    മന്ദന്‍മാസ്റ്ററുടെ വീട്ടുമുറ്റത്താണ് മരിച്ചു വീണത്. അരിയാപ്പൊയില്‍ കുഞ്ഞിരാമന്റെയും
    കോയ്യോടന്‍ വീട്ടില്‍ പിഞ്ചുവിന്റെയും മകനായി 1960 മെയ് 20 നാണ് ജനനം.

  • സ. കുറ്റിച്ചി രമേശന്‍
  • 1980 April 01

  • പത്തായക്കുന്ന് ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന കുറ്റിച്ചി രമേശന്‍ 1980 ഏപ്രില്‍
    ഒന്നിന് പത്തായക്കുന്ന് ബസാറിലെ ചായക്കടയില്‍ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിട
    യിലാണ് ആര്‍ എസ് എസ് കൊലയാളി സംഘം കൊലപ്പെടുത്തിയത്. ഡി വൈ എഫ് ഐ സൗത്ത് പാട്യം
    യൂണിറ്റ് സെക്രട്ടറിയും പാര്‍ടി അനുഭാവിയുമായിരുന്നു. കര്‍ഷകത്തൊഴിലാളിയായ
    ദാമോദരന്റെയും നാണിയുടെയും മകനാണ്. 1963 ഒക്‌ടോബര്‍ 16 നാണ് ജനിച്ചത്.

  • സ. മൂര്‍ക്കോത്ത് ചന്ദ്രന്‍
  • 1979 July 18

  • പാനൂര്‍ പ്രദേശത്തെ തൂവക്കുന്നിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ചന്ദ്രനെ (18 വയസ്സ്) ആര്‍ എസ്
    എസുകാര്‍ കൊലപ്പെടുത്തി. 1979 ജൂലൈ 18 നാണ് ഈ ദുരന്തം ഉണ്ടായത്. യാതൊരു
    പ്രകോപനവുമില്ലാതെയാണ് ആര്‍ എസ് എസ് കൊലയാളി സംഘം ചന്ദ്രനെ വധിച്ചത്. കമ്യൂണിസ്റ്റ്
    പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലനായ ഒരു പ്രവര്‍ത്തകനായിരുന്നു സഖാവ് ചന്ദ്രന്‍.

  • സ. യു പി ദാമു
  • 1979 April 24

  • 1979 ഏപ്രില്‍ 24 നാണ് സ. യു പി ദാമു രക്തസാക്ഷിത്വം വരിച്ചത്. ഏപ്രില്‍ ആറാം തീയതി
    തലശേരി പ്രദേശത്തുള്ള നിരവധി ബീഡി കമ്പനികളില്‍ ആര്‍ എസ് എസുകാര്‍ ബോംബും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. അന്ന് മാരകമായ മുറിവേറ്റ സഖാവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പന്ന്യന്നൂരിലെ ചമ്പാട്-അരയാക്കൂല്‍ ബ്രാഞ്ച് സി പി ഐ (എം) സെക്രട്ടറിയായിരുന്ന ദാമു
    ബീഡി ഡിവിഷന്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചുവന്ന ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

  • സ. പി. ബാലന്‍
  • 1979 April 13

  • പി. ബാലനെ കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയില്‍ വച്ച് ആര്‍ എസ് എസുകാരനാണ് കൊല
    ചെയ്തത്. ബാലന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എതിരാളികള്‍ക്കും പ്രത്യേകിച്ച് ആര്‍ എസ് എസുകാര്‍ക്കും
    എന്നും ഒരു ഭീഷണിയായിരുന്നു. 1979 ഏപ്രില്‍ 13 ന് രാത്രി ഒരു ഓട്ടോറിക്ഷയില്‍
    സഞ്ചരിക്കുമ്പോള്‍ തൊക്കിലങ്ങാടി ടൗണ്‍ കഴിഞ്ഞ് ഒരു വളവില്‍ വച്ചാണ് ഇരുട്ടിന്റെ മറവില്‍ അവര്‍
    ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ ചാടിവീണതും ബാലനെ കുത്തിക്കൊലപ്പെടുത്തിയതും.

  • സ. തടത്തില്‍ ബാലന്‍
  • 1979 April 06

  • 1979ല്‍ ഏപ്രില്‍ ആറിന് ആര്‍എസ്എസ് ബോംബ് രാഷ്ട്രീയത്തിനിരയായി കൊല്ലപ്പെട്ട തടത്തില്‍
    ബാലന്‍ പന്ന്യന്നൂര്‍ വില്ലേജിലെ ചമ്പാട്ട് സ്വദേശിനിയാണ്. പാര്‍ടിയുടെ ഉറച്ച അനുഭാവിയായി
    രുന്ന സഖാവ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായിരുന്നു. ചമ്പാട്ടെ ബീഡിക്കമ്പനിക്കു
    മുമ്പിലുള്ള കടയില്‍ നില്‍ക്കുമ്പോഴാണ് സഖാവിനെ ആര്‍എസ്എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  • സ. കെ വി ബാലന്‍
  • 1979 April 06

  • തലശ്ശേരി പുന്നോലിലെ രക്തസാക്ഷിയായ ബാലനെ 1979 ഏപ്രില്‍ ആറിനാണ് ആര്‍ എസ് എസ്
    കാപാലികര്‍ ബോംബെറിഞ്ഞ് കൊന്നത്. ആച്ചുകുളങ്ങര കമ്പനിക്ക് താഴെ ഒരു മാവിന്‍ ചുവട്ടിലിരുന്ന്
    ബീഡി തെറുക്കുമ്പോഴാണ് സ. കെ വി ബാലനെ ബോംബെറിഞ്ഞ് കൊന്നത്. നാട്ടുകാര്‍ക്ക് സ്വന്തം
    കാര്യം വിസ്മരിച്ചും സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത് കാരണം
    രാഷ്ട്രീയഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ബാലന്‍.

  • സ. പൂവാടന്‍ പ്രകാശന്‍
  • 1979 March 31

  • സി പി ഐ എമ്മിന്റെ ഉറച്ച അനുഭാവിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായിരുന്നു പൂവാടന്‍
    പ്രകാശന്‍. 1979 മാര്‍ച്ച് 31 ന് മേലൂരില്‍ സഖാവിനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നു. ആണ്ടലൂര്‍
    സ്വദേശിയായ പ്രകാശന് മരിക്കുമ്പോള്‍ 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

  • സ. ആലി രാധാകൃഷ്ണന്‍
  • 1979 March 12

  • എരുവട്ടി കോഴൂരിലെ സി കെ ഗോവിന്ദന്റെയും ആലി ജാനുവിന്റെയും മൂത്തമകനായ പിറന്ന സ.
    രാധാകൃഷ്ണന്‍ രക്തസാക്ഷിയാകുമ്പോള്‍ 28 വയസ്സായിരുന്നു. പന്തക്ക്പ്പാറ ദിനേശ് ബീഡി ബ്രാഞ്ചിലെ
    തൊഴിലാളിയായിരുന്ന സഖാവ് സി ഐ ടി യു പ്രവര്‍ത്തകനായിരുന്നു. 1979 മാര്‍ച്ച് 12 ന്
    വൈകിട്ട് അഞ്ചുമണിക്ക് എരുവട്ടി വയലിലെ ചിറവരമ്പില്‍ വച്ച് ആര്‍ എസ് എസുകാര്‍ പതിയിരുന്ന്
    ആക്രമിച്ചാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  • സ. പി. പവിത്രന്‍
  • 1978 November 02

  • സ. പി. പവിത്രനെ 1978 നവംബർ 2 ന് ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. ആസ്മാരോഗിയായ സഖാവിനെ
    വീട്ടിലേക്ക് പോകുന്നവഴി രാത്രിയാണ് കൊലപ്പെടുത്തിയത്

  • സ. പാറാലി പവിത്രന്‍
  • 1978 November 02

  • ആസ്മരോഗിയായ സഖാവിനെ വീട്ടിലേക്ക് പോകുന്ന വഴിയിൽവെച്ച് 1978 നവംബർ 2ന് രാത്രിയിലാണ് ആർഎസ്എസുകാർ കൊലപ്പെടുത്തിയത്.

  • സ. രാജു മാസ്റ്റര്‍
  • 1978 October 26

  • പാനൂരിലെ കണ്ണമ്പള്ളി എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു എട്ടുവീട്ടില്‍ രാജുമാസ്റ്റര്‍. 1978
    ഒക്‌ടോബര്‍ 26 ന് സ്‌കൂളില്‍നിന്ന് വരുന്ന വഴി ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തെ വെട്ടിക്കൊന്നു.
    പന്ന്യന്നൂരിലെ ധീരനായ ബഹുജനസംഘാടകനായിരുന്ന രാജുമാസ്റ്റര്‍ പാര്‍ടിയുടെ കിഴക്കേ ചമ്പാട്
    ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക സംഘത്തിന്റെ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു.
    കെ.പി.ടി.യുവിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

  • സ. മൊട്ടേമ്മല്‍ ബാലന്‍
  • 1977 March 28

  • 1977 മാര്‍ച്ച് 28 ന് പാനൂരിനടുത്തുള്ള പാറാട്ടുവച്ച് മൊട്ടമ്മല്‍ ബാലന്‍ വധിക്കപ്പെട്ടു. ബാലന്‍
    പാര്‍ടിയുടെ ഊര്‍ജസ്വലനായ അനുഭാവിയായിരുന്നു. ഒരു സാമൂഹ്യദ്രോഹിയുടെ കുത്തേറ്റാണ്
    അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

  • സ. സി എ ജോസ്
  • 1976 December 30

  • ചുക്കനാനില്‍ അബ്രഹാമിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനാണ്. 1972 മുതല്‍
    എടക്കോം പാല്‍ സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. അടിയന്തരാവസ്ഥയില്‍ ആറ് മാസം കണ്ണൂര്‍
    സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന് ഏതാനും ദിവസങ്ങള്‍ക്കകം 1976
    ഡിസംബര്‍ 30-ന് രാവിലെ എട്ടുമണിക്ക് ചപ്പാരപ്പടവ് ടൗണില്‍ വെച്ച് കോണ്‍ഗ്രസ് ഗുണ്ടകളുടെ
    കുത്തേറ്റ് കൊല്ലപ്പെട്ടു.

  • സ. കൊളങ്ങരേത്ത് രാഘവന്‍
  • 1976 June 05

  • എകെജിക്ക് ജന്മം നല്‍കിയ പെരളശേരിയിലാണ് രാഘവന്‍ പിറന്നത്. ആ മണ്ണ് സഖാവിനെ ഒരു ട്രേഡ്
    യൂണിയന്‍ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാക്കി വളര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്ത
    നാളുകളില്‍-1976 ജൂണ്‍ 5-ാം തീയതി ഒരു പറ്റം കോണ്‍ഗ്രസ് (ഐ) ഗുണ്ടകള്‍ മമ്പറം ദിവാകരന്റെ
    നേതൃത്വത്തില്‍ പന്തക്കപ്പാറ ദിനേശ് ബീഡി ബ്രാഞ്ച് ആക്രമിക്കുകയും സഖാവ് രാഘവനെ മൃഗീയമായി
    കൊലപ്പെടുത്തുകയും ചെയ്തു.

  • സ. കുടിയാന്മല സുകുമാരന്‍
  • 1973 August 02

  • കെഎസ്‌വൈഎഫിന്റെ ഉശിരനായ പ്രവര്‍ത്തകനായിരുന്നു സുകുമാരന്‍ ചാത്തമല യൂണിറ്റ് കണ്‍വീനറും
    കുടിയാന്‍മല പ്രദേശത്തെ പ്രമുഖ പാര്‍ടി പ്രവര്‍ത്തകനുമായിരുന്നു. 1973 ഓഗസ്റ്റ് രണ്ടിന് നടന്ന
    വിലക്കയറ്റവിരുദ്ധ ബന്ദിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സഖാവിനെ
    കുത്തിക്കൊന്നത്. ഭാര്യയും ഒരു മകനുമുണ്ട്.

  • സ. അഷറഫ്
  • 1972 March 05

  • കലാലയ വളപ്പില്‍ കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഷ്‌റഫ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്.എഫ്.ഐ വിജയക്കൊടി നാട്ടിയതില്‍ വിറളിപിടിച്ച
    കെഎസ്‌യുക്കാരാണ് 1972 ല്‍ അഷ്‌റഫിന്റെ ക്യാമ്പസില്‍ വച്ച് കുത്തിവീഴ്ത്തിയത്. മാരകമായി
    മുറിവേറ്റ അഷ്‌റഫ് ഏതാനും ആഴ്ചകള്‍ക്കുശേഷം 1972 മാര്‍ച്ച് 5-നാണ് രക്തസാക്ഷിത്വം വരിച്ചത്.

  • സ. യു കെ കുഞ്ഞിരാമന്‍
  • 1972 January 04

  • 1954ല്‍ പാര്‍ടിമെമ്പറായ സ. യു കെ കുഞ്ഞിരാമന്‍ മരിക്കുമ്പോള്‍ മങ്ങാട്ടിടം ലോക്കല്‍
    കമ്മിറ്റി മെമ്പറും, കര്‍ഷകസംഘത്തിന്റെ വില്ലേജ് പ്രസിഡന്റുമായിരുന്നു. 1971ല്‍ തലശ്ശേരി
    യിലും, പരിസരപ്രദേശങ്ങളിലും വര്‍ഗ്ഗീയകലാപം പടര്‍ന്നപ്പോള്‍ മുസ്ലീം ന്യൂനപക്ഷത്തിന് സംര
    ക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന് നേതൃത്വം നല്‍കിയത് സ. യു.കെ ആയിരുന്നു. പാര്‍ടിയുടെ
    ആഹ്വാനമനുസരിച്ച് കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിട
    യില്‍ ആര്‍എസ്എസ്-ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി 1972 ജനുവരി 4-ന് രക്ത
    സാക്ഷിത്വം വരിച്ചു.

  • സ. അഴീക്കോടന്‍ രാഘവന്‍
  • 1972 January 04

  • കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍
    കറുവന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ
    പ്രവര്‍ത്തകനായി. 1942 ലെ ജാപ്പുവിരുദ്ധസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു. 1946 ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്തംബര്‍ 19 ന് കമ്മ്യൂണിസ്റ്റ് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. രാജ്യത്തിന്റെയും, ജനങ്ങളുടെയും
    മോചനപ്പോരാട്ടത്തിനുവേണ്ടി ഉഴിഞ്ഞുവെയ്ക്കപ്പെട്ട ആ ജീവിതം 1972 സെപ്തംബര്‍ 23 ന്
    തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ വച്ച് അഴിമതിക്കാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൊല
    ക്കത്തിക്ക് ഇരയായി.

  • സ. ഒ കെ കുഞ്ഞിക്കണ്ണന്‍
  • 1970 September 14

  • കൂനിച്ചേരി കുഞ്ഞമ്പുവിന്റെയും കുഞ്ഞാതിയമ്മയുടേയും മകനായി 1922 ലാണ് സ. കുഞ്ഞി
    ക്കണ്ണന്‍ ജനിച്ചത്. 1970 സെപ്തംബര്‍ 11 ന് ഒ.കെ യെ നശിപ്പിക്കാനുള്ള അവസരം ലീഗുകാര്‍ക്ക് കിട്ടി.
    എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രചരാണാര്‍ത്ഥം എട്ടിക്കുളത്ത് പ്രചരണം
    നടത്തിയിരുന്ന ജാഥയെ സെപ്തംബര്‍ 11 ന് ലീഗുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്
    നടത്തിയ ജാഥയുടെ നേര്‍ക്കുള്ള ആക്രമണത്തില്‍ സഖാവ് ഒ.കെ ക്കും, മറ്റ് സഖാക്കള്‍ക്കും പരിക്കേറ്റു.
    ഗുരുതരമായി പരിക്കേറ്റ സഖാവ് ഒ.കെ 1970 സെപ്തംബര്‍ 14 ന് രാവിലെ കണ്ണൂര്‍ അസ്പത്രി
    യില്‍ വച്ച് അന്ത്യശ്വാസം വലിച്ചു.

  • സ. സി പി കരുണാകരന്‍
  • 1967 September 11

  • 1967ല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന സി പി ഐ എം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി
    ഗവണ്‍മെന്റിനെ തകര്‍ക്കുന്നതിന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച് മുന്നണി ആഹ്വാനം ചെയ്ത കേരളാബന്ദ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടയിലാണ് 1967 സപ്തംബര്‍
    11ന് കുറ്റൂരില്‍ സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നത്. പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും
    ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു കരുണാകരന്‍. തൊഴിലാളിവര്‍ഗ താല്‍പര്യത്തിനുവേണ്ടി നടത്തിയ
    പോരാട്ടത്തിനിടയിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

  • സ. വി.എം. കൃഷ്ണന്‍
  • 1962 January 04

  • 1962 ജനുവരി നാലിനാണ് സ. വി.എം കൃഷ്ണന്‍ രക്തസാക്ഷിയായത്. പാനൂര്‍ പ്രദേശത്ത് രാഷ്ട്രീയ

  • സാമൂഹ്യ രംഗങ്ങളില്‍ ചലനം സൃഷ്ടിച്ചുകൊണ്ട് ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയ കരങ്ങളിലൊന്ന്
    സഖാവിന്റെതായിരുന്നു. പാനൂര്‍ പ്രദേശത്ത് സ്ഥിരം ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം
    കാപാലികര്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്നാണ് സഖാവിനെ വെട്ടിക്കൊന്നത്.
  • എം അച്ച്യുതന്‍
  • 1954 April 27

  • 1954 ഏപ്രില്‍ 27-നാണ് സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്.
    കുരുമുളക് കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര
    കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്
    മോചിപ്പിക്കാനാണ് രണ്ട് സഖാക്കള്‍ക്ക് പോലീസ് വെടിവെയ്പ്പില്‍ ജീവന്‍ വെടിയേണ്ടിവന്നത്.

  • സ. പി പി അനന്തന്‍
  • 1954 April 27

  • 1954 ഏപ്രില്‍ 27-നാണ് സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്.
    കുരുമുളക് കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര
    കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്
    മോചിപ്പിക്കാനാണ് രണ്ട് സഖാക്കള്‍ക്ക് പോലീസ് വെടിവെയ്പ്പില്‍ ജീവന്‍ വെടിയേണ്ടിവന്നത്.

  • സ. കുട്ട്യപ്പ
  • 1950 May 04

  • മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ഒരു പാവപ്പെട്ട ഒരു ചെത്തുതൊഴിലാളി
    കുടുംബത്തിലാണ് സ.കുട്ട്യപ്പ ജനിച്ചത്. പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിമാറിയ
    കുട്ട്യപ്പ പ്രദേശത്ത് നടന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലെയും പ്രധാന നായകനായിരുന്നു. തുടര്‍ന്നു
    ണ്ടായ വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ
    ഭാഗമായി 1950 മെയ് നാലാം തീയതി രൈരുനമ്പ്യാരോടൊപ്പം കുട്ട്യപ്പയേയും ജയിലില്‍
    നിന്നും കള്ള ജാമ്യത്തിലെടുത്ത് പാടിക്കുന്നില്‍ വച്ച് വെടി വച്ചുകൊല്ലുകയാണ് ഉണ്ടായത്.

  • സ. എന്‍ ബാലന്‍
  • 1950 February 11

  • തലശ്ശേരി താലൂക്കില്‍ കോട്ടയം വില്ലേജില്‍ ഓലായിക്കര ദേശത്തില്‍ നടുക്കണ്ടി പൈതലിന്റേ
    യും ചിരുതൈയുടെയും മകനായി 1928 ല്‍ ഒരിടത്തരം കുടുംബത്തില്‍ സ. ബാലന്‍ ജനിച്ചു.
    1946ലെ ചരിത്രപ്രസിദ്ധമായ ആര്‍ ഐ എന്‍ കലാപത്തില്‍ പങ്കെടുക്കുകയും തല്‍ഫലമായി സഖാ
    വിന് നേവിയിലുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കോണ്‍ഗ്ര
    സ്സില്‍നിന്ന് സിഎസ്പിയിലേക്കും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന്‍ 1950
    ഫെബ്രുവരി 11 ന് നടന്ന സേലം ജയില്‍ വെടിവയ്പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.