രക്തസാക്ഷികൾ കേരള (3 )

  • സ. നീലഞ്ചേരി നാരായണന്‍ നായര്‍
  • 1950 February 11

  • കോട്ടയം താലൂക്കില്‍ മണത്തണയെന്ന് പറയുന്ന പ്രദേശത്താണ് സ. നീലഞ്ചേരി നാരായണന്‍
    നായര്‍ ജനിച്ചത്. 1942 ലെ ജനകീയയുദ്ധമുദ്രാവാക്യം നടപ്പാക്കുന്നതില്‍ സഖാവിന്റെ ഉജ്ജ്വല
    പ്രവര്‍ത്തനം വ്യകിതിമുദ്ര പതിപ്പിക്കുന്ന ഒന്നായിരുന്നു. സിഎസ്പിയില്‍ നിന്ന് കമ്യൂണിസ്റ്റ്
    പാര്‍ടിയിലേക്ക് വന്ന സഖാവ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചു.
    1950 ഫെബ്രുവരി 11 ന് നടന്ന ഭീകരമായ വെടിവയ്പ്പില്‍ സ. നീലഞ്ചേരി നാരായണന്‍ നായര്‍ രക്തസാക്ഷിത്വം വരിച്ചു.

  • സ. ഒ പി അനന്തന്‍ മാസ്റ്റര്‍
  • 1950 February 11

  • 1950 ഫെബ്രുവരി 11 ന് സേലം ജയിലില്‍ വച്ച് വെടിയുണ്ടകളാല്‍ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ് സഖാവ് ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത് കുറ്റിയാട്ട് അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന് സ്വദേശിയായ ഒതേന്‍മാടത്ത് പാലക്കീല്‍ ദേവകി
    യമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത് ചെറുകുന്നിലാണ്. 1946 ഡിസംബര്‍ 30 ന്റെ കാവുമ്പായി വെടിവയ്പ്പു സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന് വലയിലാക്കി. ആ തടവില്‍വെച്ചാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്.

  • സ. കണ്ണന്‍ നമ്പ്യാര്‍
  • 1948 May 01

  • പനയന്തട്ട ലക്ഷ്മിയമ്മയുടെ പുത്രനാണ് കണ്ണന്‍ നമ്പ്യാര്‍. കിഴക്കെ എളേരിയിലാണ് സഖാവ്
    താമസിച്ചിരുന്നത്. അദ്ദേഹം വയക്കരവില്ലേജിലെ മലയോരഗ്രൂപ്പ് കര്‍ഷകസംഘം പ്രവര്‍ത്തകനാ
    യിരുന്നു. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തില്‍ മുനയന്‍കുന്നില്‍ സംഘടിപ്പിച്ച വിപ്ലവകാരികളില്‍
    കണ്ണന്‍ നമ്പ്യാരുമുണ്ടായിരുന്നു. 1948 മെയ് ഒന്നിന് ആ മാറിലും ചോരപ്പൂക്കള്‍ വിരിഞ്ഞു.

  • സ. ചിണ്ടപ്പൊതുവാള്‍
  • 1948 May 01

  • കൊക്കാനിശ്ശേരിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ചിണ്ടപ്പൊതുവാള്‍ ജനിച്ചത്.
    കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കുന്നതിന് മുന്നിട്ടിറങ്ങി. പയ്യന്നൂര്‍
    ഫാര്‍ക്കയില്‍ വളണ്ടിയര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. കോറോം, ആലപ്പറമ്പ്, നെല്ലെടുപ്പുക
    ളില്‍ പൊതുവാളും പങ്കുകൊണ്ടു. 1948ല്‍ മുനയന്‍ കുന്നില്‍ വച്ച് പോലീസ് വെടിവെയ്പ്പില്‍ കഴു
    ത്തിന് വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിയായി.

  • സ. കുഞ്ഞാപ്പു മാസ്റ്റര്‍
  • 1948 May 01

  • കപ്പണക്കാല്‍ ചെമ്മരത്തിയുടേയും, തൈവളപ്പില്‍ രാമന്റേയും മൂന്നാമത്തെ പുത്രനാണ് സ.
    കുഞ്ഞാപ്പു മാസ്റ്റര്‍. 1940 സെപ്തംബര്‍ 15 ന് മട്ടന്നൂരില്‍ പോലീസും, ജനങ്ങളും ഏറ്റുമുട്ടി. അന്ന്
    മട്ടന്നൂരിലേക്കുള്ള മുഴക്കുന്ന് ജാഥയ്ക്ക് നേതൃത്വം നല്‍കി. 1948 ല്‍ വടക്കേ മലബാറിലാകെ നില
    നിന്ന പൈശാചിക വാഴ്ചക്കെതിരെ അദ്ദേഹവും സഖാക്കളും സമരരംഗത്തിറങ്ങി. കോറോം നെല്ലെ
    ടുപ്പിനും മാസ്റ്ററുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. 1948 മെയ് ഒന്നിന് 33-ാം വയസ്സില്‍ ആ
    ജീവിതം മുനയന്‍കുന്നില്‍ പോലീസ് വെടിവെയ്പ്പില്‍ കശാപ്പ് ചെയ്യപ്പെട്ടു.

  • സ. കുന്നുമ്മല്‍ കുഞ്ഞിരാമന്‍
  • 1948 May 01

  • വിപ്ലവകാരികളുടെ കുടുംബത്തിലാണ് കുന്നുമ്മല്‍ കുഞ്ഞിരാമന്‍ പിറന്നത്. കണ്ണൂര്‍
    സെന്‍ട്രല്‍ ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ച കുന്നുമ്മല്‍ രാമന്റെ മരുമക
    നാണ് കുന്നുമ്മല്‍ കുഞ്ഞിരാമന്‍. നീശാപാഠശാലകളില്‍ മുതിര്‍ന്നവര്‍ക്ക് ക്ലാസെടുത്തത് കുഞ്ഞി
    രാമനായിരുന്നു. കുട്ടിയാണെങ്കിലും കുഞ്ഞിരാമന്‍ എല്ലവരുടെയും മാഷായിരുന്നു.
    ആ യുവധീരനും 1948ല്‍ മുനയന്‍ കുന്നില്‍ പോലീസ് വെടിവെയ്പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.

  • സ. കേളു നമ്പ്യാര്‍
  • 1948 May 01

  • പി. പാര്‍വ്വതി അമ്മയുടേയും, കെ.പി കൃഷ്ണന്‍നായരുടേയും മൂത്തപുത്രനായിരുന്നു സ.
    കേളു നമ്പ്യാര്‍. ക്രമേണ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേര്‍ന്നു. കരിഞ്ചന്തക്കും,
    പൂഴ്ത്തിവയ്പ്പിനുമെതിരായ സമരത്തില്‍ സജീവപങ്കാളിത്തം വഹിച്ചു. നെല്ലെടുപ്പിന് ശേഷം
    കുഞ്ഞാപ്പുമാസ്റ്ററുടെ കൂടെ മുനയന്‍കുന്നിലേക്ക് കേളുനമ്പ്യാരും പുറപ്പെട്ടു. 1948 ലെ സാര്‍വ്വ
    ദേശീയ തൊഴിലാളി ദിനത്തില്‍ ആ കര്‍ഷക ഭടന്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

  • സ. പി സി അനന്തന്‍
  • 1948 April 28

  • 1928 ല്‍ കണ്ണൂര്‍ ജില്ലയിലെ ചേലേരിയില്‍ കേറാട്ട് പാര്‍വ്വതിയുടേയും പുളിയങ്ങോടന്‍
    ചങ്ങളംകളങ്ങര കുണ്ടന്‍ നായരുടേയും മകനായി ജനിച്ചു. 1948 ഏപ്രില്‍ 19 ന് ഗുണ്ടകളുടെ വിലക്കു
    കളെ വെല്ലുവിളിച്ചുകൊണ്ട് ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, ഇ കൂഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ ഏതാനും
    സഖാക്കള്‍ കമ്പില്‍ബസാറില്‍ കൂടി നടന്നുവരികയായിരുന്നു. ഗുണ്ടകള്‍ സഖാക്കളെ ആക്രമിച്ചു.
    തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മരിച്ചു എന്ന ധാരണയോടെ മൃത
    പ്രായനായ സഖാവിനെ പായയില്‍ കെട്ടി കമ്പില്‍ പുഴയിലൊഴുക്കി. 1948 ഏപ്രില്‍ 28 ന് ആയി
    രുന്നു ആ സംഭവം നടന്നത്.

  • സ. പുന്നക്കോടന്‍ കുഞ്ഞമ്പു
  • 1948 April 23

  • 1948 ഏപ്രില്‍ 23 നാണ് സ. പുന്നക്കോടന്‍ കുഞ്ഞമ്പു പോലീസ് വെടിവെയ്പ്പില്‍ മരിച്ചത്.
    രണ്ടാംലോക മഹായുദ്ധത്തിനു ശേഷം പട്ടിണിയും കഷ്ടപ്പാടും കൊണ്ട് ജനങ്ങള്‍ നരകിക്കുന്ന കാലം. പുന്നക്കോടന്‍ പുത്തൂരിലെ ചെറുകിട കര്‍ഷക കുടുംബത്തിലാണ് പുന്നക്കോടന്‍ കുഞ്ഞമ്പു ജനിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും എതിരായി കൃഷിക്കാരെ സംഘടിപ്പിച്ച് സമരം നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു.

  • സ. മുളിയിൽ ചാത്തുക്കുട്ടി
  • 1940 September 15

  • സ. മുളിയിൽ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജിൽ പാലയാട് ദേശത്തിൽ പുതിയപറമ്പന്‍ കുഞ്ഞിരാമന്‍റേയും മുളിയിൽ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ൽ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത് സഖാവ് ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. 1940-ൽ സഖാവ് ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

  • സ. അബു മാസ്റ്റര്‍
  • 1940 September 15

  • സ.അബു മാസ്റ്റര്‍ (കോമത്ത് അബ്ദുള്ള) തലശ്ശേരി താലൂക്കിൽ പാതിരിയാട് മമ്പറം ബസാറിൽ മമ്പള്ളി മമ്മുവിന്‍റയും, കോമത്ത് കദീസയുടെയും മകനായി 1919ൽ ജനിച്ചു. 1940 സെപ്തംബര്‍ 15 ന്‍റെ പ്രതിഷേധദിനത്തിൽ പാര്‍ടിനിര്‍ദ്ദേശമനുസരിച്ച് കടപ്പുറത്തെ യോഗത്തിൽ പങ്കെടുക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ വെടിയുണ്ടകളേറ്റ് സഖാവ് രക്തസാക്ഷിത്വം വരിച്ചു.

  • സ. കീനേരി കുഞ്ഞമ്പു
  • കരിവെള്ളൂര്‍ രക്തസാക്ഷി

  • സ. കുന്യാടന്‍ നാരായണന്‍ നമ്പ്യാര്‍
  • പായം രക്തസാക്ഷി - 1948

  • സ. പോരുകണ്ടി കൃഷ്ണന്‍
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. വി.സി കുഞ്ഞിരാമന്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. കാനപ്രവന്‍ അബ്ദുള്‍ഖാദര്‍
  • കോറോം രക്തസാക്ഷി - 1948

  • സ. പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍
  • സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950

  • സ. മഞ്ഞേരി ഗോവിന്ദന്‍
  • കാവുമ്പായി രക്തസാക്ഷി

  • സ. പുത്തൂര്‍ക്കാരന്‍ രാമന്‍
  • ആലപ്പടമ്പ് രക്തസാക്ഷി - 1948

  • സ. മഞ്ഞേരി വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍
  • മയ്യില്‍ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത് 1922 ജൂലായിലാണ് സ. ഗോപാലന്‍ നമ്പ്യാര്‍
    ജനിച്ചത്. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത് മഴവെള്ളത്തില്‍ വാഴത്തട
    ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്പി ക്യാമ്പിനു മുന്‍പില്‍ സാമ്രാജിത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ച് പിടി കൊടുക്കാതെ കടന്നിട്ടുണ്ട്. തുടര്‍ന്ന് വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ് മയ്യിലിനടുത്ത് ഓലക്കാട് വച്ച്
    അറസ്റ്റ് ചെയ്തതും 1950 ല്‍ പാടിക്കുന്നില്‍ വച്ച് രക്തസാക്ഷിയാക്കിയതും.

  • സ. അത്തിക്ക ഉണ്ണി ഗുരുക്കള്‍
  • പഴശ്ശി രക്തസാക്ഷി - 1948

  • സ. കുന്നുമ്മല്‍ രാമന്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. നമ്പടി കുന്നുമ്മല്‍ നാരായണന്‍ നമ്പ്യാര്‍
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. കോരന്‍ ഗുരുക്കള്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍
  • കോറോം രക്തസാക്ഷി - 1948

  • സ. കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍
  • സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950

  • സ. ജോസ്
  • സഖാക്കള്‍ ജോസ്, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ
    കര്‍മഭടന്മാരായിരുന്നു. ഈ രണ്ട് സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1976-ല്‍
    കോണ്‍ഗ്രസ് കാപാലികരാണ് കൊലപ്പെടുത്തിയത്. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്ക്ക്
    ഇവരുടെ സ്മരണ ആവേശം പകരുന്നു.

  • സ. തെങ്ങില്‍ അപ്പ നായര്‍
  • കാവുമ്പായി രക്തസാക്ഷി

  • സ. മാരങ്കാവില്‍ കുഞ്ഞമ്പു
  • പെരിങ്ങോം രക്തസാക്ഷി - 1948

  • സ. മൊയ്യാരത്ത് ശങ്കരന്‍
  • നിടുമ്പ്രം രക്തസാക്ഷി - 1948

  • സ. നടുവളപ്പില്‍ കോരന്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. സി. അനന്തന്‍
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. തളിയന്‍ രാമന്‍ നമ്പ്യാര്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. ആലോറമ്പന്‍ കൃഷ്ണന്‍
  • കാവുമ്പായി രക്തസാക്ഷി

  • സ. കാരാത്താന്‍ കോരന്‍
  • പഴശ്ശി രക്തസാക്ഷി - 1948

  • സ. എന്‍. പത്മനാഭന്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. വെള്ളുവക്കണ്ടി രാമന്‍
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. ഞണ്ടാടി കുഞ്ഞമ്പു
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. കാനപ്രവന്‍ അബ്ദുള്‍ഖാദര്‍
  • കോറോം രക്തസാക്ഷി - 1948

  • സ. പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍
  • സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950

  • സ. ദാമോദരന്‍
  • സഖാക്കള്‍ ജോസ്, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ
    കര്‍മഭടന്മാരായിരുന്നു. ഈ രണ്ട് സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1976-ല്‍
    കോണ്‍ഗ്രസ് കാപാലികരാണ് കൊലപ്പെടുത്തിയത്. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്ക്ക്
    ഇവരുടെ സ്മരണ ആവേശം പകരുന്നു.

  • സ. പുളൂക്കല്‍ കുഞ്ഞിരാമന്‍
  • കാവുമ്പായി രക്തസാക്ഷി

  • സ. കാനപ്പള്ളി അമ്പു
  • പെരിങ്ങോം രക്തസാക്ഷി - 1948

  • സ. വി. അനന്ദന്‍
  • പഴശ്ശി രക്തസാക്ഷി - 1948

  • സ. ആണ്ടലോടന്‍ കുഞ്ഞപ്പ
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. സി. ഗോപാലന്‍
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. എ.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. തങ്കച്ചന്‍
  • അടിയന്തരാവസ്ഥയുടെ ഭീകര നാളുകള്‍ക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി
    കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പാര്‍ലമെന്റ് ഇന്ദിരാഗാന്ധിയെ അവകാശലംഘ
    നത്തിന് അഞ്ചുദിവസം തടവിനു ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് -ഐ അക്രമ
    സമരം ആരംഭിച്ചു. ബഹളം കേട്ട് ഹോട്ടല്‍ തൊഴിലാളിയായിരുന്ന സ. തങ്കച്ചന്‍ റോഡിലേക്കിറ
    ങ്ങിതായിരുന്നു. കോണ്‍ഗ്രസ്-ഐ കാപാലികര്‍ സഖാവിനെ നിഷ്ഠൂരം കൊലപ്പെടുത്തി. അച്ഛ
    നും, അമ്മയും ഉള്‍പ്പെടെ പതിനൊന്നു പേരടങ്ങിയ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു
    ഇരുപതുകാരനായ സ. തങ്കച്ചന്‍.

  • സ. പി. നാരായണന്‍ നമ്പ്യാര്‍
  • കാവുമ്പായി രക്തസാക്ഷി സ. പി. നാരായണന്‍ നമ്പ്യാര്‍ പാവനൂര്‍ മൊട്ടയിലാണ് ജനിച്ചത്. പിതാവ് തട്ടാന്‍ കണ്ടികുഞ്ഞപ്പ
    മാതാവ് പള്ളിപ്രവര്‍ ചെറിയ. 1946 സപ്തംബര്‍ മൂന്നാംവാരത്തിലൊരു ദിവസം, സഖാവ്
    ബോര്‍ഡ് യോഗത്തിനു പോയതായിരുന്നു. പിന്നെ കണ്ടത് ജീവനോടെയായിരുന്നില്ല. രണ്ട് ദിവസം
    കഴിഞ്ഞ് ബ്ലാത്തൂരിലെ ഒരു കിണറ്റിലാണ് കോണ്‍ഗ്രസ്സുകാര്‍ കൊലചെയ്യപ്പെട്ട നിലയില്‍ സഖാവിന്റെ
    ജഡം കണ്ടുകിട്ടിയത്.

  • സ. കെ.പി ഗോവിന്ദന്‍
  • മുഴുപ്പിലങ്ങാട് രക്തസാക്ഷി - 1949

  • സ. തിടില്‍ കണ്ണന്‍
  • കരിവെള്ളൂര്‍ രക്തസാക്ഷി

  • സ. പി കുഞ്ഞിക്കണ്ണന്‍
  • 1980 ഒക്‌ടോബര്‍ 24 ന് എരഞ്ഞോളിയിലെ കുഞ്ഞമ്പു നായരുടെയും പുത്തന്‍വീട്ടില്‍ പാറു
    അമ്മയുടെയും മകനായ കണ്ണന്‍ നായര്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു.
    ജോലി ചെയ്യുന്ന ദിനേശ് ബീഡി ബ്രാഞ്ചില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന
    സഖാവിനെ തിരുവങ്ങാട്ടുള്ള രണ്ടാം റെയില്‍വേ ഗേറ്റിനടുത്തുവച്ച് പതിയിരുന്ന ആര്‍ എസ് എസുകാര്‍
    സൈക്കിള്‍ തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്.

  • സ. വയലാളി ദാമു
  • പഴശ്ശി രക്തസാക്ഷി - 1948

  • സ. ആസാദ് ഗോപാലന്‍ നായര്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. കുണ്ടാഞ്ചേരി ഗോവിന്ദന്‍
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. യു.വി നാരായണ മാരാര്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍
  • കോറോം രക്തസാക്ഷി - 1948

  • സ. നക്കായി കണ്ണന്‍
  • സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950

  • സ. പി കുമാരന്‍
  • കാവുമ്പായി രക്തസാക്ഷി

  • സ. മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍
  • കെ പി കേളുനായരുടെ പുത്രന്‍. കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടത്.ക്രമേണ കര്‍ഷകസംഘ
    ത്തിന്റെ സജീവപ്രവര്‍ത്തകനായി മാറി. കോറോം നെല്ലെടുപ്പില്‍ സഖാവുണ്ടായിരുന്നു. ഇരുപ
    ത്തഞ്ചാം വയസ്സിലാണ് എം എസ്സ് പി യുടെ തീയുണ്ടകളേറ്റ് സ. ഗോവിന്ദന്‍ നമ്പ്യാര്‍ രക്തസാക്ഷി
    യായത്.

  • സ. മാവില ചിണ്ടന്‍ നമ്പ്യാര്‍
  • ആലപ്പടമ്പ് രക്തസാക്ഷി - 1948

  • സ. രൈരു നമ്പ്യാര്‍
  • കയരളത്തെ ഒരു കര്‍ഷകനായ കുന്നത്ത് പുതിയവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാരുടെയും, കൊക്കൂറ
    കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ല്‍ ജനിച്ചു. 1940 സെപ്തംബര്‍ 15 ന്റെ
    മൊറാഴ സംഭവത്തില്‍ രൈരു നമ്പ്യാര്‍ പങ്കാളിയായിരുന്നു. വിവിധ കേസുകളിലെ പ്രതി എന്ന
    നിലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രൈരു നമ്പ്യാര്‍ ഒടുവില്‍ 1950 ല്‍ അറസ്റ്റ് ചെയ്യപ്പെ
    ടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

  • സ. ഹരീഷ്ബാബു
  • പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പാവപ്പെട്ട സ്വര്‍ണ്ണത്തൊഴിലാളി കുടുംബത്തിന്റെ താങ്ങായി
    രുന്നു ഹരീഷ്ബാബു. പാര്‍ടി അനുഭാവിയും പാര്‍ടി പ്രവര്‍ത്തകന്‍ എന്‍ പി ശശിധരന്റെ
    സഹോദരനുമായിരുന്നു. 1981-ല്‍ തലശ്ശേരിയില്‍ നിന്നും സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന സഖാവിനെ കതിരൂര്‍ ഡൈമണ്‍ മുക്കില്‍ വച്ച് ബസ്സ് തടഞ്ഞുനിര്‍ത്തിയാണ് ആര്‍ എസ്എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  • സ. കെ.കെ. ബാലകൃഷ്ണന്‍
  • പഴശ്ശി രക്തസാക്ഷി - 1948

  • സ. പിലാട്ട്യാരന്‍ ഗോപാലന്‍ നമ്പ്യാര്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. സുന്ദരന്‍ മാസ്റ്റര്‍
  • കൂറ്റേരിയിലെ സ. സുന്ദരന്‍ മാസ്റ്റര്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും കെ എസ് ടി എ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമുണ്ടായിരുന്നു. 1998-ല്‍
    സഖാവിനെ ഒരു സംഘം ആര്‍ എസ് എസുകാര്‍ നിഷ്ഠൂരമായി വധിക്കുകയായിരുന്നു. പാനൂര്‍
    ഏരിയയില്‍ സി പി ഐ -എമ്മിന് നേരെ ആര്‍ എസ് എസുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന
    അക്രമത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം.

  • സ. കാറാട്ട് കുഞ്ഞമ്പു
  • തില്ലങ്കേരി രക്തസാക്ഷി - 1948

  • സ. മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍
  • സേലം രക്തസാക്ഷികള്‍ - 1950

  • സ. പറമ്പന്‍ കുഞ്ഞിരാമന്‍
  • എള്ളെരിഞ്ഞി രക്തസാക്ഷി - 1947

  • സ. അമ്പാടി ആചാരി
  • സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950

വയനാട്

  • ഷാജി വടുവന്‍ചാല്‍
  • 1996 November 09

  • 1996 നവംബര്‍ 9-ന് ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന ഷാജിയെ വ്യാജവാറ്റി
    നെതിരെ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തി.

  • കുട്ട്യപ്പ പൊഴുതന
  • 1989 August 30

  • 1989 ആഗസ്റ്റ് 30-ന് രാജീവ് ഗാന്ധിയ്‌ക്കെതിരെ ബോഫോഴ്‌സ് അഴിമതിക്കേസില്‍ ഭാരത്
    ബന്ദ് നടത്തി തിരിച്ച് പോകുമ്പോള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പൊഴുതന ടൗണില്‍ വെച്ച്
    കുത്തികൊലപ്പെടുത്തുകയായിരുന്നു. പൊഴുതന മേഖലയിലെ ഡി.വൈ.എഫ്.ഐ. പാറക്കുന്ന് യൂണിറ്റ്
    ജോയിന്റ് സെക്രട്ടറിയായിരുന്നു.

  • കെ.ടി. ബേബി മൂഴിമല
  • 1984 September 19

  • ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു. 1984 സെപ്റ്റംബര്‍ 19-ന് കോണ്‍ഗ്രസ്സുകാര്‍
    കുത്തി കൊലപ്പെടുത്തി. പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന സഖാവായിരുന്നു. ഇതില്‍
    ക്ഷുഭിതരായ കോണ്‍ഗ്രസ് ഗുണ്ടകള്‍ മൂഴിമല അങ്ങാടിയില്‍ വച്ച് സഖാവിനെ
    കുത്തികൊലപ്പെടുത്തുകയായിരുന്നു.

  • രവി
  • 1982 March 24

  • പാടിച്ചിറ ടൗണില്‍ ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു പ്രവര്‍ത്തകനായിരുന്നു. 1982 മാര്‍ച്ച്
    24-ന് കോണ്‍ഗ്രസ്സും ഗുണ്ടകളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി. കര്‍ഷകതൊഴിലാളികളുടെ കൂലി
    പ്രശ്‌നത്തില്‍ ഇടപ്പെട്ടതിന്റെ വൈരാഗ്യം വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാക്കളെ
    കൊലപ്പെടുത്തുകയായിരുന്നു

  • ശശി
  • 1982 March 24

  • പാടിച്ചിറ ടൗണില്‍ ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു പ്രവര്‍ത്തകനായിരുന്നു. 1982 മാര്‍ച്ച്
    24-ന് കോണ്‍ഗ്രസ്സും ഗുണ്ടകളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി. കര്‍ഷകതൊഴിലാളികളുടെ കൂലി
    പ്രശ്‌നത്തില്‍ ഇടപ്പെട്ടതിന്റെ വൈരാഗ്യം വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാക്കളെ
    കൊലപ്പെടുത്തുകയായിരുന്നു.

  • വാസു
  • 1981 February 23

  • വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായ സിപിഐ അക്രമി സംഘം 1981 ഫെബ്രുവരി 23 ന്
    സഖാവിനെ വെട്ടി കൊലപ്പെടുത്തി.

  • മണി
  • 1981 February 23

  • വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായ സിപിഐ അക്രമി സംഘം 1981 ഫെബ്രുവരി 23 ന്
    സഖാവിനെ വെട്ടി കൊലപ്പെടുത്തി.

  • ഭരതന്‍
  • 1981 February 23

  • വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായ സിപിഐ അക്രമി സംഘം 1981 ഫെബ്രുവരി 23 ന് സഖാവിനെ വെട്ടി കൊലപ്പെടുത്തി.

  • എന്‍. ആര്‍. സെയ്ത് റിപ്പണ്‍
  • 1974 September 04

  • ഇന്ത്യന്‍ യൂണിയന്‍ ലീഗിന്റെ വളന്റിയര്‍ നേതാവായിരുന്ന എന്‍.ആര്‍.സെയ്ത് രാജിവെച്ച്
    പാര്‍ടിയില്‍ ചേര്‍ന്നു. 1974 സെപ്റ്റംബര്‍ 4-ന് ലീഗ് സംഘം അക്രമം നടത്തിയാണ് കൊലപ്പെ
    ടുത്തിയത്. പാര്‍ടി പ്രവര്‍ത്തകനായി തിളങ്ങി നില്‍ക്കവെയാണ് കൊലപാതകം നടത്തിയത്. വയനാട്
    ജില്ലയിലെ മേപ്പാടി റിപ്പണ്‍ എന്ന പ്രദേശത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറബി കോളേജ്
    നിര്‍മ്മാണം നടക്കുന്ന സമയത്താണ് ഈ കൊലപാതകം നടക്കുന്നത്. കോളേജ് നിര്‍മ്മാണത്തിന്
    നിര്‍ബന്ധപിരിവ് നടത്തിയപ്പോള്‍ പിരിവില്‍ സി.ഐ.,ടി.യു. പ്രവര്‍ത്തകര്‍ സഹരിക്കേണ്ടതില്ല എന്ന്
    തീരുമാനിച്ചു. റിലീഫിന്റെ പേരില്‍ കോളേജ് നിര്‍മ്മാണത്തിന്റെ യോഗം വിളിച്ചു ചേര്‍ത്തു. ആ
    യോഗത്തില്‍ നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റിന്റെ ക്ഷണപ്രകാരം സി.പി.ഐ(എം) പ്രവര്‍ത്തകരും യോഗത്തില്‍
    പങ്കെടുക്കാന്‍ ചെന്നു. നമ്മുടെ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെ കമ്മിറ്റിയില്‍
    സി.പി.ഐ(എം)കാര്‍ക്ക് എന്താണ് കാര്യം എന്നു ചോദിച്ച് അക്രമം നടത്തി വിടുകയായിരുന്നു. ഓടി
    രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ സഖാവിനെ എറിഞ്ഞുവീഴ്ത്തി കുത്തികൊലപ്പെടു
    ത്തുകയായിരുന്നു.

  • ടി. സി. മാത്യു. കാട്ടിക്കുളം
  • 1972 November 05

  • ആദിവാസികളുടെപട്ടിണിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍
    1972 നവംബര്‍ 5-ന് കാട്ടിക്കുളം ചേലൂരില്‍ വെച്ച് കോണ്‍ഗ്രസുകാര്‍ ഒളിഞ്ഞിരുന്ന് വെടിവെച്ച്
    കൊന്നു. ടി.സി.മാത്യു നോര്‍ത്ത് വയനാട് എസ്റ്റേറ്റ് തൊഴിലാളിയൂണിയന്‍ പ്രസിഡന്റും
    കുടിയേറ്റക്കാരുടെ നേതാവുമായിരുന്നു.
    അട്ടമല രക്തസാക്ഷികള്‍

കോഴിക്കോട്

  • സ. പി വി സത്യനാഥൻ
  • 2024 February 22

  • 2024 ഫെബ്രുവരി 22 നാണ് സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന സഖാവ് പി വി സത്യനാഥൻ കൊല്ലപ്പെട്ടത്. പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രമുറ്റത്ത് വെച്ചാണ് സ. സത്യനാഥനെ സാമൂഹ്യവിരുദ്ധനായ അക്രമി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പൊതുജനങ്ങളുടെയാകെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കൊപ്പം നിൽക്കുകയും പാർടിയുടെ വളർച്ചയ്‌ക്കായി പൊരുതുകയും ചെയ്‌ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാർടി പ്രവർത്തനുമായിരുന്നു സഖാവ് പി വി സത്യനാഥൻ. ക്ഷേത്രോത്സവത്തിനിടെ ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ അക്രമി അതിനിഷ്ഠൂരമായാണ് സഖാവ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത്.

  • സ: കെ.പി. രവീന്ദ്രന്‍
  • 2004 April 06

  • അമ്പലക്കുളങ്ങരയില്‍ ആയുധങ്ങളുമായി സി.പി.ഐ(എം) നെ ആക്രമിക്കാന്‍ എത്തിയ കുമാരന്‍ കൈയിലുണ്ടായിരുന്ന ബോംബ് പൊട്ടി മരണമടഞ്ഞ കേസില്‍ കുടുക്കി സഖാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2004 ഏപ്രില്‍ 6-ന് ജയിലിനുള്ളില്‍ വച്ച് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ: ഈന്തുള്ളതില്‍ വിനു
  • 2001 July 02

  • 2001 ജൂലൈ 2-ന് നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചാരണം അഴിച്ചുവിട്ടുകൊണ്ട് മുസ്ലീം ലീഗ്-എന്‍.ഡി.എഫ് ക്രിമിനലുകള്‍ കല്ലാച്ചി ടൗണില്‍ വച്ച് ടാക്‌സി ഡ്രൈവറും സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സഖാവിനെ വെട്ടിക്കൊന്നു.

  • സ: പി.വി. സന്തോഷ്
  • 2001 January 13

  • ചെക്യാട് മേഖലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തിയ കിരാത നടപടികളുടെ ഭാഗമായി 2001 ജനുവരി 13-ന് മുസ്ലീം ലീഗ് ക്രിമിനലുകള്‍ സഖാവിനെ കൊലപ്പെടുത്തി.

  • സ: തട്ടാറത്ത് ജയന്‍
  • 2000 July 06

  • 2000 ജൂലൈ 6-ന് തൂണേരി ഭാഗത്ത് മുസ്ലീം ലീഗ് ക്രിമിനലുകള്‍ പാര്‍ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും സഖാക്കളുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു. ഈ കിരാത നടപടിക്കെതിരെ പോരാടുന്നതിനിടയില്‍ സഖാവ് രക്തസാക്ഷിത്വം വരിച്ചു.

  • സ: ഇ.കെ. ബദറുദ്ദീന്‍
  • 1999 December 01

  • പുതുപ്പാടി, ഏലോക്കരയിലെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1999 ഡിസംബര്‍ 1-ന് വര്‍ഗീയശക്തികള്‍ കൊലപ്പെടുത്തി.

  • സ: കെ.എം. ബിജു (തെക്കേടത്ത് കടവ്)
  • 1999 May 30

  • അത്തോളിയില്‍നിന്ന് സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി വേളം തെക്കേടത്ത് കടവത്തുവച്ച് 1999 മെയ് 30-ന് ഒരു സംഘം ലീഗ് ഗുണ്ടകളാല്‍ സഖാവ് കൊല ചെയ്യപ്പെട്ടു.

  • സ: എം.കെ. സുകുമാരന്‍
  • 1999 May 25

  • 1999 മെയ് 25-ന് വളയം മേഖലയില്‍ ആര്‍.എസ്.എസ് ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിനെതിരായി നടത്തിയ പോരാട്ടത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ചു.

  • സ: മണ്ണിടത്ത് സജീഷ്
  • 1999 April 12

  • 1999 ഏപ്രില്‍ 12-ന് ബേപ്പൂരില്‍ ആര്‍.എസ്.എസ് സംഘം സഖാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.

  • സ: പി.കെ. രമേശന്‍
  • 1994 September 29

  • 1994 സെപ്റ്റംബര്‍ 29-ന് മടപ്പള്ളി കോളേജില്‍ വച്ച് ആര്‍.എസ്.എസുകാര്‍ അടിച്ചുകൊന്നു.

  • സ: പേരോത്ത് രാജീവന്‍
  • 1993 January 12

  • 1993 ജനുവരി 12-ന് ബി.ജെ.പി പ്രഖ്യാപിച്ച ബന്ദില്‍ മുസ്ലീങ്ങളുടെ കട അടപ്പിക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിന് സഖാവിനെ ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തി.

  • സ: ജോബി ആന്‍ഡ്രൂസ്
  • 1992 July 15

  • 1992 ജൂലൈ 15-ന് താമരശ്ശേരി ഹൈസ്‌കൂളില്‍ വച്ച് നടന്ന എസ്.എഫ്.ഐ ജാഥയെ എം.എസ്.എഫ്- കെ.എസ്.യുക്കാര്‍ ആക്രമിക്കുകയും തുടര്‍ന്ന് സഖാവിനെ എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.

  • സ: തയ്യില്‍ കുമാരന്‍
  • 1992 February 26

  • 1992 ഫെബ്രുവരി 26-ന് പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വച്ച് ലീഗുകാര്‍ വെട്ടിക്കൊന്നു.

  • സ: വിജു
  • 1989 August 26

  • പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്‌നത്തില്‍ ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ കര്‍ഷക കോണ്‍ഗ്രസ് വേങ്ങരി മണ്ഡലം പ്രസിഡന്റ് ശ്രീനിവാസന്‍ 1989 ആഗസ്റ്റ് 26-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

  • സ: വിജയന്‍
  • 1989 August 26

  • വോളണ്ടിയര്‍ ഓഫീസറായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്‌നത്തില്‍ പാര്‍ടി ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ 1989 ആഗസ്റ്റ് 26-ന് സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തി ക്കൊലപ്പെടുത്തി.

  • സ: മലയില്‍ സദാനന്ദന്‍
  • 1989 June 15

  • പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്ഥലം ഉടമയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷ്ണന്‍ 1989 ജൂണ്‍ 15-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി

  • സ: കുയിതേരി കുമാരന്‍
  • 1988 November 07

  • 1988 നവംബര്‍ 7-ന് കനിപ്പൊയ്യില്‍ പരിസരത്തുവച്ച് ലീഗ് വര്‍ഗീയവാദികള്‍ ഗൂഢാലോചന നടത്തി സഖാവിനെ കൊലപ്പെടുത്തി.

  • സ: കാപ്പുമ്മല്‍ ദിവാകരന്‍
  • 1988 October 21

  • 1988 ഒക്‌ടോബര്‍ 21-ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയയില്‍ കലാപം അഴിച്ചുവിട്ട് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

  • സ: എന്‍.പി. സജീവന്‍
  • 1988 October 21

  • 1988 ഒക്‌ടോബര്‍ 21-ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയയില്‍ കലാപം അഴിച്ചുവിട്ട് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

  • കെ.പി. മോഹനന്‍
  • 1988 March 15

  • 1988 മാര്‍ച്ച് 15-ന് നടന്ന ഭാരത ബന്ദ് ദിനത്തില്‍ എറണാകുളം ചേരാനെല്ലൂരില്‍ വച്ച് പൊടിമില്ല് ഉടമയായ കോണ്‍ഗ്രസ് നേതാവിന്റെ വെടിയേറ്റാണ് മരിക്കുന്നത്. കോടഞ്ചേരി സ്വദേശിയായ മോഹനന്‍ അച്ഛന്റെ വീടായ ചേരാനെല്ലൂരില്‍ താമസിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

  • ഇബ്രാഹിം
  • 1987 December 28

  • 1987 ഡിസംബര്‍ 28-ന് ആര്‍.എസ്.എസുകാര്‍ മേപ്പയൂര്‍ ടൗണില്‍വച്ച് കൊല ചെയ്തു.

  • സ: കോറോത്ത് ചന്ദ്രന്‍
  • 1985 November 29

  • പുറമേരി കെ.ആര്‍. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ യാത്രാപ്രശ്‌നത്തിന്റെ പേരില്‍ ബസ് ഉടമകളുടെ ധിക്കാരത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബസ് ക്ലീനര്‍ 1985 നവംബര്‍ 29-ന് സഖാവിനെ കൊലപ്പെടുത്തി.

  • സ: നീളംപറമ്പത്ത് കോരന്‍
  • 1985 November 05

  • 1985 നവംബര്‍ 5-ന് വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശത്തിനായുള്ള സമരത്തില്‍ മുസ്ലീം ലീഗ് പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി.

  • സ: പ്രദീപ്കുമാര്‍
  • 1981 July 13

  • എസ്.എഫ്.ഐ രക്തസാക്ഷിയായിരുന്നു. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1981 ജൂലൈ 13-ന് വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം ഉന്നയിച്ച് ബസ് തടയുകയും തുടര്‍ന്ന് ബസ് ശരീരത്തില്‍ കയറ്റി കൊലപ്പെടുത്തുകയും ചെയ്തു.

  • സ: വി.വി. കൃഷ്ണന്‍
  • 1980 August 22

  • തോട്ടക്കാട് മിച്ചഭൂമി സമരത്തിലെ ഉജ്ജ്വലനായ പോരാളിയും കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസ് ഗുണ്ടാസംഘം ഗൂഢാലോചന നടത്തി 1980 ആഗസ്റ്റ് 22-ന് ഓണത്തിന്റെ തലേദിവസം രാത്രി സഖാവിനെ കൊലപ്പെടുത്തി.

  • സ: പാപ്പച്ചന്‍
  • 1980 April 19

  • സഖാവ് കുറുമ്പനാട് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ഭാരവാഹിയും സി. പി.ഐ (എം) കുണ്ടുതോട് ബ്രാഞ്ച് മെമ്പറുമായിരുന്നു. ഒരു പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടയില്‍ 1980 ഏപ്രില്‍ 19-ന് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് കാപാലികര്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

  • സ: ജോസ് പോര്‍ക്കാട്ടില്‍
  • 1980 March 02

  • 1980 മാര്‍ച്ച് 2-ന് ആനക്കാംപൊയില്‍ മേലെ അങ്ങാടിയില്‍വച്ച് കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാവിനെ കുത്തിക്കൊന്നു.

  • സ: കെ.പി. ദാമു
  • 1979 October 29

  • 1979 ഒക്‌ടോബര്‍ 29-ന് വടകര സ്വദേശിയായ സ.കെ.പി.ദാമുവിനെ മലപ്പുറം ജില്ലയിലെ താനൂരില്‍വച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു.

  • സ: കടന്നപ്പുറത്ത് കുഞ്ഞിരാമന്‍
  • 1977 July 18

  • 1977 ജൂലൈ 18-ന് കോണ്‍ഗ്രസ്-സി.പി.ഐ ഗുണ്ടകള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

  • സ: ആലക്കല്‍ കുഞ്ഞിക്കണ്ണന്‍
  • 1974 March 01

  • കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന ജന്മികാവല്‍പ്പടയ്‌ക്കെതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി 1974 മാര്‍ച്ച് 1-ന് തോട്ടക്കാട് മിച്ചഭൂമിയില്‍ വച്ച് ഒരു വഞ്ചകന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചു.

  • സ: കോറമ്പത്ത് ദാമോദരക്കുറുപ്പ്
  • 1973 November 19

  • 1973 നവംബര്‍ 19 ന് പതിയാരക്കര റേഷന്‍ ഷോപ്പിലെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള ക്രമക്കേട് ചോദ്യം ചെയ്തതിന് സി.പി.ഐ-കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടിക്കൊന്നു.

  • സ: കെ.പി. കുഞ്ഞിരാമന്‍
  • 1973 October 30

  • ചെക്കന്‍ വിളിക്കും പെണ്ണ് വിളിക്കും എതിരായും മാന്യമായ കൂലി ചോദിച്ചതിന്റെയും പേരില്‍ മുസ്ലീം ലീഗ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്‌ടോബര്‍ 30-ന് രക്തസാക്ഷിത്വം വരിച്ചു.

  • സ: എ.വി.ഉമ്മന്‍
  • 1972 August 25

  • 1972 ആഗസ്റ്റ് 25-ന് പുതുപ്പാടി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ നിലമ്പൂരിലേക്ക് മാറ്റി. അവിടെവച്ച് ഐ.എന്‍.ടി.യു.സിക്കാര്‍ സംഘട്ടനത്തില്‍ കൊലപ്പെടുത്തി.

  • സ: വള്ളിക്കാട് വാസു
  • 1971 May 17

  • 1971 മെയ് 17-ന് വള്ളിക്കാട് കുടികിടപ്പ് സമരത്തില്‍ ലീഗുകാര്‍ കുത്തിക്കൊന്നു.

  • സ: അഹമ്മദ് മാസ്റ്റര്‍
  • 1969 October 16

  • സഖാവ് ഫിഷറീസ് മാപ്പിള സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1969 ഒക്‌ടോബര്‍ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുയോഗം കാണാനെത്തിയ അഹമ്മദ് മാസ്റ്ററെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.

  • സ: ഉണ്ണര
  • 1969 October 16

  • 1969 ഒക്‌ടോബര്‍ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഖാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.

  • സ: പി.പി. സുലൈമാന്‍
  • 1968 April 29

  • മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സഖാവിനെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ 1968 ഏപ്രില്‍ 29-ന് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  • സ: കെ. ചോയി
  • 1950 May 19

  • 1950 മെയ് 19-ന് കൂത്താളി സമരത്തിന്റെ ഭാഗമായി ഒളിവില്‍ കഴിയുകയായിരുന്ന സഖാവിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുകൊന്നു. വെടിവെപ്പില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് വെടിവച്ചു.

  • സ: ആര്‍. ചന്തു
  • 1950 February 23

  • 1950 ഫെബ്രുവരി 23-ന് സേലം ജയിലില്‍ നടന്ന മൃഗീയമായ മര്‍ദ്ദനത്തിന്റെ ഭാഗമായി മരിച്ചു.

  • സ: ഗോപാലന്‍കുട്ടി
  • 1950 February 11

  • 1950 ഫെബ്രുവരി 11-ന് സേലം ജയിലില്‍വച്ച് വെടിയേറ്റ് മരിച്ചു.

  • സ: മണ്ടോടി കണ്ണന്‍
  • 1949 March 04

  • കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ച് 4-ന് മരിച്ചു.

  • സ: കെ.കെ. രാമന്‍
  • 1948 July 05

  • പാര്‍ടി ജാഥ നടത്തിയതിന് സഖാവിനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അവിടെ നിന്നും സേലം ജയിലിലേക്ക് മാറ്റി. അവിടെ നടന്ന ക്രൂരമായ പീഡനത്തെത്തുടര്‍ന്ന്, യഥാസമയം ചികിത്സ ലഭിക്കാതെ 1948 ജൂലൈ 5-ന് ജയില്‍ ആശുപത്രിയില്‍ വച്ച് സഖാവ് മരണപ്പെട്ടു.

  • സ: പാറോള്ളതില്‍ കണാരന്‍
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: സി.കെ. രാഘൂട്ടി
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: അളവക്കല്‍ കൃഷ്ണന്‍
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: കെ.എം. ശങ്കരന്‍
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: മേനോന്‍ കണാരന്‍
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: സി.കെ. ചാത്തു
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: പുറവില്‍ കണാരന്‍
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: വി.പി. ഗോപാലന്‍
  • 1948 April 30

  • 1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  • സ: സി.ബി. ഷിബിന്‍
  • ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗമായ സഖാവിനെ മുസ്ലീം ലീഗ് അക്രമിസംഘം വെട്ടി കൊലപ്പെടുത്തി.

  • സ: കൊല്ലാച്ചേരി കുമാരന്‍
  • കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ചില്‍ മരിച്ചു.