രക്തസാക്ഷികൾ കേരള (4 )-

മലപ്പുറം

  • സ. പാറോല്‍ മുരളീധരന്‍
  • 2017 January 19

  • 2017 ജനുവരി 19-ന് ആര്‍.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായാണ് സഖാവ്

രക്തസാക്ഷിത്വം വരിച്ചത്.

  • സ. പള്ളിയേരി പ്രദീപന്‍ (തിരൂര്‍)
  • 2009 October 13

  • 2009 ഒക്ടോബര്‍ 13-ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.

  • സ. സുബ്രഹ്‌മണ്യന്‍
  • 2006 April 11

  • 2006 ഏപ്രില്‍ 11-ന് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്

ലീഗുകാര്‍ കൊലപ്പെടുത്തി.

  • സ. കോട്ടീരി നാരായണന്‍
  • 1988 May 06

  • പാര്‍ട്ടി മെമ്പര്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്. 1988 മെയ് 6 ന് ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി.

  • സ. ദാമു
  • 1979 October 29

  • 1979 ഒക്‌ടോബര്‍ 29 ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.

  • സ. മുഹമ്മദ് മുസ്തഫ
  • 1976 August 16

  • എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മണ്ണാര്‍ക്കാട് കോളേജില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് 1976 ആഗസ്റ്റ് 16-ന് ആശുപത്രിയില്‍വച്ച് മരിച്ചു.

  • സ. സെയ്താലി കട്ടുപ്പാറ
  • 1974 September 19

  • എസ്.എഫ്.ഐ പ്രവര്‍ത്തകന്‍. 1974 സെപ്തംബര്‍ 19-ന് പട്ടാമ്പി കോളേജില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി

  • സ. പൗലോസ്
  • 1969 November 28

  • പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. 1969 നവംബര്‍ 28 ന് ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി.

  • സ. കുഞ്ഞാലി
  • 1969 July 28

  • 1969 ജൂലായ് 28 ന് കോണ്‍ഗ്രസ്സുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. മുന്‍ എം.എല്‍.എ

ആയിരുന്നു. പാര്‍ടി മലപ്പുറം ഡി. സി മെമ്പറായിരുന്നു.

പാലക്കാട്

  • സ:ഷാജഹാൻ
  • 2022 August 14

  • 2022 ആഗസ്റ്റ് 14 രാത്രി സിപിഐ എം മരുതറോഡ് ലോക്കൽകമ്മിറ്റി അംഗമായിരുന്ന സഖാവ് ഷാജഹാനെ ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തി

  • സ: ആര്‍. വിജയന്‍
  • 2015 May 03

  • വടക്കഞ്ചേരി കണ്ണമ്പ്രയിലെ പാര്‍ടി കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ-ടാക്‌സി യൂണിയന്‍ യൂണിറ്റംഗവുമായ സ: വിജയനെ 2015 മെയ് 3-ന് ആര്‍.എസ്.എസ് അക്രമിസംഘം വെട്ടി കൊലപ്പെടുത്തി.

  • സ: പി. ഹംസ
  • 2013 November 22

  • വൈ.എഫ്.ഐ പ്രവര്‍ത്തകനും പാര്‍ടി അനുഭാവിയുമായ സഖാവിനെ 2013 നവംബര്‍ 22-ന് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.

  • സ: പി. നൂറുദ്ദീന്‍
  • 2013 November 22

  • വൈ.എഫ്.ഐ പ്രവര്‍ത്തകനും പാര്‍ടി അനുഭാവിയുമായ സഖാവിനെ 2013 നവംബര്‍ 22-ന് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.

  • സ: ദീപു
  • 2013 September 30

  • ഒറ്റപ്പാലത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സ: ദീപുവിനെ 2013 സെപ്റ്റംബര്‍ 30-ന് ആര്‍.എസ്.എസ് ക്രിമിനലുകള്‍ കുത്തി കൊലപ്പെടുത്തി.

  • സ: വിനീഷ്
  • 2012 April 08

  • ഡി.വൈ.എഫ്.ഐ പൂക്കോട്കാവ് വില്ലേജ് കമ്മിറ്റി അംഗം സ: വിനീഷ് 2012 ഏപ്രില്‍ 8-ന് ആര്‍.എസ്.എസ്-ബി.ജെ.പി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

  • സ. ഗോപാലകൃഷ്ണന്‍ മലമ്പുഴ
  • 2007 October 29

  • 1963 മലങ്കര പഞ്ചായത്തിലെ കടുക്കാംകുന്നത്ത് അപ്പുക്കുട്ടന്റേയും, തങ്കമ്മയുടേയും മകനായി ജനിച്ചു. 2007 ഒക്‌ടോബര്‍ 29 ന് ജന്മദേശത്ത് വെച്ച് ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിച്ച് സഹോദരപുത്രനായ സഖാവ് രവീന്ദ്രനുമൊത്ത് മടങ്ങുമ്പോള്‍ ആര്‍.എസ്.എസ്

ക്രിമിനലുകള്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി.

  • സ. രവീന്ദ്രന്‍
  • 2007 October 29

  • 1972 ല്‍ ജനിച്ചു. അമ്മ യശോദയും, അച്ഛന്‍ ദാമോദരനുമായിരുന്നു. 2007 ഒക്‌ടോബര്‍ 29 ന് സ. ഗോപാലകൃഷ്ണനുമൊന്നിച്ചു യാത്ര ചെയ്യുമ്പോഴാണ് സ.രവീന്ദ്രനേയും ആര്‍.എസ്.എസ് കാപാലികര്‍ മാരകമായി വെട്ടി വീഴ്ത്തിയത്. ഏതാണ്ട് 10 മണിക്കൂര്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരണവുമായി മല്ലിട്ട് രവീന്ദ്രന്‍ ഒക്‌ടോബര്‍ 30 ന് രക്തസാക്ഷിയായി.

  • സ. സോമന്‍
  • 2005 September 28

  • 2005 സെപ്തംബര്‍ 28 ന് അഞ്ച് മൂര്‍ത്തി മംഗലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആഹ്ലാദപ്രകടനം നടത്തിവരുമ്പോള്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊലപ്പെടുത്തി

  • സ. ബിജു
  • 2005 April 06

  • 2005 ഏപ്രില്‍ 6 ന് സാമൂഹ്യവിരുദ്ധ ഗുണ്ടാ സംഘം കൊലപ്പെടുത്തി. തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പ്രദേശത്തായിരുന്നു ഇത്.

  • സ. ഇബ്രാഹീം മണ്ണാരപ്പറമ്പ്
  • 2005 March 13

  • പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 2005 മാര്‍ച്ച് 13 ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.

  • സ. സഹദേവന്‍
  • 2005 January 20

  • പുതുപ്പരിയാരം പഞ്ചായത്തിലെ നൊച്ചിപ്പുള്ളിയില്‍ വെച്ച് 2005 ജനുവരി 20 ന് ആര്‍.എസ്.എസുകാരുടെ വെട്ടേറ്റ് മരിച്ചു. അച്ഛന്‍ ചിന്നന്‍, അമ്മ മാധവി.

  • സ. സുകുമാരന്‍
  • 2004 September 27

  • കൊഴിഞ്ഞാമ്പാറയിലെ കുളകൗണ്ടന്‍ചള്ളയിലെ പ്രമുഖ കൃഷിക്കാരനും കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്ന സ. സുകുമാരന്‍ 2004 സെപ്തംബര്‍ 27 ന് സ്വന്തം വീട്ടുമുറ്റത്ത് ബൈക്കില്‍ വന്നിറങ്ങുമ്പോള്‍ പതിയിരുന്ന ആര്‍.എസ്.എസ് - ബി.ജെ.പി അക്രമികള്‍ വെട്ടിയും, കുത്തിയും കൊലപ്പെടുത്തി. സഖാവിന് ഭാര്യയും ഒരു മകനും ഉണ്ട്.

  • സ. അബ്ദുള്‍ ഗഫൂര്‍
  • 2000 December 11

  • ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജോ.സെക്രട്ടറിയുമായിരുന്ന സഖാവിനെ 2000 ഡിസംബര്‍ 11 ന് ലീഗ് - എന്‍.ഡി.എഫ് ഗുണ്ടകള്‍ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തി.

  • സ. പുത്തന്‍പാടം വിജയന്‍
  • 2000 July 10

  • 2000 ജൂലായ് 10 ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ വീടിന് സമീപം വെച്ച് ആര്‍.എസ്.എസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

  • സ. പി. ജയകൃഷ്ണന്‍
  • 1994 March 07

  • പാര്‍ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന സ.ജയകൃഷ്ണനെ 1994 മാര്‍ച്ച് 7 ന് പാര്‍ടി ജനറല്‍ ബോഡി നടത്താന്‍ പോയി വരുമ്പോള്‍ അയിലൂരില്‍ വെച്ച് വാഹനത്തില്‍ പിന്തുടര്‍ന്ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

  • സ. പനങ്ങാട്ടിരി ചന്ദ്രന്‍
  • 1994 March 07

  • 1994 മാര്‍ച്ച് 7 ന് പാര്‍ടി ജനറല്‍ ബോഡി കഴിഞ്ഞ് സ. ജയകൃഷ്ണനോടൊപ്പം വരുമ്പോള്‍ സഖാവിനെ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ട്. സഖാവിന് മക്കള്‍ ഇല്ല.

  • സ. കെ.വി. രവി
  • 1993 June 22

  • കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാടുള്ള സ. കെ.വി. രവിയെ ബ്രാഞ്ച് യോഗം കഴിഞ്ഞ് വരുമ്പോള്‍ 1993 ജൂണ്‍ 22ന് കോണ്‍ഗ്രസ്സിന്റെ ക്രിമിനലുകള്‍ ഓടിച്ചിട്ട് വെട്ടിവീഴ്ത്തി കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ചെളിക്കണ്ടത്തില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയാണുണ്ടായ

ത്. അമ്മയും, ഒരു സഹോദരനും, മൂന്ന് സഹോദരിമാരും ഉണ്ട്.

  • സ. ഹരിദാസ്
  • 1993 April 14

  • പൊറ്റശ്ശേരി ലോക്കല്‍ കമ്മിറ്റി പരിധിയിലെ ചുമട്ട് തൊഴിലാളിയായിരുന്ന സഖാവിനെ 1993 ഏപ്രില്‍ 14 ന് പകല്‍ സമയത്ത് ആര്‍.എസ്.എസ് - ബി.ജെ.പി ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

  • സ. വി.കെ. ജെയിംസ്
  • 1992 September 08

  • 1992 സെപ്തംബര്‍ 8 ന് കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ സഖാവിനെ ഇലക്ട്രിക്ക് ഷോക്ക് ഏല്‍പ്പിച്ച് കൊലപ്പെടുത്തി. ഉച്ചക്ക് 2 മണിക്ക് സഖാവ് വരുന്നതറിഞ്ഞ് കിഴക്കഞ്ചേരിയിലെ സ്ഥലത്ത് വെച്ചാണ് കൊലപ്പെടുത്തിയത്.

  • സ. വീഴ്‌ലി ചന്ദ്രന്‍
  • 1992 March 29

  • 1992 മാര്‍ച്ച് 29 ന് സ്ഥലത്തെ ധനാഢ്യരും, വേട്ടപ്പട്ടികളെപ്പോലും വളര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുമായ തടിക്കുളങ്ങര ജോര്‍ജ്ജ്, സഹോദരന്‍ ജോക്കബ്ബ് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ അക്രമങ്ങളേയും, തൊഴിലാളി ദ്രോഹ നടപടികളേയും ചോദ്യം ചെയ്തതിന്റെ പേരില്‍ സഖാവിനെ പല്ലു വേദനയ്ക്ക് ഗുളിക വാങ്ങാന്‍ പോയ അവസരത്തില്‍ പട്ടികളെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ മരണപ്പെട്ടു. അമ്മ നാണിയും, ഭാര്യ വിജയയുമാണ്. രണ്ട് മക്കളുണ്ട്.

  • സ. ശിവന്‍
  • 1991 October 12

  • സഖാവിന്റെ നേതൃപാടവത്തില്‍ അസൂയപൂണ്ട് ആര്‍.എസ്.എസ് ക്രിമിനലുകള്‍ 1991 ഒക്‌ടോബര്‍ 12 ന് സഖാവിനെ പിന്തുടര്‍ന്നു വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

  • സ. കുഞ്ഞുവെളുത്തിര
  • 1991 January 11

  • കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ സഖാവിനെ 1991 ജനുവരി 11 ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ് - ബി.ജെ.പി ഗുണ്ടകള്‍ കൊലപ്പെടുത്തി.

  • സ. പി. അയ്യപ്പന്‍ ഞാങ്ങാട്ടിരി
  • 1990 June 20

  • 1990 ജൂണ്‍ 20 ന് തൊഴില്‍ സമരത്തില്‍ ഐ.എന്‍.ടി.യു.സി കാര്‍ കുത്തിക്കൊലപ്പെടുത്തി. ഭാര്യ അംബിക, ഒരു മകനും, ഒരു മകളും ഉണ്ട്.

  • സ. എം. രാജന്‍
  • 1988 September 01

  • പാര്‍ടിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികളുടെ മനപ്പൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1988 സെപ്തംബര്‍ 1 ന് തൊഴില്‍ തര്‍ക്കവുമായ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സഖാവിനെ ആര്‍.എസ്.എസ് - ബി.ജെ.പി അക്രമി സംഘം കൊലപ്പെടുത്തി.

  • സ. ബോബന്‍
  • 1988 January 23

  • 1988 ജനുവരി 23 ന് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി. മംഗലം ഡാം ലോക്കല്‍

കമ്മിറ്റിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനു മുന്നില്‍ വെച്ച് കുത്തിയും, വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ഭാര്യയും മക്കളുമുണ്ട്.

  • സ. ചന്ദ്രന്‍ അട്ടപ്പള്ളം
  • 1987 September 28

  • 1987 സെപ്തംബര്‍ 28 ന് ആര്‍.എസ്.എസിന്റെ ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി. ഭാര്യയും, നാലു മക്കളുമുണ്ട്.

  • സ. നാരായണന്‍ അട്ടപ്പള്ളം
  • 1987 September 28

  • 1987 സെപ്തംബര്‍ 28 ന് സഖാവ് ചന്ദ്രനോടൊപ്പം സ. നാരായണനേയും ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊലപ്പെടുത്തി. സഖാവിന് ഭാര്യയും, രണ്ട് മക്കളുമുണ്ട്.

  • സ. സ്വാമിനാഥന്‍
  • 1987 March 16

  • 1987 മാര്‍ച്ച് 16-ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ഒറ്റപ്പാലം ചുനങ്ങാട്

സ്വദേശിയാണ്.

  • സ. വി.വി. മാത്യൂ
  • 1986 April 16

  • 1986 ഏപ്രില്‍ മാസം 16 ന് കോണ്‍ഗ്രസ്സിന്റെ മുതലാളി നക്‌സലിനെ ഉപയോഗിച്ചാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  • സ. മണിയന്‍
  • 1986 February 11

  • 1986 ഫെബ്രുവരി 11 ന് കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാട് പ്രദേശത്തെ സ.മണിയനെ ആര്‍.എസ്.എസുകാര്‍ പതിയിരുന്ന് കൊലപ്പെടുത്തി. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ഇതില്‍ ഒരാള്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

  • സ. ശിവരാമന്‍
  • 1984 August 30

  • 1984 ആഗസ്റ്റ് 30 ന് സഖാവിനെ സി.പി.ഐക്കാര്‍ കൊലപ്പെടുത്തുകയുണ്ടായി. ഭാര്യയും ഒരു മകനുമുണ്ട്.

  • സ. സദാനന്ദന്‍
  • 1983 March 06

  • 1983 മാര്‍ച്ച് 6 ന് ബി.ജെ.പി - ആര്‍.എസ്.എസ് കാപാലികര്‍ സഖാവിനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അച്ഛനും, അമ്മയും മരണപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

  • സ. മുഹമ്മദുണ്ണി
  • 1981 December 21

  • 1981 ഡിസംബര്‍ 21 ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  • സ. പി.കെ. രാജന്‍
  • 1978 February 24

  • തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്ന സഖാവിനെ 1978 ഫെബ്രുവരി 24 ന് കെ.എസ്.യു ഗുണ്ടകള്‍ കൊലപ്പെടുത്തി.

  • സ. വേലായുധന്‍
  • 1976 September 19

  • 1976 സെപ്റ്റംബര്‍ 19-ന് കൊടുവായൂര്‍ സ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവിന്റെ നേതൃത്വപാടവത്തില്‍ വിറളി പൂണ്ട് ആര്‍.എസ്.എസ് ഗുണ്ടകള്‍ സ്‌കൂളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. വര്‍ഷങ്ങളോളം മരണത്തെ മുഖാമുഖം കണ്ടാണ് സഖാവ് ധീരരക്തസാക്ഷിയായത്. അച്ഛനും, അമ്മയും അടുത്ത കാലത്ത് മരണപ്പെട്ടു.

  • സ. എം.കെ അപ്പുക്കുട്ടന്‍
  • 1974 January 24

  • 1974 ജനുവരി 24 ന് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ കിഴക്കഞ്ചേരിയിലെ മൂലങ്കോട് കോണ്‍ഗ്രസ് ഓഫീസിനു മുന്നിലിട്ട് വെട്ടിയും, കുത്തിയും കൊലപ്പെടുത്തി.

  • സ. കൃഷ്ണനുണ്ണി
  • 1973 September 27

  • 1973 സെപ്തംബര്‍ 27 ന് നല്ലേപ്പള്ളി പഞ്ചായത്തില്‍ മണവാളന്‍പിള്ള എന്ന കര്‍ഷകന്റെ കളത്തില്‍ ആറിലൊന്നു പതമ്പിനും കൂലിക്കും വേണ്ടി കര്‍ഷകതൊഴിലാളി സമരം നടന്നു. സ.കൃഷ്ണനുണ്ണിയെ അരണ്ടപ്പള്ളം ശിവരാമകൃഷ്ണനും മറ്റ് മൂന്നുപേരും കാറില്‍ വന്നിറങ്ങി വെടിവച്ചും, വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

  • സ. സെയ്താലിക്കുട്ടി
  • 1970 May 04

  • 1970 മെയ് നാലിന് ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ ചെള്ളി എന്ന പട്ടികവിഭാഗത്തില്‍പെട്ട ആളുടെ ഭൂമി സംരക്ഷിക്കാന്‍ നടത്തിയ സമരത്തില്‍ ജന്മിഗുണ്ടകളുടെ മര്‍ദ്ദനം മൂലം രക്തസാക്ഷിയായി. ഭാര്യ ആമിനുമ്മ, രണ്ട് മക്കളുണ്ട്.

  • സ. ടി. ഭാസ്‌കരന്‍
  • 1970 March 03

  • പാലക്കാട് വിക്‌ടോറിയാ കോളേജിലെ ജീവനക്കാരനായിരുന്ന സഖാവിനെ 1970 മാര്‍ച്ച് 3 ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലക്കത്തിക്ക് ഇരയാക്കി.