Udf സർക്കാരിൻ്റെ കാലത്ത് കോൺഗ്രസുകാരെ ജയിലിൽ തിരുകി കയറ്റാൻ mla മാരും ,കോൺഗ്രസ് നേതാക്കളും എഴുതിയ കത്ത് പുറത്ത്

ജയിൽ ഭരിച്ചിരുന്നത് കോൺഗ്രസുകാർ ,
UDF സർക്കാരിൻ്റെ കാലത്ത് കോൺഗ്രസുകാരെ ജയിലിൽ തിരുകി കയറ്റാൻ MLA മാരും ,കോൺഗ്രസ് നേതാക്കളും എഴുതിയ കത്ത് പുറത്ത്

തിരുവനന്തപുരം കോർപ്പറേഷനിലെ വ്യാജ കത്ത് ഉയർത്തി അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷത്തിന് വൻ തിരിച്ചടി . UDF സർക്കാരിൻ്റെ കാലത്ത് കോൺഗ്രസുകാരെ ജയിലിൽ തിരുകി കയറ്റാൻ MLA മാരും ,കോൺഗ്രസ് നേതാക്കളും എഴുതിയ കത്ത് പുറത്ത് വിട്ട് തദ്ദേശ മന്ത്രി എം.ബി രാജേഷ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമപ്രകാരം നടക്കേണ്ട നിയമനങ്ങളിലാണ് കോൺഗ്രസ് നേതാക്കളും മന്ത്രിമാരും എംഎൽഎമാരും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സ്വന്തം കൈപ്പടയിൽ ലെറ്റർ ഹെഡിൽ ശുപാർശ കത്ത് നൽകിയത്. തിരുവനന്തപുരം സെൻ‌ട്രൽ ജയിലിലെ മെയിൽ വാർഡൻ തസ്തികയിലേക്കാണ് പിൻവാതിൽ നിയമനത്തിനായി കത്ത് നൽകുകയും ഉമ്മൻചാണ്ടി അത്തരം നിയമനങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്തത്. മുൻ സ്പീക്കർ സ്പീക്കർ എൻ. ശക്തൻ, ആർ. ഡി. ജോൺ ബ്രൈറ്റ് എന്ന ആൾക്ക് തിരുവനന്തപുരം സെൻട്രൽ ജയ്ലിൽ മെയിൽ വാർഡൻ നിയമനം നേടിക്കൊടുത്തതിന്റെ ഒറിജിനൽ ശുപാർശ കത്ത് പുറത്ത് വന്നു .ഇപ്പോൾ സഭയിൽ ഇല്ലാത്ത മൂന്ന് മുൻ കോൺഗ്രസ് എം എൽ എമാർ സ്വന്തം കൈപ്പടയിലെഴുതിയ ശുപാർശ കത്തുകളും പുറത്ത് വന്നിട്ടുണ്ട്. . എ. ടി. ജോർജ്, എം. എ. വാഹിദ്, പാലോട് രവി എന്നീ മൂൻ എം എൽ എ മാരാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സെൻട്രൽ ജയിൽ വാർഡൻ നിയമനത്തിന് സ്വന്തക്കാരെ തിരുകി കയറ്റാൻ ശുപാർശ കത്ത് നൽകിയവർ. പാലോട് രവിയുടെ ശുപാർശ പ്രകാരം എം. ഹുസൈൻ, എ. ടി. ‍ജോർജിന്റെ ശുപാർശ പ്രകാരം പ്രവീൺ രാജ് ജെ. എൽ, എം. എ വാഹിദിന്റെ ശുപാർശ പ്രകാരം എം. മനോജ് എന്നിവരാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് നിയമനം അട്ടിമറിച്ച ജോലി തരപ്പെടുത്തിയവർ. പാലോട് രവി ഒരേ സമയം നിരവധി ആളുകൾക്ക് ജയിൽ വാർഡൽ തസ്തികയിലേക്ക് ശുപാർശ കത്ത് നൽകിയിട്ടുണ്ട്. അതിൽ എസ്. സുരേഷ് എന്ന ആളും സെൻട്രൽ ജയിലിൽ പിൻവാതിലിലൂടെ വാർഡൻ നിയമനം നേടിയെടുത്തു. അന്നത്തെ മന്ത്രി ഷിബു ബേബി ജോണിന് വേണ്ടി അദ്ദേഹത്തിന്റെ അഡീഷണൽ പിഎസ് കെ. എസ്. സനൽ കുമാർ ഒരു കുഞ്ഞ് തുണ്ട് പേപ്പറിൽ രണ്ട് പേർക്ക് വേണ്ടി ഒരു ശുപാശ കത്ത് ഉമ്മൻ ചാണ്ടിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ‌. കെ. രാധാകൃഷ്ണന് നൽകുകയുണ്ടായായി. ആർ. കെ. ചേട്ടാ, എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഒരു കുഞ്ഞ് തുണ്ട് കടലാസ് ഉമ്മൻ ചാണ്ടിയുടെ ഒഫീസിലേക്ക് നൽകിയത്. അജീഷ്ദാസ് , ഗോപകുമാർ എന്നിവർ മന്ത്രിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് നടന്ന് കിട്ടാൻ അഭ്യാർത്ഥന എന്നാണ് കുറിപ്പിലെ വാചകങ്ങൾ. ഉമ്മൻ ചാണ്ടി അതിൽ അജീഷ് ദാസിന് ജയിൽ വാർഡൻ നിയമനം നൽകി. കേരള എൻ.ജി.ഒ അസോസിയേഷൻ നേതാവ് കോട്ടാത്തല മോഹനൻ, സ്റ്റേറ്റ് കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അയച്ച ശുപാർശ കത്തും പുറത്ത് വന്നു. സോണി എസ്. പി. എന്ന ആൾക്ക് ജയിൽ വാർഡനായി നിയമനം നൽകണമെന്ന ആവശ്യമായിരുന്നു ഈ കത്തിൽ. ആ ശുപാർശയും അംഗീകരിച്ച് പിൻവാതിലിലൂടെ സോണി ജയിൽ വാർഡനായി.മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. എസ്. സുരേഷ് കുമാർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന വാസുദേല ശർമ്മയ്ക്ക് അയച്ച കത്തും പുറത്തായി . വെള്ളനാട് സ്വദേശിയായ അനിഷ് ആർ. എസിനെ ജയിൽ വാർഡനായി നിയമിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. അതും ഉമ്മൻ ചാണ്ടി അംഗീകരിച്ച് കൊടുത്തു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖാന്തരം നടക്കേണ്ട നിയമനങ്ങളായിരുന്നു ഇത്. അർഹതയുള്ളവരെ പുറത്താക്കിയാണ് 2012ൽ ഈ പിൻവാതിൽ നിയമനങ്ങൾ നടന്നത് .

G SURESHKUMAR FOR ANEESH.pdf (2.0 MB)
M JEROME FOR A HUSSAIN.pdf (1.6 MB)
PT THOMAS FOR ARUN.pdf (136.4 KB)
PC VISHNUNADH FOR ARUN JOSEPH.pdf (138.1 KB)
JOY MALIYEKKAL FOR ARUN.pdf (145.5 KB)
JOSE PERUMBILLIKKUNNEL FOR ARUN.pdf (105.2 KB)
KM PAREETH FOR ARUN.pdf (154.1 KB)
JOSEPH VAZHAKKAN (1).pdf (256.5 KB)
KP DHANAPALAN FOR KN JOY.pdf (166.0 KB)
KC VENUGOPAL FOR SHAFEEK RAHMAN (2).pdf (152.4 KB)
TN PRATHAPAN FOR JOPHY (1).pdf (234.7 KB)