കഴിഞ്ഞ സർക്കാരിന്റെ കാലത്ത് UDF ഉയർത്തിയ ആരോപണത്തിന് മറുപടി
യുഡിഎഫ് സർക്കാരിൽ ഉണ്ടായിരുന്നത് 623 പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾ; 623 നേക്കാൾ വലുതോ 478
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംകൂടി യുഡിഎഫ് കാലത്തുണ്ടായിരുന്നത് 623 പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളാണ് . ഉമ്മൻചാണ്ടി 2015 ജൂൺ എട്ടിന് നിയമസഭയിൽ രേഖാമൂലം മറുപടിയാണിത്.
എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംകൂടി ആകെയുള്ളത് 478 അംഗങ്ങളാണ്. ഇക്കാര്യം 2019 ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.
യുഡിഎഫ് കാലത്തെ അപേക്ഷിച്ച് പേഴ്‌സണൽ സ്‌റ്റാഫിൽ 145 പേരുടെ കുറവ്. ഇതുവഴിമാത്രം പ്രതിവർഷം പത്ത് കോടിരൂപയാണ് ലാഭിക്കാനായത്.
ഇക്കാര്യം മറച്ചുവച്ചാണ് പേഴ്‌സണൽ സ്‌റ്റാഫ് നിയമനത്തിൽ എൽഡിഎഫ് സർക്കാർ അധികച്ചെലവ് വരുത്തുകയാണെന്ന ആസൂത്രിത പ്രചാരണം.
എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണെങ്കിൽപോലും 500 പേരെ നിയമിക്കാം.
മുഖ്യമന്ത്രി ഉൾപ്പെടെ എട്ടു മന്ത്രിമാർക്കുമാത്രമാണ് 25 വീതം സ്‌റ്റാഫ് ഉണ്ടായിരുന്നത്.
ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 25 പേരെയും നിയമിച്ചു. ഇതിൽ 10 പേർ ഗസറ്റഡ് തസ്‌തികയിലുള്ളവരും. മുഖ്യമന്ത്രിയുടെ ഉപദേശകരിൽ രണ്ടുപേർ മാത്രമാണ് ശമ്പളം പറ്റുന്നത്. മന്ത്രിമാർക്ക് പുറമെ മൂന്ന് പേർക്കാണ് ക്യാബിനറ്റ് പദവി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ മന്ത്രിമാർ 21. പുറമെ ചീഫ് വിപ്പും.
സ്വന്തം സ്‌റ്റാഫിൽ 32 പേരെ വരെ നിയമിച്ച യുഡിഎഫ് മന്ത്രിമാരുണ്ടായിരുന്നു. പാചകത്തിന് മാത്രമായി നിയമിച്ചത് 61 പേരെയാണ് .