മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍ നാടന്‍ മൂന്നാര്‍ ചിന്നക്കനാലില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ബിനാമി ഇടപാടിലൂടെയും ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചും സ്വന്തമാക്കിയ വിവരങ്ങള്‍ പുറത്ത്.
തട്ടിപ്പിന്‍റെയും നികുതി വെട്ടിപ്പിന്റെയും വിശദ വിവരങ്ങള്‍ ചുവടെ
തട്ടിപ്പിന്‍റെയും നികുതി വെട്ടിപ്പിന്റെയും വിശദ വിവരങ്ങള്‍ ചുവടെ
ഭൂമി ഇടപാടിലൂടെ അടിമുടി ക്രമക്കേടുകളും നികുതി വെട്ടിപ്പുമാണ് കുഴല്‍നാടന്‍ നടത്തിയത്.
18/3/2021 ന് 561/21 നമ്പര്‍ പ്രകാരമുള്ള ആധാരം, ഇടുക്കി രാജുകുമാരി സബ് രജിസ്ട്രാര്‍ മാത്യു കുഴല്‍നാടന്‍റെയും കൂട്ടു കക്ഷികളുടെയും പേരില്‍ 1,92,60,000/- രൂപയ്ക്ക് രജിസ്ട്രര്‍ ചെയ്തു. ഈ വസ്തുവിനും 4000 ചതുരശ്ര അടി കെട്ടിടത്തിനും മൂന്ന് കോടി അമ്പത് ലക്ഷം രൂപ വിലയുണ്ടെന്ന് 19/3/2021ല്‍ ഇലക്ഷന്‍ കമ്മീഷന് മുമ്പാകെ നല്‍കിയ 7ബി പ്രകാരമുള്ള സത്യവാങ്മൂലത്തില്‍ കുഴല്‍നാടന്‍ വ്യക്തമാക്കുന്നുണ്ട് .എന്നാല്‍ ഈ വസ്തുവിന് ഏതാണ്ട് ആറ് കോടിയോളം രൂപ വിപണി മുല്യം ഉള്ളതാണ്.
ഇവിടെ മാത്യുകുഴല്‍നാടനെ സഹായിക്കാനായി സബ്രജിസ്ട്രാര്‍ കൃത്യമായി സ്ഥലപരിശോധന നടത്താതെ 15,40,800/- രൂപ മുദ്ര വില ചുമത്തി 1,92,60,000/- രൂപയ്ക്ക് രജിസ്ട്രര്‍ ചെയ്ത് നല്‍കിയത് വഴി സര്‍ക്കാരില്‍ അടക്കേണ്ട യഥാര്‍ത്ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും നഷ്ടമാക്കി.
മാത്രമല്ല, യഥാര്‍ത്ഥ വില മറച്ചു വെച്ച് ഫെയര്‍വാല്യു വിലയ്ക്ക് ആധാരം രജിസ്ട്രര്‍ ചെയ്തത് വഴി കുഴല്‍നാടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനധികൃതമായി സ്വാധീനിച്ച് തട്ടിപ്പിന് പങ്കാളികളാക്കുകയും ചെയ്തു.
ഈ ഭൂമി ഇടപാടില്‍ ആറുപത് ലക്ഷത്തോളം രൂപയാണ് കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയത്.
കൂടാതെ 1,92,60,000/- രൂപയ്ക്ക് രജിസ്ട്രര്‍ ചെയ്ത ഭൂമിക്ക് മൂന്ന് കോടി അമ്പത് ലക്ഷം രുപയാണ് വില എന്ന തരത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു.
കെട്ടിടം ഉള്ള കാര്യം മറച്ചുവെച്ചാണ് ഭൂമി രജിസ്ട്രേഷന്‍ നടത്തിയത്.
മാത്രമല്ല അനുമതിയില്ലാതെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം ആധാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രജിസ്ട്രഷന് തടസ്സമാകുമെന്ന വിവരം മനസിലാക്കിയാണ് കുഴല്‍നാടന്‍ അത് മറച്ചുവെച്ചത്.
ഇവിടെ രണ്ട് ക്രമക്കേടാണ് പ്രത്യക്ഷത്തില്‍ നടത്തിയത്.
ഒന്നാമതായി ആറ് കോടി വില വരുന്ന വസ്തുവും ആഡംബര റിസോര്‍ട്ടും കേവലം 1,92,60,000/- രൂപയ്ക്കാണ് രജിസ്ട്രര്‍ ചെയ്ത് കൈക്കലാക്കി.
വിലകുറച്ച് കാട്ടിയതോടുകൂടി ആ വിലക്കുള്ള ഭൂനികുതി മാത്രമാണ് കുഴല്‍നാടന്‍ സര്‍ക്കാരിലേക്ക് ഒടുക്കിയത്.
എന്നാല്‍ 1,92,60,000/- രൂപയ്ക്ക് രജിസ്ട്രര്‍ ചെയ്ത വസ്തുവിന് മൂന്ന് കോടി അന്‍പത് ലക്ഷം രൂപ വിലയുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണ് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു.
ഇതിലൂടെ അറുപത് ലക്ഷം രൂപ നികുതി വെട്ടിക്കുകയും രജിസ്ട്രര്‍ ചെയ്ത തുകയില്‍ നിന്ന് ഇരട്ടിയോളം വില വസ്തുവിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വത്ത് വിവരങ്ങളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.
ഇത്തരത്തില്‍ ഗുരുതരമായ നികുതി വെട്ടിപ്പും വ്യാജ വിവരങ്ങള്‍ അതിനായി രേഖപ്പെടുത്തുകയും ചെയ്തു എന്ന ക്രമക്കേടാണ് കുഴല്‍നാടന്‍ നടത്തിയിരിക്കുന്നത്.പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചിന്നക്കനാലില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടിന് നിയമസാധുത തേടാനും കുഴല്‍നാടന്‍റെ വഴിവിട്ട ശ്രമം
1/4/2023ല്‍ മാത്യു കുഴല്‍നാടനും രണ്ടും മൂന്നും കക്ഷികളായ ടോണി സാബുവും ടോം സാബുവും ചേര്‍ന്ന് ദേവികുളം താലൂക്ക് തഹസില്‍ദാര്‍ക്ക് ഒരു അപേക്ഷ നല്‍കുന്നു.
ചിന്നക്കനാല്‍ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ സ്ഥിര താമസക്കരനാണ്, സര്‍വ്വേ നമ്പര്‍ 34/1-12-2 പ്രകാരമുള്ള 22 ആര്‍ ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിലേക്ക് എന്‍ഒസി നല്‍കണമെന്നാണ് അപേക്ഷ.
മാത്യു കുഴല്‍നാടനാണ് അപേക്ഷയില്‍ ഒന്നാമതായി ഒപ്പ് വെച്ചിരിക്കുന്നത്.
മേല്‍പറഞ്ഞ ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിന് അനുമതി തേടിയുള്ള അപേക്ഷയാണ് മൂവരും ചേര്‍ന്ന് നല്‍കിയത്.
എന്നാല്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍, ഈ സ്ഥലത്ത് പത്ത് വര്‍ഷം പഴക്കമുള്ള 83.7 സ്ക്വയര്‍ മീറ്റര്‍ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ ഉണ്ടെന്ന് ദേവികുളം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു.
ഈ സ്ഥലത്ത് നിലവില്‍ കെട്ടിടമുള്ളത് മറച്ച് വെച്ച് പുതുതായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടിയത്, അനധികൃതമായി പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് നിയമ സാധൂകരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
അതിലൂടെ മേല്‍ ഭൂമിയിലെ ആഡംബര റിസോര്‍ട്ടിന് കെട്ടിട നമ്പര്‍ കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യവും ഉണ്ടായിരുന്നു.
ഇതിനായി ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ എന്നിവരെ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തകന്‍ എന്ന തന്‍റെ ഔദേയാഗിക പദവി ദുരുപയോഗം ചെയ്ത് സ്വാധീനിച്ചു.
ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് ജെ പത്ത് വര്‍ഷം പഴക്കമുള്ള അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാതെ കുഴല്‍ നാടനെ സഹായിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുകയും ചെയ്തു.
അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കുന്നതിന് പകരം നിലവിലുള്ള കെട്ടിടത്തിന് എന്‍.ഒ.സി അനുവദിക്കാവുന്നതാണെന്ന് ഉടുമ്പഞ്ചോല ലാന്‍റ് റവന്യൂ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക വഴി ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സുനില്‍ കെ പോളും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുകയും കുഴല്‍നാടനെ വഴിവിട്ട് സഹായിക്കുകയും ചെയ്തു.
ഒപ്പും വ്യാജം
കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടി ദേവികുളം തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ മാത്യു കുഴല്‍നാടന്‍ വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്.
അപേക്ഷയിലെ ഒപ്പും കുഴല്‍നാടന്‍ തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ
ഒപ്പും വ്യത്യസ്തമാണ്.
കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഏതെങ്കിലും തരത്തില്‍ പുറത്തായാല്‍ താനല്ല ഒപ്പിട്ടത് എന്ന് സ്ഥാപിക്കുക എന്ന ലക്ഷ്യമാണോ വ്യാജ ഒപ്പിന്‍റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ചിന്നക്കനാലിലെ ഭൂമിയുടെ ഇടപടിലൂടെ മാത്യു കുഴൽനാടൻ നടത്തിയത് ഭൂമി തട്ടിപ്പ് മാത്രമല്ല കള്ളപ്പണം വെളുപ്പിക്കലും
ചിന്നക്കനാൽ ഭൂമിയും റിസോർട്ടും വാങ്ങിയതിന്
18/ 3/2021ലെ കരാർ പ്രകാരം ഉടമയായ സ്ത്രീക്ക് 1,92,60,000 രൂപ മാത്യു കുഴൽ നാടൻ തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് കൈമാറിയിട്ടുണ്ട്
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിൽ ഈ വസ്തുവിന് മൂന്നരക്കൊടി രൂപ മൂല്യമുണ്ടെന്നാണ് കുഴൽനാടൻ വ്യക്തമാക്കിയിരിക്കുന്നത്
അത് സത്യമാണ്
കാരണം ഈ ഭൂമി ഇടപാട് റിസോർട്ട് അടക്കം ഏഴുകോടി രൂപയുടെ കച്ചവടമായിരുന്നു.
അതിൽ കുഴൽ നാടിൻറെ 50% ഷെയർ ആയ മൂന്നരക്കോടി രൂപയാണ് അദ്ദേഹം സത്യവാങ്‌മൂലത്തിൽ കാണിച്ചത്
മറ്റു രണ്ടു പേരുടെ 25 ശതമാനം വീതമുള്ള ഷെയറുകളാണ് ബാക്കിയുള്ള മൂന്നരക്കോടി
അങ്ങനെ ആകെ 7 കോടി രൂപയുടെ കച്ചവടമാണ് നടന്നത് എന്നാൽ രജിസ്ട്രേഷൻ നടത്തിയത് 1,92,60,000 എന്നത് ഒരു കാര്യം
അതുവഴി നികുതി തട്ടിപ്പ് നടത്തി
രണ്ടാമത്തെ കാര്യം ഉടമയ്ക്ക് 1, 92,60,000 അക്കൗണ്ടിൽ കൂടി നൽകുകയും ബാക്കി മൂന്നര കോടിയിൽ ഒന്നരക്കോടിയോളം രൂപ ബ്ലാക്ക് മണിയായി നൽകുകയും ചെയ്തു എന്നതാണ്
ഇതാണ് ഇതിലെ ഏറ്റവും ഗൗരവമായ വിഷയം
3.5 കോടിയിൽ 1.5 കോടി ബ്ലാക്ക് മണിയായി നൽകി.മാത്യു കുഴൽനാടൻ അനധികൃതമായി കെട്ടിട നിർമ്മാണ എൻ ഓ സി വാങ്ങാൻ അപേക്ഷ നൽകിയത് ചിത്രത്തിൽ കാണുന്ന പുറകിലെ ബിൽഡിങ്ങിനാണ് ആണ്
മുൻപിലുള്ള കെട്ടിടത്തിന് മുൻ ഉടമകൾ തന്നെ നേരത്തെ റെഗുലറൈസ് ചെയ്ത അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അറിവ്
ഈ സ്ഥലം അടക്കം ഈ കെട്ടിടം അടക്കമുള്ള ഈ പ്രദേശമാണ് ഏഴികോടി രൂപയ്ക്ക് കുഴൽൽനാടനും കൂട്ടാളികളും ചേർന്ന് പല തവണ യായി വാങ്ങിയത്
ഇതിൽ പുറകിലത്തെ ബിൽഡിങും സ്ഥലവും പിന്നീടാണ് വാങ്ങിയത്
ഇവിടെ കെട്ടിടമുള്ള വിവരം മറച്ചുവച്ചുകൊണ്ടാണ് നിർമ്മാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയത്
ആ അപേക്ഷയിലാണ്
ഇവിടെ പത്ത് വർഷമായി കെട്ടിടമുള്ള കാര്യം വില്ലേജ് ഓഫീസർ തഹസിൽദാരെ അറിയിച്ചത്
അനധികൃത മായി നിർമ്മിച്ച കെട്ടിടം ഉള്ളതിനാൽ ആധാരം രജിസ്ട്രേഷൻ നടക്കില്ല എന്നത് മുൻകൂട്ടി കണ്ട് കൊണ്ടാണ് അത് മറച്ചുവെച്ചത്
അതേ സമയം മുൻപിലുള്ള കെട്ടിടം കാണിച്ചു കൊണ്ട് തന്നെയാണ് ആ സർവ്വേ നമ്പറിലെ വസ്തുക്കളുടെ ആധാരം നടത്തിയത്
Building Permission Application.PDF (2.4 MB)
Land Document_12082023164430 (2).PDF (1.6 MB)